വാരാന്ത്യാവലോകനം
🎉🎊🎉🎊🎉🎊🎉🌻🎉🎊
ഏപ്രിൽ 8 മുതൽ 14 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം
🎉🎊🎉🎊🎉🎊🎉🎊🎉🎊
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSS പുതുപ്പറമ്പ്)
(അവലോകനദിവസം_ബുധൻ)
🎊🎉🎊🎉🎊🎉🎊🎉🎊🎉
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏
നമ്മുടെ കൂട്ടായ്മയുടെ ഭാവിപരിപാടികളെക്കുറിച്ച് സൂചന നൽകുകയും ഈ കൂട്ടായ്മയിലെ ഓരോരുത്തരുടേയും പങ്കാളിത്തം ആവശ്യപ്പെടുകയും ചെയ്ത് പ്രവീൺ മാഷും രതീഷ് മാഷും പോസ്റ്റ് ചെയ്ത കുറിപ്പുകൾ എല്ലാവരും വായിച്ചുവല്ലോ...ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു...🙏
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
💥🌷💥🌷💥🌷💥🌷💥🌷
ഏപ്രിൽ 8_തിങ്കൾ
സർഗസംവേദനം
🌻🌻🌻🌻🌻🌻🌻🌻🌻🌻
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌻🌻🌻🌻🌻🌻🌻🌻🌻🌻
🏵തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ റൂബി നിലമ്പൂരിന്റെ 'പാതി പെയ്ത നിലാവി'ന് ഗഫൂർ മാഷും,പി കെ ബാലകൃഷ്ണന്റെ ' ഇനി ഞാനുറങ്ങട്ടെ 'ക്ക് ശ്രീല അനിൽ ടീച്ചറും തയ്യാറാക്കിയ വായനക്കുറിപ്പുകളാണ് പങ്കുവെച്ചത്....
ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ കാച്ചിക്കുറുക്കിയെടുത്തവയെങ്കിലും ആസ്വാദക ഹൃദയങ്ങളിൽ നിലാവു പടർത്തുന്ന കഥകളാണിവ... മാതൃഭാവത്തിന്റെ കാലാതീതമായ സ്നേഹഗന്ധവും, അവമാനിക്കപ്പെടുന്ന സ്ത്രീത്വവും സാധാരണക്കാരുടെ ഉൾ നോവുകളും എല്ലാം ഇതിൽ പ്രതിഫലിക്കുന്നു.... കഥാകാരിയുടെ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ് ഈ കൃതി എന്നതിൽ സംശയമില്ല...
പി.കെ ബാലകൃഷ്ണന്റെ 'ഇനി ഞാനുറങ്ങട്ടെ 'യാകട്ടെ വ്യാസന്റെ മൗനത്തെ ഭേദിച്ച് മഹാഭാരത കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും പുന:സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ജൻമവും കർമവുമല്ല കർണനെ അഗ്നികുണ്ഡത്തിലേക്കെറിഞ്ഞത്, മറിച്ച് കാലമാണെന്ന് കഥാകാരൻ പറയുന്നു.ഇതിൽ കർണനേക്കാൾ മുന്തിനിൽക്കുന്ന കഥാപാത്രമത്രേ ദ്രൗപദി ;ഇതൊരു സ്ത്രീപക്ഷ കൃതിയാണെന്നു കൂടി ഓർമ്മിപ്പിച്ചു കൊണ്ടാണ് വായനക്കുറിപ്പ് അവസാനിക്കുന്നത്...
🏵പ്രജിത ടീച്ചർ, വിജു മാഷ്, നീന ടീച്ചർ, ശ്രീല ടീച്ചർ, പവിത്രൻ മാഷ്, രജനി ടീച്ചർ, സുദർശൻ മാഷ്, വെട്ടം ഗഫൂർ മാഷ്, സത്യൻ മാഷ്,വാസുദേവൻ മാഷ്, സീതാദേവി ടീച്ചർ,ജയ ടീച്ചർ തുടങ്ങിയവർ സജീവമായി സംവദിക്കാൻ എത്തിയിരുന്നു..
💥🌷💥🌷💥🌷💥🌷💥🌷
ഏപ്രിൽ 9_ചൊവ്വ
ചിത്രസാഗരം
🌻🌻🌻🌻🌻🌻🌻🌻🌻🌻
അവതരണം_പ്രജിത(തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🌻🌻🌻🌻🌻🌻🌻🌻🌻🌻
🏵ചൊവ്വാഴ്ച ചിത്ര സാഗരത്തിലാകട്ടെ ഇരുളിൽ തെളിയുന്ന ചിത്രങ്ങളുടെ ചാരുതയേന്തി പ്രശസ്ത ഡച്ച് ചിത്രകാരനായ പെട്രസ് വാൻ ഷെൻഡലിനോടൊപ്പമാണ് പ്രജിത ടീച്ചറെത്തിയത്. അദ്ദേഹത്തിന്റെ ജീവചരിത്രം, ചിത്രരചനാ സമ്പ്രദായങ്ങൾ [കിയറോസ് ക്യൂറോ ], രചനാ സവിശേഷതകൾ, പ്രശസ്ത ചിത്രങ്ങൾ, വീഡിയോ ലിങ്കുകൾ തുടങ്ങി,സൂക്ഷ്മവും സമഗ്രവും സാഗരോ പമവുമായിരുന്നു ചിത്ര സാഗരം,..
