15-09-19

വാരാന്ത്യാവലോകനം
🌺🌸🌺🌸🌺🌸🌺🌸🌺🌸
സെപ്റ്റംബർ 9മുതൽ സെപ്റ്റംബർ 15 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌸🌺🌸🌺🌸🌺🌸🌺🌸🌺
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)



പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏

പ്രശസ്ത കവി ശ്രീ.കിളിമാനൂർ മധുവിനും,യുവ എഴുത്തുകാരി ശ്രീമതി.ഷാഹിന കരുവാരക്കുണ്ടിനും തിരൂർ മലയാളം കൂട്ടായ്മയുടെ ആദരാഞ്ജലികൾ🙏🙏🙏


ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🦋🦋🦋🦋🦋🦋🦋🦋🦋🦋

സെപ്റ്റംബർ9_തിങ്കൾ
സർഗസംവേദനം
🌺🌸🌺🌸🌺🌸🌺🌸🌺🌸
അവതരണം_രതീഷ് മാഷ്
🌺🌸🌺🌸🌺🌸🌺🌸🌺🌸

🌷വൈലോപ്പിള്ളി  സ്വന്തം കാവ്യജീവിതനേരിനെ നെഞ്ചുകീറി കാട്ടുന്ന ആത്മകഥയായ  കാവ്യലോകസ്മരണകളെക്കുറിച്ചുള്ള  കുറിപ്പാണ് ആദ്യം പോസ്റ്റ് ചെയ്തത്.ഈ കൃതിയിൽ കവിത മന:പാഠമാക്കൽ, തന്റെ കലാസൗന്ദര്യദർശനത്തിന് അടിസ്ഥാനമായ ഗ്രാമജീവിതം,കാവ്യ ജീവിതത്തിലെ വഴിത്തിരിവ്, കവിതാപുസ്തകക്കമ്പം, നിഴൽപോലെ വന്ന്  നിഴൽപോലെ പോയ പോയ ആദ്യ കൃതി തുടങ്ങിയ 28 അധ്യായങ്ങളിലൂടെ..
കാവ്യലോകസ്മരണകളിലൂടെ... സമഗ്രമായി ഈ കുറിപ്പ് കടന്നുപോയി. ഇത്തരത്തിൽ മനോഹരമായ ഒരു വായനക്കുറിപ്പ് ഞങ്ങൾക്കു തന്ന രതീഷ് മാഷിനെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക🤝🤝🌹🌹
🌷കാവ്യലോകസ്മരണകളിൽ നിന്നും  വിഭിന്നമായി വ്യക്തിജീവിതത്തിലൂടെ കടന്നുപോകുന്ന  ഓർമ്മക്കുറിപ്പാണ് എം എൻ പാലൂരിന്റെ 'കഥയില്ലാത്തവൻ കഥ' സ്വന്തം ജീവിത കഥ എന്നതിലുപരി ബ്രാഹ്മണ ഇല്ലങ്ങളിലെ തര ഭേദങ്ങളുടെ  കഥയാണിത്.  ബ്രാഹ്മണ സമുദായത്തിൽ അക്കാലത്ത് നിലനിന്നിരുന്ന  ആചാര അനാചാരങ്ങളെ  തുറന്നുകാട്ടുന്നു ഈ കൃതി. ഇതിൽ ഏറ്റവും ഉള്ളിൽ തട്ടിയത്  സ്വന്തം നിലനില്പിനായി ശിവലിംഗത്തിൽ മൂത്രമൊഴിക്കേണ്ടി വന്ന കവിയുടെ ഗതികെട്ട അവസ്ഥയാണ് .ഈ രണ്ടു കൃതികളെയും തിരൂർ മലയാളത്തിൽ  പരിചയപ്പെടുത്തിയ തോടെ ഡബിൾ സെഞ്ച്വറിയുടെ തിളക്കത്തിൽ ആണ് നമ്മുടെ സർഗ്ഗ സംവേദനം
🌷പവിത്രൻ മാഷ് ,ഗഫൂർ മാഷ് ,പ്രമോദ് മാഷ്, സുദർശനൻ മാഷ്, വിജു മാഷ് ,പ്രജിത,നീന ടീച്ചർ,രജനി സുബോധ് തുടങ്ങിയവർ ആശംസകൾ നേരാനും ഇടപെടലുകൾ നടത്തുവാനും എത്തിയിരുന്നു.

