15-05-19

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

ആറു മലയാളിക്ക് നൂറു മലയാളംഎന്ന പ്രതിവാര പംക്തി ഏതാനും സമയത്തിനുള്ളിൽ

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി അവതരിപ്പിച്ചത്.
ഇന്ന്

മലപ്പുറം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ, പ്രധാന ഉത്സവങ്ങൾ, കലാരൂപങ്ങൾ, പ്രധാന സ്ഥലങ്ങൾ എന്നിവയാണ് അവതരിപ്പിക്കുന്നത്

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
മലപ്പുറം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ: 
•••••••••••••••••••••••••••••••••••••••••••
   ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്. ആലത്തിയൂർ ഹനുമാൻ ക്ഷേത്രം തൃപ്രങ്ങോട് ശിവക്ഷേത്രം, കേരളീശ്വരപുരം ക്ഷേത്രം-താനൂ൪, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, മലപ്പുറം വലിയ ജുമാമസ്ജിദ്, മമ്പുറം പള്ളി, കൊണ്ടോട്ടി പഴയങ്ങാടി പള്ളി, ചമ്രവട്ടം ശാസ്താക്ഷേത്രം, ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രം, പെരിന്തൽമണ്ണ തളിക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, വെങ്കടത്തേവ൪ ക്ഷേത്രം, നിലമോ വേട്ടക്കൊരുമകൻ ക്ഷേത്രം.
പ്രധാന ഉത്സവങ്ങൾ:
       കോട്ടക്കൽ പൂരം, നിലമ്പൂർ പാട്ട്, കൊണ്ടോട്ടി നേർച്ച, പെരുമ്പടപ്പ് പുത്തൻ പള്ളി നേർച്ച, ഒമാനൂർ നേർച്ച, മലപ്പറമ്പ പെരുനാൾ....
കലാരൂപങ്ങൾ: 
    കോൽക്കളി, ദഫ്മുട്ട്,അറവനമുട്ട്, ഒപ്പന, ചവിട്ടുകളി, എന്നിവയാണ് ജില്ലയിലെ പ്രധാന കലാരൂപങ്ങൾ. കൂടാതെ വാഴേങ്കട പ്രദേശത്ത് കഥകളി ക്ക് വളരെ പ്രസിദ്ധമാണ്.

