✴✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
ജനുവരി 7 മുതൽ 13 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
ഇക്കഴിഞ്ഞ വാരം തിരൂർ മലയാളത്തിന് അഭിമാനിക്കാൻ ഒട്ടേറെ വക നൽകിയ ആഴ്ചയായിരുന്നു...10ാം തീയതി ബുധനാഴ്ച തിരൂർ മലയാളം അഡ്മിൻ പാനലംഗങ്ങളും,ഗ്രൂപ്പിൽ സജീവമായി ഇടപെടുന്നവരും,ഡയറ്റിലേക്ക് എത്തിച്ചേരാൻ കഴിയുന്നവരുമായ 24 അദ്ധ്യാപകരെ ഉൾപ്പെടുത്തി തിരൂർ ഡയറ്റിൽ വെച്ച് ഏകദിന ശില്പശാല നടന്നു.നമ്മുടെ വെബ്സെെറ്റ് ഉദ്ഘാടനം,തിരൂർ മലയാളം ഗ്രൂപ്പിന്റെ പുതിയ പദ്ധതിയായ ഓഡിയോ ചാനലിനെ പരിചയപ്പെടുത്തൽ,എെ സി ടി സാദ്ധ്യതകൾ പ്രെെമറി തലം തൊട്ട് ഹയർസെക്കന്ററി തലം വരെ വ്യാപിപ്പിക്കലും കണ്ടെത്തലും,ഗ്രൂപ്പിന്റെ തുടരുന്നുള്ള പരിപാടികളുടെ ആസൂത്രണവും ഈ വേദിയിൽ വെച്ചു നടന്നു.ഈ ശില്പശാലയുടെ മുഖ്യ സംഘാടകരായ ഡോ.രജനി സുബോധ്,ഡോ.പി.ബഷീർ,വെബ്സെെറ്റ് തയ്യാറാക്കിയ പ്രവീൺ മാഷ്, ശില്പശാലയിൽ റിസോഴ്സ് പേഴ്സണായി നമ്മുടെ ഗ്രൂപ്പിന്റെ കാര്യങ്ങളും,ഭാഷാധ്യാപന രീതികളും ഉൾപ്പെടുത്തി സരസമായും എന്നാൽ വളരെയെറെ ആധികാരികമായും ക്ലാസ്സെടുത്ത അശോക് സാർ,,ഇവർക്കെല്ലാം സപ്പോർട്ടായി നിന്ന രതീഷ് മാഷ് എന്നീ പ്രിയ ഗ്രൂപ്പംഗങ്ങൾക്ക് മനസ്സുനിറഞ്ഞ അഭിനന്ദനങ്ങൾ...💐💐💐💐💐
അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏
തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...
http://tirurmalayalam.blogspot.in/?m=1
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
ജനുവരി 7_തിങ്കൾ
സർഗ്ഗസംവേദനം
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
♦തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ രതീഷ് മാഷ് ഒരു 'കൂട്ടക്ഷര നോവൽ ട്ട' യാണ് ആദ്യം പരിചയപ്പെടുത്തിയത്.ശ്രീനി ബാലുശ്ശേരിയുടെ ഈ രാഷ്ട്രീയ നോവൽ അറുപത് പേജിൽ ഒതുങ്ങുന്നു... മതിലു കെട്ടി'' ട്ട ''ആകൃതിയിൽ ഗേറ്റുള്ള രാജ്യത്തിലെ സ്വേച്ഛാധിപതിയായ രാജാവിന്റെ തന്നിഷ്ട നിയമങ്ങൾ മടുത്ത് രാജ്യം വിട്ടു പോകാൻ തീരുമാനിക്കുന്ന ജനങ്ങൾ മരണത്തിലേക്കാണവർ സ്വതന്ത്രരാക്കപ്പെടുന്നതെന്ന് തിരിച്ചറിയുന്നതാണ് കഥ... ആശയഗാംഭീര്യവും ഭാവനയും കവിത്വവുമെല്ലാമന്യമാണെങ്കിലും പാരായണ ക്ഷമമായ നോവലത്രേ യിത്.
♦പിന്നീട് സി.രാധാകൃഷ്ണന്റെ '' സ്പന്ദമാപിനികളേ നന്ദി'' യ്ക്ക് രതീഷ് മാഷ് തയ്യാറാക്കിയ ആസ്വാദനക്കുറിച്ചാണ് പങ്കുവെച്ചത്.മലയാള സാഹിത്യത്തിൽ എണ്ണം പറഞ്ഞ സ്ഥാനം നോവലിസ്റ്റിന് നൽകിയതിൽ ഈ നോവലിന് മുഖ്യ പങ്കുണ്ട്. ശാസ്ത്ര , സാമൂഹ്യ, അപസർപ്പകനോവലെന്ന് ഇതിനെ വിശേഷിപ്പിക്കാം.. സമകാലിക പ്രസക്തിയുള്ള ഈ നോവൽ മതരാഷ്ട്രീയക്കെടുമ്പുകളെ ചൂണ്ടിക്കാട്ടുന്നു..
