11-11-19B

സാപിയൻസ്10\3(2)
🐗🦓🐴🐫🐗🦀🦍
നാല്

വെള്ളപ്പൊക്കം.

"ആസ്ട്രേലിയയുടെ തീരത്ത് ആദ്യ വേട്ടയാടൽ- ശേഖരണക്കാരൻ(സാപിയന്റെ ഒരു തലമുറ) കാലുകുത്തിയ നിമിഷമാണ് , ഹോമോസാപ്പിയൻസ് ഭക്ഷണ ചങ്ങലയിൽ ഏറ്റവും മുകൾ തട്ടിലേക്ക് കയറുകയും; ഭൂമിയിൽ മൊത്തം നാല് ബില്യൻ വർഷങ്ങളിലെ ജീവൻറെ  ചരിത്രത്തിൽ ഏറ്റവും വിനാശകാരിയായ സ്പീഷ്യസ് ആയി തീരുകയും ചെയ്ത നിമിഷം". അവർ ആ പ്രദേശത്തെ വൻമൃഗങ്ങളെ തങ്ങളുടെ സുഖത്തിനുതകുംവിധം തകർത്തൊതുക്കി. കഴിഞ്ഞ ദശലക്ഷം വർഷങ്ങളിൽ  ശരാശരി ഓരോലക്ഷം വർഷങ്ങൾ കൂടുമ്പോഴും ഒരു മഞ്ഞു യുഗം ഉണ്ടായിട്ടുണ്ട് . അവസാനത്തേത് 75,000 മുതൽ മുതൽ 10000 വരെ വർഷങ്ങൾക്ക് മുമ്പായിരുന്നു.
ഇത്തരം മഞ്ഞുവീഴ്ച കളാണ് ആവാസവ്യവസ്ഥ തകർത്തതെന്ന് -വലിയ മൃഗങ്ങൾ ചത്തു വീഴുന്ന അതേ കാലത്താണ് സാപ്പിയൻസ്  ആസ്ട്രേലിയയിൽ കാലുകുത്തിയത് എന്ന്- വിചാരിക്കുക ദുഷ്കരമാണ്.  ന്യൂസിലൻഡിലും ആർട്ടിക് സമുദ്രത്തിലെ റാംഗൽ ദ്വീപിലും യുറേഷ്യയിലും വടക്കേ അമേരിക്കയിലും സാപ്പിയൻസ് കാലുകുത്തിയതോടെ വൻ ജീവികൾ അപ്രത്യക്ഷമായത് കൃത്യമായും കൈകടത്തൽ കൊണ്ട് തന്നെയാവും. ഭൂമുഖത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ സഞ്ചിമൃഗമായ ഡിപ്രോടോഡോൺ വംശനാശം നേരിട്ടത് വേട്ടയിലൂടെയാണ്.
ബി.സി.പതിനാലായിരത്തിനടുത്ത്, വടക്കുകിഴക്കൻ സൈബീരിയയെ വടക്കുപടിഞ്ഞാറൻ അലാസ്കയുമായി യോജിപ്പിച്ചു കൊണ്ടുള്ള  കരയിലൂടെ യാത്രചെയ്ത്  അമേരിക്കയിലെത്തിയ സാപ്പിയൻസ്(അന്ന് സമുദ്രജലനിരപ്പ്  ഇന്നതെയത്ര ഉണ്ടായിരുന്നില്ല) ബി.സി.പതിനായിരത്തിൽ അമേരിക്കയുടെ ഏറ്റവും തെക്കുള്ള പ്രദേശമായ ടിയെറ ഡെൽ ഫ്യൂഗോ ദ്വീപിൽ താമസമാക്കി കഴിഞ്ഞിരുന്നു. അവിടെയുള്ള വൻജീവികളൊക്കെ രണ്ടു നൂറ്റാണ്ടു കൊണ്ട്  അപ്രത്യക്ഷമാവുകയും ചെയ്തു. ജ്ഞാന വിപ്ലവത്തിൻറെ സമയത്ത്  50 കിലോഗ്രാമോളം തൂക്കം വരുന്ന 200 ഇനം ഭൂതല സസ്തനികളിൽ, കാർഷിക വിപ്ലവസമയത്ത് 100 എണ്ണം ആണ് അവശേഷിച്ചത് . മനുഷ്യൻ ചക്രവും എഴുത്തും ഇരുമ്പായുധവും കണ്ടുപിടിക്കുന്നതിന് വളരെ മുമ്പ് ഈ ഗ്രഹത്തിലെ വലിയ ജീവികളിൽ പകുതിയോളം വംശത്തെ ഹോമോസാപ്പിയൻസ് നാശത്തിലേക്ക് തള്ളിവിട്ടു. ഇത് കാർഷിക വിപ്ലവത്തിന് ശേഷവും സംഭവിച്ചുകൊണ്ടിരുന്നു.  ആഫ്രിക്കൻ വൻകരയിൽ നിന്ന് 400 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന മഡഗാസ്കറിൽ ഉണ്ടായിരുന്ന ജീവികൾ  1500 വർഷം മുമ്പ് പെട്ടെന്ന് അപ്രത്യക്ഷമായി .1500 ബിസി യിൽ പസഫിക് സമുദ്രതീരപ്രദേശത്തെ നൂറുകണക്കിന് വർഗത്തെയും വംശനാശംവരുത്തി. സമോവയിലും ടൊൻഗയിലും( ബിസി 1200)  മാർക്വിസ് ദ്വീപിലും(1ആം നൂറ്റാണ്ടിൽ) ഈസ്റ്റർ, കുക്,ഹവായ്,ദ്വീപുകളിലും(എ.ഡി.500 )    ന്യൂസിലാൻഡിലും(എ.ഡി.1200( ഉണ്ടായിരുന്ന പ്രത്യേകതരം ജീവജാലങ്ങളെ തീർത്തും നശിപ്പിച്ചു.ഈതരത്തിൽ മുന്നോട്ടു പോയാൽ മനുഷ്യ വെള്ളപ്പൊക്കത്തിൽ അവശേഷിക്കുന്നത് മനുഷ്യൻ മാത്രമായിരിക്കും.

രതീഷ്കുമാർ
21-10-19
🌾🌾🌾🌾🌾🌾🌾