14-10-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
❤🧡💛💚💙💜🖤❤🧡💛💚
ഒക്ടോബർ8മുതൽ 14 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)

❤🧡💛💚💙💜🖤❤🧡💛💚

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

വ്യാഴാഴ്ച പംക്തികൾ ഉണ്ടായിരുന്നില്ല.. എന്നാലും അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും  ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

നമ്മുടെ ഗ്രൂപ്പിലെ അഡ്മിൻമാരിൽ ഒരാളായ ഡോ.രജനിസുബോധ് ടീച്ചറുടെ മൂന്നാമത്തെ പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ ഭാഷാപിതാവിന്റെ മണ്ണിൽ വെച്ചു നടന്നു എന്നുള്ളത്   അഭിമാനകരം തന്നെ..അറിയപ്പെടുന്ന എഴുത്തുകാരിയാകാൻ ടീച്ചറിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... ആശംസിക്കുന്നു....🤝

ഇന്നറിയാൻ പംക്തിയും  അരുൺമാഷ് മുടങ്ങാതെ അവതരിപ്പിക്കുന്നു..അതും സന്തോഷകരം തന്നെ🤝

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

❤🧡💛💚💙💜🖤❤🧡💛💚
ഒക്ടോബർ 8_തിങ്കൾ
  സർഗ്ഗസംവേദനം
📝📝📝📝📝📝📝📝📝📝

അവതരണംരതീഷ് കുമാർ മാഷ്(MSMHSSകല്ലിങ്ങൽപറമ്പ്)
📝📝📝📝📝📝📝📝📝📝


📝തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ രതീഷ് മാഷ് ഹെന്റി ഷാരിയറിന്റെ ആത്മകഥയായ പാപ്പിയോണിന് ജോയി ഷ് ജോസ് തയ്യാറാക്കിയ വായനക്കുറിപ്പും ഇംഗ്ലീഷ് സാഹിത്യത്തിൽ അപസർപ്പക ശാഖയ്ക്ക് തുടക്കം കുറിച്ച വിൽക്കി കോളിൻസിന്റെ ''മൂൺസ് റ്റോണിന് '' എം എസ് നായരുടെ വിവർത്തനമായ ''ചന്ദ്രകാന്തക്കല്ല്''-- ന്റെ ആസ്വാദനവും പങ്കുവെച്ചു...

📝മനുഷ്യന്റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റേയും പോരാട്ട വീര്യത്തിന്റേയും ഇച്ഛാശക്തിയുടേയും ഇതിഹാസമാണ് പാപ്പിയോൺ.... ജയിൽപ്പുള്ളികൾക്കിടയിലെ മാലാഖമാരെയാണ് ഷാരിയർ ആത്മകഥയിലൂടെ നമുക്ക് കാണിച്ചുതരുന്നത്.

📝ചന്ദ്രകാന്തക്കല്ലാകട്ടെ ശ്രദ്ധേയമായ ആഖ്യാന തന്ത്രമുള്ള ഇന്നും പുതുമ പുലർത്തുന്ന നോവലാണ്.. 1868ൽ പ്രസിദ്ധീകൃതമായ ഈ നോവൽ കോളിൻസിന് ആഗോള പ്രസിദ്ധി നേടിക്കൊടുത്തു.

📝വിജു മാഷ്, വെട്ടംഗഫൂർ മാഷ്, രജനി ടീച്ചർ, അശോക് മാഷ്, വാസുദേവൻ മാഷ്, പ്രജിത ടീച്ചർ, നെസ്സിടീച്ചർ, രജനി സുബോധ്, സീതാദേവി ടീച്ചർ, ഗഫൂർ മാഷ്, കൃഷ്ണദാസ് മാഷ്, തുടങ്ങിയവർ സാന്നിദ്ധ്യം കൊണ്ട്സർഗ്ഗ സംവേദനത്തെ സർഗ്ഗാത്മകമാക്കിത്തീർത്തു...🌹🌹

