10-12-18B

🌾🌾🌾🌾🌾
കാമിനിമാർക്കൊപ്പം
ഖുശ്വന്ത്സിംഗ്

THE COMPANY OF WOMEN
വിവർത്തനം എം.പി.സദാശിവൻ
രതിസുഖസാരേ

1915 ഫെബ്രുവരി രണ്ടിന് പഞ്ചാബിലെ ഹഡാലിയിൽ ജനിച്ച ഖുശ്വന്ത് സിങ് 2014 മാർച്ച് 20ന് ഡൽഹിയിൽ വച്ച് തൊണ്ണൂറ്റിയൊമ്പതാം വയസ്സിലാണ് അന്തരിച്ചത് 1974 പത്മവിഭൂഷൻ നൽകിയെങ്കിലും 84 ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ പ്രതിഷേധിച്ച് തിരിച്ചയച്ചു 2007 പത്മവിഭൂഷൺ നേടി 1980 മുതൽ 86 വരെ രാജ്യസഭാ മെമ്പർ ആയിരുന്നു

പ്രധാന കൃതികൾ

ട്രെയിൻ റ്റു പാകിസ്താൻ
ദി കമ്പിനി ഓഫ് വിമൺ
ബറിയൽ അറ്റ് ദി സീ
ഡെത്ത് അറ്റ് മൈ ഡോർ സ്‌റ്റെപ്‌സ്
എ ഹിസ്റ്ററി ഓഫ് സിഖ്‌സ്
ബ്ലാക്ക് ജാസ്മിൻട്രാജഡി ഓഫ് പഞ്ചാബ്
ഡൽഹി: എ നോവൽ
വീ ഇന്ത്യൻസ്
ദി സൺസെറ്റ് ക്ലബ്പാരഡൈസ് ആൻഡ് അതർ സ്റ്റോറീസ്
ട്രൂത്ത് ലവ് അൻഡ് എ ലിറ്റിൽ മാലിസ് (ആത്മകഥ)
അബ്‌സലൂട്ട് ഖുശ്‌വന്ത് (ഹുംറ ക്വറേഷിക്കൊപ്പം എഴുതിയത്)

