14-07-17

✴✴✴✴✴✴✴✴✴✴

 വാരാന്ത്യാവലോകനം

🌹🌻🌹🌻🌹🌻🌹🌻🌹🌻
ജൂലെെ 8മുതൽ 14 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻

അവതരണം
➖➖➖➖➖

പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)

അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSS പുതുപ്പറമ്പ്)
(അവലോകനദിവസം_വെള്ളി)

🌹🌻🌹🌻🌹🌻🌹🌻🌹🌻

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

വെള്ളിയാഴ്ച അന്തരിച്ച നമ്മുടെ പവിത്രൻ മാഷിന്റെ അമ്മയുടെ വിയോഗത്തിൽ തിരൂർ മലയാളം ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ 🙏🙏🙏



അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏



തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌹🌻🌹🌻🌹🌻🌹🌻🌹🌻
ജൂലെെ 8_തിങ്കൾ
സർഗസംവേദനം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_രതീഷ് കുമാർ മാഷ് (MSMHSS കല്ലിങ്ങൽപ്പറമ്പ്)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹തിങ്കളാഴ്ച ഒരു ഹിമാലയൻ സർഗ്ഗ സംവേദനമാണ് രതീഷ് മാഷ് സമ്മാനിച്ചത്. രാജൻ കാക്കനാടന്റെ ഹിമവാന്റെ മുകൾത്തട്ടിൽ [ രജനി സുബോധ് ], സി.ആർ ലാൽ മോഹന്റെ 'ഹിമവാന്റെ മടിത്തട്ടിലൂടെ ചാർധാം യാത്ര' എന്നീ ഹിമാലയൻസഞ്ചാരാനുഭവങ്ങളാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്..

🌹ഹിമാലയ പരിസരങ്ങളുടെ മാസ്മരിക ഭംഗി മുഴുവൻ ആവാഹിച്ച കൃതിയത്രേ കാക്കനാടന്റേത്... ഉത്തരേന്ത്യൽ ഗ്രാമ ചിത്രങ്ങളുടെ നേർസാക്ഷ്യമാണ് ഇത്. മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാല യാത്രയത്രേ ബദരീനാഥിലേക്കുള്ള യാത്ര... അക്ഷരാർത്ഥത്തിൽ വായനക്കാരെ ഹിമവാന്റെ മുകൾത്തട്ടിലെത്തിക്കുന്നു കാക്കനാടന്റെ യാത്രാവിവരണം...

🌹ലാൽ മോഹന്റെ ചാർധാം യാത്രാവിവരണമാകട്ടെ സ്ഥലമഹിമയും ഐതിഹ്യങ്ങളും തെളിമയോടെ വിവരിച്ചിരിക്കുന്ന ,ഭക്തി തുളുമ്പുന്ന യാത്രാനുഭവങ്ങളാണ്... ചാർധാം യാത്ര ചെയ്യാൻ കൊതിക്കുന്നവർക്ക് ഒരു വഴികാട്ടികൂടിയാണീ കൃതി...

🌹വിജു മാഷ്, സുദർശൻ  മാഷ്, രാജി ടീച്ചർ, വെട്ടം ഗഫൂർ മാഷ് ,പ്രജിത ടീച്ചർ, പവിത്രൻ മാഷ് ,രജനി ടീച്ചർ, രവീന്ദ്രൻ മാഷ്, ശിവശങ്കരൻ മാഷ്, വാസുദേവൻ മാഷ്, രമ ടീച്ചർ,സന്തോഷ് മാഷ്, സീതാദേവി ടീച്ചർ, പ്രവീൺ മാഷ് തുടങ്ങിയവർ ഹിമാലയൻ തീർത്ഥാടനത്തിനെത്തിച്ചേർന്നിരുന്നു....

🌹🌻🌹🌻🌹🌻🌹🌻🌹🌻

ജൂലെെ 9_ചൊവ്വ
ചിത്രസാഗരം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹ചൊവ്വാഴ്ച ചിത്ര സാഗരത്തിലാകട്ടെ പ്രജിത ടീച്ചർ ഭാരതീയ ചിത്രകലയിൽ ആധുനികതയുടെ വെളിച്ചം നൽകിയ കേരളീയചിത്രകാരൻ കെ.എസി എസ് പണിക്കർ എന്ന അതുല്യപ്രതിഭയെയാണ് പരിചയപ്പെടത്തിയത്. അതീന്ദ്രിയവും ആത്മീയവുമായ അറിവുകളെ ചിത്രകലയിലൂടെ വ്യാഖ്യാനിക്കാൻ ശ്രമിച്ച.... അദ്ദേഹത്തിന്റെ ജീവചരിത്രവും ചിത്രരചനാ സവിശേഷതകളും ശിഷ്യൻ ദാമോദരൻ സാറുമായുള്ള ഓഡിയോ ക്ലിപ്പും പ്രശസ്ത ചിത്രങ്ങളും വീഡിയോ ലിങ്കുകളും വി.ആർ സന്തോഷിന്റെ ലേഖനലിങ്കും ടീച്ചർ പങ്കുവെച്ചു..
🌹 പ്രിയ ടീച്ചർ, വിജു മാഷ്, സീതാദേവി ടീച്ചർ, ശിവശങ്കരൻ മാഷ്, രജനി സുബോധ്, രാജി ടീച്ചർ, പ്രമോദ് മാഷ്, വർമ്മ മാഷ്, രമ ടീച്ചർ, പവിത്രൻ മാഷ് ,ഗഫൂർ മാഷ്, വാസുദേവൻ മാഷ്, സുദർശൻ മാഷ് തുടങ്ങിയവരെല്ലാം കെ.സി.എസിനോട് സംവദിക്കാനും ടീച്ചറെ അഭിനന്ദിക്കാനും എത്തിച്ചേർന്നിരുന്നു

🌹🌻🌹🌻🌹🌻🌹🌻🌹🌻

ജൂലെെ 10_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🌺🌺🌺🌺🌺🌺🌺🌺🌺🌺
പവിത്രൻ മാഷ് (ശരി സ്ക്കൂൾ)
🌺🌺🌺🌺🌺🌺🌺🌺🌺🌺
🌹ഗ്രൂപ്പിലെ ഭാഷാഭേദപംക്തിയായ  ആറു മലയാളിക്ക് നൂറു മലയാളത്തിൽ ഈയാഴ്ചയും  മലപ്പുറം ജില്ലയിലെ ഭാഷാപ്രവണതകൾ തുടർന്നു. ഇതിൽ ഭാഷണത്തിലെ അസ്ഥിരത , മലപ്പുറം മലയാളം നിഘണ്ടു എന്നിവയാണ് പ്രധാനമായും  ഉണ്ടായിരുന്നത്.
🌹ഭാഷണത്തിലെ അസ്ഥിരത എന്ന കുറിപ്പിൽ ഐക്കാരമെന്ന വർണ്ണപരിണാമം സംഭവിച്ച വാക്ക്,  പറയുന്ന ആൾക്ക് തന്നെ  തീർച്ചയില്ലാത്ത സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന ആലോ എന്ന വാക്ക്, പ്രചാര ലുപ്തം വന്ന ആരെ എന്ന വാക്ക് എന്നിവയെ നിരവധി ഉദാഹരണങ്ങളിലൂടെ പരിചയപ്പെടുത്തിയത് മറന്നു കൊണ്ടിരിക്കുന്നു ഒരു വാമൊഴിക്കാലത്തെ ഉണർത്തലായി മാറി..
🌹 ഭാഷാനിഘണ്ടുവിന്റെ  നാലാം ഭാഗത്തിലാകട്ടെ 'കാ' മുതൽ 'കു'വരെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന നൂറിനു മുകളിൽ വരുന്ന മലപ്പുറം ഭാഷഭേദപദങ്ങളെ അവതാരകൻ പരിചയപ്പെടുത്തി.
*🌹ഈ ലക്കവും പിഡിഎഫ് രൂപത്തിലായിരുന്നു അവതരണം .വിജു മാഷ്, സുദർശനൻ മാഷ്, രജനി സുബോധ് ടീച്ചർ, ഗഫൂർ മാഷ് ,സീത ,രജനി ടീച്ചർ , പ്രജിത,മഞ്ജുഷ ടീച്ചർ, രമ ടീച്ചർ, രാജി ടീച്ചർ  തുടങ്ങിയവർ പംക്തി സജീവമാക്കി അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌻🌹🌻🌹🌻🌹🌻🌹🌻🌹

ജൂലെെ 11_വ്യാഴം
ലോകസിനിമ
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം _വിജുമാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹ഈ ആഴ്ചയിൽആഴ്ചയിൽ പലഭാഷകളിലെ 6 സിനിമയാണ് വിജുമാഷ് പരിചയപ്പെടുത്തിയത് (തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും സമയം തെറ്റാതെ...ക്ഷമയോടെ...ലോകസിനിമ വിജുമാഷ് പോസ്റ്റ് ചെയ്തതിന് സാക്ഷി🙏😊)

ഈയാഴ്ചയിൽ പ്രദർശിപ്പിച്ച സിനിമകൾ

🌹JOURNAL 64:THE PURITY OF VENGEANCE (Danish)
🌹PERIOD.END OF SENTENCE (Hindi)
🌹ONLY LOVERS LEFT ALIVE (English)
🌹MANON DE SOURCE (French)
🌹JEAN DE FLORET (French)

🌹സുദർശനൻ മാഷ്,പവിത്രൻ മാഷ്,ഗഫൂർ മാഷ്,ശിവശങ്കരൻ മാഷ്സുദർശനൻ തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌻🌹🌻🌹🌻🌹🌻🌹🌻🌹

ജൂലായ് 12 വെള്ളി

 സംഗീതസാഗരം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🌺🌺🌺🌺🌺🌺🌺🌺🌺🌺

മുൻകൂട്ടി സൂചിപ്പിച്ചതു പോലെ ഇന്നത്തെ സംഗീത സാഗരം അൽപ്പം വൈകിയാണ് ടീച്ചർ അവതരിപ്പിച്ചത് ..

🎷 ഇന്ത്യയിലെ പത്ത് മഹദ് സംഗീതജ്ഞരെ പരിചയപ്പെടുത്തുന്ന പരമ്പരയിൽ രജനി ടീച്ചർ രണ്ടാം സ്ഥാനം നൽകി അവതരിപ്പിച്ചത് "സാഹിർ ലുധിയാൻ വി" എന്ന സംഗീതജ്ഞനെയാണ് . കഴിഞ്ഞാഴ്ച ഒന്നാമനായി സംഗീത വിസ്‌മയം ഇളയരാജയെ പരിചയപ്പെടുത്തിയത് ഓർക്കുമല്ലോ

🎻 ലുധിയാനയിൽ ജനിച്ച അബ്ദുൽ ഹയി യാണ് പിൽക്കാലത്ത് പദ്മശ്രീ ജേതാവുകൂടിയായി മാറിയ മഹദ് സംഗീതജ്ഞൻ സാഹിർ ലുധിയാൻ വി ആയത്

🎹 സംഗീതജ്ഞന്റെ വിശദമായ ജീവചരിത്രവും സംഗീത സംഭാവനകളും ടീച്ചർ അവതരിപ്പിച്ചു . അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങളായി "100 Top Songs " , " Best of Sahir Ludhiyan " ," A tribute to Ludhiyan " എന്നിവയുടെ വീഡിയോ ലിങ്കുകളും ടീച്ചർ പരിചയപ്പെടുത്തി

🔴 തുടർന്ന് സംഗീത സാഗരത്തെ വിലയിരുത്തിക്കൊണ്ട് സീത ടീച്ചർ, ഗഫൂർ മാഷ്, സുദർശൻമാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .സമയം വൈകിയതിനാലും നമ്മുടെ പവിത്രൻമാഷിന്റെ മാതാവിന്റെ മരണവാർത്തയെത്തിയതിനാലും കൂടുതൽ ചർച്ചകൾ പിന്നീടുണ്ടായില്ല

