o000 00
XXXX
ഇവ കോഡക്ഷരങ്ങളാണ്.
എത്രയോ കാമുകീകാമുകന്മാർ ഈ കോഡക്ഷരം കൈമാറുന്നു.
ഒരു യുവ നോവലിസ്റ്റിന്റെ നോവലിലൂടെയാണ് ഈ സൂചകങ്ങൾ യുവഹൃദയങ്ങൾ ഏറ്റെടുത്തത്.
ചേതൻ ഭഗത്
(ജനനം ഏപ്രിൽ 22 1974) .
ഇന്ത്യയിലെ ഇംഗ്ലീഷ് നോവലിസ്റ്റ്.
ലാഘവത്തോടെ വായിച്ചു തീർക്കാവുന്ന നോവലുകൾ .
ഇന്ത്യൻ നഗരങ്ങളും ഗ്രാമങ്ങളും ചിന്തകളും നിറഞ്ഞു നിൽക്കുന്ന രചനകൾ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡെൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടിയ ഇദ്ദേഹം
ഫൈവ് പോയന്റ് സംവൺ - വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി (Five Point Someone - What not to do at IIT),
വൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ (One Night @ the Call Center) , ദ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ് (The Three Mistakes of My Life),
ടു സ്റ്റേറ്റ്സ് - ദി സ്റ്റോറി ഓഫ് മൈ മാര്യേജ് (two States - The Story Of My Marriage),
റെവല്യൂഷൻ 2020: ലവ്, കറപ്ഷൻ, അമ്പീഷൻ (Revolution 2020: Love, Corruption, Ambition) എന്നീ അഞ്ചു നോവലുകൾ രചിച്ചിട്ടുണ്ട്. ഈ അഞ്ച് പുസ്തകങ്ങളും പുറത്തിയ ദിവസം മുതൽ ബെസ്റ്റ് സെല്ലേഴ്സ് ആയി തുടരുന്നു.
🍇
വൺ നൈറ്റ് അറ്റ് കോൾ സെന്റർ എന്ന നോവലിനെ ആധാരമാക്കി "ഹലോ" എന്ന ഹിന്ദിച്ചിത്രത്തിനു തിരക്കഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
🍇
ഫൈവ് പോയന്റ് സംവൺ എന്ന പുസ്തകത്തിനെ ആസ്പദമാക്കി ചിത്രികരിച്ച സിനിമയാണ് ത്രീ ഇഡിയറ്റ്സ്
(2009). ബോളിവുഡ് സിനിമ ചരിത്രത്തിൽ ഏറ്റവും കുടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
🍇
ദി ന്യൂയോർക്ക് ടൈംസ് ദിനപ്പത്രം ഭഗത്തിനെ വിശേഷിപ്പിക്കുന്നത് "ഇന്ത്യ കണ്ട ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ ഇംഗ്ലീഷ് കഥാകൃത്ത്" എന്നാണ്.
ടൈം മാഗസിൻ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ലോകത്തെ ഏറെ സ്വാധീനിച്ച 100 വ്യക്തികളിലൊരാൾ എന്നാണ്. ഭഗത്, യുവജനതയെ ലക്ഷ്യമിട്ട് ദി ഗാർഡിയൻ, ദി ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ഭാസ്കർ തുടങ്ങി ഇംഗ്ലീഷ് ഹിന്ദി ദിനപ്പത്രങ്ങളിൽ കോളങ്ങളും എഴുതുന്നുണ്ട്. ദേശീയ രാഷ്ട്രീയകാര്യങ്ങളിലും
സജീവമായി ഇടപെടുന്നു.
👌👌👌👌👌👌👌
ആദ്യകാല ജീവിതം
പടിഞ്ഞാറൻ ഡൽഹിയിൽ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ പിറന്ന ഭഗത്തിന്റെ അച്ഛൻ ആർമ്മിയിലായിരുന്നു. അമ്മ കൃഷിവകുപ്പിൽ ഉദ്യ്യോഗസ്ഥയും. ഡൽഹിയിലായിരുന്നു ഭഗത്തിന്റെ കൂടുതൽ പഠനകാലവും. ന്യൂഡൽഹിയിലെ ആർമ്മി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. (1978–1991).