♦രജനിടീച്ചർ, വിജുമാഷ്,കൃഷ്ണദാസ് മാഷ്,ഗഫൂർമാഷ്,പ്രജിത, ശ്രീല അനിൽ ടീച്ചർ, ശിവശങ്കരൻ മാഷ്.. തുങ്ങിയവരുടെ ഇടപെടലുകൾ സർഗ്ഗസംവേദനത്തിന് ഉണർവേകി
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
ജനുവരി 8_ചൊവ്വ
ചിത്രസാഗരം
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
♦ചൊവ്വാഴ്ച ചിത്ര സാഗരത്തിലാകട്ടെ ചിത്രകലാചരിത്രത്തിൽ എക്കാലത്തും അഗ്രഗണ്യയായ പെൺ വരക്കാരി അർതമേസ്യാജന്റില സ്കിയെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്.16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇവർ സ്ത്രീകളെ ചിത്രീകരിക്കുന്നതിൽ വിദഗ്ദ്ധയായിരുന്നു.. ലോകം കണ്ട സുധീരയായ ഫെമിനിസ്റ്റ് ചിത്രകാരിയായ അർതമേസ്യയുടെ ലുക്രീഷ്യ, ജൂഡിത്തും ഹോ ലോ ഫെർനസ്സും തുടങ്ങിയ പ്രശസ്ത ചിത്രങ്ങളും വീഡിയോ ലിങ്കുകളും ജീവചരിത്രവും ടീച്ചർ വിശദമായി പരിചയപ്പെടുത്തി...
♦ഗഫൂർമാഷ്,വിജുമാഷ്, ശിവശങ്കരൻ മാഷ്, രതീഷ് മാഷ്, സുദർശനൻ മാഷ്,യൂസഫ് മാഷ്, ബിജു മാഷ്, ശ്രീല അനിൽ ടീച്ചർ, രജനി ടീച്ചർ,സുജാത...തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
ജനുവരി 10_ വ്യാഴം
ലോകസിനിമ
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
ഇന്നത്തെ ലോകസിനിമാവേദിയിൽ സ്ത്രീപക്ഷ സിനിമകളെയാണ് അവതാരകൻ വിജുമാഷ് പരിചയപ്പെടുത്തിയത്.
♦The day I become a woman
♦House of the disappeared
♦Lipstick under my burkha
♦Long live death
♦I still hide to smoke
♦Tunnel
♦Marlina the murderer in four act
എന്നീ 7 സിനിമകളെക്കുറിച്ചുള്ള വിശദമായ വിവരണവും,പോസ്റ്ററുകളും,ലിങ്കുകളും ലോകസിനിമാവേദിയെ വേറിട്ട ഒരു അനുഭവമാക്കി
ഇപ്പോ സിനിമാമതിലുമായി എന്ന രതീഷ് മാഷ്ടെ അഭിപ്രായം മനസ്സിൽ ചിരിയും ചിന്തയും ഉണർത്തി.മാഷെ കൂടാതെ പ്രമോദ് മാഷ്, സീത,രജനി ടീച്ചർ,ഗഫൂർമാഷ്,ഷെെലജ ടീച്ചർ( iffkയുടെ ഒന്നാന്തരം ആസ്വാദകയാണ് ടീച്ചർ),പ്രജിത എന്നിവരും വിജുമാഷെ പ്രോത്സാഹിപ്പിച്ച് വേദിയിലെത്തി
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
ജനുവരി 11_വെള്ളി
സംഗീതസാഗരം
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
♦ജമൈക്കൻ സംഗീതജ്ഞനായ ബോബ് മാർലിയെ ആണ് ഇന്നത്തെ സംഗീത സാഗരത്തിൽ രജനി ടീച്ചർ പരിചയപ്പെടുത്തിയത് അദ്ദേഹത്തിൻറെ ജീവിതരേഖ ,റെഗ്ഗ സംഗീതശാഖ പ്രധാന ഹിറ്റുകൾ കൃതികൾ ബഹുമതികൾ എന്നിവയും ചേർത്തുള്ള അവതരണം മികച്ചതായിരുന്നു.🤝 ജമൈക്കയിലെ ഒരു ജനത അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തിനും ദുരന്തങ്ങളുടെയും നേർക്കുള്ള പ്രതിരോധത്തിന് സ്വരമായ മാർലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഹിറ്റ് പാട്ടുകളുടെ യൂട്യൂബ് ലിങ്കുകളും ഡോക്യുമെന്ററി അവതരണത്തിൽ ഉണ്ടായിരുന്നു
♦വിജു മാഷ് ഗഫൂർ മാഷ് സീത,കല ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.റെഗ്ഗ സംഗീതം ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയതിന് കൂട്ടിച്ചേർക്കൽ പ്രജിത നടത്തി
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
ജനുവരി12_ശനി
നവസാഹിതി
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
യാത്രയിലാണ്,റെയ്ഞ്ച് അനുസരിച്ച് പംക്തി തുടങ്ങാമെന്ന് അവതാരകൻ മുന്നറിയിപ്പ് തന്നെങ്കിലും കൃത്യസമയത്തുതന്നെ നവസാഹിതി ആരംഭിച്ചു. സുഹൃത്തുക്കളുമൊത്തുള്ള വിനോദയാത്രക്കിടയിലും നവസാഹിതിക്കായി സമയം കണ്ടെത്തിയ ഗഫൂർമാഷിന്🤝🤝🍬🍬
ഇനി ഇന്നത്തെ സൃഷ്ടികളിലേക്ക്....
