✴✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
നവംബർ 5 മുതൽ 11 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
ഒരു മഹാസംരംഭം വിജയകരമായ സന്തോഷത്തിലാണ് തിരൂർ മലയാളം കൂട്ടായ്മ...മലയാളത്തിലെ ആദ്യ ഭാഷാസാഹിത്യ ചാനൽ എന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് പ്രവർത്തിച്ചവരെ ഒരിക്കൽക്കൂടി അഭിനന്ദിക്കുന്നു.
അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😍?𒔇ന്നറിയാനുമായി മുടങ്ങാതെ എത്തുന്ന അരുൺമാഷിനും അഭിനന്ദനം🤝
തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...
http://tirurmalayalam.blogspot.in/?m=1
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
നവംബർ 5_തിങ്കൾ
📝സർഗ്ഗസംവേദനം📝
🖊🖊🖊🖊🖊🖊🖊🖊🖊🖊🖊
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപറമ്പ്)
🖊🖊🖊🖊🖊🖊🖊🖊🖊🖊🖊
📝സർഗ്ഗ സംവേദനത്തിൽ രതീഷ് മാഷ് മയ്യഴിയുടെ കഥാകാരനായ മുകുന്ദന്റെ മൂന്നു നോവലുകളുടെ സമാഹാരമായ റഷ്യയാണ് ആദ്യം പരിചയപ്പെടുത്തിയത്.ആശങ്കകൾ, കൃഷ്ണേട്ടന്റെ കുടുംബം, റഷ്യ എന്നീ നോവലുകളാണ് ഇതിലുള്ളത്.
മുകുന്ദന്റെ എല്ലാ രചനകളും പോലെ ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ തോന്നുന്ന പുസ്തകമാണിത്.
📝തുടർന്ന് മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥക്ക് ശ്രീല കെ.ആർ.തയ്യാറാക്കിയ വായനക്കുറിപ്പാണ് പങ്കുവെച്ചത്.പെണ്ണ് ബോധവതിയും ഉത്തരവാദിത്തബോധമുള്ളവളും അധ്വാനശീലയുമായപ്പോൾ '' ആണ് '' അടുക്കളയിലേക്ക് ചുരുങ്ങേണ്ടി വരുന്നതാണ് കഥാവിഷയം....
📝തുടർന്ന് സജീഷും ഷാനവാസ്.എം.എയും സംയുക്തമായി എഡിറ്റ് ആത്മഹത്യ മുറിവേറ്റവന്റെ വാക്ക് എന്ന പുസ്തകത്തിന് ജോയി ഷ് ജോസ് തയ്യാറാക്കിയ ആസ്വാദനക്കുറിപ്പാണ് പരിചയപ്പെടുത്തിയത്.പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ തടവറയിൽ നിന്ന് ജീവിതത്തേയും അതിന്റെ കാപട്യങ്ങളേയും ഉപേക്ഷിച്ചു പോയവരെയാണ് ഈ കൃതിയിലൂടെ ഇവർ നമ്മുടെ മുമ്പിലെത്തിക്കുന്നത്. മരണാഭിമുഖ്യമുള്ള മലയാള ലോക സാഹിത്യത്തിലെ പ്രശസ്തരെ ഈ കൃതി പരിചയപ്പെടുത്തുന്നു..
അശോക് മാഷ് പുസ്തക രചയിതാവായ ഷാനവാസിന്റെ ഓഡിയോ ക്ലിപ്പ് അവസരോചിതമായി കൂട്ടിച്ചേർത്തു 🤝💐
📝സീതാദേവി ടീച്ചർ, പ്രമോദ് മാഷ്, പ്രജിത ടീച്ചർ, വെട്ടം ഗഫൂർ മാഷ്, വാസുദേവൻ മാഷ്, സുദർശൻ മാഷ്, രമ ടീച്ചർ, സബുന്നിസ ടീച്ചർ തുടങ്ങിയവർ സർഗ്ഗ സദ്യ നൊട്ടി നുണയാനെത്തിച്ചേർന്നിരുന്നു....
🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
നവംബർ 6_ചൊവ്വ
🎇ചിത്രസാഗരം🎇
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
അവതരണം_പ്രജിത
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
🌌ചൊവ്വാഴ്ച ചിത്രസാഗരത്തിൽ നിഴലുകളുടെ രാജകുമാരനെന്നറിയപ്പെടുന്ന പ്രമുഖ ചിത്രകാരൻ റം ബ്രാൻഡിനോടൊപ്പമാണ് പ്രജിത ടീച്ചറെത്തിയത്.. ചിത്രകാരനും ശിൽപ്പിയുമായിരുന്ന അദ്ദേഹം നെതർലാൻഡിലാണ് ജീവിച്ചിരുന്നത്.ഏകദേശം മുന്നൂറിൽ പരം ചിത്രങ്ങൾ വരച്ചുവത്രേ അദ്ദേഹം.. ജീവചരിത്രവും, പ്രസിദ്ധ ചിത്രങ്ങളായ ജോസഫിന്റെ സ്വപ്നം, ബെത് ഷേബയുടെ സ്നാനം, സെൽഫ് പോർട്രെയിറ്റുകൾ, നിശാപാലകർ, തുടങ്ങിയ പ്രശസ്ത ചിത്രവിശേഷങ്ങളും, വീഡിയോ ലിങ്കുകളും, സിനിമാ ലിങ്കും ടീച്ചർ സമഗ്രമായി പരിചയപ്പെടുത്തി
🎇രതീഷ് മാഷ്, വിജു മാഷ്, സ്വപ്ന ടീച്ചർ, സീതാദേവി ടീച്ചർ, ശ്രീല ടീച്ചർ, വെട്ടം ഗഫൂർ മാഷ്, സുജാത ടീച്ചർ, രജനി ടീച്ചർ, തുടങ്ങിയവർ ചിത്രകാരനെ പരിചയപ്പെടാനെത്തിയിരുന്നു....
🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
നവംബർ7_ബുധൻ
📙ലോകസാഹിത്യം📙
📚📚📚📚📚📚📚📚📚📚📚
അവതരണം_വാസുദേവൻമാഷ് (MMMHSSകൂട്ടായി)
📚📚📚📚📚📚📚📚📚📚📚
📚 അൽപകാലമായി ഉറങ്ങിക്കിടക്കുകയായിരുന്ന ലോകസാഹിത്യവേദി പതിന്മടങ്ങ് ഉഷാറോടെ സടകുടഞ്ഞെഴുന്നേറ്റ ദിവസമായിരുന്നു ഇന്ന്...
📚 ഇന്നത്തെ 'ലോകസാഹിത്യ വേദി'യിൽ സർറിയലിസ്റ്റിക്ക് പ്രസ്ഥാനത്തെ സരസമായി അവതാരകൻ പരിചയപ്പെടുത്തി🤝🤝 റിംബോ തുടങ്ങിയ സർറിയലിസ്റ്റിക്ക് സാഹിത്യം രചനയുടെ സകല കീഴ് വഴക്കങ്ങളേയും നിരാകരിക്കുന്ന....യുക്തിരഹിതമായ ഒരു രചനാരീതിയാണ്.ഇങ്ങനെ റിംബോ സ്വികരിച്ച..തുടങ്ങിവെച്ച ഈ രീതിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അവതരണത്തിൽ ജയപരാജയങ്ങളെ കാര്യകാരണസഹിതം വിശദീകരിക്കുന്നു.മാത്രമല്ല ഈ രചനാ രീതി അവലംബിച്ച ഒരുപാട് സാഹിത്യകാരന്മാരേയും മാഷ് പരിചയപ്പെടുത്തി
📚 ഒരു വാക്കിന് ഒരു അർത്ഥം എന്ന തത്വം ഇല്ലാതാക്കിയ ഈ രചനാരീതിയുടെ ചർച്ച ഗംഭീരമായി തന്നെ ഗ്രൂപ്പിൽ നടന്നു..അയ്യപ്പൻ,കെ.ജി.എസ്..എന്നിവരിലൂടെ ഈ പ്രസ്ഥാനത്തെ കൂടുതൽ വിശദമാക്കാൻ അവതാരകനോടൊപ്പം രതീഷ് മാഷും കൂട്ടുചേർന്നു🤝🤝
📚 പ്രജിത സാൽവദോർ ദാലി യെക്കൂറിച്ച് ചോദിച്ചപ്പോൾ തന്നെ അവതാരകൻ അതിനുള്ള മറുപടിയായി വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തു.ചൂടുപിടിച്ച ചർച്ചയിൽ മഞ്ജുഷ ടീച്ചർ,ഗഫൂർമാഷ് ആലത്തിയൂർ,പ്രമോദ് മാഷ്,രജനി ടീച്ചർ,രജനി സുബോധ് എന്നിവരും പങ്കെടുത്തു.
🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
നവംബർ 8_വ്യാഴം
🎪ലോകസിനിമ🎪
🎬🎬🎬🎬🎬🎬🎬🎬🎬🎬🎬
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)
🎬🎬🎬🎬🎬🎬🎬🎬🎬🎬🎬
ഇന്നത്തെ ലോകസിനിമിവേദി കീഴടക്കിയത് കൊറിയൻപ്രണയ സിനിമകളായിരുന്നു
🎪 DAISY(2006)
🎪 SPELL BOUND(2011)
🎪 THE CLASSIC(2003)
🎪 THE BEAUTY INSIDE(2015)
🎪 OASIS(2002)
ഡെയ്സി എന്ന പേരു കേട്ടപ്പോഴേ മനസിലേക്കോടിയെത്തിയത് ഇലപൊഴിയും ശിശിരത്തിൽ...എന്ന ഗാനമാണ്..OASISകാണണമെന്ന് രതീഷ് മാഷും,ഗഫൂർമാഷും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പ്രജിത സിനിമയുടെ ലിങ്ക് പോസ്റ്റ് ചെയ്തു.രജനി ടീച്ചറും,പ്രമോദ് മാഷും അഭിപ്രായം രേഖപ്പെടുത്തി.
🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
നവംബർ 9_വെള്ളി
🎷സംഗീതസാഗരം🎷
🎤🎤🎤🎤🎤🎤🎤🎤🎤🎤🎤
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🎤🎤🎤🎤🎤🎤🎤🎤🎤🎤🎤
🎺ഇന്നത്തെ സംഗീതസാഗരത്തിൽ അധികമാരും കേൾക്കാത്ത കറ്റപ്പാട്ട് എന്ന സംഗീതശാഖയെയാണ് അവതാരക പരിചയപ്പെടുത്തിയത്.
🎺 വടക്കെ മലബാറിലെ പ്രധാനപ്പെട്ട കാർഷികാചാരമായിരുന്നു കറ്റപ്പാട്ട് കഴിക്കൽ..ഈ ചടങ്ങിനെ കുറിച്ച് വിശദമായ വിവരണം തന്നെയാണ് അവതാരക തന്നത്.കലയും സാഹിത്യവും ഉല്പാദനപ്രക്രിയയുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നും,പുരാണ കഥാഖ്യാനത്തിൽ തുടങ്ങി നെല്ലും തെങ്ങും തമ്മിലുള്ള മേനിപറച്ചിലിൽ അവസാനിക്കുന്ന പാട്ട് ഘടകനയെക്കുറിച്ചും ലേഖനത്തിൽ ഉണ്ടായിരുന്നു
🎺 വീഡിയോ ഇല്ലെങ്കിലെന്താ....വിളഞ്ഞുകിടക്കുന്ന നെൽവയലിലൂടെ പാടിപ്പോകുന്ന പുള്ളുവനെ മനസിൽ കണ്ടു...ആ പാട്ടിന്റെ ഈരടികൾ മനസിൽ മുഴങ്ങി.....
