11-12-18


നമസ്ക്കാരം പ്രിയ സുഹൃത്തുക്കളേ...🙏🙏
ചിത്രസാഗരം പംക്തിയുടെ ഇരുപത്തിയൊന്നാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ഇന്ന് നമ്മൾ പരിചയപ്പെടുന്നു ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന പോൾ സെസാൻ എന്ന ഫ്രഞ്ച് കലാകാരനെ...
പോൾ സെസാൻ
1839_1906 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു അതുല്യ പ്രതിഭയായിരുന്നു പോൾ സെസാൻ. ഫ്രഞ്ച് കലാകാരനായിരുന്ന പോൾ സെസാന്റെ ജിവിതത്തിലേക്ക്....

19ാം നൂറ്റാണ്ടിന്റെ ക്ലാസിക്കൽ ചിത്രകലാരീതിയിൽ നിന്നും 20ാം നൂറ്റാണ്ടിന്റെ വ്യത്യസ്ത തലങ്ങളിലേക്കും,ശെെലികളിലേക്കും വന്ന മാറ്റത്തിൽ സെസാന്റെ പങ്ക് വളരെ വലുതാണ്.🙏
   രചനാപ്രതലത്തിൽ പല തലങ്ങളിലായി നിറങ്ങൾ വരച്ചു ചേർത്ത് സങ്കീർണമായ ചിത്രങ്ങൾ തീർക്കുന്നതായിരുന്നു സെസാന്റെ ശെെലി.ആദ്യം പറഞ്ഞുവല്ലോ രണ്ടു നൂറ്റാണ്ടുകളുടെ ഇടയിൽ വന്ന മാറ്റത്തിൽ സെസാൻ സ്തുത്യർഹമായ പങ്ക് വഹിച്ചുവെന്ന്...അതായത് impressionism ചിത്രകലാശെെലിയും ക്യൂബിസവും ചേർത്തിണക്കുന്ന ഒരൂ കണ്ണിയായി സെസാനെ കരുതാം.അതുകൊണ്ടുതന്നെയാണ് പിക്കാസോ, ഹെന്റ്റി മറ്റീസ് എന്നിവർ സെസാനെ "നമ്മുടെയെല്ലാം പിതാവ്" എന്ന് വിശേഷിപ്പിച്ചത്

സെസാന്റെ ബാല്യം👇🧑👦
അക്സ് എൻ പ്രൊവാൻസ് എന്ന പ്രദേശത്ത് ബാങ്കിംഗ് സ്ഥാപനത്തിലെ സ്ഥാപകരിൽ ഒരാളായ ലൂയീസ് അഗസ്റ്റ് സെസാന്റെയും,വീട്ടമ്മയായ എലിസബത്ത് ഔബർട്ടിന്റെയും മകനായി പോൾസെസാൻ 1839ജനുവരി 19ന്  തെക്കേ ഫ്രാൻസിൽ സെസാൻ ജനിച്ചു😃😃
മറ്റു കലാകാരന്മാരെ പോലെ ബാല്യത്തിൽ സാമ്പത്തികമുട്ടുകൾ സെസാനെ അലട്ടിയിരുന്നില്ല.സജീവവും കാല്പനിക വ്യക്തിത്വവുമുള്ള അമ്മയിൽ നിന്നുമാണ് സെസാന് തന്റെ ജീവിത കാഴ്ചപ്പാടുകൾ പകർന്നു കിട്ടിയത്

പഠനം📚🎨🎨🎨👇👇 
10ാം വയസിൽ പഠനത്തിൽ ആദ്യാക്ഷരം കുറിച്ച സെസാൻ പഠിക്കാൻ മിടുക്കനായിരുന്നു.1852ൽ കോളേജ് ബർബോണിൽ ചേർന്നപ്പോൾ ലഭിച്ച സുഹൃത്ത്_പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ എമിലി സോള_സെസാന്റെ ജീവിതത്തിൽ പല നല്ല തീരുമാനങ്ങളെടുക്കാനും കൂടെയുണ്ടായിരുന്നു.1857ൽ ചിത്രരചന പഠിക്കാൻ ആരംഭിച്ചു.1858മുതൽ1861വരെ നിയമവും പഠിച്ചു. എമിലി സോളയുടെ നിർബന്ധപ്രകാരം അച്ഛന് താത്പര്യമില്ലാഞ്ഞിട്ടു പോലും ചിത്രകലയെ അടുത്തറിയാൻ വേണ്ടി 1861ൽ പാരീസിലേക്ക് താമസം മാറ്റി

പോൾ സെസാൻ എന്ന കലാകാരന്റെ ഉദയം🌤🌤🌤🌤👇👇👇
കാമിയോ പിസാരോ എന്ന ഇംപ്രഷനിസ്റ്റ് കലാകാരനുമായുള്ള കണ്ടുമുട്ടൽ സെസാനെ പിസാരോയുടെ ശിഷ്യത്വം സ്വീകരിക്കാൻ ഇടയാക്കി.ഗുരുശിഷ്യർ എന്ന നിലയിൽ തുടങ്ങിയ ബന്ധം ക്രമേണ തുല്യർ എന്ന നിലയിലാവുകയും ചെയ്തു.