♦വില്ലുവണ്ടി യൂസഫ്_ നടുവണ്ണൂർ
♦തിരിച്ചറിവുകൾ_ ഫൈസൽ ആലിങ്ങൽ
♦വിട _സുധ മോഹൻ
♦തുന്നൽക്കാരി _രജില ഷെറിൻ
♦കുശവൻ പറമ്പിൽനിന്ന് _മീനു മറിയം ബാബു
♦രാവണൻ_ബിജു
♦അറിവ് _നൂർജഹാൻ
♦കവിത മൂസ_ എരവത്ത്
♦പൊഴിഞ്ഞിട്ടും_ സിദ്ദീഖ് സുബൈർ
♦പ്രണയം_ സച്ചിൻ ചായോത്ത്
♦പ്രിയ സൗഹൃദം _നൗഷാദ് താമല്ലാക്കൽ
♦ഉൾവിളി _ദിവ്യ
♦മരിച്ചുപോയവരുടെ നെഞ്ചിൽ _ഫൈസി
♦ഹൃദയത്തോടൊഴികെ_ ശാന്തി പാട്ടത്തിൽ
♦കറുപ്പുടുത്ത്കറുപ്പുടുത്ത _ശ്രീക്കുട്ടി കണ്ണൻ
♦ഏറെ വൈകിവന്ന വസന്തം _ശ്രീലഅനിൽ
♦പ്രിയനാം സഖി _ശ്രീല അനിൽ
വില്ലുവണ്ടി,മൂസ എരവത്തിന്റെ പേരില്ലാക്കവിത,കറുപ്പുടുത്തവൾ...തുടങ്ങിയ കവിതകൾ സമകാലികപ്രശ്നങ്ങഹിലേക്ക് വിരൽ ചൂണ്ടുമ്പോൾ തുന്നൽക്കാരി,വെെകി വന്ന വസന്തം,അറിവ് എന്നിവ ജീവിതയാഥാർത്ഥ്യങ്ങളെ തുറന്നു കാണിക്കുന്നു
♦സുദർശനൻ മാഷ് ,ശ്രീല അനിൽ ,രജനി ടീച്ചർ, സീത, പ്രജിത,രതീഷ് മാഷ്, വാസുദേവൻ മാഷ്...ഇത്രയും പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .(ഇത്രയും പേർ മതിയോ നവസാഹിതി സജീവമാക്കാൻ...നമ്മുടെ ഗ്രൂപ്പിൽത്തന്നെ എത്രയോ പ്രതിഭാധനരായ എഴുത്തുകാരും ആസ്വാദകരമുണ്ട്...പ്രിയരേ,നമ്മളോരോരുത്തരുമാണ് പ്രെെംടെം പംക്തികളെ സജീവമാക്കേണ്ടത്)
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം...
തിരൂർ മലയാളം ഗ്രൂപ്പിന്റെ ഇന്നോളമുള്ള വളർച്ചയും ഇനി എന്താകണമെന്നുള്ള ആശയവും ഉൾപ്പെടുത്തി ശില്പശാല നയിച്ച പ്രിയ അശോക് സാർ... ചാനലിന്റെ സർവതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ട് അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളെ എത്ര പറഞ്ഞാലും തീരില്ല....അതെ പ്രിയരേ...നമുക്കേവർക്കും പ്രിയങ്കരനായ അശോക് സാറാണ് നമ്മുടെ ഈയാഴ്ചയിലെ താരം
മാഷേ...അഭിനന്ദനങ്ങൾ💐💐💐💐
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു...