14-05-19


ചിത്രസാഗരം പംക്തിയുടെ 42ാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏
കേരളത്തിലെ  അമൃത ഷെർഗിൽ  എന്ന് ചിത്രലോകം  വിശേഷിപ്പിക്കുന്ന സുപ്രസിദ്ധ ചിത്രകാരി ടി കെ പത്മിനിയെ  നമുക്കിന്ന് പരിചയപ്പെടാം..
ഇക്കഴിഞ്ഞ മെയ് 11ന് ആയിരുന്നു ടി കെ പത്മിനി യുടെ അമ്പതാം ചരമവാർഷികം.ആ വലിയ കലാകാരിക്ക് തിരൂർ മലയാളം കൂട്ടായ്മ നൽകുന്ന സ്മരണാഞ്ജലി ആകട്ടെ ഇന്നത്തെ ചിത്രസാഗരം..
ടി.കെ.പത്മിനി
ടി.കെ.പത്മിനിയുടെ ജീവിതരേഖ ചുരുക്കത്തിൽ..👇👇👇
റൊമാൻറിക്,  അബ്സ്ട്രാക്ട്, എക്സ്പ്രഷനിസ്റ്റിക് എന്നീ രീതികളിൽ ചിത്രം വരച്ച ടി കെ പത്മിനി മലപ്പുറം ജില്ലയിലെ കാടഞ്ചേരിയിൽ 1940 മെയ് 22ന് ജനിച്ചു. ചെറുപ്പത്തിലെ അച്ഛനില്ലാതായ  പത്മിനിയെ പിന്നീട് വളർത്തിയത് അമ്മാവനായ ശ്രീ.ദിവാകര മേനോൻ ആയിരുന്നു.  പൊന്നാനി A V ഹൈസ്കൂളിലായിരുന്നു പഠനം. ആ സമയത്ത് ദേവസ്യ മാസ്റ്ററായിരുന്നു  പത്മിനിയുടെ ചിത്രകലാദ്ധ്യാപകൻ.  ഹൈസ്കൂൾ പഠനത്തിനുശേഷം ചിത്രകലയിൽ താത്പര്യം പ്രകടിപ്പിച്ച പത്മിനിയെ അമ്മാവൻ  മുൻകയ്യെടുത്ത് മദ്രാസ് ആർട്സ് ആൻഡ് ക്രാഫ്റ്റ് കോളേജിൽ  ചേർത്തു. അതേ നാട്ടുകാരനും നമ്മുടെയെല്ലാം ആരാധ്യനുമായ  ആർട്ടിസ്റ്റ് നമ്പൂതിരി ആയിരുന്നു അന്ന്  പത്മിനിക്ക് ഇതിനെല്ലാം വേണ്ട സഹായങ്ങൾ  ചെയ്തത്. അക്കാലത്താകട്ടെ നാട്ടിൻ പുറത്തുള്ള ഒരു പെൺകുട്ടി ചിത്രകല പഠിക്കാൻ മദ്രാസിൽ ചേർന്നു എന്ന്  പറയുന്നത് തന്നെ വലിയ അത്ഭുതമായിരുന്നു .കെ സി എസ് പണിക്കർ അന്ന് കോളേജ് പ്രിൻസിപ്പൽ.അദ്ദേഹത്തിന്റെ അരുമ ശിഷ്യയായ പത്മിനി ഒന്നാം റാങ്കും  ഡബിൾ പ്രമോഷനും നേടി  ആറു വർഷത്തെ കോഴ്സ് നാലുവർഷംകൊണ്ട്  പാസായി .1965ൽ കോഴസ് പാസായശേഷം നാലുവർഷക്കാലം കാലം ചെന്നൈയിലെ വിവിധ വിദ്യാലയങ്ങളിൽ ചിത്രകലാദ്ധ്യാപികയായിരുന്നു.പ1968ൽ  ചിത്രകാരനും സഹപാഠിയുമായിരുന്ന ശ്രീ.കെ ദാമോദരനെ  വിവാഹം കഴിച്ചു.1969മെയ്  11ന്  പ്രസവത്തോടനുബന്ധിച്ച് ഉണ്ടായ രക്തസ്രാവത്താൽ പത്മിനിയും കുഞ്ഞും  മരിച്ചു.

ടി.കെ.പത്മിനിയുടെ ചിത്രങ്ങൾ...പ്രത്യേകതകൾ...
1960_ 69  കാലഘട്ടങ്ങളിലായിരുന്നു  പത്മിനിയുടെ  ചിത്രങ്ങളുടെ പിറവി. ഈ കാലയളവിൽ 30 എണ്ണച്ചായച്ചിത്രങ്ങൾ ഉൾപ്പെടെ 230 ചിത്രങ്ങൾ വരച്ചിരുന്നു .ദർബാർ ഹാളിലും പത്മിനിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്
സ്ത്രീയുടെ ഉടലിനെ സ്വതന്ത്രമായി ചിത്രകലയിൽ ആദ്യമായി ആവിഷ്കരിച്ച മലയാളി പത്മിനി ആണ് ഇരുണ്ട നിറങ്ങളായിരുന്നു പത്മിനിക്ക് പ്രിയം .ഗ്രാമീണ സ്ത്രീകളും അവരുടെ ജീവിതവും വിശ്വാസവും  സർപ്പക്കാവുകളും കളങ്ങളും കുടിലുകളും ഇടചേർന്ന്  വരയ്ക്കുന്ന ചിത്രങ്ങളിൽ വിഷാദമാണ് സ്ഥായീഭാവം. ആ ചിത്രങ്ങളിൽ  നോക്കി നോക്കിയിരിക്കുമ്പോൾ  ഒരു കൽവിളക്കിന്റെ  മനോഹാരിതയും ദൃഢതയും നമുക്ക് അതിൽ കാണാൻ കഴിയും. സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച ഏറെ പ്രശസ്തമായ ചിത്രങ്ങൾ താഴെ കൊടുക്കുന്നു
🌹പട്ടം പറപ്പിക്കുന്ന പെൺകുട്ടി
🌹നീലനദി
🌹നിലാവ്
🌹ഡിസയർ
🌹ഡ്രീം ലാൻഡ്
🌹വുമൺ
🌹ബാരിയർ ഗ്രൗണ്ട്

