13-05-19

📚📚📚📚📚📚
ലാസ്റ്റ് സ്റ്റേഷൻ
ജസി കാരാട്
സുനിൽ ചെറിയ കുടി
പ്രസാധനം Red chillies
 സ്നേഹം കൊണ്ട്   അളക്കാൻ കഴിയുന്നതിനപ്പുറമുള്ള
 കാലുഷ്യങ്ങളാണ്  ചുറ്റുപാടും ഇതുവരെ കാണാൻ കഴിഞ്ഞിരുന്നത്
 പക്ഷെ
 ഈ യാഥാർത്ഥ്യത്തെ തല കീഴായി മറിച്ച്
 സ്നേഹത്തിന്റെയും, നന്മകളുടെയും ആർദ്രതകൾ കൊണ്ട്
 ലോകത്തെ പുതുക്കിപ്പണിയുന്ന
 അസ്ഥിവാരമുറപ്പിച്ച് ചുമരും മേൽക്കൂരയും പണിയുന്ന. കഥാസമാഹാരമാണ്
 പ്രവാസി മലയാളിയായ
 സുനിൽ ചെറിയ കുടിയുടെ ലാസ്റ്റ് സ്റ്റേഷൻ
 ഈ സമാഹാരത്തിലെ 9 കഥകളും
 സ്നേഹം കൊണ്ട് മനുഷ്യ ജീവിതത്തെ പുതുക്കി പണിയുകയാണ്.
 സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ കഥകളാണെന്ന് ആരും തെറ്റിധരിക്കുകയൊന്നും വേണ്ട


 പ്രകൃതിയിലെ  സസ്യലതാദികൾ  ജന്തുക്കൾ പക്ഷികൾ  തുടങ്ങി  മനുഷ്യനടക്കം
 സമസ്ത ജീവ ജാലങ്ങളെയും എന്നു വേണ്ട സാങ്കല്പിക സൃഷ്ടികളായ ഭൂതപ്രേതാദികളെ പോലും സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്ന
 നന്മയുടെ കരസ്പർശമാണ്
 ഈ കഥകൾ
 ലാസ്റ്റ് സ്റ്റേഷനിൽ ഒമ്പത് കഥകളാണുള്ളത്.
 ആദ്യ കഥയായ ബാലന്റെ ഗ്രാമം
 നഷ്ടപ്പെട്ടു പോകുന്ന ഗ്രാമ സ്മൃതികളുടെയും നാട്ടിൻപുറപച്ചപ്പിന്റെയും അവതരണമാണ്
 സ്നേഹം നിറഞ്ഞ കുടുംബ ബന്ധവും ഇതിൽ കാണാം
 (ബാലന്റെ ഗ്രാമത്തെ അധികരിച്ച് നിർമിച്ച short film ന്  സംസ്ഥാന അവാർഡ് തുടങ്ങി സത്യജിത് റേ പുരസ്കാരം വരെ ലഭിച്ചു കഴിഞ്ഞു)

 വാത്സല്യം

 രോഗാതുരയായി ആസ്പത്രിയിൽ കഴിയുന്ന കുഞ്ഞും അച്ഛനും തമ്മിലുള്ള ആത്മസംവേദനമാണ്

 അമ്മയെന്ന കഥയാകട്ടെ സ്നേഹത്തിന്റെ മറ്റു ചില മുഖങ്ങൾ  കാണിച്ചുതരുന്നു

 പിറന്നാൾ ദിനം മറന്നു പോകുന്ന
 വിവാഹിതനും ഉദ്യോഗസ്ഥനുമായ മകനെ ഉറക്കിളച്ചെഴുന്നേറ്റ് ഊട്ടുന്ന അമ്മ, മാത്രമല്ല
  ഇതൊന്നുമോർക്കാതെ   ആലസ്യത്തിൽ ഉറങ്ങുന്ന ഭാര്യയെ നോക്കി
 നൈറ്റ് ഡ്യൂട്ടിയുടെ ക്ഷീണമുണ്ടാവും അവളൊന്നു സുഖമായുറങ്ങട്ടെ എന്ന് മനോഗതം ചെയ്യുന്ന ഭർത്താവും
 ആർദ്രമായ. സ്നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്
 അമ്മയുടെയും ഭാര്യയുടെയും വ്യത്യസ്തമായ പെരുമാറ്റ രീതികളെ
 വ്യത്യസ്ത അളവുകോലുകൾ കൊണ്ടളക്കുന്ന സാധാരണ രീതിയ്ക്കു പകരം ഇവിടെ സ്നേഹം കൊണ്ടുള്ള ഒറ്റ വെള്ളിക്കോൽ മാത്രമേ നായകന്റെ കൈവശമുള്ളൂ.
 സർവരോഗ. സംഹാരൗഷധമായ സ്നേഹം തന്നെ
 പൊഹട്ടുകാവ horrorഇല്ലാത്തhorror കഥയാണ്
 ന്യൂസിലാൻറിലെ അതിസുന്ദരമായ പ്രകൃതി ഭംഗിയെ ആവാഹിച്ചെഴുതിയ ഈ കഥയിലെ പ്രേതം പോലും പ്രണയം കൊതിക്കുന്നു.
 അങ്ങനെ ഈ ഹൊറർ കഥയും നഷ്ട സ്നേഹത്തിന്റെ വിങ്ങലായി തലോടുന്നു.