🦋🦋🦋🦋🦋🦋🦋🦋🦋🦋
സെപ്റ്റംബർ10_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🌸🌺🌸🌺🌸🌺🌸🌺🌸🌺
അവതരണം_പവിത്രൻ മാഷ്
🌸🌺🌸🌺🌸🌺🌸🌺🌸🌺
നമ്മുടെ  ഗ്രൂപ്പിലെ  ഭാഷാഭേദ പംക്തിയായ ആറ് മലയാളിക്ക് നൂറ് മലയാളത്തിൽ ഭാഷാഭേദ പഠനം: മലപ്പുറം എന്ന കൃതിയെ ആധാരമാക്കി തയാറാക്കിയ കുറിപ്പുകളുടെ 18ാംഭാഗമാണ് മാഷ് പോസ്റ്റ് ചെയ്തത്.
🌷 ഴവ,ഴയ,വ_യ തുടങ്ങിയ വാമൊഴിരൂപമാറ്റങ്ങളും മലപ്പുറം മലയാളം നിഘണ്ടുവിന്റെ പതിനൊന്നാം ഭാഗവും (ഫ.മുതൽ മ വരെ) ഈയാഴ്ച ഉൾപ്പെടുത്തിയിരുന്നു.
🌷രവീന്ദ്രൻ മാഷ്,ഗഫൂർ മാഷ്,സുദർശനൻ മാഷ്.തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപെടുത്തി.

🦋🦋🦋🦋🦋🦋🦋🦋🦋🦋
സെപ്റ്റംബർ12_വ്യാഴം
ലോകസിനിമ
🌸🌺🌸🌺🌸🌺🌸🌺🌸🌺
അവതരണം_വിജുമാഷ്
🌸🌺🌸🌺🌸🌺🌸🌺🌸🌺

മൂന്നാം ഓണം പ്രമാണിച്ച് തെലുങ്ക് സിനിമകളുമായിട്ടായിരുന്നു വിജുമാഷ് ലോകസിനിമാവേദിയിലെത്തിയത്. ആറ് സിനിമകളാണ് വിവരണത്തോടൊപ്പം വീഡിയോ ലിങ്കുകളും ചേർത്ത് നമുക്ക് പരിചയപ്പെടുത്തിത്തന്നത്. അതെ ഏതൊക്കെയെന്ന് നോക്കാം
🌻തൊലി പ്രേമ
🌻ഏജന്റ് സായി ശ്രീനിവാസ ആത്രേയ
🌻ജസി
🌻PSV ഗരുഡ വേഗ
🌻മജിലി
🌻മഹർഷി

ഈ സൂപ്പർ ഹിറ്റ് സിനിമകൾ തെരഞ്ഞെടുപ്പ്👌👌👌👌
രജനി ടീച്ചർ, ഗഫൂർ മാഷ്,ശിവശങ്കരൻ മാഷ്,രതീഷ് മാഷ്,സുദർശൻ മാഷ്.തുടങ്ങിയവരുടെ ഇടപെടലുകൾ പംക്തി സജീവമാക്കി.
🦋🦋🦋🦋🦋🦋🦋🦋🦋🦋

സെപ്റ്റംബർ13_വെള്ളി
സംഗീതസാഗരം
🌸🌺🌸🌺🌸🌺🌸🌺🌸🌺
അവതരണം_രജനി ടീച്ചർ
🌸🌺🌸🌺🌸🌺🌸🌺🌸🌺
🌷സംഗീത സാഗരത്തിൽ രജനി ടീച്ചർ  പരിചയപ്പെടുത്തിയത് സ്വയംവര ശുഭദിന മംഗളങ്ങൾ പാടി മലയാള മനസ്സുകൾ കീഴടക്കിയ ബോളിവുഡ് സംഗീതറാണി ആശാ ഭോസ്ലെ ആയിരുന്നു.
🌷ജീവചരിത്രം  സമഗ്രമായി പ്രതിപാദിക്കുന്ന പുറമേ ധാരാളം വീഡിയോ ഓഡിയോ ലിങ്കുകളും ആശയുടെ സ്വരമാധുര്യസാക്ഷ്യമായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു  🌷പതിവുപോലെ  സുദർശനൻ മാഷ് , വിജുമാഷ്,ഗഫൂർ മാഷ്,പവിത്രൻ മാഷ്
തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

