15-10-18b

📚📚📚📚📚
ദി ജംഗ്ൾ
അപ്ടൻ സിൻക്ലെയർ
THEJUNGLE
UPTON SINCLAIR
മുതലാളിത്തത്തിന്റെ കൊടും വനത്തിൽ
അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ നരക യാതനകളുടെ തുറന്നെഴുത്താണ് ദി ജംഗ്ൾഎന്ന നോവൽ. നാഗരികതയുടെ പുറമ്പൂച്ചുകൾക്കുള്ളിൽ അടിമത്തത്തിന്റെയും അഴിമതിയുടെയും കൊണ്ടും വനങ്ങൾ ഉണ്ടെന്ന് ഗ്രന്ഥകർത്താവായ അപ്ടൻ സിൻക്ലെയർ ലോകത്തെ ബോധ്യപ്പെടുത്തി. ചിക്കാഗോയിലെ മാംസ സംസ്കരണ ശാലയിൽ ജോലി തേടിയെത്തിയ ഒരു ലുത്തീനിയൻ കുടിയേറ്റക്കാരന്റെ ജീവിതത്തിലൂടെ നടത്തുന്ന ആഖ്യാനം അമേരിക്കൻ മുതലാളിത്തത്തിന്റെ എല്ലാ വിധ തിൻമകളേയും പുറത്തുകൊണ്ടുവന്നു.
അമേരിക്കയിലെ പാക്കിംഗ് വ്യവസായത്തിലെ വൃത്തികേടുകൾ തുറന്നുകാട്ടിയനോവൽ 1906ലെ ബെസ്റ്റ് സെല്ലർ ആയിരുന്നു. ചിക്കാഗോയിലെ മീൻ പാക്കിങ് പ്ലാന്റുകളിൽ 7 ആഴ്ചക്കാലം പ്രച്ഛന്നവേഷത്തിൽ ജോലിചെയ്തു ഗവേഷണം നടത്തിയാണാ അപ്ടൻ സിൻക്ലെയർ ഈ നോവൽ രചിച്ചത്.  ഇതൊരു വസ്തുനിഷ്ഠമായ ചരിത്ര കഥയാണ് .അമേരിക്കൻ സ്വപ്നവുമായി ലിത്വാനിയ യിൽനിന്നും കുടിയേറിപ്പാർത്ത യുർഗീസ് രുദ്കുസിന്റെയും ഓനയുടെയും പിന്നെ മുഖമില്ലാത്ത അനേകരുടെ യും കഥ. ചിരിക്കും കണ്ണീരിനും ജീവിതത്തിനും മരണത്തിനും വിലയില്ലാത്ത ഒരു വിഭാഗം . അവരുടെ അഭിലാഷങ്ങളുടെ ശവപ്പറമ്പിൽ വിളയുന്നത് പട്ടിണിയും രോഗവും മുറിവുകളും അനീതിയും അക്രമവും തടവറയും ഭീകരവാഴ്ചകളും മാത്രം. രക്തം ഊറ്റിക്കുടിച്ച് നേട്ടം ഉണ്ടാക്കുന്ന ഇറച്ചി പാക്കിങ് ടൗണിലെ മുതലാളിത്തവും രാഷ്ട്രീയവും പുതിയ ബിംബങ്ങളായി വായനക്കാരനു മുമ്പിൽ പ്രത്യക്ഷീഭവിക്കുമ്പോൾ യുർഗീസ് എന്ന കഥാപാത്രത്തിനൊപ്പം, അയാളുടെ പരിണാമ ങ്ങൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ നമ്മുടെ കണ്ണുകൾ ഈറനണിയും.

     സജീവ രാഷ്ട്രീയ പ്രവർത്തകനായ അപ്ടൻസിൻക്ലയർ 1920 യുഎസ് കോൺഗ്രസിലേക്ക് 1022 സൈറ്റിലേക്കും 1034 കാലിഫോർണിയ ഗവർണ്ണർ പദവിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു

കഥാലോകം
യുർഗ്ഗിസ് രുദ്കുസിന്റെയും ഓനയുടെയുംകഥ എല്ലാ കുടിയേറ്റക്കാരുതേയും കഥയാണ്. എല്ലാ കുടിയേറ്റക്കാരെയും പോലെ തന്റെ സുഹൃത്ത് അമേരിക്കയിൽ ചെന്ന് ധനികനായെന്ന അറിവ് കിട്ടിയപ്പോഴാണ് നാടും വീടും വിട്ട് യുർഗീസ് അമേരിക്കയിലേക്ക് തിരിച്ചത് പണക്കാരനായി കാമുകിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹമാണ് ഇതിലേക്ക് നയിച്ചത് .ആഗ്രഹം പോലെയായിരുന്നില്ല അമേരിക്കയിലേക്കുള്ള യാത്ര. വഴിയിൽ ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു .സുഹൃത്ത് ചിക്കാഗോയിൽ ചെന്നാണ് പണക്കാരനാണ് ആയതെന്ന് അയാൾക്ക് അറിയാമായിരുന്നു പലരോടും അവിടേക്കുള്ള വഴി ചോദിച്ചെങ്കിലും എല്ലാവരും പരിഹസിക്കുകയാണ് ചെയ്തത് അവസാനം ഒരു പോലീസുകാരൻ അവരെ അവിടെ എത്തിച്ചു അയാൾ തന്നെ അവർക്ക് പുതിയ സ്ഥലത്തിന് പേര് പറഞ്ഞു കൊടുത്തു .സ്റ്റേറ്റ് യാർഡ് അവിടെ അവർക്ക് ഒരു പുതിയലോകമാണ് ലഭിച്ചത്. അവർക്കു മാത്രമല്ല കുടിയേറ്റക്കാരുടെ മാത്രമായ ഒരു മഹാലോകം. അടിച്ചമർത്തപ്പെട്ട പട്ടിണിക്കാരുടെ മാത്രം ലോകം. അസഹനീയമായ ദുർഗന്ധത്തിനും ഉറവിടം. അത് അമേരിക്കൻ മുതലാളിത്തത്തിന്റെ ഡമ്പിംഗ് യാർഡാണ്.
  പ്രിയപ്പെട്ട വായനക്കാരാ ഇനി നമുക്ക് കഥാസാരം പറയാനാവില്ല .ഭൂമിയിലെ നരകം -അല്ല നരകം ഇതിനു മുമ്പിൽ ഒന്നുമല്ല- മനുഷ്യരെ മനുഷ്യർക്ക് ഇങ്ങനെ ചൂഷണം ചെയ്യാനാകുമെന്ന് നാം ചിന്തിക്കുക പോലുമില്ല. ഒരു നാട്ടിൽ ഗവേഷണം നടത്തി എഴുതിയ നോവലെന്ന മുൻകുറിപ്പ് ഉണ്ടായില്ലെങ്കിൽ നാമിത് വിശ്വസിക്കുക പോലുമില്ലായിരുന്നു. കരളലിയിക്കുന്ന ഈ കഥയിലേക്ക് കടന്നുവരൂ. ഒരു നൂറ്റാണ്ട് മുമ്പ് ഈ ഭൂമിയിൽ ഉണ്ടായിരുന്ന ഒരു നരകത്തിൻെറ നേർകാഴ്ച്ച അനുഭവിച്ചറിയൂ. നന്മയുടെ ആൾരൂപം ഒന്നുമല്ല നമ്മുടെ കഥാനായകൻ. തിന്മയിലൂടെ അയാളും യാത്ര ചെയ്യുന്നുണ്ട്. സംഭവപരമ്പരകളുടെ തുടർച്ചയാണ് ജീവിതം. എന്നും ഉദ്വേഗഭരിതമായ പുതുമകളുടെ ഒരു പരമ്പര. ഒടുവിൽ നരകം സ്വർഗ്ഗം ആയി മാറുന്ന ഒരു സ്വപ്നം കണ്ടുകൊണ്ട് നോവൽ അവസാനിക്കുമ്പോൾ, ക്ലൈമാക്സിനെ കുറിച്ച് ഒരു തൃപ്തിയില്ലായ്മ അനുഭവപ്പെട്ടേക്കാം. അതുവരെയുള്ള നോവലിൻെറ ഒഴുക്കിനെ തടഞ്ഞുനിർത്തുന്ന ബൗദ്ധിക വ്യാപാരം നമ്മെ അസംതൃപ്തരാക്കിയേക്കാം .അതിനുകാരണം ഈ നോവൽ ഒരു കുടുംബത്തിന്റെ കഥയല്ല. ഒരു വ്യവസ്ഥിതി എല്ലാം പിടിച്ചു പറിച്ചെടുത്തിട്ട്, ജീവിക്കാനായി നിസ്സഹായതയുടെ അഗ്നിയിലേക്ക് എറിഞ്ഞുകൊടുത്ത ഒറ്റയാന്റെ കഥയാണ്. ഒരാളിലൂടെ ഒരു നാടിൻെറ കഥ .അതിന് സാമ്പ്രദായികമായ മട്ടിൽ ശുഭാന്തമാവാൻവയ്യ, ദുരന്തമാവാനും.

 വിവർത്തകനായ കെ പി ബാലചന്ദ്രൻ നോവൽ സുന്ദരമായി വിവർത്തനം ചെയ്തിരിക്കുന്നു. ഇംഗ്ലീഷ് ഉപയോഗിച്ചാൽ കുറേക്കൂടി മലയാളം ആകുന്ന ചില പദങ്ങൾ മലയാളീകരിക്കയിരുന്നു എന്നു തോന്നുന്നുണ്ടെങ്കിലും.രതീഷ്.

രതീഷ് കുമാർ
🌾🌾🌾🌾🌾🌾