ഡൽഹിയിലെ ഐ.ഐ.ടി. യിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് പഠിച്ചിറങ്ങി.(1991–1995). ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും ബിരുദവും സമ്പാദിച്ചു.(1995–1997).
ബിരുദത്തിനു ശേഷം ഹോങ്‌കോങ്ങിൽ ഇൻവെസ്റ്റ്മെന്റ് മാനേജരായി ജോലി തുടങ്ങി. അവിടെ നിന്നും മുംബൈയിലേക്ക് പറിച്ചുനടുന്നതിനു മുൻപത്തെ 11 കൊല്ലം ഭഗത്ത് ഹോങ്‌കോങ്ങിൽ തുടർന്നു. ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും മുഴുവൻ സമയ എഴുത്തുകാരനാവുകയും ചെയ്തു.
ട്വിറ്ററും ബ്ലോഗും രാഷ്ട്രീയ നിലപാടുകളും
🍇
കഥയെഴുത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ് ചേതൻ ഭഗത്ത്. ട്വിറ്ററിലൂടെയും സ്വന്തം ബ്ലോഗിലൂടെയുമാണ് ചേതന്റെ "സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനം".
ലോക്‌പാൽ, അഴിമതി, കള്ളപ്പണം എന്നീ വിഷയങ്ങളിൽ ചേതൻ സ്വീകരിക്കുന്ന നിലപാടുകൾ ചർച്ച ചെയ്യപ്പെടുന്നു. രാംലീല മൈദാനത്ത് ഉപവാസത്തിലേർപ്പെട്ട അന്നാ ഹസാരെയെ അറസ്റ്റ് ചെയ്തതിനെ ദേശീയ ദുരന്തം എന്നാണ് ചേതൻ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്.
💪🏼💪🏼💪🏼💪🏼💪🏼💪🏼
കൃതികൾ
ചേതൻ ഭഗതിന്റെ ആദ്യ നോവലാണു് ഫൈവ് പോയന്റ് സംവൺ- വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി.
2004ഇൽ ഇറങ്ങിയ ഇത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള നോവലുകളിൽ ഒന്നാണു്.
കഥാ തന്തു
📚
1991 മുതൽ 1995 വരെ ഉള്ള കാലഘട്ടത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡെൽഹിയിൽ നടക്കുന്നതാണു ഈ കഥ.
ഹരികുമാർ (കഥാകാരൻ), റയാൻ ഒബറോയ്, അലോക് ഗുപ്ത എന്നിവരാണു മുഖ്യ കഥാപാത്രങ്ങൾ. ഐ ഐ ടിയിലെ ഗ്രേഡിങ് സമ്പ്രദായവുമായ് യോജിക്കാൻ പറ്റാതെ ഇവർ കാണിച്ചു കൂട്ടുന്ന വിക്രിയകൾ ഈ നോവലിൽ മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു.
ചലച്ചിത്രാവിഷ്ക്കാരം
2009 ൽ, വിധു വിനോദ് ചോപ്ര നിർമ്മിച്ച് രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത ത്രീ ഇഡിയറ്റ്സ് എന്ന ചലച്ചിത്രം ഈ നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു.അഭിജാത് ജോഷി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ അമീർഖാൻ, കരീനാ കപൂർ,ആർ. മാധവൻ, ശർമൻ ജോഷി, ബൊമൻ ഇറാനി, ഓമി വൈദ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഒട്ടനവധി ദേശീയ, അന്തർദേശീയ പുരസ്കാര നിർണ്ണയ സമിതികളിൽ നിന്നായി നാൽപതോളം പുരസ്കാരങ്ങൾ ഈ ചലച്ചിത്രം കരസ്ഥമാക്കി.വരുമാന ലഭ്യതയിൽ ഒട്ടനവധി ബോക്സ് ഓഫീസ് റിക്കാർഡുകൾ തകർത്ത ഈ ചിത്രം 2013 ഓഗസ്റ്റിലെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ മൊത്ത വരുമാനം കരസ്ഥമാക്കിയ രണ്ടാമത്തെ ഇന്ത്യൻ ചലച്ചിത്രമാണ്.