പ്രധാന സ്ഥലങ്ങൾ: 
മലപ്പുറം :ജില്ലയുടെ ഭരണ സിരാ കേന്ദ്രം. ബ്രിട്ടീഷ് സൈന്യത്തിന്റെയും പിന്നീട് 1921-ൽ രൂപീകരിച്ച മലബാർ സ്പെഷ്യൽ പോലീസിന്റെയും ആസ്ഥാനമാണ് മലപ്പുറം. ടിപ്പു സുൽത്താൻ നിർമ്മിച്ച പഴയ കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കോട്ടക്കുന്ന് ടൂറിസ്റ്റ് കേന്ദ്രം ഇവിടെയാണ്.
തിരൂർ: ആധുനിക ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മം കൊണ്ട് പരിപാവനമാണി തിരൂർ. 1921-ലെ വാഗൻ ട്രാജഡിക്ക് സാക്ഷ്യം വഹിച്ച തിരൂരിൽ വാഗൺ ട്രാജഡിയുടെ സ്മരണാർത്ഥം ടൌൺഹാൾ സ്ഥിതി ചെയ്യുന്നു.
തിരുനാവായ: ചേരമാൻ പെരുമാൾ തുടങ്ങി വെച്ചതെന്ന് ഐതിഹ്യമുള്ള മാമാങ്കത്താൽ പ്രസിദ്ധമാണ് തിരുനാവായ. 1755-ലാണ് അവസാനത്തെ മാമാങ്കം നടന്നതെന്ന് കരുതുന്നു. ചേരമാൻ പെരുമാൾ മക്കയിലേക്ക് പുണ്യ യാത്ര നടത്തിയത് തിരുനാവായയിൽ നിന്നാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധരായ നവയോഗികളാൽ നി൪മ്മിക്കപ്പെട്ട നാവാമുകുന്ദ ക്ഷേത്രമാണ് ഇവിടെയുള്ളത്. ബലിയിടൽ ചടങ്ങിന് പ്രധാനമാണ് ഇവിടം. എല്ലാവർഷവും സ൪വ്വോദയമേള അരങ്ങേറുന്നു. പഴുക്കാമണ്ഡപം, നിലപാടുതറ, മരുന്നറ, മണിക്കിണ൪ തുടങ്ങിയവ ചരിത്രസ്മാരകങ്ങളായി സംരക്ഷിക്കപ്പെടുന്നു.
കോട്ടക്കൽ: സാമൂതിരി രാജവംശത്തിന്റെ കൈവഴിയായ കോഴിക്കോട് കോവിലകം രാജാക്കന്മാരുടെ കൊട്ടാരം ഇവിടെ സ്ഥിതി ചെയ്യുന്നു. പിഎസ് വാരിയർ സ്ഥാപിച്ച കോട്ടക്കൽ ആര്യവൈദ്യശാല ആയുർവ്വേദ ചികിത്സയുടെയും വിവിധ കലകളുടെയും കേന്ദ്രമാണ്.
നിലമ്പൂർ: തേക്കുമരങ്ങളുടെ കേന്ദ്രമാണ് നിലമ്പൂർ. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം കനോലി പ്ലോട്ട് ഇവിടെയാണ്.
നെടുങ്കയം: നിലമ്പൂരിൽ നിന്നും 18 കിമി അകലെയാണ് നെടുങ്കയം മഴക്കാടുകൾ. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാടിനുള്ളിൽ അടുത്തുകാണാൻ കഴിയുന്ന
സംവിധാനവും മരത്തടിയിൽ തീ൪ത്ത ഗസ്റ്റ് ഹൌസും ഇവിടെയുണ്ട്. ചോലനായ്ക്ക൪ എന്ന ആദിവാസി വിഭാഗത്തിന്റെ ആവാസമേഖലയാണിവിടം.
അരുവാക്കോട്: നിലമ്പൂരിനടുത്ത് അരുവാക്കോട് ഗ്രാമം കുംഭാരഗ്രാമമായാണ് അറിയപ്പെടുന്നത്. കുംഭനി൪മ്മാണം അന്യംനിന്നു പോയപ്പോൾ ആധുനിക വൈദഗ്ദ്ധ്യത്തോടെ 1992-ൽ ത് പുന സംഘടിപ്പിക്കപ്പെട്ടു. എൺപതോളം വരുന്ന കുംഭാരൻമാ൪ ഇപ്പോൾ അഞ്ഞൂറോളം വ്യത്യസ്ത തരം പാത്രങ്ങൾ ഇവിടെ നി൪മിക്കപ്പെടുന്നു.
വാളന്തോട്: നിലമ്പൂരിൽ നിന്നും 21കിമി അകലെയുള്ള വാളാന്തോടിൽ വെള്ളച്ചാട്ടങ്ങളും മലനിരകളും ആദിവാസി കോളനികളും കാണാൻ സാധിക്കും.
കടലുണ്ടി പക്ഷിസങ്കേതം: നൂറിലധികം നാട്ടു പക്ഷികളും അറുപതിലധികം തരത്തിലുള്ള ദേശാടനപ്പക്ഷികളും കടലുണ്ടി പക്ഷിസങ്കേതത്തിലെത്താറുണ്ട്.
പടിഞ്ഞാറക്കര ബീച്ച്: ഭാരതപ്പുഴയും തിരൂർപ്പുഴയും ലക്ഷദ്വീപ് കടലിൽ സംഗമിക്കുന്ന സ്ഥലമാണ് പടിഞ്ഞാറേക്കര.
വള്ളിക്കുന്ന് ബീച്ച്: വിശാലമായ തെങ്ങിൻ തോപ്പുകൾ മനോഹരമാണ്.
അങ്ങാടിപ്പുറം: പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രവും തളി ക്ഷേത്രവും അങ്ങാടിപ്പുറത്ത് സ്ഥിതി ചെയ്യുന്നു. കേളപ്പന്റെ നേതൃത്വത്തിൽ പുതുക്കി പണിതതാണ് തളി ക്ഷേത്രം.
കാടാമ്പുഴ: ശങ്കരാചാര്യർ പ്രതിഷ്ഠിച്ചതെന്നു കരുതിവരുന്ന കാടാമ്പുഴ ദേവിക്ഷേത്രം ആയിരക്കണക്കിനു ഭക്ത൪ എത്തിച്ചേരുന്ന സ്ഥലമാണ്.