❤🧡💛💚💙💜🖤❤🧡💛💚
 ഒക്ടോബർ 9_ചൊവ്വ
   ചിത്രസാഗരം
🎨🎨🎨🎨🎨🎨🎨
അവതരണം_പ്രജിത


ചൊവ്വാഴ്ച ചിത്ര സാഗരത്തിലാകട്ടെ ബഹുമുഖ പ്രതിഭയായിരുന്ന ഇറ്റാലിയൻ ചിത്രകാരൻ ലിയാനാർഡോ ഡാവിഞ്ചിയുടെ കൈ പിടിച്ചാണ് പ്രജിത ടീച്ചറെത്തിയത്..🎨🎨🌹🌹
ഒരേ സമയം ശിൽപ്പിയും ശാസ്ത്രജ്ഞനും ശരീരശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നെങ്കിലും ലോകത്തേറ്റവും മികച്ച ചിത്രകാരൻമാരിലൊരാളായിരുന്നു അദ്ദേഹം.. മൊണാലിസ, ലാസ്റ്റ് സപ്പർ, ലോക രക്ഷകൻ, തുടങ്ങിയ പ്രസിദ്ധ ചിത്രങ്ങളും അവയ്ക്ക് പിന്നിലെ രചനാ തന്ത്രങ്ങളും അദ്ദേഹത്തിന്റെ ശാസ്ത്രീയമായ കണ്ടെത്തലുകളും വീഡിയോ ലിങ്കുകളും ഓഡിയോ ക്ലിപ്പുകളും സഹിതം സമഗ്രമായി, ഹൃദ്യമായി ടീച്ചർ പരിചയപ്പെടുത്തി....🌹🌹

വെട്ടം ഗഫൂർ മാഷ്, രജനി ടീച്ചർ, സ്വപ്ന ടീച്ചർ, രതീഷ് മാഷ്, കൃഷ്ണദാസ് മാഷ്, സുദർശൻ മാഷ്, മിനി ടീച്ചർ, ഗഫൂർ മാഷ്, പ്രമോദ് മാഷ്, വാസുദേവൻ മാഷ്, ഹമീദ് മാഷ്, കല ടീച്ചർ, സജിത്ത് മാഷ്, ശിവശങ്കരൻ മാഷ് തുടങ്ങിയവർ ചിത്രകാരനെ പരിചയപ്പെടാനും ടീച്ചർക്ക് അഭിവാദ്യങ്ങളർപ്പിക്കാനുമെത്തിയിരുന്നു..
🤝🤝🤝💐💐💐🌹🌹🌹

❤🧡💛💚💙💜🖤❤🧡💛💚

ഒക്ടോബർ 10_ബുധൻ
ലോകസാഹിത്യം
📚📚📚📚📚📚📚📚

അവതരണം_വാസുദേവൻമാഷ്(MMMHSSകൂട്ടായി)

