13-05-19b

📚📚📚📚📚
ഹരിതാഭകൾക്കപ്പുറം
 അക്ബർ കക്കട്ടിൽ 
പൂർണ്ണ പബ്ലിക്കേഷൻസ് പേജ് 96
 വില 50 (2003 പതിപ്പ്)
  " ദൈവമേ നീ എന്നെ എൻറെ മിത്രങ്ങൾ നിന്നും രക്ഷിക്കുക ശത്രുക്കളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം". ആർക്കും ആരെയും വിശ്വസിക്കാനാവാത്ത, കപടത നിറഞ്ഞ സമകാലിക അവസ്ഥയുടെ ദീനമായ മുഖത്തെ അനാവരണം ചെയ്യുന്ന നോവൽ.
 ദിലീപും വിശ്വവും വിനോദും ഇഴയടുപ്പമുള്ള സൗഹൃദം സൂക്ഷിക്കുന്നവരാണ്. ദിലീപിൻറെ വീടാണ് കഥയുടെ ക്രിയാംശത്തിനാധാരം.

     വിനോദ് അവിവാഹിതനാണ്. അവനെ വിവാഹം കഴിക്കാനിരുന്ന യുവതി വിവാഹത്തിന് തൊട്ടുമുമ്പ് അതിൽനിന്ന് പിൻവാങ്ങുകയായിരുന്നു. ദിലീപിൻറെ സുന്ദരിയായ സഹോദരിയും ഭാര്യയും മാത്രമടങ്ങുന്ന ചെറിയ കുടുംബം .അവർക്ക് മക്കളില്ലായിരുന്നു .കുടുംബം കഴിഞ്ഞാൽ ഈ സുഹൃത്തുക്കളായിരുന്നു അയാൾക്ക് എല്ലാം

   തനിമയുള്ള ഒരു ആഖ്യാന തന്ത്രമാണ് ഈ നോവലിലെ വ്യത്യസ്തമാക്കുന്നത്. താനെഴുതിയ ഒരു ചെറുകഥ നോവൽ ആക്കി പുനർ രചിക്കുന്ന കഥാകാരൻ .അയാൾ ഈ നോവലിലെ കഥാപാത്രമാണ്. ഒടുവിലാണ് താനാരാണെന്ന് കഥാകൃത്ത് വ്യക്തമാക്കുന്നത്.
       സുന്ദരമായ കുടുംബാന്തരീക്ഷവും സൗഹൃദവും ചേർന്ന് ഉണ്ടാക്കുന്ന പ്രസാദാത്മകതയും ,കഥ പറഞ്ഞു പോകുന്നതിലെ കക്കട്ടിൽ കയ്യടക്കവും ഈ ഈ നോവലിനെ തികച്ചും പാരായണക്ഷമമാക്കുന്നു. കഥ കേൾക്കാനുള്ള കൗതുകത്തെ തൃപ്തിപ്പെടുത്താൻ ഉള്ളവയാണ് നോവൽ എന്ന് കരുതുന്നവർക്ക് ,മനസ്സു നിറക്കുന്നതാണ് ഹരിതാഭകൾക്കപ്പുറം.

📚📚📚📚📚📚
 രതീഷ് കുമാർ
🌾🌾🌾🌾🌾🌾