രതിയുടെ മായക്കാഴ്ചകൾ തുറന്നു തരുന്ന നോവലാണ് കമ്പനി ഓഫ് വുമൺ. മലയാള പരിഭാഷയുടെ പേര് കാമിനിമാർക്കൊപ്പം എന്നാണ് .സത്യത്തിൽ കമ്പനി ഓഫ് വുമൺ എന്നതിനേക്കാൾ എത്രയോ ഉചിതമാണ് കാമിനിമാർക്കൊപ്പം എന്ന പേര് .കാമിനി എന്നതിന് സമമായി ഒരു വാക്ക് ഇംഗ്ലീഷിൽ ഉണ്ടായിരുന്നെങ്കിൽ ഖുശ്വന്ത് ആ വാക്ക് ഉപയോഗിച്ചേനെ( സഖിമാരും ഞാനും എന്ന പേരിൽ പൂർണ്ണ തന്നെ നേരത്തേഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട് ). മോഹൻകുമാർ എന്ന നായകൻെറ അതിലോലമായ ജീവിതത്തിൻറെ കഥ അതെ വൈകാരിക തീഷ്ണതയോടെ അക്ഷരങ്ങളിലേക്ക് പകർന്നിരിക്കുന്നു .ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് അതിസമ്പന്നനായിത്തീർന്ന മിടുക്കനായ വിദ്യാർത്ഥിയാണ് മോഹൻകുമാർ . ഉത്തര റെയിൽവേയുടെ ഓഫീസിൽ സൂപ്രണ്ട് ആയിരുന്നപിതാവും,പ്രസവത്തോടെ മരണപ്പെട്ട മാതാവും.
   ഉയർന്നനിലയിൽ ബിരുദം നേടി അമേരിക്കയിലെ ന്യൂയോർക്കിനടുത്തുള്ള പ്രിൻസ്റ്റണിൽ വിദ്യാർത്ഥിയാവാനുള്ള സ്കോളർഷിപ്പ് കിട്ടിയതാണ് മോഹന്റെ ജീവിതത്തിലെ
വഴിത്തിരിവായത്.അവിടെ
ആദ്യം പരിചയപ്പെട്ടത് ജെസീക്ക ബ്രൗൺ എന്ന കാപ്പിരി പെൺകുട്ടിയെയാണ്. അവളാണ് മോഹൻകുമാറിനെ രതിയുടെ ലോകത്തില് ജ്ഞാനസ്നാനം ചെയ്യിച്ചത്. അവൾ അന്യരിലും പൂമ്പാറ്റകളെ കണ്ടെത്താറുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ മോഹൻ ജെസീക്കയെ ഉപേക്ഷിക്കുന്നു. ഉപേക്ഷിക്കുന്നു എന്നല്ല ജെസീക്ക മോഹനെ ഉപേക്ഷിച്ചു എന്നുപറയുന്നതാണ് കൂടുതൽ ശരി .ആസാദ് കാശ്മീരിൽ നിന്നും ഒരു ലീഡർഷിപ്പ് ഗ്രാൻഡ് നേടിവന്ന യാസ്മിൻ വാഞ്ഛു എന്ന തീവ്ര മതവിശ്വാസിയായ മുസ്ലിം സ്ത്രീയാണ് പിന്നെ മോഹൻകുമാറിനെ മോഹിപ്പിച്ചത് .
ഇസ്ലാമിക് മൂല്യങ്ങളിലുള്ള വിശ്വാസവും ഇപ്പോൾ നമ്മൾ കാണിച്ചതും തമ്മിൽ എങ്ങനെ ഒത്തു പോകും എന്ന മോഹനന്റെ ചോദ്യത്തിന് ,വലിയ കണ്ണുകൾകൊണ്ട് കുറെനേരം മുഖത്തുനോക്കി ഇരുന്നിട്ട് യാസിൻ പറഞ്ഞു .ഞാൻ ചെയ്തത് പാപം തന്നെ, പക്ഷേ ശരിയത്ത് നിയമമനുസരിച്ച് വ്യഭിചാര കുറ്റം തെളിയിക്കുന്നതിന് രണ്ടു ദൃക്സാക്ഷികൾ വേണം .നിങ്ങളൊരു മുസ്ലീം അല്ലാത്തതുകൊണ്ട് ശരിയത്ത് കോടതിയിൽ നിങ്ങളുടെ മൊഴിക്ക് വിലയില്ല .നിങ്ങളുടെ മനസ്സാക്ഷിയോട് എന്തുപറയും എന്ന ചോദ്യത്തിന് ശരീരത്തിന് അതിന്റേതായ ദൗർബല്യങ്ങൾ ഉണ്ടെന്ന് അല്ലാഹുവിനറിയാം, അദ്ദേഹം റഹീമും റഹ്മാനും (കരുണാനിധിയും പരമകാരുണികനും) ആണ് .അദ്ദേഹം എനിക്ക് മാപ്പ് തരും. തിരിച്ചുപോകുന്ന വഴി ഞാൻ മക്കയിലും മദീനയിലും ഉംറ നടത്തും.

     മോഹൻകുമാറിന്റെ വിവാഹം ഒരു പണച്ചാക്കിന്റെ മകളുമായിട്ടാരുന്നു. ലൈംഗികതയോട് അശേഷം താൽപര്യമില്ലാത്ത ഭാര്യയോടൊപ്പം ശിവാലിക്സിൽ നടത്തിയ മധുവിധു തന്നെ കൽ മഴയായി. അബദ്ധത്തിൽ ഗർഭംധരിച്ചു പോയെങ്കിലും പിന്നീട് ഏതെങ്കിലും കാരണത്താൽ ഭാര്യ ഭർത്താവിൽനിന്ന് ഒറ്റയ്ക്ക് കഴിയുമായിരുന്നു .സോനു വിലക്കിയത് ശുശ്രൂഷയ്ക്ക് എത്തിയ നഴ്സായ മേരിജോസഫ് മടിയില്ലാതെ നൽകി. വിവാഹമോചനം പാടില്ലാത്ത കത്തോലിക്ക ക്കാരിയായ മേരി ജോസഫ് ,അച്ഛനില്ലാത്ത കുട്ടിയെ പ്രസവിച്ചു കൂടാ എന്ന കാരണത്താൽ - ഒറ്റപ്രാവശ്യം കർത്താവ് പൊറുക്കുമെങ്കിൽ -ഇനി ഗർഭനിരോധന ഗുളിക ഉപയോഗിച്ചു കൊള്ളാം എന്ന് തീരുമാനിക്കുന്നു.

   സോനു നേഴ്സുമാരെ പിരിച്ചു വിട്ടതിനു ശേഷം ആണ് അവരുടെ കലഹം വിവാഹമോചനത്തിലേക്ക് എത്തിയത് .ഭാര്യയിൽനിന്ന് മോചിതനായ മോഹൻകുമാർ ഒരു പത്രപരസ്യം കൊടുക്കുന്നു. ഒരുമിച്ചു താമസിക്കാൻ , നിയമങ്ങളില്ലാത്ത വിവാഹത്തിൽ താല്പര്യമുള്ള സ്ത്രീകളിൽ നിന്നുള്ള കത്തുകൾ ക്ഷണിച്ചുകൊണ്ട് .ആദ്യം വന്നത് ഭാര്യയുടെ തന്നെ മറുപടിക്കത്താണ്, അയാളെ ചീത്ത വിളിച്ചുകൊണ്ട് .പിന്നെ മറ്റു ചില കത്തുകളും വരുന്നു .പക്ഷേ താൻ ഇതിനുമുമ്പേ തുടങ്ങിവച്ച വീട്ടു വേലക്കാരിയുമായുള്ള ലൈംഗികബന്ധം ഒന്ന് ഒഴിവാക്കി എടുക്കാൻ അയാൾക്ക് പെട്ടെന്ന് കഴിയുന്നില്ല .ധന്നു എത്രയായാലും തനിക്കൊപ്പം കൊണ്ടുനടക്കാവുന്ന ഒരാളല്ലല്ലോ ! വേലക്കാരി വേലക്കാരി മാത്രമാണ്.സരോജിനി ഭരദ്വാജ് എന്ന  ഹരിയാനക്കാരി ആണ് ആദ്യം കത്തിനോട് പ്രതികരിച്ചത് മദ്യപിക്കാത്ത പൂർണ്ണ സസ്യാഹാരിയായ അവർ മോഹനൊപ്പം ഒരു മാസം ബന്ധുവായി വീട്ടിൽ താമസിച്ചു .മോളി ഗോമസ് എന്ന ഗോവക്കാരിയാണ് പിന്നീട് മോഹന്റ ജീവിതത്തിലേക്ക് പരസ്യത്തിലൂടെ  വന്ന സ്ത്രീ .ഒരുമാസത്തെ ദാമ്പത്യത്തിനുശേഷം അവൾ തിരിച്ചു പോകുമ്പോൾ, ധന്നുവും ഒരു കേസിൽ പെട്ട് ജയിലിലാകുന്നു. സുശാന്തികയുടെ കൂടെയുള്ള ജീവിതം ആരംഭിച്ചത് ആറുമാസത്തിന് ശേഷമാണ് അതിനും വളരെ ശേഷമാണ് ബോംബെയിലെ ഒരു ഹോട്ടലിൽനിന്ന് പേരറിയാത്ത ഒരു അഭിസാരികയോടൊപ്പം രണ്ടു രാത്രികൾ തങ്ങിയത്. ആ രാത്രികൾ മോഹന് രതിയോടൊപ്പം എയ്ഡ്സ് എന്ന രോഗവും നൽകി. അയാളെ ആത്മഹത്യയിലേക്ക് നയിക്കുന്നു .

   ഈ നോവലിൻറെ രചനാ സങ്കേതം ,ഖുശ്വന്ത് സിംഗ് എന്ന എഴുത്തുകാരൻ കഥ പറയുന്ന രീതിയിലും ബാക്കി ഭാഗങ്ങൾ നായകനായ മോഹൻകുമാർ പറയുന്ന രീതിയിലുമാണ് .രചനയിലെ അതി ശുഷ്കമായ ഒരു പരീക്ഷണം മാത്രമായി ഇത് അവശേഷിക്കുന്നു. വായനക്കാരുടെ കാമവികാരത്തെ തൊട്ടുണർത്താൻ ഈ കൃതിക്ക് ആവുന്നുണ്ട് അതായിരിക്കണം-അത് മാത്രമായിരിക്കണം - ഖുശ്വന്ത് സിംഗ് ആഗ്രഹിക്കുന്നതും .
അതിനാൽ അക്ഷരങ്ങളിലൂടെ രതി നുകരാൻ ആഗ്രഹമുള്ളവരെ ഈ നോവലിലേക്ക് ക്ഷണിക്കുന്നു.

രതീഷ് കുമാർ

https://youtu.be/HvfUjBRfA2g