 സ്പന്ദനങ്ങൾ

 ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയും
 അയൽവാസിയായ യുവാവുമായുള്ള സ്നേഹ ബന്ധത്തിന്റെ ആർദ്രമായ കഥയാണ് സ്പന്ദനങ്ങൾ
 മരിച്ചു പോയ സ്വന്തം മകനെയോർത്ത് തളരുന്ന ആ വൃദ്ധശരീരം
 പരിചിതനെങ്കിലും
 ചിരപരിചിതനല്ലാത്ത ചെറുപ്പക്കാരന്റെ കൈകളിലേയ്ക്ക് ചേമ്പിൻ തണ്ടു പോലെ തളർന്നുവീഴുന്നു.

മൂന്നാറിന്റെ പ്രകൃതിയെ ആവാഹിച്ചെടുത്ത
കുറിഞ്ഞിമേട്ടിലെ മൈന
തീവണ്ടിയെ പ്രണയിക്കുന്ന യാത്രക്കാരിയേയും കൊണ്ടോടുന്ന
ലാസ്റ്റു സ്റ്റേഷൻ
നാട്ടിൽ പുറത്തെ മതസൗഹാർദ്ദ വിശുദ്ധി പറയുന്ന സുലൈമാൻ സാഹിബും, മാത്തുക്കുട്ടിയും
തുടങ്ങി പല കഥകളെ പറ്റിയും പറയാനിനിയുമുണ്ട്.
പക്ഷെ 9 കഥകളുടെയും സവിശേഷത
സകല ജീവിത പ്രശ്നങ്ങളെയും സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്ന
ഒരു മാന്ത്രികത ഒളിഞ്ഞു കിടക്കുന്നു എന്നതു തന്നെയാണ്
ഒരു സാമൂഹ്യ പരിഷ്കർത്താവിനെ യൊ .വിപ്ലവകാരിയേയോ ഈ കഥകളിലൊരിടത്തും പെട്ടന്ന് കാണാനാവില്ല
എന്നാൽ സമൂഹ നന്മ  അന്തർലീനമാണുതാനും
കുടുംബ ബന്ധങ്ങൾ പ്രധാനമായി വരുന്ന  കഥകളിലെല്ലാം സ്ത്രീ പുരുഷനോടൊപ്പമല്ല
മറിച്ച് ചിലപ്പോഴൊക്കെ ഒരു പടി മുകളിലാണ്
യാഥാസ്ഥിക സമൂഹം സ്ത്രീയുടെ ബലഹീനതകളായി കാണുന്ന പ്രസവം തുടങ്ങിയ ശാരീരിക പ്രത്യേകതകളെ അവളുടെ
ഔന്നത്യമായി കാണുന്നയാളാണ് വാത്സല്യത്തിലെ ഭർത്താവ്

കുഞ്ഞു പിറന്നു എന്ന് കാണുമ്പോൾ
തന്റെ പൗരുഷത്തെ സാർത്ഥകമാക്കിത്തന്ന പ്രിയതമയെ അയാൾ പ്രണയപൂർവം തലോടുന്നത് അതിനാലാണ്
ഒന്നാന്തരം feminist വീക്ഷണം എന്നു പറയാനാവില്ലെങ്കിലും
മനുഷ്യർ ഇത്രയുമെങ്കിലും ചിന്തിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ
നമ്മുടെ കുടുംബങ്ങൾ എത്രയോ മനോഹരമാകുമായിരുന്നു എന്നു
മാത്രവുമല്ല ലോകത്തൊരിടത്തും
തീവ്ര ഫെമിനിസ്റ്റ് വീക്ഷണങ്ങൾ  ശക്തമാവുകയുമില്ലായിരുന്നു
കാരണം സ്നേഹ നിഷേധത്തിൽ നിന്നാണ്
എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളും ഉരുവപ്പെടുന്നത്.
അത് തൊഴിലിന്റെയൊ, സമ്പത്തിന്റെയൊ, അധ്യാനത്തിന്റെയൊ , ശരീരത്തിന്റെയൊ
സ്നേഹ നിഷേധമാവാം


 അതെ
 യതി പറഞ്ഞതുപോലെ

 സ്നേഹത്തിൽ നിന്നുത്ഭവിക്കുന്നു ലോകം
 സ്നേഹത്താൽ വൃദ്ധി തേടുന്നു
 സ്നേഹ വ്യാഹതി തന്നെ മരണം

പഴയ രചനാശൈലി എന്ന് ചിലയിടങ്ങളിൽ തോന്നാമെങ്കിലും
ലളിതമായ ഭാഷയിലെഴുതിയ
വായനാസുഖമുള്ള കഥകളാണെന്ന കാര്യത്തിൽ തർക്കമില്ല

📚📚📚📚📚
ജസി കാരാട്
🌾🌾🌾🌾🌾