തന്റെ അവസാനകാലത്ത് വരച്ചതധികവും അമ്മയും കുഞ്ഞും ചിത്രങ്ങൾ ആണെന്നുള്ളത് നോവുണർത്തുന്നു
ചായക്കൂട്ടുകൾ സ്വപ്നം കണ്ടിരുന്നു  പത്മിനിയുടെ അവസാന ചിത്രമായിരുന്നു പട്ടം പറത്തുന്ന പെൺകുട്ടി.ഈ ചിത്രം ഇപ്പോൾ  പത്മിനിയുടെ  വീട്ടിലുണ്ട്. ആ വീട്ടിലുള്ള  പത്മിനിയുടെതായ ഏക ചിത്രവും ഇതുതന്നെയാണ്. മാത്രമല്ല, ഭാരതപ്പുഴയുടെ  തീരത്ത്  മിനിപമ്പയിൽ പട്ടം പറത്തുന്ന പെൺകുട്ടിയുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
പട്ടം പറത്തുന്ന പെൺകുട്ടി ഡോക്യുമെന്ററി👇👇
https://youtu.be/WguEdhMV7SQ
കുറച്ചു ചിത്രങ്ങൾ കൂടി...👇👇👇






പത്മിനിയെക്കുറിച്ച് കൂടുതലറിയാൻ ഒരുപാടാഗ്രഹിച്ചു.അതിനായി ഞാൻ സമീപിച്ച വ്യക്തിയെ ആദ്യമായി പരിചയപ്പെടുത്തട്ടെ..
ശ്രീമതി.ശ്രീജ പള്ളം.
സുപ്രസിദ്ധ ചിത്രകാരി.ചിത്രകലയുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ശ്രീമതി.ശ്രീജ പള്ളം ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.
(ഇന്ന് വെെകീട്ടാണ് ശ്രീജ ടീച്ചറെ ഏറെ ഭയത്തോടെ  വിളിച്ചത്.പേടിച്ചതു വെറുതെയായി.സൗമ്യമായ പെരുമാറ്റം.7മണിക്ക് അഭിമുഖത്തിന് സമയം തന്നു.)
അഭിമുഖത്തിൽ രണ്ടാമതായി പറയുന്ന കാര്യം ശ്രദ്ധിച്ചോ...പത്മിനി എന്ന സിനിമ.പിന്നീട് പറയുന്നത് അഗളിയിൽ ടീച്ചറുടെയും BRC യുടേയും  നേതൃത്വത്തിൽ നടക്കുന്ന സെളി മെ കാല എന്ന പ്രവർത്തനം.
സെളി മെ കാല യിൽ ശ്രീജ ടീച്ചർ ചിത്രം വരയ്ക്കുന്നു
ഇനി ഒരു വാർത്താ വിശേഷത്തിലേക്ക്...👇👇
ഇക്കഴിഞ്ഞ മെയ് 9മുതൽ12ാം തീയതി വരെ കുറ്റിപ്പുറത്തു വെച്ചു നടന്ന പത്മിനി അനുസ്മരണ ചടങ്ങിലെ ചിത്രവും വാർത്തയും👇
Search in Malayalam or English HOME MALAPPURAM ടി.കെ.പത്മിനി ചിത്രകലാ ക്യാംപ് സമാപിച്ചു മനോരമ ...

Read more at: https://localnews.manoramaonline.com/malappuram/local-news/2019/05/13/malappuram-chitrakala-camp.html

ടി.കെ.പത്മിനി എന്ന ചിത്രകാരിയെക്കുറിച്ച് ഇനിയും കൂടുതലറിയാൻ താഴെ കൊടുക്കുന്ന ലിങ്ക് തുറക്കൂ...👇👇👇

ടി.കെ.പത്മിനി: പുനർജൻമം തേടുന്ന സാലഭഞ്ജിക Wednesday 31 August 2016 10:35 AM IST by ജി. പ്രമോദ് ടി. ...

Read more at: https://www.manoramaonline.com/women/features/life-story-of-t-k-padmimi.html
പത്മിനിയെക്കുറിച്ചുള്ള ജിവചരിത്ര ഗ്രന്ഥം.എഴുതിയത് കെ.പി.രമേഷ്.ആധുനിക കേരളത്തിലെ ആദ്യ ചിത്രകാരിയായിരുന്ന പത്മിനിയുടെ കലാജീവിതം രേഖപ്പെടുത്തിയ ഈ പുസ്തകത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരി മുൻകുറിപ്പ് എഴുതിയിരിക്കുന്നു.

ഇനി സിനിമാവിശേഷങ്ങളിലേക്ക്...👇
എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് സംവിധായകനായ ഈ സിനിമയിൽ അനുമോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
https://youtu.be/XVEfvf-fnXQ
https://youtu.be/4QQl5kCrE2I
https://youtu.be/EA-weeR8kd0
മെയ് 12ലെ പത്രവാർത്ത