🎥🎥🎥🎥🎥
ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്
ചേതൻ ഭഗത് ൻറെ മൂന്നാമത്തെ നോവലാണ് ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്.
മേയ് 2008 ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. അഹമ്മദാബാദിലുള്ള മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ഈ നോവലിലൂടെ പറയുന്നത്.
പ്രധാന കഥപാത്രങ്ങൾ
ഗോവിന്ദ്: ഗോവിന്ദ് ജാറ്റ് പട്ടേലിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. ഗോവിന്ദിന് ഒരു ബിസിനസ്സുകാരനാകാനാണ് ആഗ്രഹം. ഗോവിന്ദിൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഒമിയും ഇഷും (ഇഷാൻ). ഗോവിന്ദിൻറെ അഛൻ അവനേയും അമ്മയേയും ഉപേക്ഷിച്ചു പോയി. അവൻറെ അമ്മ കല്യാണവീട്ടിലേക്കും മറ്റും പലഹാരങ്ങൾ ഉണ്ടാക്കി ചെറിയ കച്ചവടം നടത്തുന്നു. അതിൽ ഗോവിന്ദും സഹായിക്കാറുണ്ട്. ഗോവിന്ദ് കുട്ടികൾക്ക് കണക്കിന് ക്ലാസെടുത്തും വരുമാനം ഉണ്ടാക്കുന്നുണ്ട്.
ടു സ്റ്റേറ്റ്സ്: ദി സ്റ്റോറി ഓഫ് മൈ മാര്യേജ്
ചേതൻ ഭഗത് 2009-ൽ എഴൂതിയ നോവൽ ആണ് ടു സ്റ്റേറ്റ്സ്: ദി സ്റ്റോറി ഓഫ് മൈ മാര്യേജ് .
ഇന്ത്യലെ രണ്ട് സംസ്ഥാനത്തിൽ നിന്നുള്ള അൾക്കാർ തമ്മിൽ ഉള്ള പ്രണയ കഥയാണ് ടു സ്റ്റേറ്റ്സ് . അവരുടെ കല്ല്യാണത്തിനു വീട്ടുകാരെക്കൊണ്ടു് സമ്മതിപ്പിക്കുന രസകരമയ കഥയാണിതു് . ചേതൻ ഭഗത്- ന്റെ ജീവിതതെ ആസ്പദമാക്കി എഴുതിയ നോവെൽ ആണ്. അദ്യ നോവൽ ഫൈവ് പോയന്റ് സംവൺ - വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി.
ടു സ്റ്റേറ്റ്സ്: അദ്ദേഹത്തിന്റെ നാലാമത്തെ പുസ്തകമാണ് .
കഥ
വിദേശ രാജ്യങ്ങളിൽ ചെറുക്കനും പെണ്ണിനും തമ്മിൽ ഇഷ്ടപെട്ടാൽ മാത്രം മതി. എന്നാൽ ഇന്ത്യയിൽ പെണ്ണിനും ചെറുക്കനും ഇഷ്ടപ്പെടണം പിന്നെ ചെക്ക്ന്റെ വീട്ടുകാർകു്ക് പെണ്ണിനെ ഇഷടപ്പെടണം .
പെണ്ണിന്റെ വീട്ടുകാർക്ക് ചെക്കനെ ഇഷ്ടപ്പെടണം .പോരാത്തതിനു് രണ്ട് വീട്ടുകാർക്കും തമ്മിൽ ഇഷടപ്പെടണം എന്നാലെ കല്ല്യാണം നടക്കുകയുള്ളൂ.
ടു സ്റ്റേറ്റ്സ് പറയ്യുന്നതും ഇതിനെ ആസ്പദമാക്കി ആണ് . ക്രിഷ് എന്ന പഞ്ചാബി യുവാവും അനന്യ എന്ന തമിഴ് ബ്രാഹ്മണ യുവതിയും തമ്മിൽ ഉള്ള പ്രണയ കഥ ആണ് .
