15-07-19b





📚📚📚📚📚📚
എഞ്ചിൻ മുറിയിൽ പിറന്ന കവിതകൾ
(കവിതകൾ)
സുരേഷ് കുമാർ ജി





കോട്ടയം നെടുംകുന്നം സ്വദേശി.... 30 വർഷമായി എറണാകുളത്ത് സതേൺ റയിൽവേയിൽ ലോക്കോ പൈലറ്റായി സേവനമനുഷ്ടിക്കുന്നു .....
സ്മരണകളുടെ ഇരമ്പുന്ന പാളങ്ങളിലൂടെ വിദൂരതയിലേക്കുള്ള ഏകാന്ത യാത്രയുടെ ഇടനിമിഷങ്ങളെ കവിതയുടെ ഇഴകൾ കൊണ്ട്.... ബന്ധിക്കാനൊരു ശ്രമം...

ശ്രീ സുരേഷ് കുമാർ ജിയുടെ എഞ്ചിൻ മുറിയിൽ പിറന്ന കവിതകൾ വായിച്ചപ്പോ ൾ.....


പ്രിയകവേ എഞ്ചിൻ മുറിയിൽ പിറന്നെങ്കിലും നിങ്ങളുടെ കവിതകൾ പാളങ്ങളുടെ സമാന്തര വേഗങ്ങളെ കടന്ന് ജീവിതത്തിന്റെ നൈരന്തര്യങ്ങളിലൂടെ യാണ് സഞ്ചരിക്കുന്നത്

ബാല്യത്തിലെ വന്യമായ സ്വപ്നങ്ങളിൽ പോലും നിങ്ങൾ കാണാഞ്ഞ ജീവിതം (ലോകോ പൈലറ്റ് എന്ന നിലയിലുള്ള ) ഞങ്ങളുടെ സ്വപ്നങ്ങളിലെ ഹീറോയുടേതാണ്

വിവാഹിതരുടെ പ്രണയം എന്ന കവിത വായിച്ചാൽ വിവാഹിതകൾ പോലും നിങ്ങളുടെ കവിതകളെ പ്രണയിക്കാതിരിക്കുമോ?

എങ്കിലും കവേ അത്രമേൽ ദു:ഖത്തോടെ.... നൈരാശ്യ ത്തോടെ.... വിവാഹിതന്റെ പ്രണയ ചിത്രങ്ങളെ തീരെ നിറപ്പകിട്ടില്ലാത്ത ബിംബങ്ങളിലൂടെ വരച്ചുകാട്ടിയതെന്ത്?
മരിച്ചു പോകുന്നയാളിന്റെ നോട്ടം പോലെ,,,,
കാട്ടുചെടിയുടെ കണ്ണുകളിലെ ഘന വിഷാദം പോലെ,,,,
എങ്കിലും പ്രതീക്ഷയുടെ,,, ഒരു താരകം എവിടെയോ ഉറ്റുനോക്കുമ്പോൾ ചെറു സന്തോഷം വായനക്കാരന്റെ മനസ്സിലും...

അരുമയായൊരു പൂച്ചയുടെ നഖങ്ങൾക്കുള്ളിലെന്നപോലെ ഏതു സൗഹൃദത്തിനു നേർക്കാണ് കവി സ്വന്തം പ്രണയത്തെ ചേർത്തിരിക്കുന്നത്‌.... എന്നത് ഓരോ കാമുകിയും ഉള്ളിൽ ചോദിക്കുകയാവാം
എന്തായാലും ആ കവിതയിലെ ഓരോ ബിംബങ്ങളും നന്നായിട്ടുണ്ട്

പാഴ്സികളുടെ ശ്മശാനത്തിലാവട്ടെ  ,...  ജനിമൃതികൾ തൻ കർമ്മകാണ്ഡങ്ങളെ... പാഴ്സികളുടെ ആചാരത്തിന്റെ പക്ഷത്തിലൂടെ ജീവിത മരണ നിസ്സാഹായതകളായി കവി അവതരിപ്പിക്കുന്നു

പ്രണയത്തെയും പ്രളയത്തെയും ഒരു വലയത്തിനുള്ളിൽ തളച്ച കവിയെയാണ്.... പ്രള (ണ )യ കാലത്തിൽ കാണുന്നത്....