സെസാന്റെ ചിത്രരചനാ ശെെലികളിലേക്ക്...👇👇
പ്രകൃതിദൃശ്യങ്ങളായിരുന്നു തുടക്കത്തിൽ സെസാൻ വരച്ചിരുന്നത്.ഭാവനയിൽ നിന്നും ഇദ്ദേഹം പ്രകൃതിദൃശ്യം വരച്ചിരുന്നു.കാണുന്ന കാര്യങ്ങളെ തനിക്ക് കഴിയാവുന്ന രീതിയിൽ,ഏറ്റവും ആധികാരികമായി രചിക്കുക എന്നതായിരുന്നു സെസാന്റെ പ്രത്യയ ശാസ്ത്രം.ഇതിനായിത്തന്നെ രൂപങ്ങൾ, നിറത്തിന്റെ പല പ്രതലങ്ങൾ എന്നിങ്ങനെ തന്റെ രചനകൾക്ക് സെസാൻ ഒരു ഘടന സൃഷ്ടിച്ചു. ഇമ്പ്രെഷനിസത്തിനെ മ്യൂസിയങ്ങളിൽ ഉള്ള ചിത്രങ്ങളെപ്പോലെ എക്കാലത്തും നിലനിൽക്കുന്നതാക്കി മാറ്റുക എന്നുള്ളതാക്കി മാറ്റുക എന്നതാണ് തന്റെ ലക്‌ഷ്യം എന്ന് സെസാൻ പറഞ്ഞിട്ടുണ്ട്.

പ്രകൃതിയിൽ കാണുന്ന രൂപങ്ങളെ അതിന്റെ ജ്യോമെട്രിക് ഘടകങ്ങളായി വേർതിരിക്കുന്ന ഒരു രചനാരീതിയാണ് സെസാൻ അവലംബിച്ചത്. ഉദാഹരണത്തിന് ഒരു മരത്തടി ഒരു സിലിണ്ടരായും ആപ്പിൾ ഒരു ഗോളമായും കാണാം. സെസാന്റെ ചിത്രങ്ങൾ മുൻപ് രചിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് വ്യതസ്തമായ വീക്ഷണങ്ങളും (perspective) സൗന്ദര്യബോധവും ഉള്ളവയാണ്. അവയ്ക്ക് ഒരു പ്രത്യേക ആഴം (depth) ഉള്ളതായി കാഴ്ചക്കാരന് തോന്നാം. സെസാന്റെ ഈ വ്യത്യസ്ത ശൈലി കാഴ്ച പ്രശ്നങ്ങൾ കൊണ്ടാകാം എന്ന ഒരു വാദവുമുണ്ട്.



സ്റ്റിൽ ലൈഫ്, ഛായാചിത്രം(പോർട്രയിറ്റ്), പ്രകൃതി ദൃശ്യം ലാൻഡ്സ്കേപ് തുടങ്ങി എല്ലാ മേഖലകളിലും സെസ്സാന് വൈദഗ്ദ്യമുണ്ടായിരുന്നു. ഛായാചിത്രങ്ങളിൽ പ്രധാനമായും തനിക്ക് അറിയാവുന്നവരെയാണ് സെസാൻ പകർത്തിയത്. തന്റെ ഭാര്യ, മകൻ, ചുറ്റുവട്ടത്തുള്ള കൃഷിക്കാർ, കുട്ടികൾ, തന്റെ ആർട്ട് ഡീലർ ഇവരൊക്കെ സെസാന്റെ വരയ്ക്ക് വിഷയങ്ങളായി. അദ്ദേഹത്തിന്റെ സ്റ്റിൽ ലൈഫ് ചിത്രങ്ങൾ ഒരേ സമയം കാണാൻ സുന്ദരവും എന്നാൽ ഗുസ്താവ് കൂർബെയുടെ (Gustave Courbet) ചിത്രങ്ങളെപ്പോലെ വസ്തുക്കൾക്ക് ഘനം (weight) തോന്നിപ്പിക്കുന്ന രീതിയിൽ പകർത്തിയവയും ആണ്.

സ്റ്റിൽ ലെെഫ്_വീഡിയോ ലിങ്ക്👇👇

https://youtu.be/-KyJ4-Tr2NA

സെസാന്റെ ചിത്രങ്ങളെ ബൂർഷ്വാസികൾ പരിഹസിച്ചിരുന്നു.വിരൂപതയോടുള്ള പ്രണയം എന്നാണ് സെസാൻചിത്രങ്ങളെ അവർ പറഞ്ഞിരുന്നത്😊

1906 ഒക്ടോബർ22ന് ആ കലാജീവിതത്തിനു തിരശ്ശീല വീണു. ന്യൂമോണിയയായിരുന്നു മരണകാരണം എന്ന് ചിലയിടങ്ങളിൽ പറയുന്നു.പ്രമേഹം മൂലമാണെന്നും അഭിപ്രായമുണ്ട്🏴🏴

പോൾ സെസാന്റെ ജീവിത കാലഘട്ടങ്ങളെ നാലുകാലഘട്ടങ്ങളായി തിരിക്കാം..(മുമ്പൊരു തവണ ഇതുപോലെ നീല,പിങ്ക്...മുതലായ കാലഘട്ടങ്ങളിലൂടെ പരിചയപ്പെടുത്തിയ ചിത്രകാരനുണ്ടായിരുന്നു..ഓർമയുണ്ടോ ആരാണെന്ന്😊)

ഇരുണ്ട കാലഘട്ടം(1861_1870)👇👇👇 
ഇമ്പ്രഷനിസ്റ്റുകളുടെ ഒപ്പം പാരിസിൽ പ്രദർശനം നടത്തിയിരുന്ന ഇക്കാലത്ത് സെസ്സാൻ പ്രധാനമായും ഇരുണ്ട ചിത്രങ്ങളാണ് കൂടുതൽ വരച്ചത്. കറുത്ത വർണ്ണത്തിനായിരുന്നു ചിത്രങ്ങളിൽ പ്രാധാന്യം. നേരത്തെ അക്സിൽ വെച്ച് വരച്ച ജലച്ചായ ചിത്രങ്ങളിൽ നിന്ന് വ്യതസ്തമായിരുന്നു ഈ ശൈലി. 1866-1867 കൂർബെയുടെ സ്വാധീനത്തിൽ സെസ്സാൻ പാലറ്റ് ക്നൈഫ് കൊണ്ട് കുറെ ഛായാപടങ്ങൾ (portraits) വരച്ചു. ലോറൻസ് ഗൌറിങ് എഴുതിയിരിക്കുന്നത് സെസ്സാന്റെ 'പാലറ്റ് കത്തി കാലഘട്ടം' "മോഡേൺ എക്സ്പ്രെഷനിസ്സത്തിന്റെ തുടക്കം മാത്രമല്ല, യാദൃച്ഛികമായി അങ്ങനെയായെങ്കിൽ പോലും . പിന്നീട് സെസ്സാൻ ഒരുപാട് കാമവിഷയങ്ങൾ ഉള്ള ചിത്രങ്ങളും വരച്ചു (Women Dressing (c.1867), The Rape (c.1867), and The Murder (c.1867–68))

The woman dressing (ഇരുണ്ട കാലഘട്ടത്തിൽ വരച്ച ഒരു ചിത്രം)


The murder_ഇരുണ്ട കാലഘട്ടത്തിൽ വരച്ച വേറൊരു ചിത്രം

ഇംപ്രഷനിസ്റ്റ് കാലഘട്ടം(1870_1878)👇👇
പിസാരോയുടെ സ്വാധീനത്താൽ ഇരുണ്ടവർണങ്ങൾ ഉപേക്ഷിച്ചു.കാമുകിയായ മേരി  ഹോർട്ടൻസ് ഫിക്കിൽ ഒരു പുത്രൻ ജനിച്ചു.ഇംപ്രഷനിസ്റ്റ് ചിത്രങ്ങളുടെ പ്രദർശനങ്ങൾ നടത്തിയിരുന്നെങ്കിലും കുത്തുവാക്കുകളും പരിഹാസങ്ങളും അദ്ദേഹത്തെ പിന്തുടർന്നു.

