12-05-19

വാരാന്ത്യാവലോകനം
🌹🌷🌹🌷🌹🌷🌹🌷🌹🌷
മെയ് 6 മുതൽ മെയ് 12 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌷🌹🌷🌹🌷🌹🌷🌹🌷
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSSപുതുപ്പറമ്പ്)
(അവലോകനദിവസം_വെള്ളി)
🌹🌷🌹🌷🌹🌷🌹🌷🌹🌷

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

തിരൂർ മലയാളം SRGയിൽ ചർച്ചാവിഷയമായ സന്തോഷവാർത്ത ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും ഊർജ്ജം പകരുന്നു.ഡിജിറ്റൽ പുലി പ്രവീൺ വർമ്മ  മാഷിന് പ്രത്യേക അഭിനന്ദനങ്ങൾ🌹🤝

തിരൂർ മലയാളം ചാനലും ഏറെ ഗരിമയോടെ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു...പിന്നണി പ്രവർത്തകരായ അശോക് സർ,പ്രവീൺ മാഷ്&രതീഷ് മാഷ്...അഭിനന്ദങ്ങൾ🌹🌹🌹🌷🌷🌷

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌹🌷🌹🌷🌹🌷🌹🌷🌹🌷

മെയ് 6_തിങ്കൾ
സർഗസംവേദനം

📝📝📝📝📝📝📝📝📝📝
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപറമ്പ്)
📝📝📝📝📝📝📝📝📝📝

🔮തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ സുഭാഷ് ചന്ദ്രന്റെ കഥയാക്കാനാവാതെ, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കന്യാവനങ്ങൾ എന്നീ കൃതികളാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്..
🔮സുഭാഷ് ചന്ദ്രന്റെ കഥക്ക് വഴങ്ങാത്ത ചില അനുഭവങ്ങൾ ഒരുമിച്ച് ചേർന്നതാണ് കഥയാക്കാനാവാതെ...
ഹൃദയസ്പൃക്കായ ചില അനുഭവങ്ങൾ കൊണ്ട് കോർത്തിണക്കിയ ഈ കൃതി ആസ്വാദ്യകരമത്രേ....

🔮കുറച്ചു കാലം മരുഭൂമിയിൽ ജോലി ചെയ്യേണ്ടി വന്ന പുനത്തിലിന്റെ അറേബ്യൻ പശ്ചാത്തലമുള്ള മലയാളത്തിലെ ആദ്യ നോവലാണ് കന്യാ വനങ്ങൾ.... മരുഭൂമിയിലെ ജൈവ കാഴ്ചകളും, പൊള്ളുന്ന നേർക്കാഴ്ചകളുമുള്ള ഈ നോവൽ ഒരു വ്യവസ്ഥ യോടുള്ള അതിശക്തമായ കലാപം കൂടിയാണ്....

🔮സുദർശൻ മാഷ്, വിജു മാഷ്, പവിത്രൻ മാഷ്, പ്രമോദ് മാഷ്, വെട്ടം ഗഫൂർ മാഷ്, പ്രജിത ടീച്ചർ തുടങ്ങിയവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു....

🌹🌷🌹🌷🌹🌷🌹🌷🌹🌷

മെയ് 7_ചൊവ്വ
ചിത്രസാഗരം
🎨🎨🎨🎨🎨🎨🎨🎨🎨🎨
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🎨🎨🎨🎨🎨🎨🎨🎨🎨🎨

🔮ചൊവ്വാഴ്ച ടാഗോർ ജന്മദിനത്തിൽ മഹാപ്രതിഭയായ ടാഗോറിന് അക്ഷര ചിത്രദക്ഷിണയുമായാണ് പ്രജിത ടീച്ചറെത്തിയത്.. പലർക്കും അജ്ഞാതമായ ടാഗോറിലെ ചിത്രകാരനെ ടീച്ചർ പരിചയപ്പെടുത്തി...
🔮അറുപതാം വയസ്സിലായിരുന്നു ചിത്രകാരനിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം... നഖശിഖാന്തം കലാകാരനായിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒരേ സമയം ഭാരതീയവും ആധുനികവുമായിരുന്നു...അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളും ചിത്രകലാ സംബന്ധിയായ പുസ്തകങ്ങളും, ജീവ ചരിത്രവും വീഡിയോ ലിങ്കുകളും, ടീച്ചർ പങ്കുവെച്ചു..
🔮രതീഷ് മാഷ്, വെട്ടം ഗഫൂർ മാഷ്, കൃഷ്ണദാസ് മാഷ്, രവീന്ദ്രൻ മാഷ്, രജനി ടീച്ചർ, രജനി സുബോധ് ,പ്രമോദ് മാഷ് തുടങ്ങിയവർ സാഗര ഗാംഭീര്യം ആസ്വദിക്കാനെത്തിയിരുന്നു....