🏵വിജു മാഷ്, രജനി ടീച്ചർ, വെട്ടം ഗഫൂർ മാഷ്, പ്രമോദ് മാഷ്, സുദർശൻ മാഷ്, പവിത്രൻ മാഷ്, സീതാദേവി ടീച്ചർ, ശ്രീല ടീച്ചർ തുടങ്ങിയവരെല്ലാം ചിത്രസാഗര തത്സമയാസ്വാദനത്തിനെത്തിയിരുന്നു....
💥🌷💥🌷💥🌷💥🌷💥🌷
ഏപ്രിൽ 10 ബുധൻ
6⃣ ആറു മലയാളിക്കു നൂറു മലയാളം 1⃣0⃣0⃣
🌻🌻🌻🌻🌻🌻🌻🌻🌻🌻
അവതരണം: പവിത്രൻ മാഷ്
( വലിയോറ സ്ക്കൂൾ )
🌻🌻🌻🌻🌻🌻🌻🌻🌻🌻
📘 പവിത്രൻ മാഷിന്റെ ഭാഷാഭേദ പംക്തി കൃത്യ സമയത്തുതന്നെ ആരംഭിച്ചു
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ,ചിറക്കൽ ,തലശ്ശേരി ഭാഗങ്ങളിലെ ഭാഷാഭേദങ്ങളാണ് മാഷിന്ന് നമുക്കു മുൻപിൽ അവതരിപ്പിച്ചത്
🧡 ഈ മൂന്ന് പ്രദേശങ്ങളിലെയും പ്രാദേശിക പദങ്ങളാണ് ആദ്യം പരിചയപ്പെടുത്തിയത് .വാക്കുകളുടെ അർത്ഥങ്ങളും ലളിതമായി വിശദീകരിച്ചു
📙 തുടർന്ന് ഈ ഭാഷാഭേദങ്ങളിൽ വരുന്ന ലിംഗ വ്യവസ്ഥ ,വചനം ,വിഭക്തി ,ക്രിയ ,കാലം ,വാക്യപഠനം എന്നിവ അതിസൂക്ഷ്മമായും സമഗ്രമായും ഒരു ഭാഷാ പണ്ഡിതന്റെ മിടുക്കോടെ അവതരിപ്പിച്ചു
🔲 ഭാഷാഭേദങ്ങൾ കടന്നു വരുന്ന ചില വീഡിയോ ലിങ്കുകളും പരിചയപ്പെടുത്തി
🔴 തുടർന്ന് നടന്ന ചർച്ചയിൽ വിജുമാഷ്, വാസുദേവൻ മാഷ് ,പ്രജിത ,സീത ,രമ ,കലടീച്ചർ, ഗഫൂർ മാഷ് ,സുദർശൻമാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി
💥🌷💥🌷💥🌷💥🌷💥🌷
ഏപ്രിൽ 11_വ്യാഴം
ലോകസിനിമ
🌻🌻🌻🌻🌻🌻🌻🌻🌻🌻
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌻🌻🌻🌻🌻🌻🌻🌻🌻🌻
🏵സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഏഴ് പേർഷ്യൻ സിനിമകളുമായാണ് ഈയാഴ്ചയിലെ ലോകസിനിമ വേദി ഉണർന്നത്.താലിബാനിസത്തിന്റെ ദുരന്തം ...ഇത് ഏറ്റവുമധികം ബാധിക്കുന്ന കുഞ്ഞുങ്ങൾ... സുദർശനൻ മാഷ് അഭിപ്രായപ്പെട്ടതുപോലെ അന്യാപദേശ കഥകൾ പോലെ കുട്ടികളുടെ ജീവിതത്തിലൂടെ അവിടത്തെ ഭരണത്തെയും ചുറ്റുപാടുകളെയും വിമർശിക്കുന്ന ലോകോത്തര സിനിമകൾ...
🏵ഇനി ഈയാഴ്ചയിൽ അവതരിപ്പിച്ച സിനിമകളിലേക്ക്...സിനിമകളെ കുറിച്ചുള്ള ലഘുവിവരണം ഏറെ പ്രയോജനകരം എന്നുകൂടി പറയട്ടെ...
🔮Water,wind,dust
🔮The runner
🔮Budha Collapsed out
🔮Fire works Wednesday
🔮A time for drunken horses
🔮The kite runner
🔮Shirin
🏵ശിവ ശങ്കരൻ മാഷ്, സുദർശനൻ മാഷ് ,ഗഫൂർ മാഷ് ,സീത രതീഷ് മാഷ്, പവിത്രൻ മാഷ് തുടങ്ങിയ പതിവുമുഖങ്ങളേ അഭിപ്രായം പറയാൻ എത്തിയുള്ളൂ,എങ്കിലും തീർച്ചയാണ് ഈ കൂട്ടായ്മയിലെ പകുതിയിലധികം പേരും ഈ പംക്തി ആസ്വദിച്ചിട്ടുണ്ട്.മൂന്നു സിനിമകളുടെ വീഡിയൊ ലിങ്ക് പ്രജിത കൂട്ടിച്ചേർത്തു.