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദിൽ വെച്ചാണു് ആദ്യ കണ്ടുമുട്ടൽ. മെസ്സിലെ സ്റ്റാഫുമായി വഴക്കിടുമ്പോഴാണു് ക്രിഷ് അനന്യയെ ആദ്യമായി കാണുന്നതു്. അവർ പിന്നെ നല്ല സുഹൃത്തുക്കളാകുന്നു, പിന്നെ ഒന്നിച്ച് ഉള്ള പഠനം .അവരുടെ ബന്ധം വളർന്നു പ്രണയത്തിലേക്കു തിരിയുന്നു.. കഥ നീങ്ങുന്നത് ക്രിഷ് പറയുന്നതായിട്ടാണു്. വളരെ തമാശയോടെയാണു് കഥ പറയുന്നത്. പഠിത്തം കഴിഞ്ഞ് ഇരുവർക്കും ജോലി കിട്ടുന്നു . അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. രണ്ടു് വീട്ടുകാരെ സമ്മതിപ്പിക്കാൻ വല്ലാതെ പണിപ്പെടുന്നു. വീട്ടുകാർ വിവാഹത്തിനു സമ്മതം മൂളുന്നു. കഥ അവസാനിക്കുന്നത് അനന്യക്കു് ഇരട്ട കുട്ടികൾ ഉണ്ടായി എന്നു് അറിയുമ്പോഴാണു്.
🍇
ഹാഫ് ഗേൾഫ്രണ്ട്
ബീഹാറി പയ്യനാണ് നായകനായ മാധവ്. അവന് റിയ എന്ന പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നു. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ മാധവിന് കഴിയില്ല. എന്നാല്‍ റിയ ഇംഗ്ലീഷില്‍ മിടുക്കിയാണ്. മാധവ് അവളുമായി ഒരു പ്രണയബന്ധം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവള്‍ക്ക് അതുവേണ്ട. അവള്‍ ഒരു സൌഹൃദം മാത്രമാണ് അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതിന് അവനും തയ്യാറല്ല. ഒടുവില്‍ ഒത്തുതീര്‍പ്പെന്ന രീതിയില്‍ അവള്‍ ഒരു നിര്‍ദ്ദേശം വച്ചു - അവന്‍റെ ഹാഫ് ഗേള്‍ഫ്രണ്ട് ആകാന്‍ സമ്മതം! "
വ്യത്യസ്തമായ ഈ കഥയാണ് ഹാഫ് ഗേള്‍ഫ്രണ്ടിന്‍റേത്. ഇന്നത്തെ ലോകത്തെ ബന്ധങ്ങളുടെ ഒരു പുതിയ തലമാണ് ഭഗത്ഈ നോവലിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് .
ഇപ്പോള്‍ 200 കോടി ക്ലബില്‍ ഇടം നേടിയ ബോളിവുഡ് ചിത്രം 'കിക്ക്' രചിച്ചത് ചേതന്‍ ഭഗത്താണ്. എന്നാല്‍ എത്രകോടി ലാഭം കിട്ടുന്ന സിനിമകള്‍ ചെയ്താലും ലഭിക്കാത്ത സംതൃപ്തിയാണ് തനിക്ക് നോവലുകള്‍ തരുന്നതെന്ന് ചേതന്‍ പറയുന്നു.
"ലൈറ്റുകളില്ല. മേക്കപ്പില്ല. സംഗീതമില്ല. കോസ്ട്യൂംസ് ഇല്ല. കോടികളുടെ സെറ്റുകള്‍ ഇല്ല. ലൊക്കേഷനുകള്‍ ഇല്ല. സുന്ദരികളും സുന്ദരന്‍മാരുമായ താരങ്ങളില്ല. വമ്പന്‍ ബജറ്റില്ല. ഉള്ളത് മഴിയും പേപ്പറും മാത്രം. ഒരു സിനിമയ്ക്കും ഒരു സ്പെഷ്യല്‍ ബുക്ക് നല്‍കുന്ന സന്തോഷത്തിനരികെ എത്താനാവില്ല. ലോകത്തിലെ ഏത് സ്ക്രീനും നമ്മുടെ ഭാവനയോളമെത്തില്ല" - ചേതന്‍ ഭഗത് പറയുന്നു.
ഭഗത്തിനെ വായിക്കണം
ലളിതമായ ഭാഷ .
ഇംഗ്ലീഷിൽത്തന്നെ വായിക്കാം .
കൂട്ടിച്ചേർക്കാനിനിയും
ഉണ്ട്.
https://youtu.be/TzpdHeaIT_8