🌻🌹🌻🌹🌻🌹🌻🌹🌻🌹

ജൂലെെ 13_ശനി
നവസാഹിതി
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🌺🌺🌺🌺🌺🌺🌺🌺🌺🌺
🌹അവതരണത്തിൽ ദൃശ്യ ശ്രാവ്യ ചാരുതയേകി ഒരു ഡിജിറ്റൽ മാഗസിനെ ഓർമ്മപ്പെടുത്തുന്ന നവസാഹിതി ഈയാഴ്ചയും പതിവുപോലെ അണിഞ്ഞൊരുങ്ങി സുന്ദരിക്കുട്ടിയായാണ് വന്നത്...
 സൃഷ്ടികളിലേക്ക്.....👇👇👇
❤അനുഭവാവിഷ്കാരം
〰〰〰〰〰〰〰
🌹ജസീന റഹീം ഇതാണ് ഞാൻ

❤കവിതകൾ
〰〰〰〰〰〰

🌹കുന്നിൻമുകളിൽ_ സുനിത ഗണേശ് (ആലാപനം അജിത ടീച്ചർ)
🌹മോഹം _ലാലൂർ വിനോദ്
🌹ഭീതിയുടെ കാൽപ്പാടുകൾ_റബീഹ തിരൂർ
🌹വീണ്ടും മുളയ്ക്കുന്ന സ്വപ്നങ്ങൾ_ ദിവ്യ (ആലാപനം_ ദിവ്യ)
🌹അഗ്നിപർവ്വതങ്ങൾ കെട്ടു പോകുമ്പോൾ _യൂസഫ് നടുവണ്ണൂർ (ആലാപനം ജനം യൂസഫ് നടുവണ്ണൂർ)
🌹വാക്കുകളിലെ ഋതു_ സംഗീത ഗൗസ്
🌹സ്റ്റാറ്റസ് _ശ്രീലഅനിൽ 

❤കഥ
〰〰〰
🌹സിംഹക്കൂട്ടിലെ പെൺസിംഹം  ജെസ്സി കാരാട്

❤അനുഭവക്കുറിപ്പ്
〰〰〰〰〰〰〰〰
🌹കൂടെ_അസ്ലം മാഷ് തിരൂർ

❤നവസാഹിതിക്ക് മാറ്റ് കൂട്ടാനായി ഈയാഴ്ച മുതൽ സ്വപ്ന ടീച്ചറുടെ വിലയിരുത്തലും പ്രത്യേകപംക്തിയായി ആരംഭിച്ചു👏🤝🤝

🌹സുദർശൻ മാഷ്, സജിത് മാഷ്,പ്രവീൺ മാഷ് ,ശ്രീല ടീച്ചർ,സീത, രതീഷ് മാഷ്,ഷമീമ ടീച്ചർ പ്രജിത,രജനി ടീച്ചർ , യൂസഫ് മാഷ് എന്നിവർ നവസാഹിതിക്ക് ആശംസയർപ്പിച്ച് പംക്തി സജീവമാക്കി.

🌻🌹🌻🌹🌻🌹🌻🌹🌻🌹
ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നു നോക്കാം... നവ സാഹിതിയിൽ പുതു പരീക്ഷണങ്ങൾ നടത്തി നവസാഹിതീപംക്തിയെ ഒരു ഡിജിറ്റൽ ആനുകാലികം ആക്കിമാറ്റിയ ഗഫൂർ മാഷാണ്  ഈയാഴ്ചയിലെ തിങ്ങുന്ന താരം. ഈ പംക്തിക്ക് മാറ്റുകൂട്ടാനെന്നോണം വന്ന സ്വപ്നം ടീച്ചറുടെ വിലയിരുത്തലും കൂടി ആയപ്പോൾ പംക്തി വളരെയേറെ നന്നായി. മിന്നും താരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...