💥🌷💥🌷💥🌷💥🌷💥🌷
ഏപ്രിൽ 12_വെള്ളി
സംഗീതസാഗരം
🌻🌻🌻🌻🌻🌻🌻🌻🌻🌻
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🌻🌻🌻🌻🌻🌻🌻🌻🌻🌻
🏵കേരളത്തിലെ ഒരേയൊരു ഷഹനായി വാദകനായ ഉസ്താദ് ഹസ്സൻ ഭായിയേയാണ് രജനി ടീച്ചർ ഈയാഴ്ച പരിചയപ്പെടുത്തിയത്.
🏵പീതാംബരൻ കുറ്റിക്കോൽ തയ്യാറാക്കിയ ലേഖനം,ജീവചരിത്രക്കുറിപ്പ്,വീഡീയോ ഓഡിയോ ലിങ്കുകൾ എന്നിവ സഹിതമായിരുന്നു അവതരണം.
🏵വിജു മാഷ്,ഗഫൂർ മാഷ്,സുദർശനൻ മാഷ്,പ്രജിത,പ്രിയ,രതീഷ് മാഷ് തുടങ്ങിയവർ ആസ്വാദനം വാക്കുകളാൽ പങ്കുവെച്ചു....
💥🌷💥🌷💥🌷💥🌷💥🌷
ഏപ്രിൽ 13_ശനി
നവസാഹിതി
🌻🌻🌻🌻🌻🌻🌻🌻🌻🌻
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🌻🌻🌻🌻🌻🌻🌻🌻🌻🌻
🏵ദൃശ്യ ശ്രാവ്യ മികവോടെ നല്ലൊരു വിഷുക്കണി കാഴ്ചവെച്ചാണ് ഈയാഴ്ചയിലെ നവസാഹിതി കടന്നുപോയത്..
കല ടീച്ചർ പറഞ്ഞതുപോലെ ഒരു പൂന്തോട്ടത്തിൽ കടന്നാൽ എന്നപോലെയുള്ള പ്രതീതി...
🏵ഈയാഴ്ചയിലെ നവസാഹിതീവിഭവങ്ങളിലേക്ക്....
🎁ആത്മായനം_ ജസീന റഹീം
🎁കരയട്ടെ ഞാൻ ഇത്തിരി നേരം_ അസ്ലം തിരൂർ
🎁തമോഗർത്തങ്ങൾ _ഗിരീഷ് വർമ്മ
🎁പ്രിയമോടെ_ഷീല ബൈജു
🎁കണ്ടിട്ടും കണ്ടിട്ടും_ സായി പി കെ
🎁പലായനം _അനീഷ് ദേവരാജൻ
🎁കൈനീട്ടം_ ശ്രീനിവാസൻ തൂണേരി
🎁ഋതുക്കൾ _ശ്രീല അനിൽ
🎁ക്യാപ്സ്യൂൾ കഥകൾ_ ഷൈജു മാറനാട്
🎁വിലയം _ദിവ്യ
🎁മറക്കരുതാത്ത മതിൽ_ നരേന്ദ്രൻ
🏵പവിത്രൻ മാഷ് ,വിജു മാഷ് ,വാസുദേവൻ മാഷ്, പ്രജിത, രമ ടീച്ചർ ,രജനി ടീച്ചർ ,ശ്രീല ടീച്ചർ ,പ്രിയ, സുദർശനൻ മാഷ് ,സീത, സ്വപ്ന ടീച്ചർ,കല ടീച്ചർ മുതലായവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നവസാഹിതിയെ സജീവമാക്കി..തുടർന്ന് ജസി ടീച്ചർ ടീച്ചറുടെ വിഷച്ചിലന്തികൾ എന്ന കഥ കൂട്ടിച്ചേർത്തു.
💥🌷💥🌷💥🌷💥🌷💥🌷
ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം...
നമ്മുടെ പ്രെെംടെെമിലെ ഓരോ അവതരണത്തെയും മികവുറ്റതാക്കുന്നത് തുടർന്നു നടക്കുന്ന ചർച്ചയാണ്.ശരിയായ രീതിയിൽ വിലയിരുത്തുമ്പോഴേ അവതരണം സാർത്ഥകമാകൂ...ഇങ്ങനെ ഓരോ അവതരണത്തെയും കൃത്യമായി വിലയിരുത്തി അഭിപ്രായം പറയുന്ന സുദർശനൻ മാഷ് ആണ് ഈയാഴ്ചയിലെ താരം.. മാഷേ..... മാഷ്ടെ വിലയിരുത്തൽ അവതാരകർക്കു നൽകുന്ന ഊർജ്ജം വളരെ വലുതാണ്...
സുദർശനൻ മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...🙏🤝🤝🌷🌷
💥🌷💥🌷💥🌷💥🌷💥🌷