✒✒✒✒✒✒✒✒

📝ബുധൻ ഒരു കാത്തിരിപ്പാണ്..സമ്മാനച്ചോദ്യം വരുന്നതും നോക്കി കുട്ടികൾ  ബാലമാസിക കാത്തിരിക്കുന്ന പോലെയുള്ള  കാത്തിരിപ്പ്..ഉത്തരം ശരിയാകുമോന്നറിയാനുള്ള ടെൻഷനടിച്ചുള്ള കാത്തിരിപ്പ്...ആ സാഹിത്യകാരനെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസാഭരിതമായ കാത്തിരിപ്പ്.. (വാസുദേവൻമാഷേ...മൂന്നാഴ്ചയായി ട്ടോ സമ്മാനച്ചോദ്യങ്ങൾ വന്നിട്ട്..വയ്യായിരുന്നുവെന്നറിയാം )ഈ ബുധനാഴ്ചയും കാത്തിരുന്നു ..കാത്തിരുന്ന് കണ്ണു വേദനിച്ചപ്പോൾ തീർച്ചയാക്കീതാ ലോകസാഹിത്യം ഉണ്ടാകില്ലാന്ന്...മാഷിനും വയ്യല്ലോ..പക്ഷെ,പ്രതീക്ഷകളെ അസ്ഥാനത്താക്കി പത്തേകാലിന് തോമസ് മൂർ എന്ന സാഹിത്യകാരനുമായി വാസുദേവൻമാഷ് വന്നു
📝 സ്വന്തം വിശ്വാസപ്രമാണങ്ങളിൽ അടിയുറച്ച് നിന്നതിന്റെ പേരിൽ രകാതസാക്ഷിയാകേണ്ടി വന്ന ആദ്യത്തെ ഇംഗ്ലീഷ് സാഹിത്യകാരൻ....മരണാനന്തരം വിശുദ്ധനായി വാഴ്ത്തപ്പെട്ട സാഹിത്രകാരൻ...ഉട്ടോപ്യ എന്ന ആദർശലോകം നമുക്ക് മുന്നിൽ വാക്കുകളാൽ വരച്ചുകാട്ടിയ സാഹിത്യകാരൻ...ഇങ്ങനെ അനവധി വിശേഷണങ്ങൾക്ക് ഉടമയായ തോമസ് മൂറിനെ സമ്പൂർണവും സമഗ്രവുമായി വരച്ചു കാണിക്കാൻ അവതാരകന് സാധിച്ചു🙏🤝🤝💐
നേരം വെെകിയതിനാലാകണം രതീഷ് മാഷ് ഒഴികെ ആരും അഭിപ്രായം പറയാനോ കൂട്ടിച്ചേർക്കലിനോ വന്നില്ല

❤🧡💛💚💙💜🖤❤🧡💛💚

ഒക്ടോബർ 12_വെള്ളി
സംഗീതസാഗരം
🎷🎷🎷🎷🎷🎷🎷
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)

🎷🎷🎷🎷🎷🎷🎷🎷

🥁 മലയാളതർജ്ജമ തിരഞ്ഞതിനാൽ നേരം വെെകി എന്ന ക്ഷമാപണത്തോടെ 9 മണിക്ക് രജനി ടീച്ചർ സംഗീതവുമായെത്തി
🥁 ജപ്പാനീസ് നാടോടി സംഗീതമാണ് ടീച്ചർ ഇന്ന് പരിചയപ്പെടത്തിയത്.സംഗീതം ഭാഷാഭേദങ്ങളില്ലാതെ ആസ്വദിക്കാൻ നമുക്ക് സാധിക്കുമെങ്കിലും ആംഗലേയ ഭാഷയിലൂടെയുള്ള പരിചയപ്പെടൽ സംഗീതസാഗരത്തിൽ അല്പം വേലിയിറക്കമുണ്ടാക്കി...ടീച്ചർ ആത്മാർത്ഥമായിത്തന്നെ ശ്രമിച്ചിട്ടുണ്ട് പരിഭാഷ കിട്ടാനെന്നറിയാം....
🥁 സമഗ്രമായ പരിചയപ്പെടുത്തലിന് ശേഷം ധാരാളം ലിങ്കുകളും,വീഡീയോയും ടീച്ചർ പരിചയപ്പെടുത്തി...

❤🧡💛💚💙💜🖤❤🧡💛💚

ഒക്ടോബർ 13_ശനി
നവസാഹിതി
📚📚📚📚📚📚📚📚

അവതരണം_സ്വപ്നാറാണി ടീച്ചർ

✒✒✒✒✒✒✒✒✒

❤ കൃത്യസമയത്തുതന്നെ തുടങ്ങിയ നവസാഹിതിയിൽ അവതാരക ആദ്യം അവതരിപ്പിച്ചത് ആലത്തിയൂർ ഹെെസ്ക്കൂളിലെ കുട്ടികളുടെ സർഗസൃഷ്ടികളായിരുന്നു
❤ ആദിത്യാമോഹൻ(മഴയ്ക്ക് മറ്റൊരാമുഖം),ഷാമില(മഴ പറയുന്നത്),ലിസ്ന റഹ്മാൻ(തിരിച്ചറിവ്) ....മിടുക്കികൾ...സാഹിത്യരംഗത്ത് ഇവരുടെ ഭാവി ഇപ്പോഴേ അടയാളപ്പെടുത്തിക്കഴിഞ്ഞു💐💐
❤ തുടർന്നു പോസ്റ്റിയ സജീവൻ പ്രദിപന്റെ കവിത 👌👌 ഈ കവിത അടിച്ചമർത്തപ്പെട്ട സ്ത്രീത്വത്തിന്റേതെന്ന് പറയാമോ അതോ തിരിച്ചറിവിന്റേയോ?
❤ കെ.ആർ.ലാലുവിന്റെ ഇവരറിയുന്നില്ല എന്ന കവിത എന്നത്തെയും പോലെ കാലികപ്രസക്തം
❤ ആ നിമിഷം...വിയോഗിനീ വൃത്തത്തിലെഴുതിയ ദീപ കരുവാട്ടിന്റെ കവിത👍
❤ പ്രളയത്തിന്റെ മന:ശാസ്ത്രം..പ്രണയത്തിന്റെയും എന്ന ഷീലാറാണി ടീച്ചറുടെ കവിതയും ആനുകാലികം തന്നെ...പ്രളയത്തെ കാലത്തിന്റെ ചരിത്രപരമായ ഒത്തുതീർപ്പായി കണ്ട കവിഭാവന💐 ... താൻപോരിമയുടെ ഇരട്ടപ്പൂട്ടുകൾ പൊട്ടിച്ചെറിഞ്ഞ പ്രളയം...  പ്രളയത്തിനും പ്രണയത്തിനും പുതിയ മാനങ്ങൾ കണ്ടെത്തുന്നു കവയിത്രി
❤ അപൂർണചിത്രങ്ങൾ,അവരോഹണം.. ഇതെല്ലാം നല്ല കവിതകൾ തന്നെ...
❤ ശ്രീലഅനിൽ ടീച്ചറുടെ നാം എന്ന കവിത ജീവിതപ്പകലിന്റെ സാന്ധ്യശോഭ വരച്ചുകാട്ടുന്നു
❤ രജനി ടീച്ചർ,ഗഫൂർ മാഷ് കാസർഗോഡ്, ഗഫൂർ മാഷ് ആലത്തിയൂർ,കല ടീച്ചർ,പ്രജിത, ഷമീമ ടീച്ചർ, ബീന ടീച്ചർ, ശിവശങ്കരൻ മാഷ് തുടങ്ങിയവരുടെ അഭിപ്രായങ്ങൾ നവസാഹിതിക്ക് ഒന്നുകൂടി മോടി കൂട്ടി

❤🧡💛💚💙💜🖤❤🧡💛💚

ഇനി താരവിശേഷങ്ങളിലേക്ക്...

ഈയാഴ്ച താരം എന്നോ ശ്രദ്ധേയമായ പോസ്റ്റ് എന്നോ തിരിക്കാതെ മുറുക്കൽച്ചിത്രങ്ങൾ ഒരു നോവാക്കി നമ്മുടെ മനസ്സിലേക്കെത്തിച്ച ഗഫൂർമാഷിനേയും ആ കവിത ഗ്രൂപ്പിൽ പോസ്റ്റിയ....എല്ലാ പ്രെെംടെം പക്തികളിലും സജീവമായി ഇടപെടുന്ന പ്രമോദ് മാഷിനേയും താരങ്ങളായി പ്രഖ്യാപിക്കട്ടെ...
വാരതാരങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....💐💐💐💐💐💐

❤🧡💛💚💙💜🖤❤🧡💛💚

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു...വായിക്കുക..വിലയിരുത്തുക...🙏🙏