11-11-19

സാപ്പിയൻസ് 10\3(1)
🦍🐋🐫🐴🦓🐗🦀
മൂന്ന്.
ആദമിന്റെയും ഹവ്വയുടെയും ജീവിതത്തിലെ ഒരു ദിനം.


വേട്ടയാടി ജീവിച്ച കാലം ഓർക്കുന്നു. സാപിയൻസ് ഏതാണ്ട് സംതൃപ്തരായിരുന്നു.30-40വർഷം ശരാശരി ആയുസ്സ് . 60വയസ്സുവരെ ജീവിക്കുമെങ്കിലും അപകടമരണങ്ങൾ ശരാശരിയെ ബാധിക്കുമല്ലോ. 80കടന്നവരുമുണ്ടായിരുന്നു.പകർച്ചവ്യാധികളോ പട്ടിണിയോ ഇല്ലായിരുന്നു, സഞ്ചാരമാണ് രീതി.
1960 വരെ പരാഗ്വെക്കാടുകളിൽജീവിച്ച അഖേ സമുഹത്തിന്റെ രീതികൾ പഴയമനുഷ്യനെ പഠിക്കാൻ ഉപയോഗിക്കാം. വൃദ്ധരെയും ബാദ്ധ്യതയാവാവുന്നവരെയും കൊന്നുകളഞ്ഞിരുന്നുവെങ്കിലും മാലാഖമാരോ ക്രൂരരോ അല്ലാത്ത മനുഷ്യരായിരുന്നു അവർ.
   റഷ്യയിലെ സുൻഗീറിൽ1955ൽകണ്ടെത്തിയ മുപ്പതിനായിരം വർഷത്തെ പഴക്കമുള്ള 50വയസുള്ള പുരുഷൻ്റെ കല്ലറയും; തലയോട്തല ചേർത്തുവച്ചനിലയിൽ 12ഓ13ഓ വയസുള്ള ആൺകുട്ടിയുടെയും 9-10വയസുള്ള പെൺകുട്ടി യുടെയും അസ്ഥികൂടങ്ങൾ കണ്ട കല്ലറകളെ പറ്റി പഠിച്ചതിൽനിന്ന്  ആക്കാലത്ത് നമ്മുടെ ഡി എൻ എ യുടെ ശാസനകൾക്കും മറ്റ് മനുഷ്യ-മൃഗ സ്പീഷീസുകളുടെ പെരുമാറ്റരീതികൾക്കും അപ്പുറംകടന്ന്, സാമൂഹ്യ_രാഷ്ട്രീയ നിയമങ്ങൾ ചമക്കാൻ സാപ്പിയൻസിനുകഴിഞ്ഞെന്ന് നിരീക്ഷിക്കുന്നു.(രണ്ടിലെയും അദ്ഭുതകരമായ ആഭരണവിശേഷം)
   ഭക്ഷണം തേടി അലയുന്ന വിഭാഗക്കാർ നേരിട്ട ആക്രമണത്തെളിവുകൾ അനവധിയാണ്.
അവരുടെ കൂടുതൽ വിവരങ്ങൾ അടുത്ത അദ്ധ്യായത്തിൽ.
രതീഷ്കുമാർ.21-10-19
🌾🌾🌾🌾🌾🌾🌾