11-01-2019


ഇന്ന് ജമൈക്കൻ സംഗീതജ്ഞൻ:. ബോബ് മാർലിയെ: പരിചയപ്പെടാം....💕
ബോബ് മാർലി




ബോബ് മാർലി 1980.
ജീവിതരേഖ
ജനനനാമം Robert Nesta Marley
അറിയപ്പെടുന്ന പേരു(കൾ) Tuff Gong
ജനനം 1945 ഫെബ്രുവരി 6
Nine Mile, Saint Ann, Jamaica
മരണം 1981 മേയ് 11 (പ്രായം 36)
Miami, Florida, U.S.
സംഗീതശൈലി Reggae, ska, rocksteady
തൊഴിലു(കൾ) Singer-songwriter, musician
ഉപകരണം Vocals, guitar, piano, saxophone, harmonica, percussion
സജീവമായ കാലയളവ് 1962–1981
റെക്കോഡ് ലേബൽ Studio One, Upsetter, Tuff Gong
Associated acts Bob Marley & The Wailers, Wailers Band, The Upsetters, I Threes

ജീവിതരേഖ
നെസ്റ്റ റോബർട്ട് ബോബ് മാർലി എന്നാണ് ബോബ്മാർലിയുടെ മുഴുവൻ പേര്. ഗിറ്റാറിസ്റ്റും ഗാനരചിയിതാവും സംഗീതഞ്ജനുമായിരുന്നു ഈ അപൂർവപ്രതിഭ. ജമൈക്കയിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ബോബ്മാർലി സംഗീതത്തിന് വിഷയമാക്കി. കറുത്തവർഗക്കാരിയായ അമ്മക്കും വെള്ളക്കാരനായ അച്ഛനും ജനിച്ച ബോബ് മാർലി എന്നും വംശീയത സംബന്ധിച്ച ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായിരുന്നു. തന്നെ ഒരു കറുത്ത ആഫ്രിക്കൻ വംശജനായി കണ്ടാൽ മതിയെന്ന് അദ്ദേഹം തന്നെ ചോദ്യം ചെയ്യുന്നവരോട് പറയുമായിരുന്നു 14 വയസ്സിൽ സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ തൻെറ അർധസഹോദരനോടൊപ്പം സംഗീതപരിപാടികൾ അവതരിപ്പിക്കാനാരംഭിച്ചിരുന്നു. ചില സംഗീതപരീക്ഷണങ്ങൾക്കൊടുവിൽ ബോബ് മാർലി, ബണ്ണി വെയ്ലർ, പീറ്റർ റ്റോഷ് എന്നീ സംഗീതത്രയങ്ങൾ ചേർന്ന് ‘ദ വെയ്ലേഴ്സ്’ എന്ന സംഗീതട്രൂപ്പ് രൂപവത്കരിച്ചു. തന്നോടൊപ്പം പാടിക്കൊണ്ടിരുന്ന റീത ആൻഡേഴ്സനെ ഇതിനകം മാർലി ജീവിതസഖിയാക്കി. റെഗെ എന്ന നാടോടി സംഗീതപാരമ്പര്യത്തെ തന്റെ സംഗീതസപര്യയുമായി കൂട്ടിയിണക്കിക്കൊണ്ടാണ്, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജമൈക്കയെ, അവിടത്തെ സംഗീതത്തെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തിയത്. ‘ബഫല്ലോ സോൾജിയർ’, ‘ഗെറ്റ് അപ് സ്റ്റാൻഡ് അപ്’, ‘ത്രീ ലിറ്റിൽ ബേഡ്സ്’ എന്നിവയെല്ലാം ബോബ് മാർലിയുടെ എക്കാലത്തെയും ഹിറ്റുകളാണ്. 1981 സെപ്റ്റംബർ 21ന് ന്യൂയോർക്കിൽവെച്ച് കാൻസർബാധിതനായാണ് അദ്ദേഹം മരണമടഞ്ഞത്. അതിനുശേഷം 1984ൽ ഇറങ്ങിയ ‘ലെജൻഡ്’ എന്ന ആൽബസമാഹാരത്തിൻെറ രണ്ടുകോടി അമ്പതുലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.അദ്ദേഹത്തിന്റെ "ഗഞ്ച ഗൺ" എന്ന ഗാനം 2013-ൽ ഇറങ്ങിയ മലയാള ചലച്ചിത്രം ഹണീ ബീയിൽ ഉപയോഗിച്ചിട്ടുണ്ട്.