മഴയെ കവി യിവിടെ അവതരിപ്പിച്ചിരിക്കുന്നതു നോക്കൂ.... ജനലഴിക്കരികെ നൂപുരധ്വനി മുഴക്കി കൊതിപ്പിക്കുന്നവർ.....
സ്പടികജാലകത്തിലേക്ക് ചരലുവാരിയെറിയുന്നവൾ.... ചാരുവായ ഈ ചിത്രങ്ങൾ കലാ സൗന്ദര്യത്തിന്റെ ഉദാഹരണമായി ഞാൻ ക്ലാസിൽ അവതരിപ്പിക്കയുണ്ടായി,,,, കവിക്ക് നന്ദി🙏

തീവണ്ടിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഓർമ്മകളും  കാലവുമായുള്ള ബന്ധത്തിന്റെ ദൃഢത ഓർമ്മകളുടെ തീവണ്ടി എന്ന കവിതയിൽ ഉണ്ട്,,,രുചികളും മണവും പാട്ടുമൊക്കെ ഓർ‌മ്മകളുടെ തീവണ്ടിയേറി കാലത്തേയും കൊണ്ടുവരുന്നുണ്ട് ഈ കവിതയിൽ

"ചില ദിവസങ്ങൾ മഴ മൂടി നിന്നവ
ഇടയ്ക്കിടെ പെയ്യാനുറച്ചവ,,,
പെയ്തു നിറച്ചവ,,,

ചില ദിവസൾ വെയിൽ ചിരി മാഞ്ഞവ,,,
സാന്ദ്രമാം മൗനം
കനം തൂങ്ങീ നിന്നവ "

സുരേഷിന്റെ ചില ദിവസങ്ങൾ എന്ന കവിത വായിച്ചപ്പോൾ ചില വരികൾ കൂടി കൂട്ടിച്ചേർക്കാനാണ് തോന്നിയത്,(കവി പൊറുക്കണം നിങ്ങളുടെ കവിത വേറേ ലെവൽ ,,)
നമ്മുടെയെല്ലാം പല ദിവസങ്ങൾ തന്നെയാണി കവിത....

കുടുംബി കോളനി എന്ന കവിത എനിക്കെന്തോ അത്ര ഇഷ്ടം തോന്നിയില്ല,,, മറ്റുള്ളവരുടെ ബഹളങ്ങളിലേയ്ക്ക്... കലഹങ്ങളിലേക്ക്,,,, കൗതുകത്തോടെ ഒളിഞ്ഞു നോക്കുന്ന നമ്മൾ തന്നെയാണ് ആ കവിതയിലുള്ളത്....

തീവണ്ടിയോടിക്കുമ്പോൾ എന്ന കവിത എത്ര മനോഹരമാണ്.... അതിലെ ഓരോ ചിത്രങ്ങളും വശ്യ നിറക്കൂട്ടുകളിൽ വരച്ചിരിക്കുന്നു...
തുറന്നിരിക്കുന്നജാലകം പാതിരാക്കാറ്റിന്റെ പാല പൂത്തു എന്ന പറച്ചിലോടെയാണ് ആരംഭിക്കുന്നത്,,,
നിലാവിന്റെ നൂറിനാൽ തളിർ വെറ്റില തേക്കുന്ന യക്ഷിയായി രാത്രി ..... അങ്ങനെ എടുത്തു പറയേണ്ട എത്ര മനോഹര കല്പനകൾ🙏
വളരെ ഇഷ്ടപ്പെട്ടു ഈ കവിത.....

വെറും ഏഴു കവിതകളെ കുറിച്ചാണ് ഞാനിവിടെ പറഞ്ഞിരിക്കുന്നത്.... ഒന്നിനൊന്നു മെച്ചമായ 59 രചനകളാണ് ഈ നല്ലെഴുത്തുകാരന്റേതായുള്ളത്......താളത്തിൽ എഴുതിയിരിക്കുന്നു എന്നത് എടുത്തു പറയേണ്ട മേൻമ തന്നെയാണ്..... ശ്രീ സുരേഷ് കുമാർ ജി ക്ക് എല്ലാ ആശംസകളും പ്രാർഥനകളും

ശ്രീലാ അനിൽ
🌾🌾🌾🌾🌾🌾