🎺 രതീഷ് മാഷ്,കല ടീച്ചർ,സ്വപ്ന ടീച്ചർ,സീത,ഗഫൂർ മാഷ്,ബാബുരാജൻ മാഷ്....തുടങ്ങിയവർ പുത്തൻ അറിവുകൾക്ക് ആശംസയർപ്പിച്ചു
🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
നവംബർ 10_ശനി
📙നവസാഹിതി📙
🖊🖊🖊🖊🖊🖊🖊🖊🖊🖊🖊
അവതരണം_സ്വപ്നാ റാണി ടീച്ചർ(ദേവധാർHSSതാനൂർ)
🖊🖊🖊🖊🖊🖊🖊🖊🖊🖊🖊
"നവ"സാഹിതിയെന്ന പംക്തിയുടെ പേര് അന്വർത്ഥമാക്കിക്കൊണ്ട് യുവജനോത്സവവേദികളിൽ നിന്നും ശേഖരിച്ച കവിതകളാണ് ടീച്ചർ ഇന്ന് പോസ്റ്റ് ചെയ്തത്. നാളെ വലിയൊരു സാഹിത്യകാരൻ/കാരി ആകുന്നതിനുള്ള പ്രതിഭ ഒളിഞ്ഞിരിക്കുന്ന ആ കവിതകൾ...കവികൾ...ഏതെന്നും ആരെന്നും നോക്കാം
📝 ബാക്കിവെച്ചത്__ഷെഹറസാദ്
📝 തിരച്ചിൽ_അമല.ടി.എസ്
📝നിഴൽ_ദിൽഷ
📝പെയ്ത്ത്_നുസെെബ നദ്റാൻ
📝മായാനൊമ്പരം_ആയിഷാ റിഫ്ഹ
കാര്യം നിസ്സാരം_ആര്യലക്ഷ്മി
📝അപ്പൂപ്പൻ താടി_ഹിമയ ബിന്ദ്
📝കരുതൽ_ഗൗതം മിത്രൻ
📝 പുഴയുടുപ്പ്_അജിത
*
📝ഒരേ മഴയിൽ_വീരാൻകുട്ടി
📝രാത്രിയിൽ പൂക്കുന്ന നഗരം_പവിത്രൻ തീക്കുനി
📝കറുത്തവന്റെ കഥ_റോബിൻ എഴുത്തുപുര
📝തീർത്ഥാടനം_കവളങ്ങാടൻ
📝 രേഖകൾ മൊഴികൾ_സോമൻ കടലൂർ
(പോസ്റ്റുകളുടെ ആദ്യഭാഗം കുഞ്ഞുങ്ങളുടെ സൃഷ്ടികൾ....അവസാനഭാഗം എഴുതി തഴക്കം വന്നവരുടെ സാഹിത്യസൃഷ്ടികൾ...)
ഏതായാലും ഒന്ന് ഉറപ്പിച്ചു പറയാം...സാഹിത്യലോകം നമ്മുടെ പുതുതലമുറകളുടെ കയ്യിൽ ഭദ്രം🙏🙏🙏
ഗഫൂർ കരുവണ്ണൂർ മാഷ് പങ്കുവെച്ച ആശങ്ക ശരിതന്നെയല്ലേ🤔
ജസീന ടീച്ചർ,ഗഫൂർ മാഷ് ആലത്തിയൂർ,സുദർശനൻ മാഷ്,ഹരിദാസ്മാഷ്, രജനി ടീച്ചർ, സീത...തുടങ്ങിയവർ തുടർചർച്ചകളിൽ പങ്കെടുത്ത് പംക്തി സജീവമാക്കി..
സ്വപ്നടീച്ചർ... അഭിനന്ദനങ്ങൾ...
🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
ഇനി താരവിശേഷങ്ങളിലേക്ക്...
സർറിയലിസ്റ്റിക്ക് സാഹിത്യ വിശേഷങ്ങൾ നമുക്ക് പകർന്നു തന്ന... ലോകസാഹിത്യപംക്തിയുടെ അവതാരകൻ വാസുദേവൻമാഷ് ആണ് നമ്മുടെ ഈയാഴ്ചയിലെ മിന്നും താരം..
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയ വാസുദേവൻമാഷേ...
🙏🙏💐💐💐💐
ഇനി ഈയാഴ്ചയിലെ ശ്രദ്ധേയമായ പോസ്റ്റ്..
ഇന്നലെ (10/11/18)വെെകിട്ട് 6.36 ന് ജസീന ടീച്ചർ പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പാകട്ടെ ശ്രദ്ധേയമായ പോസ്റ്റ്....
ജസീന ടീച്ചർ....ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏💐💐💐💐
🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
വാരാന്താവലോകനം ഇവിടെ പൂർണമാകുന്നു...🙏🙏🙏