🦋🦋🦋🦋🦋🦋🦋🦋🦋🦋

സെപ്റ്റംബർ14_ശനി
നവസാഹിതി
🌸🌺🌸🌺🌸🌺🌸🌺🌸🌺🌸
അവതരണം_ഗഫൂർ മാഷ്
🌸🌺🌸🌺🌸🌺🌸🌺🌸🌺
രണ്ടാഴ്ചയുടെ ഇടവേളയ്ക്കു ശേഷം ഇതാണ് ഞാൻ പംക്തിയുമായി ജസീന ടീച്ചർ എത്തി. പ്രണയത്തിന്റെ ഞാണിൻമേൽ കളിയുടെ തീക്ഷ്ണമായ  അനുഭവാവിഷ്ക്കാരം👌👌ഇത്  പലപ്പോഴും സിനിമാക്കഥകളെ വെല്ലുന്നതു പോലെ തോന്നാറുണ്ട്. അവതരണമാകട്ടെ ഏറെ ഹൃദ്യവും .ഇനി നവസാഹിതീ പംക്തികളിലേക്ക്.....
🌹അനുഭവാവിഷ്ക്കാരം🌹〰〰〰〰〰〰〰


🌻ഇതാണ് ഞാൻ -ജസീന റഹീം.🌺

🌹കവിതകൾ🌹
〰〰〰〰〰〰

🌻ഉഭയജീവിതം - മുനീർ അഗ്രഗാമി🌻
🌻ഇങ്ങനെ - രാജു കാഞ്ഞിരങ്ങാട്🌻
🌻കവിതയായ് - ശ്രീല അനിൽ🌻
🌻നിർമാർന്നവർ - ജി. വി. രമ🌻
🌻പരാജിതന്റെ ചിരി- ഗ്രീന🌻
🌹

🌹കഥ🌹
〰〰〰〰

🌻രാത്രി - അബ്ദുൾ മജീദ്🌻

🌹ഓർമ്മക്കുറിപ്പുകൾ🌹 〰〰〰〰〰〰〰〰
🌻എന്റെ അമ്മയാത്ര -സംഗീത ഗൗസ്🌻
🌻ഓർമ്മയിലെ ഓണക്കാലം_
ജോസഫ് ചോലങ്കര🌻
🌻എന്റെ നോവോണം -ഗഫൂർ മാഷ്🌻

🌻ഗംഗാധരൻ മാഷ് Pസുരേന്ദ്രൻ മാഷ്ടെ ചെറുകഥ 'പാമ്പുകളും പൂമ്പാറ്റകളും' കൂട്ടിച്ചേർത്തു.

🌷രജനി ടീച്ചർ, സുദർശനൻ മാഷ്, പവിത്രൻ മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. വിജു മാഷ് നവസാഹിതി വിലയിരുത്തി മനോഹരമായ ഒരു വിശകലനക്കുറിപ്പ് പോസ്റ്റു ചെയ്തു

🦋🦋🦋🦋🦋🦋🦋🦋🦋

നമ്മുടെ കൂട്ടായ്മയിൽ സാഹിത്യ സൃഷ്ടികൾ തന്ന് നമ്മുടെ പ്രവർത്തനങ്ങളുടെ ഒരു ഭാഗമായി മാറിയിരുന്ന ശ്രീമതി.ഷാഹിനയുടെ നിര്യാണത്തിൽ അനുശോചിച്ച് ഈയാഴ്ച മിന്നുംതാരം പ്രഖ്യാപനം ഒഴിവാക്കുന്നു🙏