15-04-19b

📚📚📚📚📚

പെൺമയം
ഷൈൻ ഷൗക്കത്തലി
ജസി കാരാട്


ഷൈൻ ഷൗക്കത്തലി
 എന്ന എഴുത്തുകാരനെ ഞാൻ പരിചയപ്പെടുന്നത്
കലാകൗമുദിയുടെ കഥാ ഗ്രൂപ്പിലൂടെയാണ്
ഒരു പക്ഷെ കഥാ ഗ്രൂപ്പിലെത്തിയില്ലായിരുന്നെങ്കിൽ
അടുത്ത കാലത്തൊന്നും
ഷൈനിനെ അറിയുമായിരുന്നുമില്ല

ഷൈനിന്റെ കഥാസമാഹാരം കോർപറേറ്റുകടൽ വായിച്ചപ്പോഴേ ഈ മനുഷ്യൻ കൈവയ്ക്കുന്ന വൈവിധ്യമാർന്ന വിഷയങ്ങളുടെ അത്ഭുതലോകം എന്നെ അമ്പരപ്പിച്ചു കളഞ്ഞിരുന്നു.
പെൺമയം നോവൽ പുറത്തിറങ്ങിയത് 2015ലാണെങ്കിലും ഞാനത് വായിക്കുന്നത്
ഈയിടെയാണ്
'' വ്യത്യസ്ത കുടുംബങ്ങളിൽ ജനിച്ചു വളർന്ന്
  ഒരെ സ്കൂളിൽ പഠിച്ച
5 പെൺകുട്ടികൾ പ്രശ്നങ്ങളെ അതിജീവിച്ച് ലക്ഷ്യങ്ങൾ സാക്ഷാത്കരിച്ച രീതിയാണ്
നോവലിലെ പ്രമേയം

കാലങ്ങൾക്കു ശേഷം നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിലൂടെയും
അധ്യാപികയുടെ ഓർമക്കുറിപ്പിലൂടെയും
അവരുടെ ജീവിതം അനാവരണം ചെയ്യപ്പെടുന്നു

.1)ഉഷ

ബി എസ് സി അഗ്രികർച്ചർ പഠിച്ചിറങ്ങി
സ്ത്രീധനം ചോദിക്കുന്നവരെ വിവാഹം കഴിക്കില്ലെന്നുറ ച്ച നിലപാടെടുക്കുന്ന ഉഷയ്ക്ക് കാർഷിക രംഗത്തെ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ട്
നാട്ടിലെന്തെല്ലാം സാമ്പത്തിക മാന്ദ്യമുണ്ടായാലും അതിനെ കാർഷിക പ്രോജക്ടുകളിലൂടെ അതിജീവിക്കാനുള്ള വിവേകവുമുണ്ട്.
തന്റെ ആഗ്രഹത്തിനനുസൃതമായ ഒരു വിവാഹവും അവൾ തിരഞ്ഞെടുക്കുന്നു.

2)സുധ

പെൺകുട്ടികൾക്ക് നല്ലത് ടീച്ചർ പണിയാണ്
എന്ന സാമാന്യ ധാരണ യെ പൊളിക്കുകയാണ് സുധ

എം.എ കഴിഞ്ഞ മകൾ ടീച്ചറാവുകയാണ്
വീട്ടുകാർക്കും പ്രതി ശ്രുത വരനും ഇഷ്ടം.
പക്ഷെ
സുധയുടെ മനസിലെ ഹീറോ കിരൺ ബേദിയാണ്
പ്രതിശ്രുത വരനോട്
ഇഷ്ട ജോലിയ്ക്ക് തന്നെ പോകും എന്ന് സുധ ഉറപ്പിച്ച് പറയുന്നു


വനിതാ കോൺസ്റ്റബിൾ ആകുന്ന സുധ
തന്റെ മുന്നിലെത്തുന്ന കേസുകളിലെല്ലാം
ശുപാർശകളെ തള്ളിക്കളഞ്ഞ്

 നീതിയുക്ത തീരുമാനങ്ങൾ മാത്രം എടുക്കുന്നു
വിവാഹം പോലും മാറി പോകുന്നു
പക്ഷെ ലവലേശം കുലുങ്ങാതെ
നീതിപൂർവം ചുവടുവയ്ക്കുന്നു.
അവസാനം
എല്ലാവരും ആ നന്മ തിരിച്ചറിയുന്നുരാഷ്ട്രീയ നേതാക്കളുടെയും
മന്ത്രി മകന്റെ സു ഹൃത്തിന്റെയുമൊക്കെ
തെമ്മാടിത്തരങ്ങളെl | കൂച്ചുവിലങ്ങിടുന്ന
അഭിനവ കിരൺ ബേദിയായി
സുധ തിളങ്ങുന്നു.

3) സഹ് ല

26 വയസുള്ള കോളേജ് ലക്ചറർ
പക്ഷെ ശരീരത്തിലാകമാനം വെള്ളത്തൊലി (ആൽബിനിസം )
വിവാഹം നടക്കാൻ ബുദ്ധിമുട്ടുന്നു.
ഔദാര്യമായി ഭാവിച്ച് കെട്ടാൻ വരുന്ന വെള്ളപ്പാണ്ടുകാരൻ
100 പവൻ സ്ത്രീധനം ചോദിക്കുമ്പോൾ
കാലിക്കച്ചവടം വേണ്ട
പഠിപ്പും, ദീനുമുള്ള ലക്ചററാണവൾ
എന്നു പറഞ്ഞ് പയ്യന്റെ വീട്ടുകാർക്ക് ചുട്ട മറുപടി കൊടുക്കുന്ന
ബന്ധുജനങ്ങളാണ് സഹ്‌ ലയുടേത്
അതെ മനക്കരുത്താണ് സഹ് ലയ്ക്കും
ഈ കഥകളിലെല്ലാം
ഖുർആനെ നേരായി വായിക്കാനുള്ള
ആഹ്വാനവുമുണ്ട്

.4) മൃദുല
(നഴ്സ് )

ലോണെടുത്ത് പഠനം പൂർത്തിയാക്കിയ
ഒരു ഇടത്തരം കുടുംബാംഗം.

ഡോക്ടറായാൽ പുകഴ്ത്തുകയും,
നഴ്സ് ആയാൽ
സ്വഭാവദൂഷ്യം പറയുകയും ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധം.
ഹോസ്റ്റലിലെ റാഗിംഗിനെ നേരിടുന്ന മനക്കരുത്തുള്ള രീതി
ഇവയെല്ലാം കടന്ന്
തൊഴിൽ രംഗത്തെ ജോലിഭാരം
ശമ്പളക്കുറവ്
ഇവയ്ക്കെതിരായ സമരത്തിലേയ്ക്ക് കടക്കുന്നതിനൊപ്പം മൃദുല
ചിക്ത്സാരംഗത്തെ തട്ടിപ്പുകൾക്കെതിരെ
ജോലി പോയാലും വേണ്ടില്ലെന്നുറച്ച് തന്റേടത്തോടെ പ്രതികരിക്കുന്നുമുണ്ട്)


 5)സുമയ്യ

അത്യാർത്തിക്കാരനും
അല്പനും അഹങ്കാരിയുമായ കാസിമിന്റെ മകളാണ്
സുമയ്യ

സാധാരണ വിവാഹ ജീവിതം നയിക്കുന്ന സുമയ്യയുടെ ഭർത്താവ് പ്രവാസിയായ തുഫൈലാണ്
സത്സ്വഭാവിയാണ് തുഫൈലിന്
നിതാഖാത് മൂലം ജോലി നഷ്ടപ്പെടുന്നു
ദുഷ്ടനായ കാസിമാകട്ടെ
ഈയവസരത്തിൽ മരുമകനെ സഹായിക്കുന്നതിന് പകരം
മകളുടെ വിവാഹ ബന്ധം വേർപെടുത്തി
ഒരു പണച്ചാക്കിനെക്കൊണ്ട് പുനർവിവാഹമാലോചിക്കുന്നു.
പക്ഷെ
അവസാനം സുമയ്യയുടെ യും തുഫൈലിന്റെയും സ്നേഹം വിജയിക്കുന്നു

6) മയൂരി

.മയൂരിയാകട്ടെ
അതിശക്തയായ സാമൂഹ്യ പ്രവർത്തക യാ ണ്
അവൾ അടുത്ത അസംബ്ലി സീറ്റ് കാത്തിരിക്കുന്നു.
ചിലപ്പോൾ ഭാവി മന്ത്രി

6 പെൺജീവിതങ്ങളാണ് പ്രധാന പ്രമേയമെങ്കിലും
വേൾഡ് ട്രേഡ് സെന്റർ ആക്രമണം
കാർഷിക രംഗത്തോടുള്ള അവഗണന
വിവിധ തരം സ്ത്രീപീഢനങ്ങൾ
രാഷ്ടീയ രംഗത്തെ മാന്യന്മാരുടെ തനിനിറം
ചികിത്സാരംഗത്തെ വമ്പൻ തട്ടിപ്പുകൾ
അഴിമതികൾക്കെതിരെയുള്ള പെൺപോരാട്ടങ്ങൾ
മതഗ്രന്ഥങ്ങളെ മാനവികതയുടെയടിസ്ഥാനത്തിൽ കാണേണ്ടതിന്റെ പ്രാധാന്യം
ആൽബനി സം പോലുള്ള രോഗങ്ങളുടെ ശാസ്ത്രീയ അവലോകനം
തുടങ്ങി വ്യത്യസ്തമായ ഒട്ടേറെ വിഷയങ്ങൾ
പെണ്മയത്തിൽ കടന്നു വരുന്നുണ്ട്
ശക്തമായ ആശയങ്ങളെ
കയ്യൊതുക്കത്തോടെ
മൂർച്ചയേറിയ ഭാഷയിൽ പറഞ്ഞു വയ്ക്കാനുള്ള കഴിവ് വ്യക്തമായ ഈ നോവൽ അതിനുള്ളിലെ പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ടു തന്നെ
വായനാ പരതയുള്ളതാണ്
ശക്തമായ സ്ത്രീപക്ഷ, മനുഷ്യ പക്ഷ നിലപാടുകളുള്ള ഈ പുസ്തകം മലയാളികൾ വേണ്ടത്ര ചർച്ച ചെയ്തിട്ടുണ്ടോ എന്ന് സംശയം

പ്രസാധനം NB S

വില 120

🌾🌾🌾🌾🌾