കൊണ്ടോട്ടി: കൊണ്ടോട്ടി തങ്ങളുടെ (മുഹമ്മദ് ഷാ) പാവന നാമധേയത്തിൽ പ്രസിദ്ധമാണ് കൊണ്ടോട്ടി. കൊണ്ടോട്ടി വലിയ നേർച്ച ജില്ലയിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ്. മാപ്പിള പാട്ടിന്റെ സുൽത്താൻ മഹാകവി മോയിൻകുട്ടി വൈദ്യ൪ ഇവിടെയാണ് ജീവിച്ചിരുന്നത്.
മമ്പുറം: തിരൂരങ്ങാടിക്കടുത്താണ് മമ്പുറം. മമ്പുറം തങ്ങൾമാരുടെ 'മഖാം കൊണ്ട് പ്രസിദ്ധമാണ്.
മഞ്ചേരി: ഏറനാടിന്റെ ആസ്ഥാനമായ മഞ്ചേരി 1920-ലെ കോൺഗ്രസ് രാഷ്ട്രീയ സമ്മേളനം കൊണ്ട് പ്രസിദ്ധമാണ്. മഞ്ചേരിപ്പൂരം പ്രസിദ്ധമാണ്.
അരീക്കോട്: ചാലിയാറിന്റെ തീരത്തുള്ള അരീക്കോട് 1921-ലെ മലബാർ കലാപത്തിന്റെ രക്തരൂഷിതമായ ഓർമകൾ ചേരുന്ന സ്ഥലമാണ്. മൂന്നു പുരാതനമായ ഗ്രാനൈറ്റ് സ്തൂപങ്ങൾ അരീക്കോടിനടുത്ത് പൂത്തടുത്തുണ്ട്. അമലത്തറയിൽ വട്ടെഴുത്ത് ലിഖിതങ്ങളുള്ള സ്തൂപം ഉണ്ട്. മൺപാത്രനി൪മ്മാണത്തിന്റെയും തടി വ്യാപാരത്തിന്റെയും കേന്ദ്രമാണ്.
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നതിവിടെയാണ്.
പുറത്തൂർ: വ്യത്യസ്ത തരം ദേശാടനപ്പക്ഷികൾ എത്തുന്ന സ്ഥലമാണ് തിരൂരിലെ പുറത്തൂർ. പുറത്തൂർപുഴ മുതൽ പൊന്നാനിക്കോട്ട വരെ വേനൽക്കാലത്ത് പക്ഷികളുടെ വിരുന്നുകേന്ദ്രമാണ്.
ആഡ്യൻപാറ: ആഡ്യൻപാറ വെള്ളച്ചാട്ടത്താലും സമൃദ്ധമായ വനങ്ങളാലും ആക൪ഷകമാണ്.
കരുവാരക്കുണ്ട്: പടിഞ്ഞാറൻ ചുരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം. ഒലിപ്പുഴ ഇതു വഴി ഒഴുകുന്നു. കാപ്പി, തേയിലത്തോട്ടങ്ങളാൽ പ്രശസ്തമാണ്.
കേരളംകുണ്ട്: കരുവാരക്കുണ്ടിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഗ്രാമീണ സൌന്ദര്യത്താൽ അനുഗ്രഹീതമാണ്. കേരളംകുണ്ട് വെള്ളച്ചാട്ടവും വളരെ പ്രസിദ്ധമാണ്.
കോഴിപ്പാറ വെള്ളച്ചാട്ടം: സാഹസിക യാത്രയ്ക്ക് പേരുകേട്ടതാണ് കോഴിപ്പാറ വെള്ളച്ചാട്ടം.
കൊടികുത്തിമല: കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല പെരിന്തൽമണ്ണയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. സാഹസികയാത്ര ഇഷ്ടപ്പെടുന്ന ധാരാളം പേർ ഇവിടെ ട്രക്കിങ്ങിനായി എത്തുന്നു.
കോട്ടപ്പടി: കോഴിക്കോട് സാമൂതിരിയാൽ നിർമ്മിക്കപ്പെട്ട കോട്ട സ്ഥിതി ചെയ്യുന്ന കോട്ടപ്പടി പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യശാലയാൽ അനുഗൃഹീതമാണ്. വേട്ടക്കൊരുമകൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
താനൂർ: പോർച്ചുഗീസുകാരുടെ താവളമായിരുന്നു താനൂർ. 1546-ൽ സെന്റ് ഫ്രാൻസിസ് സേവ്യർ ഇവിടം സന്ദർശിച്ചു.
മങ്കട: വള്ളുവനാട്ടു രാജാക്കന്മാർ താമസിച്ചിരുന്ന മങ്കടക്കോവിലകം ഇവിടെയാണ്.
കീഴാറ്റൂർ: പൂന്താനത്തിന്റെ ജന്മസ്ഥലം. പൂന്താനം ഇല്ലം ഇപ്പോഴും നിലവിലുണ്ട്.
തിരൂരങ്ങാടി: മലബാർ കലാപത്തിന്റെ കേന്ദ്രമായിരുന്നു, തിരൂരങ്ങാടി.
ചന്ദനക്കാവ്: മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലം. മേൽപ്പത്തൂർ സ്മാരക മണ്ഡപം ഇവിടെ സ്ഥിതി ചെയ്യുന്നു.
മംഗലം: മംഗലത്തെ ചേന്നരയിലാണ് മഹാകവി വള്ളത്തോളിന്റെ ജന്മസ്ഥലം.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.

പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