മതവിശ്വാസം
ഒരു കത്തോലിക്കാമതവിശ്വാസിയായി വളർത്തപ്പെട്ട മാർലി ക്രമേണ ‘റസ്തഫാരിയിസ’ത്തിൽ ആകൃഷ്ടനായി. 1930ൽ ജമൈക്കയിലാരംഭിച്ച ഒരു ആത്മീയപ്രസ്ഥാനമാണ് റസ്തഫാരി. പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിൻെറ മുഖമുദ്ര. പിന്നീട്, റസ്തഫാരിപ്രസ്ഥാനത്തിൻെറ ഉപജ്ഞാതാവായി അറിയപ്പെടുകയും ചെയ്തു.

കൃതികൾ
പുരസ്കാരങ്ങൾ
1999-ൽ ടൈം മാസിക അദ്ദേഹത്തിന്റെ 'എക്‌സോഡസ്' എന്ന ആൽബം ഇരുപതാം നൂറ്റാണ്ടിലെ മികച്ച ആൽബമായി തെരഞ്ഞെടുത്തു. പിന്നീട് ഗ്രാമി അവാർഡ് അദ്ദേഹത്തെ തേടിയെത്തി GOT OSCAR

പ്രതിരോധത്തിന്റെ സംഗീതമായിരുന്നു ബോബ് മാര്‍ലിയുടെ പ്രത്യേകത. റഗ്ഗെ എന്ന നാടോടി സംഗീതത്തെ പ്രതിരോധത്തിന്റെ വാള്‍മുനയാക്കിയ ബോബ് മാര്‍ലി മരിച്ചത് 1981 ലെ മെയ് 11-ന് തന്റെ 36-ാമത്തെ വയസിലാണ്. കറുത്ത വര്‍ഗക്കാരിയായ അമ്മക്കും വെള്ളക്കാരനായ അച്ഛനും ജനിച്ചതിന്റെ പേരില്‍ പരിഹാസമേറ്റു വാങ്ങിയ ബോബ് മാര്‍ലി, തന്നെ ഒരു കറുത്ത ആഫ്രിക്കന്‍ വംശജനായി കണ്ടാല്‍ മതിയെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് തന്റെ സമരത്തിന് തുടക്കം കുറിച്ചു. കത്തോലിക്ക മതവിശ്വാസിയായി വളര്‍ത്തപ്പെട്ടുവെങ്കിലും ക്രമേണ 1930-ല്‍ ജമൈക്കയില്‍ ആരംഭിച്ച റസ്തഫാരിയിസമെന്ന ആത്മീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 'പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക' എന്നതായിരുന്നു റസ്തഫാരിയുടെ പ്രധാന ലക്ഷ്യം.

സാമൂഹികമായ പിന്നോക്കാവസ്ഥയിലുണ്ടായിരുന്ന ജമൈക്കയുടെ സംഗീതം ലോകം മുഴുവന്‍ എത്തിച്ചവനാണ് ബോബ് മാര്‍ലി. പ്രതിരോധത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും സംഗീതമാണ് ബോബ് മാര്‍ലിയെ ലോകത്തിന് മുന്നില്‍ പോരാളിയാക്കിയത്. കലയെങ്ങിനെയാണ് വ്യവസ്ഥിതികളോട് കലഹിക്കുവാനും പ്രതിരോധിക്കുവാനുമുള്ള മാര്‍ഗമായിത്തീരുന്നതെന്ന് ബോബ് മാര്‍ലിയുടെ ഗാനങ്ങള്‍ പറഞ്ഞുതരും.

ബഫല്ലോ സോള്‍ജിയര്‍, ഗെറ്റ് അപ് സ്റ്റാന്റ് അപ് തുടങ്ങിയവയെല്ലാം ലോകത്തെമ്പാടുമുള്ളവര്‍ പാടിനടന്നു. കൊച്ചു കേരളത്തില്‍ വരെ ബോബ് മാര്‍ലിയുടെ സംഗീതത്തിനും ബോബ് മാര്‍ലിക്കും ആരാധകരുണ്ടായി. ജമൈക്കയിലെ ഒരു ജനത അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തിന്റെയും ദുരന്തങ്ങളുടെയും നേര്‍ക്കുള്ള പ്രതിഷേധത്തിന്റെ സ്വരമായിരുന്നു ബോബ് മാര്‍ലിയുടെ സംഗീം.

