13-08-19

പ്രിയരേ...ഇന്നത്തെ ചിത്രസാഗരത്തിൽ ചിത്രകാരനെ പരിചയപ്പെടുത്തുന്നില്ല..അതിനുള്ള മാനസികാവസ്ഥയിലല്ല നമ്മൾ..പകരം ചില പ്രകൃതിദുരന്തചിത്രങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നു...
വിദേശികളുടെ പറുദീസയും  ദൈവത്തിന്റെ സ്വന്തം നാടുമായ കേരളം..മികച്ച കാലാവസ്ഥ, സുന്ദരമായ പ്രകൃതി,മതമൈത്രി,ഉയർന്ന സംസ്കാരിക പൈതൃകം, ഉത്സവങ്ങൾ...ഇതിനിടയിൽ ഇടയ്ക്കിടെ ചെറുതായി വന്നു പോയിരുന്ന പ്രകൃതിക്ഷോഭങ്ങൾ...അതത്ര കാര്യമായി എടുക്കാഞ്ഞതു കൊണ്ടാണോ അതോ പ്രകൃതിയെ പതിയെപതിയെ  ഉപദ്രവിച്ചതു കൊണ്ടാണോ നമ്മുടെ  പ്രകൃതിക്കൊരു മാറ്റം...?സംഹാരരുദ്രയായി പ്രകൃതി നടമാടിയപ്പോൾ പൊലിഞ്ഞത് ഇതിലൊന്നും ഭാഗവാക്കാവാത്ത,പ്രകൃതിയെ സ്നേഹിച്ചവരുടെ ജീവനും...
മനുഷ്യനും ഇതര ജീവജാലങ്ങൾക്കും അവയുടെ ചുറ്റുപാടിനും നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയിൽ പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ ആണല്ലോ പ്രകൃതിദുരന്തങ്ങൾ..ഭൂമിയുടെ സ്വഭാവിക പ്രവർത്തനങ്ങൾക്ക് വിരുദ്ധമായി വരുന്ന എല്ലാ സംഭവങ്ങളും പ്രകൃതിദുരന്തങ്ങളായി മാറുന്നു. പ്രകൃതിദുരന്തങ്ങളുടെ  ആഘാതം എത്രമാത്രമെന്ന് തുറന്നു കാണിക്കുന്ന ദിനങ്ങളാണ് നമ്മുടെ മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്...
രണ്ടു ദിവസം മുമ്പ് നമ്മളേവരും ശ്വാസമടക്കിപ്പിടിച്ച് കണ്ട കാഴ്ച...ഭവാനിപ്പുഴ കരകവിഞ്ഞപ്പോൾ ഗർഭിണിയെ നമ്മുടെ രക്ഷാപ്രവർത്തകർ  സാഹസികമായി രക്ഷിച്ചതിന്റെ ചിത്രാവിഷ്ക്കാരം...വരച്ചത് രാജൻ കാരയാട് മാഷ്.🙏

ഇതേ ഒരു രംഗം ഇത്രത്തോളം വെെകാരികമായിട്ടല്ലെങ്കിലും 136 വർഷളങ്ങൾക്കു മുമ്പ് ഒരു ചിത്രകാരൻ വരച്ചിരുന്നു...👇👇👇
LIFE LINE
അറ്റ്ല്ന്റാ നഗരത്തിൽ താമസിച്ചിരുന്ന പ്രശസ്ത ചിത്രകാരനായ വിൻസ്ലോ ഹോമർ വരച്ച ചിത്രമാണിത്.1883ൽ  കണ്ട ഒരു കാഴ്ചയാണ് ഈ  ചിത്രത്തിനാധാരം. പ്രകൃതിദുരന്തങ്ങളായ കടൽക്ഷോഭം, വെള്ളപ്പൊക്കം.. തുടങ്ങിയവയിൽ അകപ്പെട്ടവരെ എത്രയും പെട്ടെന്ന് രക്ഷിക്കുന്നതിനുള്ള ഒരു ഡെമോൺസ്റ്റ്രേഷൻ ക്ലാസ്സ് യാദൃച്ഛികമായി ഹോമർ കണ്ടു .ഈ ക്ലാസിന്റെ depth മനസിൽ കണ്ട്,അബോധാവസ്ഥയിലുള്ള ഒരു യുവതിയും അവരെ  അക്കരെയെത്തിക്കുന്ന രക്ഷാപ്രവർത്തകന്റെയും ചിത്രം..

HIGH WATER ON MISSISSIPPI - 
1883 ലെ മിസ്സിസ്സിപ്പി വെള്ളപ്പൊക്കം
 THE FLOOD AT ERAGNY _ (Camille Pissarro) 1893 ൽ വരച്ചത്.
മറ്റു പ്രകൃതിക്ഷോഭദൃശ്യങ്ങളിലേക്ക്...
MIGRATE _(Charlie Baird)    പലായനം അത് സങ്കടകരം തന്നെ...ജീവന് ഉറപ്പില്ലാതാകുമ്പോൾ അഭയാർത്ഥികളായി പോകാതെ തരമില്ലല്ലോ😔😔
STORM _(Giovanni Schranz)
നോഹയുടെ പേടകം ( ഇംഗ്ലീഷ് സ്ക്കൂൾ)
STORM_  (Vlademer Irminger)
THE FOREST FIRE _ (John Trivett Nettership)
A SHIP WRECK IN STORMY SEAS_(Clande Joseph Vernet)
WILD FIRE
സുനാമി
ഭൂകമ്പ രക്ഷാപ്രവർത്തനം_പാക് ചിത്രകാരി ടാനിയ വരച്ചത്
TORNADO
THE LARGE POPLAR 11 GATHERING STORM_ (Gustav Klimpt)
RETURN TO SHORE
THE LAST DAYS OF POMPEII അഗ്നിപർവതസ്ഫോടനത്തിന് തൊട്ടുമുമ്പ്...
SEA DISASTER _(Joseph Mallord)
മിന്നലും ടൊർണാഡോയും
അഗ്നിപർവത സ്ഫോടനം_സോഫിയ മെറ്റൽ ക്വീൻ
ലേഡി സുനാമി
A young heart's.
.ഇങ്ങനെ എത്രയെത്ര കുഞ്ഞുങ്ങളുടെ കണ്ണീര്....യാതന....
  
 നമ്മുടെ ജീവനെ പോലെ തന്നെ പ്രാധാന്യം ഒരു മിണ്ടാ പ്രാണിയുടെ ജീവനിലും കണ്ട ഇദ്ദേഹം എത്രയോ ഉയർന്നവൻ🙏🙏ഈ പത്ര വാർത്തയുടെ ചിത്രാവിഷ്ക്കാരം👇👇

 വരച്ചത് കാട്ടിലങ്ങാടി സ്ക്കൂളിലെ ചിത്രകലാദ്ധ്യാപകൻ സുരേഷ് മാഷ്