🌹🌷🌹🌷🌹🌷🌹🌷🌹🌷

മെയ് 8_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🗣🗣🗣🗣🗣🗣🗣🗣🗣🗣
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🗣🗣🗣🗣🗣🗣🗣🗣🗣🗣

🔮മലപ്പുറം ജില്ലയിലെ ഭാഷാഭേദങ്ങളെ കുറിച്ചുള്ള രണ്ടാം ഭാഗം ആയിരുന്നു ഈ ആഴ്ചയിലെ ആറു മലയാളിക്ക് നൂറു മലയാളം പംക്തി 
🔮അവതരണത്തിൽ ഭാഷാഭേദം_ പൂർവ്വപഠനങ്ങൾ ,മലപ്പുറം ഭാഷാഭേദ സർവേ, മലപ്പുറം ജില്ല സാമാന്യവിവരണം, മലപ്പുറം ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങൾ, സംസ്കാരിക പൈതൃകവും പ്രശസ്ത വ്യക്തിത്വങ്ങളും എന്നീ തലക്കെട്ടുകളോടെ ഓരോന്നിനെക്കുറിച്ചുമുള്ള  വിശദമായ പഠനങ്ങൾ തന്നെയായിരുന്നു പവിത്രൻ മാഷ് അവതരിപ്പിച്ചത്.
🔮ശരിക്കുമൊരു  ജില്ലാ സംസ്കാരിക പഠനം തന്നെയായി മാറി ഈ ആഴ്ചയിലെ ആറുമലയിളിക്ക് നൂറു മലയാളം എന്നത്  ഒരുപാട്  സന്തോഷം നൽകുന്നു.
🔮മലപ്പുറംജില്ലയിലെ സാമാന്യ വിവരണങ്ങളിൽ കുറച്ച് വ്യത്യാസം കാണുന്നുണ്ട് . ഭാഷാഭേദ പഠനം_ മലപ്പുറം എന്ന ഗ്രന്ഥത്തിനെ അടിസ്ഥാനമാക്കിയുള്ള  സ്ഥിതിവിവരക്കണക്ക് ആണെന്ന്  അവതാരകൻ വ്യക്തമാക്കി.  അടുത്ത പതിപ്പിലെങ്കിലും  ഈ ആധികാരിക ഗ്രന്ഥത്തിൽ  മാറ്റങ്ങൾ വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല സാംസ്കാരിക നായകൻമാരുടെ കൂട്ടത്തിൽ ഇ എം എസ്, പി എസ് വാരിയർ, ഇ സി ജി സുദർശൻ തുടങ്ങിയ പ്രശസ്ത വ്യക്തിത്വങ്ങളെ ചേർക്കുകയും ചെയ്യുന്നത് നന്നായിരിക്കും.
*🔮രതീഷ് മാഷ് ,രജനി ടീച്ചർ ആലത്തിയൂർ, ശിവ ശങ്കരൻ മാഷ് ,സീത ,രജനി ടീച്ചർ,ബിജു മാഷ്,വിജു മാഷ്,ഗഫൂർമാഷ് ,പ്രമോദ് മാഷ് തുടങ്ങിയവർ  അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌹🌷🌹🌷🌹🌷🌹🌷🌹🌷

🎼🎼🎼🎼🎼🎼🎼🎼🎼🎼
മെയ് 10 വെള്ളി

 സംഗീതസാഗരം
🎷🎷🎷🎷🎷🎷🎷🎷🎷🎷

അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🎻🎻🎻🎻🎻🎻🎻🎻🎻🎻

🎹  സംഗീത സാഗരത്തിലിന്ന് ശ്രീലങ്കൻ നാടോടി സംഗീതത്തിന്റെ ശീലുകളാണ് അവതാരക രജനി ടീച്ചർ പരിചയപ്പെടുത്തിയത്

🎻 വിവരണം ഇംഗ്ലീഷിലായത് അൽപ്പം അലോസരമായി എന്നു തോന്നുന്നു .. ഭാഷ പ്രശ്നമായതുകൊണ്ടാവാം പ്രതികരണങ്ങളും നന്നേ കുറഞ്ഞു പോയി

🎷 എങ്കിലും ശ്രീലങ്കൻ ഫോക്ക് സംഗീതത്തിന്റെ ഉത്ഭവവും വളർച്ചയും സമകാലിക സ്ഥിതിയും ടീച്ചർ വിവരണത്തിലൂടെ വിശദീകരിച്ചു .. ആസ്വാദകർക്കായി നിരവധി വീഡിയോ ലിങ്കുകളും പരിചയപ്പെടുത്തി

🔴 തുടർന്ന് സുദർശൻ മാഷ് ,സീത ,ശിവശങ്കരൻ , ഗഫൂർ മാഷ് ,പവിത്രൻമാഷ്, പ്രജിത എന്നിവർ അവതരണത്തെ വിലയിരുത്തി

💚 പ്രജിതയുടെ വകയായി ചെറിയൊരു കൂട്ടിച്ചേർക്കൽ വീഡിയോയും

🌹🌷🌹🌷🌹🌷🌹🌷🌹🌷

മെയ് 11_ശനി
നവസാഹിതി
🖊🖋✒🖌🖊🖋✒🖌🖊🖋
അവതരണം_ഗഫൂർമാഷ്(KHMHSSആലത്തിയൂർ)
🖊🖋✒🖌🖊🖋✒🖌🖊🖋

🔮പതിവുപോലെ വിഭവസമൃദ്ധമായ നവസാഹിതി...അനുഭവാവിഷ്ക്കാരം,കവിത,കഥ...എന്നിവ ശബ്ദാവിഷ്ക്കാരം സഹിതം സമഞ്ജസമായി ചേർത്തിണക്കിയ നവസാഹിതി👌👌🤝🤝
ഈയാഴ്ചയിലെ സൃഷ്ടികളിലേക്ക്...

അനുഭവാവിഷ്കാരം
 🌷🌷🌷🌷🌷🌷🌷🌷
🌹 ഇതാണ് ഞാൻ_ ജസീന റഹീം ടീച്ചർ

കവിതകൾ
🌷🌷🌷🌷🌷
 🌹പ്രവാസിയുടെ ഭാര്യ_ ജസീന റഹീം ടീച്ചർ
🌹ഉന്മാദി ജീവിതം  വരയ്ക്കുമ്പോൾ _സ്വപ്നാറാണി ടീച്ചർ
🌹വിട_സുനിത ഗണേഷ് ടീച്ചർ
🌹നാല് ശബ്ദങ്ങൾ _ ദുർഗാപ്രസാദ്
🌹പുനർജ്ജനി _റൂബി നിലമ്പൂർ
🌹വയൽ കാണാൻ പോകുമ്പോൾ_ യൂസഫ് നടുവണ്ണൂർ മാഷ്
🌹തോൽവി_ അസ്ലം മാഷ്
🌹ത്രിശങ്കു _ശ്രീല അനിൽ ടീച്ചർ

കുറിപ്പ്
🌷🌷🌷
🌹സോജാ രാജകുമാരി_  എ എൻ നരേന്ദ്രൻ
🌹നിങ്ങൾ എന്ന വിളി അന്യമായവർ _ ഫർസാന അലി

🔮സബുന്നിസ  ടീച്ചർ, തനൂജ ടീച്ചർ,  ശിവശങ്കരൻ മാഷ്,സുദർശനൻ മാഷ്, രജനി ടീച്ചർ പ്രജിത,ഗംഗാധരൻമാഷ്  തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
(നവസാഹിതി ഉൾപ്പെടെ എല്ലാ പംക്തികളെയും സജീവമാക്കേണ്ടത് ഗ്രൂപ്പംഗങ്ങളാണ്.അഭിനന്ദനത്തോടൊപ്പം ശരിയായ വിമർശനങ്ങളും തിരുത്തലും അത്യാവശ്യമാണ്.ഇടപെടലുകളാണ് അവതരണങ്ങളുടെ ജീവൻ..)

🌹🌷🌹🌷🌹🌷🌹🌷🌹🌷
ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം...
ഹെെസ്ക്കൂൾ മലയാളം അദ്ധ്യാപകരുടെ എസ് ആർ ജി യിൽ തിരൂർ മലയാളം പ്രവർത്തനങ്ങൾ  മനോഹരമായി അവതരിപ്പിച്ച ദിനേശ് പാഞ്ചേരി മാഷ് ആണ് ഈയാഴ്ചയിലെ മിന്നും താരം... അദ്ദേഹത്തിന്റെ അവതരണം തിരൂർ മലയാളം എന്ന കൂട്ടായ്മയേയും പ്രവർത്തനങ്ങളേയും സംസ്ഥാനമൊട്ടാകെ ചർച്ച ചെയ്യാൻ കാരണമായി എന്നതിൽ അഭിമാനിക്കുന്നു
അഭിനന്ദനങ്ങൾ ദിനേശ് മാഷേ...🤝🤝

🌹🌷🌹🌷🌹🌷🌹🌷🌹🌷