ബോബ് മാര്‍ലിയെന്നാല്‍ കഞ്ചാവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആരോ ആണെന്നുള്ളതാണ് പലരുടെയും ധാരണ. പാശ്ചാത്യസംഗീതമെന്നാല്‍ ലൈംഗിക അരാജകത്വവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണെന്നും. എന്നാല്‍ ചരിത്രം പൊള്ളിച്ചു കൊണ്ടിരുന്ന ഒരുവന്റെ നിലനില്‍പ്പിന്റെ ഭാഷയുണ്ടായിരുന്നു ബോബ് മാര്‍ലിയുടെ സംഗീതത്തിന്. അതുകൊണ്ടാണ് അദ്ദേഹം പാടിയത്:
if you know your history
then you would know
where you coming from

അതെ, നിങ്ങള്‍ക്ക് നിങ്ങളുടെ ചരിത്രമറിയാമെങ്കില്‍ തീര്‍ച്ചയായും നിങ്ങളെവിടെനിന്നാണ് വരുന്നതെന്നും നിങ്ങള്‍ക്ക് മനസിലാകും. അടിമകളും അടിച്ചമര്‍ത്തപ്പെടുന്നവരും അരികിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നവരും എല്ലാക്കാലത്തും എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അതിനെ പ്രതിരോധിക്കുന്ന മാര്‍ഗമായി കലകളുയര്‍ന്നുവരികയുമുണ്ടായിട്ടുണ്ട്. എന്നാല്‍, എല്ലാക്കാലവും വേട്ടയാടപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തവരുള്ള ഇടമായിട്ടുകൂടി കേരളത്തില്‍ അത്തരമൊരു സംഗീതശാഖ രൂപം കൊണ്ടിട്ടില്ല.
കാല്‍പ്പനികസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ചില നാടകങ്ങളും ഗാനങ്ങളും ഉണ്ടായി എന്നതിനപ്പുറം അത്തരമൊരു ശാഖ നമുക്കന്യമാണ്. അവിടെയാണ് ജമൈക്കന്‍ സംഗീതത്തെ പോരാടുന്നവന്റെ, പ്രതിരോധിക്കുന്നവന്റെ ശബ്ദമാക്കിമാറ്റിയവനെങ്ങിനെയാണ് കേരളത്തിന് പ്രിയപ്പെട്ടവനാകുന്നുവെന്നത് മനസിലാക്കാനാകുന്നത്. കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശപോരാട്ടങ്ങളുടെ ശബ്ദമായിരുന്നു ബോബ് മാര്‍ലിക്കും അവന്‍ പാടിയ പാട്ടിനും.

കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ഇങ്ങ് കേരളത്തില്‍, നമ്മുടെ ഫോര്‍ട്ട് കൊച്ചിയില്‍ മെയ് 11-നോടടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ 'ഞാറ്റുവേല' എന്ന സാംസ്‌കാരിക സംഘടന സാംസ്‌കാരികസംഗമങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നതും അതുകൊണ്ടുതന്നെയാണ്. ചര്‍ച്ചകളും പാട്ടും വരകളുമൊക്കെയായി എല്ലാ വര്‍ഷവും മെയ് ഏഴിനും എട്ടിനും അവര്‍ ബോബ് മാര്‍ലിയേയും അദ്ദേഹത്തിന്റെ പാട്ടുകളെയും ആദരിക്കുന്നു.

1977 ലാണ് താൻ ക്യാൻസർ ബാധിതനാണെന്ന് മാർലി അറിയുന്നത്. രോഗം തന്റെ ശരീരത്തെ കാർന്ന് തിന്നുമ്പോഴും സംഗീതവുമായി ലോകം ചുറ്റിയ മാർലി അതിന് ശേഷവും നിരവധി ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 1981 മെയ് 11ന് തന്റെ മുപ്പത്തിയാറാം വയസിൽ മിയാമിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു മാർലിയുടെ അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തനിക്കേറ്റവും പ്രിയപ്പെട്ട ഗിറ്റാറും മോതിരവും ഒരു ബൈബിളും ആ ഭൗതിക ശരീരത്തിനൊപ്പം അടക്കം ചെയ്തിട്ടുണ്ട്. അതിനുശേഷം 1984ൽ ഇറങ്ങിയ ‘ലെജൻഡ്‘ എന്ന ആൽബസമാഹാരത്തിന്റെ രണ്ടുകോടി അമ്പതുലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പായിരുന്നു ബോബ് മാർലിയുടെ സംഗീതം. കറുത്ത വർഗത്തിന്റെ വിമോചനമായിരുന്നു മാർലിയുടെ സ്വപ്നവും ചിന്തയും. ഇതിനായി മാർലി പാടി. ലോകം അത് ഏറ്റുപാടിക്കൊണ്ടിരിക്കുന്നു ഇന്നും...
https://youtu.be/X5GH-_UqlDc
https://youtu.be/BUOxIO2Fx1Q
https://youtu.be/dzAKeQQDEYc
https://youtu.be/MrTu_Yhfvqs
https://youtu.be/bOum9kcJO7o