പക്വകാലഘട്ടം(1870_1890)👇👇
1880 മുതൽ 1883 വരെ സെസ്സാൻ മോന്റ് സെന്റ്‌-വിക്ടർ മലയുടെ പല ദൃശ്യങ്ങളും വരച്ചു. 1886 ൽ മേരി ഹോർട്ടാൻസിനെ സെസ്സാൻ വിവാഹം കഴിച്ചു. അതേ വർഷം സെസ്സാന്റെ അച്ഛൻ മരിക്കുകയും ഉണ്ടായി. അച്ഛന്റെ സ്വത്തുക്കൾ കിട്ടിയതോടെ സെസ്സാന്റെ സാമ്പത്തിക നില മെച്ചപ്പെടുകയും സെസ്സാൻ ഷാസ് ദി ബോഫാനിലെ കുറച്ചു കൂടി സൗകര്യങ്ങൾ ഉള്ള ഒരു വീട്ടിലേക്കു മാറുകയും ചെയ്തു. തന്റെ ജീവിതം ഒരു നോവലിന്റെ പ്രമേയം ആക്കിയ സുഹൃത്ത് എമിൽ സോളയുമായുള്ള സൗഹൃദം നിർത്തിയതും ഈ വർഷമാണ്‌.

അവസാനകാലഘട്ടം(1890_1907)👇👇
1890 മുതൽ മരണകാലം വരെ പല വ്യക്തിഗത പ്രശ്നങ്ങൾ സെസ്സാനെ പലപ്പോഴും ചിത്രകലയിലേക്ക് ഉൾവലിയാൻ പ്രേരിപ്പിച്ചു. അപ്പോളേക്കും സെസ്സാൻ യുവ കലാകാരന്മാരുടെ ഇടയിൽ അംഗീകരിക്കപ്പെടുന്ന ഒരു കലാകാരനായി മാറിയിരുന്നു. 1890 ൽ പ്രമേഹം ബാധിച്ചതോടെയാണ് വ്യക്തിബന്ധങ്ങൾക്ക് കോട്ടം തട്ടിത്തുടങ്ങിയത്.

മരണശേഷം 1907ൽ സലോൺ ദെ ഒടോമനിൽ പ്രദർശിപ്പിച്ചു.ഈ ചിത്രങ്ങൾ അക്കാലത്തെ പാരീസിലെ ചിത്രകാരൻമാരെ വലിയ അളവിൽ സ്വാധീനിച്ചു.സെസ്സാന്റെ വസ്തുക്കളുടെ ജ്യാമിതീയ രൂപങ്ങളിലൂടെയുള്ള ആഖ്യാനം പിക്കാസ്സോ, ബ്രാഖ്, ഗ്രിസ് തുടങ്ങിയവർക്ക് പ്രചോദനമായിട്ടുണ്ട്.

ഇനിയേതാനും ചിത്രങ്ങൾ...👇👇
സ്കെയ്പിയോ എന്ന നീഗ്രോ__ഫ്രഞ്ച് ചിത്രക്കാരനായ പോൾ സെസ്സാന്റെ പ്രസിദ്ധമായ എണ്ണ ഛായചിത്രങ്ങളിൽ ഒന്നാണ് Scipio The Negro അഥവാ സ്കപിയോ എന്ന നീഗ്രോ അടിമ.
1867ലാണ് ഇത് രചിക്കപ്പെട്ടതെന്ന് എന്ന് വിശ്വസിക്കപ്പെട്ടുവരുന്നു. Museu de Arte de São Paulo എന്ന ബ്രസീലിലെ മ്യൂസിയത്തിലാണ് ഇപ്പോഴിത് ഉള്ളത്.
ദൃഡഗാത്രനും എന്നാൽ പരക്ഷീണിതനുമായ ഒരു നീഗ്രോവംശജൻ പാതിമയക്കത്തിലെന്നപോലെ വിശ്രമിക്കുന്നതാണ് ചിത്രം. ഉരുക്കുപോലെത്തെ ശരീരത്തിൽ കീഴടങ്ങാൻ വിധിക്കപ്പെട്ട മനസ്സുമായി തളർന്നിരിക്കുന്ന മനുഷ്യനെയാണ് ഈ സെസ്സാൻ ചിത്രം വരച്ചിരിക്കുന്നത്. “പച്ചയ്ക്ക് വരച്ചിരിക്കുന്നു’’( A fragment of raw power) എന്നാണ് സെസ്സാന്റെ സമകാലീകനും ഈ ചിത്രത്തിന്റെ ആദ്യ ഉടമകളിൽ ഒരാളുമായ ക്ലോദ് മോനെ ഇതിനെപ്പറ്റി പറഞ്ഞത്.








card players


The large bathers(1898ൽ വരച്ച ഓയിൽ പെയിന്റിംഗ്)

https://youtu.be/1a2-nTwYEnc
https://youtu.be/UCtH8mRVkjY
https://youtu.be/sKT84w1xUGE

വിൻസെൻറ് വാൻഗോഗ് തൻറെ അനുജൻ തിയൊക്കെഴുതിയ കത്തുകൾ പ്രസിദ്ധമാണ്.
സമാനമായ  സാമ്പത്തിക ബുദ്ധിമുട്ടുകൾ  അനുഭവിച്ചിരുന്ന പോൾ സെസ്സാൻ  തൻറെ സുഹൃത്തും, എഴുത്തുകാരനുമായ എമിൽ സോളക്ക് നിരന്തരമായി കത്ത് എഴുതാറുണ്ടായിരുന്നു. സെസ്സാന്റെ കത്തുകൾ അത്ര പ്രശസ്തമാണെന്ന് തോന്നുന്നില്ല. 28- March- 1878- ൽ സോളക്ക് എഴുതിയ കത്തിൽ പറയുന്നത്;
ഇനി എഴുതാൻ പോകുന്ന കാര്യത്തിൽ മാപ്പാക്കണം. നീ അയക്കുന്ന കത്തിൽ ഉപയോഗിക്കുന്ന പേപ്പർ കനം കൂടിയതുകൊണ്ടാകണം, എനിക്ക്  25 സെൻറ് കൊടുക്കേണ്ടി വരുന്നുണ്ട്.  മതിയായ പോസ്റ്റേജു ഇല്ലാത്തതാണ് കാരണം.  അതുകൊണ്ട് ഇനിമുതൽ  രണ്ടു ഷീറ്റു പേപ്പറിന് പകരം ഒരു ഷീറ്റിൽ എഴുതി മടക്കി കവറിൽ വക്കണം

സെസ്സാന്റെ  പിതാവ് ധനികനാണെങ്കിലും ആവശ്യത്തിനുള്ള പണം സെസ്സാന് നൽകിയിരുന്നില്ല. എങ്കിലും കലയിൽ തന്റെ അന്വേഷണം തുടർന്ന് കൊണ്ടേയിരുന്നു. നാൽപതു വർഷത്തെ ചിത്ര കലയിലെ  പരീക്ഷണങ്ങൾക്കു ശേഷമാണ് നിരൂപകർ സെസ്സാനെ അംഗീകരിക്കാൻ തുടങ്ങിയത്. അങ്ങനെ സെസ്സാന്റെ ചിത്ര കലയിലെ പഠനങ്ങൾ പുതിയ ഇസങ്ങൾക്കും,  പിക്കാസോ പോലുള്ള കലാ പ്രതിഭകൾക്കും പ്രചോദനമായി എന്നുള്ളത് ചരിതം

സെസാനെക്കുറിച്ച് കൂടുതൽ അറിയാൻ സുധീഷ് സാറെ വിളിച്ചിരുന്നു. (സുധീഷ് കോട്ടേമ്പ്രം_JNUറിസേർച്ച്സ്ക്കോളർ) സാറിന്റെ ഫോണിന് ചില പ്രശ്നങ്ങളുള്ളതിനാൽ റെക്കോഡിംഗ് നടന്നില്ല
പോൾ സെസാന്റെ ജീവിതം ആസ്പദമാക്കി നമ്മുടെ എം.വി.ദേവൻ മാഷ് നാടകം തയ്യാറാക്കി കലാഗ്രാമത്തിൽ അവതരിപ്പിച്ചിരുന്നു.. ആ നാടകത്തെക്കുറിച്ച് കൂടുതലറിയാൻ കുറേ പരതി.കിട്ടിയില്ല..
 
പോൾ സെസാൻ എന്ന ചിത്രകാരന്റെ ജീവിതവും കലാലോകവും നമുക്ക് മുമ്പിൽ തുറന്നു കാണിക്കുകയാണ് ഈ പുസ്തകം.അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കടന്നു വന്ന ഇമ്പ്രഷനിസ്റ്റ് സ്വാധീനത്തെ ക്കുറിച്ചും തുടർന്ന് പോസ്റ്റ് ഇമ്പ്രഷനിസത്തിലേക്കുള്ള സഞ്ചാരവും വ്യക്തമാക്കുന്നുണ്ട് ഈ പുസ്തകം


ഇന്നത്തെ ചിത്രസാഗരം ഇടപെടലുകൾ കൊണ്ട് സജീവമാക്കിയ എല്ലാ പ്രിയ ചങ്ങാതിമാർക്കും...വായിച്ചാസ്വദിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏🙏