12-03-19


🌸🌺🌸🌺🌸🌺🌸🌺🌸🌺

പ്രിയരേ...ചിത്രസാഗരം പംക്തിയുടെ 33ാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏

🌸🌺🌸🌺🌸🌺🌸🌺🌸🌺

ഇത്തവണ മനുഷ്യ  ചിത്രങ്ങളെ ഒഴിവാക്കി പ്രകൃതിയേയും പൂക്കളെയും സ്നേഹിക്കുന്ന ചിത്രകാരെയും ചിത്രങ്ങളേയും പരിചയപ്പെടുത്തിയാലോ എന്നുള്ള ചിന്തയാൽ അവരെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത് ജോർജ്യ ഒ കീഫ് എന്ന അമേരിക്കൻ ചിത്രകാരിയിലായിരുന്നു.
🌸🌺🌸🌺🌸🌺🌸🌺🌸🌺

ആധുനിക അമേരിക്കൻ ചിത്രകലയുടെ അമ്മ എന്ന വിശേഷിപ്പിക്കപ്പെടുന്ന ജോർജ്യ ഓ കീഫിനെ നമുക്കിന്ന് പരിചയപ്പെടാം
🌸🌺🌸🌺🌸🌺🌸🌺🌸🌺

ജോർജ്യ ടോട്ടോ ഒ കീഫ്(1887നവംബർ15_1986മാർച്ച്6)
🌸🌺🌸🌺🌸🌺🌸🌺🌸🌺

ജീവിതരേഖ

കർഷകരായ ഫ്രാൻസിസ് കാലിക്ടസ് ഓ കീഫിന്റെയും ഇഡിയയുടെയും ഏഴുമക്കളിൽ രണ്ടാമതായി ജോർജ്യ ജനിച്ചു. കുട്ടിക്കാലത്തുതന്നെ ആ പ്രദേശത്തുള്ള ചിത്രകാരനായ സാറ മാനിൽനിന്നും ചിത്രകല അഭ്യസിച്ചു .1905ൽ ചിക്കാഗോയിലെ ആർട്ട് സ്കൂളിലും ശേഷം ന്യൂയോർക്കിലെ സ്റ്റുഡൻസ് ലീഗിലും  ചേർന്നു ചിത്രകലാപഠനം തുടർന്നു. 1908ൽ പഠനത്തിന് പണം കണ്ടെത്താൻ കഴിയാത്തതിനാൽ പഠനം നിർത്തി അധ്യാപികയുടെ റോൾ ഏറ്റെടുത്തു. വാട്ടർ കളറിലും ചാർക്കോളിലും പ്രകൃതി ദൃശ്യങ്ങൾ തീർക്കുന്നതിൽ ആയിരുന്നു ജോർജ്യയ്ക്ക് കമ്പം. 1918ൽ ന്യൂയോർക്കിൽ എത്തിയശേഷം ചിത്രകലയെ ഗൗരവമായി ജോർജ്യ കണ്ടു. പ്രൊഫഷണൽ ആവശ്യത്തിന് പരിചയപ്പെട്ട സ്റ്റെഗ്ലിറ്റ്സുമായുള്ള പരിചയം പ്രണയം ആവുകയും 1924ൽ വിവാഹത്തിൽ കലാശിക്കുകയും ചെയ്തു.1928 ൽസ്റ്റെഗ്ലിറ്റ്സിന് വേറൊരു ബന്ധം ഉണ്ടായതിനെതുടർന്ന് ജോർജ്യ വിഷിദരോഗിയായി മാറി. ഞരമ്പിലെ തളർത്തുന്ന രോഗവും ജോർജ്യയെ ബാധിച്ചു .1934 വരെ ചിത്ര ലോകത്തുനിന്നും ജോർജിയ വിട്ടുനിന്നു. പിന്നീട് പതിയെ തിരിച്ചു വരാൻ ശ്രമിച്ചു . 1946ൽ സ്റ്റെഗ്ലിറ്റ്സിന് സെറിബ്രൽ ത്രോംബോസിസ് ബാധിച്ചതിനെത്തുടർന്ന് ജോർജ്യ അദ്ദേഹത്തിന്റെ ശുശ്രൂഷ ഏറ്റെടുത്തു .1946 ജൂലൈ 13ന് അദ്ദേഹം അന്തരിച്ചു. 1970-കളിൽ ഒരുപാടൊരുപാട് വാട്ടർ കളർ ചിത്രങ്ങൾ ജോർജിയ വരച്ചു കൂട്ടി. ഇത് കാഴ്ചയെ ബാധിച്ചു. 1972 ആയപ്പോഴേക്കും ജൊർജ്യയുടെ കാഴ്ച നഷ്ടപ്പെടാൻ തുടങ്ങി. അതിനെത്തുടർന്ന് വാട്ടർ കളർ ചിത്രങ്ങൾ ഉപേക്ഷിച്ചു .എങ്കിലും, ചാർക്കോളിൽ വര തുടങ്ങി .ഏറ്റവും രസകരം ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുമായുള്ള ജോർജ്യയുടെ നിസ്സഹകരണമാണ്. ഒരു woman ആർട്ടിസ്റ്റ് എന്ന പദവി അവർക്ക് ഇഷ്ടമായിരുന്നില്ല .1984 വരെ ചാർക്കോൾ പെയിൻറിങ് തുടർന്നു. ഇതിനിടെ 1973ൽ ജോർജിയയുടെ സഹായിയായി ബോസ് ഹാമിൽട്ടൺ വന്നു. തുടർന്ന് ജോർജ്യയെ സഹായിച്ച് 13 വർഷം ഹാമിൽട്ടൺ കൂടെയുണ്ടായിരുന്നു.1986 മാർച്ച് 6ന്ജോർജ്യ അന്തരിച്ചു.
🌺🌸🌺🌸🌺🌸🌺🌸🌺🌸

പ്രകൃതിയുടെ അനുകരണമാണ് ചിത്രകല .തന്റെ കലയിലൂടെ പ്രകൃതിയെ പുന:സൃഷ്ടിക്കുക എന്ന കർമ്മമാണ് തനിക്ക് ഇണങ്ങുക എന്ന തിരിച്ചറിവുണ്ടായ കലാകാരി.... അതുകൊണ്ടാവാം ചിത്രകലാലോകത്ത് പൂക്കളുടെ രാജകുമാരി യായി ജോർജ്യ മാറിയതും.

🌺🌸🌺🌸🌺🌸🌺🌸🌺🌸
🌺🌸🌺🌸🌺🌸🌺🌸🌺🌸

പുഷ്പങ്ങൾ ജോർജ്യയുടെ പ്രിയപ്പെട്ട വിഷയമായിരുന്നു .പുഷ്പ വർണ്ണങ്ങൾ കാൻവാസിലും വർണ്ണങ്ങൾ വിരിയിച്ചപ്പോൾ വിവാദങ്ങളും പിന്നാലെ ഒഴുകിയെത്തിയിരുന്നു. (അത് എന്താണെന്ന് പിന്നീട് പറയാം )ചുറ്റും കാണുന്ന പുഷ്പങ്ങൾ ഭൂതക്കണ്ണാടിയിലെന്നപോലെ വലുതാക്കി ...ഭാവമയവും വർണ്ണ സാന്ദ്രവുമാക്കി.... അമൂർത്ത തലങ്ങളിലേക്ക് ആസ്വാദകന്റെ മനസ്സിനെ കൊണ്ടുപോകാൻ തക്ക കഴിവുള്ളതായിരുന്നു ജോർജിയയുടെ പൂച്ചിത്രങ്ങൾ..

