12-02-19

 

🌌🌌🌌🌌🌌🌌🌌🌌🌌🌌🌌
പ്രിയരേ... ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏
🌌🌌🌌🌌🌌🌌🌌🌌🌌🌌🌌

ആധുനിക മനുഷ്യന്റെ നേർക്കാഴ്ചകൾ ബ്രഷിലൂടെ ക്യാൻവാസിലേക്ക് പകർത്തിയ മഹാനായ ചിത്രകാരൻ...ഇംപ്രഷനിസ്റ്റ് എന്ന് കലാചരിത്രം രേഖപ്പെടുത്തിയെങ്കിലും ആ ചട്ടക്കൂടിലൊതുങ്ങാൻ താത്പര്യമില്ലാത്ത...റിയലിസ്റ്റിക്ക് ബന്ധമുള്ള ചിത്രകാരൻ...വരച്ചതിൽ പകുതിയിലധികവും നർത്തകീചിത്രങ്ങൾ...നമുക്കിന്ന് പരിചയപ്പെടാം എഡ്ഗാർ ഡി ഗാസ് എന്ന ചിത്രകാരനെ
ഫ്രഞ്ച് ശില്പിയും ചിത്രകാരനുമായ എഡ്ഗാർ ഡീഗാസ്_Hillair Germain_Edgar De Gas (1834 ജൂലൈ 19_1917 സെപ്റ്റംബർ 27)....
നർത്തകീ ചിത്രങ്ങളിലാണ് അദ്ദേഹത്തിന്റെ  പ്രതിഭ ഏറെ തിളങ്ങിനിൽക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ  ചിത്രങ്ങളിൽ പകുതിയിലധികവും നർത്തകീചിത്രങ്ങളായിരുന്നു. ഏകദേശം 1500 ഓളം...!!! ഇംപ്രഷനിസത്തിന് തുടക്കം കുറിച്ച വ്യക്തിയാണെങ്കിലും അദ്ദേഹം ഇംപ്രഷനിസ്റ്റ് എന്ന പേര് ഉപയോഗിക്കാൻ വിമുഖത കാണിച്ചിരുന്നു. റിയലിസ്റ്റിക് എന്ന് അറിയപ്പെടാൻ ആയിരുന്നു ഇഷ്ടം. തന്റെ ചിത്രകല കരിയറിന്റെ തുടക്കത്തിൽ ചരിത്രപരമായ ചിത്രങ്ങളായിരുന്നു അധികവും വരച്ചിരുന്നത്. പിന്നെയാണ് യഥാതഥമായ ചിത്രരചനയിലേക്കു അദ്ദേഹം മാറിയത്.

പാരീസിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഡിഗാസിന്റെ  ജനനം. സെലസ്റ്റിക്ക് മെസൺ ഡി ഗാസിന്റെ അഞ്ചുമക്കളിൽ മൂത്തയാൾ. പതിമൂന്നാം വയസ്സിൽ അമ്മ മരിച്ചു Lyceeയിൽനിന്ന് ബിരുദപഠനത്തിനുശേഷം പതിനെട്ടാം വയസ്സിൽ തന്നെ വീട്ടിലൊരു സ്റ്റുഡിയോ നടത്തി.ഡി ഗാസിനെ നിയമപഠനത്തിന് വിടാനായിരുന്നു അച്ഛനു താത്പര്യം.പക്ഷെ,ചിത്രകലാപഠനത്തിനോടായിരുന്നു ഡി ഗാസിന്റെ താത്പര്യം.1856 ൽ അദ്ദേഹം ഇറ്റലിയിലേക്ക് പോയി.അവിടെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴായിരുന്നു The bellelli family എന്ന ആദ്യ ചിത്രം പുറത്തിറക്കിയത്.1859 ൽ ഫ്രാൻസിലേക്ക് തിരിച്ചു വന്നു. 1867മുതൽ കുറച്ചുകാലം ചരിത്രപശ്ചാത്തലമുള്ള ചിത്രങ്ങൾ വരച്ചു.ഫ്രാൻസ്_പ്രഷ്യൻ യുദ്ധത്തിന്റെ തുടർച്ചയെന്നോണം 1870 ൽ ഡി ഗാസിനെ ഗാർഡ് ആക്കി തെരഞ്ഞെടുത്തെങ്കിലും  പിന്നീട് നടത്തിയ കാഴ്ചപരിശോധനയിലെ ഫലം വന്നപ്പോൾ ഡി ഗാസിന് ഗാർഡായി നിയമനം കിട്ടിയില്ല.ജീവിതകാലം മുഴുവനും അദ്ദേഹത്തെ ഈ കാഴ്ചപ്രശ്നം പിന്തുടർന്നുകൊണ്ടേയിരുന്നു.1872 ലായിരുന്നു New Orleans എന്ന ചിത്രത്തിന്റെ പിറവി.1873 ൽ പിതാവും അന്തരിച്ചു. മൂത്ത സഹോദരൻ റെനയുടെ കടം നികത്താനായി ഡി ഗാസിന് തന്റെ വീടും ചിത്രങ്ങളും വിൽക്കേണ്ടതായി വന്നു.1874 നും 1886 നും ഇടയിൽ ഒരുപാട് ചിത്രപ്രദർശനങ്ങൾ ഡി ഗാസിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ചിത്രകാരന്മാർ നടത്തി.അവരിൽ ഭൂരിഭാഗവും ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാർ ആയിരുന്നു.തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു ഇംപ്രഷനിസ്റ്റ് എന്ന ചട്ടക്കൂട് ഡി ഗാസിന് ഇഷ്ടമല്ലായിരുന്നുവെന്ന്.
       ചിത്രം വരയ്ക്കുന്നതുപോലെ അദ്ദേഹത്തിന് ഇഷ്ടമുള്ള വേറൊരു കാര്യമായിരുന്നു  പ്രശസ്തരായ ചിത്രകാരന്മാരുടെ ചിത്രശേഖരണം.മറ്റുള്ളവരുടേയും കഴിവിനെ അംഗീകരിക്കാനുള്ള അദ്ദേഹത്തിന്റെ മനസിന് 🙏.

1880ലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്.കൂട്ടുകാരുടേയും സമൂഹത്തിന്റെയും വെെവിധ്യമാർന്ന ചിത്രങ്ങൾ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകളിലൂടെ അദ്ദേഹം ക്യാമറയിലേക്ക് പകർത്തി.പിന്നീട് അദ്ദേഹത്തിന്റെ ജീവിതം തീർത്തും ഒറ്റപ്പെട്ടതായിരുന്നു.ചിത്രകാരന് ലൗകികജീവിതം പാടില്ല എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ സ്വഭാവവുമായി പലപ്പോഴും കൂട്ടുകാർക്ക് ഒത്തുപോകാൻ കഴിഞ്ഞിരുന്നില്ല.ഒരിക്കൽ ചിത്രകാരൻ റിനയർ ഇപ്രകാരം പറഞ്ഞു"What a creature he was,the Degas.All his friends had to leave him;I was one of the last to go,but even I couldn't stay still the end"

1907മുതൽ pastel എന്ന ചിത്രരചനാ മാധ്യമമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. വിവാഹിതനായിരുന്നില്ല. അദ്ദേഹത്തിന്റെ അന്ത്യം ഏറെ ദയനീയമായിരുന്നു.പൂർണമായും അന്ധനായി പാരീസിലെ തെരുവുവീഥികളിൽ അലഞ്ഞുനടന്ന ആ മഹാനായ ചിത്രകാരൻ 1917 സെപ്റ്റംബറിൽ അന്തരിച്ചു.

എഡ്ഗാർ ഡി ഗാസും നർത്തകീചിത്രങ്ങളും
💃💃💃💃💃💃💃💃💃💃

പാരീസിൽ താമസമുറപ്പിച്ചിരുന്ന കാലത്ത് ഒട്ടനവധി കലാകാരന്മാർ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയിരുന്നു.മനുഷ്യരൂപത്തിന്റെ ചലനസാധ്യതകളും,ബിംബകല്പനകളും അദ്ദേഹം കാൻവാസിലേക്ക് പകർത്തി.പ്രത്യേകിച്ച് സ്ത്രീരൂപങ്ങളുടെ താളാത്മക ചലനവും ഭാവവും.അവ നർത്തകിമാരായും ഗായികമാരായും അദ്ദേഹത്തിന്റെ കാൻവാസിൽ നിറഞ്ഞു.അദ്ദേഹത്തിന്റെ ഓരോ നർത്തകീചിത്രവും ഏതൊരുകോണിൽ നിന്നും വീക്ഷിച്ചാലും മനോഹരമായിരുന്നു.പാരീസിലെ ഓപ്പറ ഹൗസിൽ നിത്യസന്ദർശകനായിരുന്ന അദ്ദേഹം ബാലെയുടെ ആരാധകനുമായിരുന്നു.നൃത്താവിഷ്ക്കാര വേദികളേക്കാൾ അദ്ദേഹം കയറിയിറങ്ങിയത് വേദികളുടെ പിന്നാമ്പുറങ്ങളിലും നൃത്ത സ്റ്റുഡിയോകളിലും പരിശീലനക്കളരികളിലുമായിരുന്നു.അവിടെയുള്ള ചലനങ്ങളും സംഭവങ്ങളും അദ്ദേഹത്തിന്റെ മനസ്സിൽ എപ്രകാരം പതിഞ്ഞുവോ അപ്രകാരം തന്നെ മികവുറ്റ നർത്തകീചിത്രങ്ങളായി കാൻവാസിൽ പിറന്നു.അദ്ദേഹത്തിന്റെ കാലത്ത് നർത്തകിമാർക്ക് അത്ര നല്ല സ്ഥാനമൊന്നും സമൂഹം കല്പിച്ചിരുന്നില്ല.ഗണികകളുടെ കൂട്ടത്തിൽ ഇവരെ പലപ്പോഴും ഉൾപ്പെടുത്തിയിരുന്നു.ഈ നിസ്സഹായതയും ഡി ഗാസിനെ നർത്തകീചിത്രങ്ങളിലേക്ക് അടുപ്പിക്കാൻ ഒരു കാരണമായി. സുന്ദരഗാത്രിമാരുടെ അംഗചലനങ്ങൾ അതേ മിഴിവോടെ ഒപ്പിയെടുത്ത എഡ്ഗാർ ഡി ഗാസിന്റെ മികവിനു മുമ്പിൽ പ്രണാമം🙏🙏

ചിത്രങ്ങളിലൂടെ...👇👇👇
നൃത്തശാലയുടെ പൂമുഖം

💃💃💃💃💃💃💃💃💃💃

വിശാലമായ മുറിയിൽ അരങ്ങേറുന്ന ഈ നൃത്തപരിശീലനത്തിൽ ഒരുപാടൊരുപാട് നർത്തകികൾ.... അവരുടെ അലസഭാവവും ആകാംക്ഷയും .....എത്ര വൈദഗ്ധ്യത്തോടെയാണ് ഡീഗാസ് ക്യാൻവാസിൽ പകർത്തിയിരിക്കുന്നത്.ചിത്രത്തിൽ ചിലർ പാടുന്നു... ചിലർ ആടുന്നു..ചിലർ ഊഴം കാത്തുനിൽക്കുന്നു.. ഒരുപക്ഷേ, അമ്മമാരാകാം ആകാംക്ഷയോടെ നിൽക്കുന്നവർ (ഇപ്പോഴും അങ്ങനെ തന്നെയല്ലേ!!) തുറന്ന വാതിൽ ,പിറകിലെ കണ്ണാടി ,വെളിച്ച ക്രമീകരണം, ആ വെളിച്ചം സൃഷ്ടിക്കുന്ന നിഴലുകൾ ഇവയെല്ലാം ചേർന്ന് ഒരു അലസ ഗാംഭീര്യം ചിത്രത്തിന് നൽകുന്നു. സായാഹ്ന നിഴൽ നർത്തകിമാരുടെ  ചാരുത കൂട്ടുന്നുണ്ട്.ഒരുപക്ഷേ, ഡീഗാസിന് നൃത്താവിഷ്കാരവേദികളേക്കാൾ പ്രിയം ഇത്തരം പരിശീലനക്കളരികൾ ആകാം..അതിന് തെളിവാണ് 1500ഓളം നർത്തകീ ചിത്രങ്ങൾ..
നർത്തകികൾ ക്ഷീണിതരാണ്.പലരിലും അലസതയും പരിശീലനം കഴിഞ്ഞല്ലോയെന്നുള്ള ആശ്വാസവും കാണാം.പാവം നൃത്താധ്യാപകൻ!!!അദ്ദേഹത്തെ ആരും ശ്രദ്ധിക്കുന്നില്ല എന്നു തന്നെ പറയാം.തീർത്തും അലസസുന്ദരമായ ഒരു ചിത്രം😊😊പാടലവർണത്തിന്റെ ധാരാളിത്തം ചിത്രത്തിൽ കാണാം.
ഓർക്കസ്ട്ര മ്യൂസീഷ്യൻസ്
🎸🎸🎸🎸🎸🎸🎸🎸🎸
ഇതിലെ നിറക്കൂട്ടുകൾക്ക് വ്യത്യാസം വന്നണു ശ്രദ്ധിച്ചോ?രംഗത്തിന്റെ മുൻപിൻ ഭാഗങ്ങൾ രണ്ടുനിറത്തിൽ...ദ്വന്ദ്വാവിഷ്ക്കാരണം തന്നെതെളിഞ്ഞ മുഖം/ഇരുണ്ട പുറം....യുവത്വം/വാർധക്യം...ആകെ മൊത്തം കലാമേളനം തന്നെ.ദ്വന്ദ്വങ്ങളില്ലാത്ത ...എല്ലാം ഏകമായി തിർക്കുന്ന കലയുടെ മനോഹരമായ മേളനം...
ചിത്രരചനയുടെ തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം_ The bellelli family(1858)









1872ൽ New Orleansൽ താമസിക്കുമ്പോൾ വരച്ച ചിത്രം_ A cotton office  _ഈ ചിത്രം ഫ്രാൻസിലെ ജനങ്ങളെ ഒട്ടേറെ ആകർഷിച്ചു.അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ ഒരു മ്യൂസിയം വിലയ്ക്കു വാങ്ങിയ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
The little 14 years old dancer_ഡി ഗാസ് നിർമിച്ച ശില്പം
ഒപ്പ്
സെൽഫ് പോർട്രെയ്റ്റ്
https://youtu.be/afDiDYaApKs
https://youtu.be/HUuqrLawzjo
https://youtu.be/kno5WxQ5d1M
https://youtu.be/NigP3DjV3NY
https://youtu.be/5P1LpVQL_KY
അനിമേഷൻ ലിങ്ക്
https://www.khanacademy.org/partner-content/metropolitan-museum/metkids/metkids-made-by-kids/v/animation-inspired-by-dance-and-the-art-of-edgar-degas

ഡി ഗാസിന്റെ ചിത്രത്തിനുള്ളിലെ ചിത്രരഹസ്യം കണ്ടെത്തി.
🌷🌷🌷🌷🌷🌷🌷🌷🌷🌷
De Gas വരച്ച സ്ത്രീ രൂപത്തിലെ സ്ത്രീ രൂപം കണ്ടെത്തി .എക്സ്-റേ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ആ സ്ത്രീരൂപത്തെ കണ്ടെത്താൻ ശാസ്ത്രജ്ഞൻമാരെ  സഹായിച്ചത്.കറുത്ത വസ്ത്രമണിഞ്ഞ് ശൂന്യതയിലേക്ക് നോക്കിയിരിക്കുന്ന സ്ത്രീയുടെ കവിളിൽ മറ്റൊരു ചിത്രത്തിലേതെന്ന് സൂചന നൽകുന്ന വരകൾ ഉണ്ടായിരുന്നു. അത്യാധുനിക ശാസ്ത്രത്തിലെ പരീക്ഷണങ്ങൾ ചിത്രത്തിൽ തലകുത്തനെ വരച്ച രഹസ്യ രൂപത്തെ കണ്ടെത്താൻ സഹായിച്ചു. അക്കാലത്തെ ചിത്രകാരന്മാരുടെ മോഡലായിരുന്നു എമ്മ  ഡോബിൻഗിയാണ് ഇതെന്ന് ചിത്രകാരൻമാർ ഊഹിക്കുന്നു. ചിത്രങ്ങൾക്കുള്ളിൽ ചിത്രം വരയ്ക്കൽ  ശീലമാക്കിയിരുന്ന ചിത്രകാരനായിരുന്നു ഡി ഗാസ്.