12-08-19b

📚📚📚📚📚📚ആയിരത്തൊന്നു മലബാർ രാവുകൾ
താഹ മാടായി

 ഡിസി ബുക്സ്
പേജ് 120
 വില 120  

അതീവ രസകരമായ, ഓരോ അക്ഷരത്തിലും ഉന്മാദം ഒളിപ്പിച്ചുവച്ച ചെറിയ നോവലാണ് താഹ മാടായിയുടെ ആയിരത്തൊന്ന് മലബാർ രാവുകൾ.
എ വി ശ്രീകുമാറി ലേക്ക് ഈ പേര് എങ്ങനെ എത്തപ്പെട്ടു എന്നത് മറ്റൊരു വിസ്മയം( നോവലിൻറെ അവതാരികാകാരനായ ശ്രീകുമാർ ആണ്  ഈ പേര് നിർദ്ദേശിച്ചത് )
        ഒരു കാമുകിയുടെ കഥയാണിത് ,പക്ഷേ പ്രണയത്തിൻറെ കഥയല്ല. ഒരു പ്രദേശത്തിന്റെ പ്രണയസങ്കല്പങ്ങളെ  സത്യങ്ങളിൽ കടഞ്ഞെടുത്ത അത്ഭുതമാണ് ഈ നോവൽ.
        ഷംസുവിൻറെ പ്രണയിനിയായ കുഞ്ഞാമിനു ഒരു രഹസ്യ ആവശ്യം നടത്തിക്കിട്ടാൻ
 കുഞ്ഞാലിയെ  സമീപിക്കുന്നതാണ് കഥയിലെ ക്രിയാംശം. ബാക്കിയൊക്കെ മലബാറിൻറെ  പ്രാദേശിക  വിശ്വാസവും പുരുഷ കാമനകളും കൂടി നിർമ്മിക്കുന്ന ഭ്രമാത്മകമായ നവലോകമാണ്.

"കാമനകൾ ഇറക്കിവയ്ക്കാൻ പ്രവാചകന്മാർ പള്ളികൾ പണിതിട്ടില്ല .കാമനകൾ തേടിയിറങ്ങുന്ന മനുഷ്യൻ സ്വർഗ്ഗത്തിന്റെ കവാടത്തിനുതൊട്ടു മുന്നിൽ എത്തിയാലും നരകത്തിലേക്ക് തിരിച്ചുനടക്കും".
     അങ്ങനെ തിരിച്ചു നടക്കുന്നവരുടെ കഥയാണ് താഹമാടായി പറയുന്നത്. നോവൽ വായിച്ചുകഴിയുമ്പോൾ  നാം മാമുക്കോയ പറഞ്ഞ അഭിപ്രായം ശരിവയ്ക്കും :രഹസ്യങ്ങൾ മാത്രമാണ്  ഇതിൽ നിറയെ. പിടികിട്ടാത്ത കാര്യങ്ങൾക്ക് നമ്മുടെ നാട്ടിൽ  അഹമ്യം എന്നാണ് പറയുക. ഇതിൽ നിറയെ അഹമ്യങ്ങളാണ് .

രതീഷ് കുമാർ
🌾🌾🌾🌾🌾