🌺🌸🌺🌸🌺🌸🌺🌸🌺🌸
🌸🌺🌸🌺🌸🌺🌸🌺🌸🌺

"നമുക്കുചുറ്റും നിറയെ പൂക്കള്‍ തന്നെ. പക്ഷെ, എത്രപേര്‍ അതിനെ കാണുന്നുണ്ട്? ശ്രദ്ധിക്കുന്നുണ്ട്? എത്ര ചെറുതാണവ? നമുക്കതിനു സമയമേ ഇല്ല. പൂക്കളെ കാണുന്നത് ചങ്ങാതികളെ ലഭിക്കുന്നതു പോലെയാണ്. പതുക്കെ പതുക്കെയാണ് ഒരാള്‍ ഒരു നല്ല ചങ്ങാതിയായി മാറുന്നത്. പൂക്കളെ നമ്മള്‍ കാണാന്‍ തുടങ്ങുന്നതും അങ്ങനെത്തന്നെ. പൂവിനെ കാണുന്നപോലെതന്നെ വരച്ചാല്‍ ആരാണതിനെ കാണാന്‍  ശ്രമിക്കുക. ആരുമുണ്ടാവില്ല. കാരണം അതിനെക്കാണുന്നത് വളരെ ചെറുതായിട്ടാണ്. ആ വലിപ്പത്തില്‍ പൂക്കളെ കണ്ടുകൊണ്ടിരിക്കാനുള്ള താല്പര്യം പലര്‍ക്കുമുണ്ടാവില്ല. അതുകൊണ്ട് ഞാന്‍ എന്നോടുതന്നെ പറഞ്ഞു. ഞാന്‍ പൂക്കളെ കാണുന്ന പോലെ വരയ്ക്കും. അവ എനിക്കെങ്ങനെയാണെന്നുവെച്ചാല്‍ അങ്ങനെ. പക്ഷെ, അവയെ വലുതാക്കി  വരയ്ക്കും. ആ വലിയപൂക്കളെ ശ്രദ്ധിക്കാന്‍, കാണാന്‍, കണ്ടുകൊണ്ടിരിക്കാന്‍, അതിനുവേണ്ടി സമയം കണ്ടെത്താന്‍,  ഓരോരുത്തരും ശ്രമിക്കും. ഈ തിരക്കുപിടിച്ചോടി നടക്കുന്ന ന്യൂയോര്‍ക്കുകാരെക്കൊണ്ടുപോലും ഞാനെങ്ങനെയാണ് പൂക്കളെ കാണുന്നതെന്ന് മനസ്സിലാക്കിപ്പിക്കും"

    (ജോർജ്യ ഒ കീഫ്)

🌸🌺🌸🌺🌸🌺🌸🌺🌸🌺
പെറ്റൂണിയകൾ

 പലവർണ്ണങ്ങളിലുള്ള പെറ്റൂണിയ പുഷ്പങ്ങൾ വരയ്ക്കുന്നതിൽ അതീവ തല്പരയായിരുന്നു ജോർജ്യ. തന്റെ പുഷ്പങ്ങൾ വലുതാക്കി വരച്ച്  അതിൽ നിറവും രൂപവും സൂക്ഷ്മമായി പകർത്തുന്നതിലായിരുന്നു ജോർജ്യ ആനന്ദം കണ്ടെത്തിയിരുന്നത്. ഒരുപാടൊരുപാട് പെറ്റൂണിയ പുഷ്പങ്ങൾ കാൻവാസിൽ പിറന്നു.... അവസാനം താൻ വരച്ച പുഷ്പങ്ങളെല്ലാം ചേർത്തുവച്ച 1925ൽ ഒരു പൂച്ചിത്ര പ്രദർശനം ജോർജ്യ നടത്തി. വാൻഗോഗിന് സൂര്യകാന്തിപ്പൂക്കളോട് എന്നപോലെ ജോർജ്യ യുടെ സ്വകാര്യ പ്രണയം പെറ്റൂണിയ കളോട് ആയിരുന്നു...❤❤❤

ജോർജ്യ  ഇന്നോളം വരച്ച പെറ്റൂണിയകളിൽ വെച്ച് ഏറ്റവും മോഹനമായ പെറ്റൂണിയ. ലൈലാക് വർണ്ണത്തിലുള്ള ഈ പെറ്റൂണിയ എത്ര ജീവസ്സുറ്റതാണ്...
ലില്ലി ,കാന ,ഐറീസ് തുടങ്ങിയ മനോഹര പുഷ്പങ്ങൾ ജോർജിയയുടെ ക്യാൻവാസിൽ പിറന്നു.. അതിലെല്ലാമേറെ ശ്രദ്ധേയമായ പൗരസ്ത്യ പോപ്പിയെക്കുറിച്ച് ഇനി പറയാം

പെറ്റൂണിയയെപോലെ സർഗചാരുത നിറഞ്ഞ ചിത്രമായിരുന്നു പൗരസ്ത്യ പോപ്പി. വലിയ രണ്ട് പുഷ്പങ്ങളാണ് ഇതിൽ. ചായക്കൂട്ടിന്റെ ഭംഗി നോക്കൂ ....അത്രമാത്രം വർണ്ണനൈപുണ്യം ഈ ചിത്രത്തിൽ കാണാം. സായാഹ്ന ശോണിമ വാരിവിതറിയ ഈ പൂക്കളിൽ ആരാണ് ഭ്രമിച്ച് വശാകാത്തത്...ശരിക്കും ഒരു ഫോട്ടോഗ്രാഫ് പോലെ മനോഹരം...

ഹരിതനീലസംഗീതം

താളം, ചലനം, നിറം, ആഴം, രൂപം എന്നിവ ഇഴചേർന്ന ഒരു സൃഷ്ടിയാണ് ഹരിതനീലസംഗീതമെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരുപക്ഷേ ജോർജ്യയുടെ മനസ്സിന്റെ സംഗീതവാതായനം വർണ്ണങ്ങളുടെ ഒരു മേളനം ആയി തുറന്നിട്ടതാവാം ഈ ചിത്രത്തിൽ .സംഗീതം മനസ്സിനെ പുണരുമ്പോൾ ഉണ്ടാകുന്ന ഒരു ആത്മഹർഷം തീർക്കാൻ നിറക്കൂട്ടുകൾക്കാവും എന്ന് ഈകലാകാരി ആഗ്രഹിച്ചിട്ടുണ്ടാകാം..എത്ര മനോഹരം ഈ വർണ്ണ സംഗീതം....










വിവാദങ്ങൾ
ഓരോ നിരൂപകരും ചിത്രകാരന്മാരും അവരവരുടെ മനോ വ്യാപാരത്തിൽ.. വ്യത്യസ്തരീതിയിൽ... ആ പൂക്കളെ കണ്ടു. ചിത്രകാരിയുടെ ചിന്താ മണ്ഡലത്തിൽ നിന്നും ഒരുപാടൊരുപാട് വ്യത്യസ്തമായ അഭിപ്രായങ്ങൾ പലയിടത്തും പൊന്തിവന്നു. എന്തിന്? പ്രശസ്തനായ സിഗ്മണ്ട് ഫ്രോയിഡ് പോലും ഇതിന് മുൻപിലായിരുന്നു .ജോർജ്യയ്ക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ചില വ്യാഖ്യാനങ്ങൾ .ജോർജ്യയെ സംബന്ധിച്ചിടത്തോളം ചിത്രങ്ങളിലൂടെ വ്യാഖ്യാതാക്കൾ പറയുന്ന വ്യാഖ്യാനങ്ങൾ അവർ സമ്മതിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പൂക്കൾക്കിടയിലൂടെ ഊളിയിട്ടുപോകുന്ന നിഷ്കളങ്കയായ പ്രണയിനി മാത്രമായിരുന്നു ജോർജ്യ...
https://youtu.be/OMJuclT7lnw
https://youtu.be/QLEccoHl5rA
🌺🙏
സിനിമയാണേ
https://youtu.be/NV1w0IK_sdA