11-06-19


ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏🙏
ഇന്ത്യൻ പിക്കാസോ എന്ന അപരനാമത്തിലറിയപ്പെടുന്ന എം.എഫ്.ഹുസെെന്റെ ചരമവാർഷികദിനമായിരുന്നു ജൂൺ 9..അദ്ദേഹത്തിന്റെ കലാജീവിതത്തിലൂടെ ഒരു യാത്ര...
മഖ്ബൂൽ ഫിദ ഹുസെെൻ എന്ന എം എഫ് ഹുസെെൻ.. ആധുനിക ഇന്ത്യൻ ചിത്രകാരിൽ മുൻപന്തിയിൽ നിൽക്കുന്ന കലാകാരൻ... ബോംബെ പ്രോഗ്രസ്സീവ് ആർട്സ് എന്ന സംഘടനയുടെ സ്ഥാപകരിൽ പ്രമുഖൻ ആർട്ടിസ്റ്റ് ...അറിയാനൊത്തിരി...പക്ഷെ,സമയക്കുറവിനാൽ പറയുന്നതിത്തിരി..ഒഴുക്കിനെതിരെ നീങ്ങിയ ചുഴികൾ ചുറ്റിപ്പിണഞ്ഞ ജീവിതം ധെെര്യത്തോടെ ജീവിച്ചുതീർത്ത വ്യക്തി.അതാണ് എം.എഫ്.ഹുസെെൻ.
പതിനഞ്ചാം വയസ്സിൽ ചിത്രകലയാണ് തന്റെ ജീവിതമാർഗം എന്ന്  തിരിച്ചറിഞ്ഞ് അതിനായി..അതിലൂടെ..ജീവിച്ചു ഹുസെെൻ. 1940 കളിൽ ആണ്  ഇന്ത്യൻ ആധുനിക ചിത്രകലയിലെ മുടിചൂടാമന്നനായി ഹുസെെൻ കലാലോകം നിറഞ്ഞുനിന്നത്.ബോംബെ പ്രോഗ്രസ്സീവ് ആർട്ടിസ്റ്റ് ഗ്രൂപ്പിൽ  ആധുനിക ചിത്രകലാസങ്കേതം തുടങ്ങിവെച്ച ഹുസെെൻ  ക്യൂബിസത്തെയാണ് പിന്തുടർന്നു പോന്നിരുന്നത്.മഹാൻമാർ,മഹദ്ഗ്രന്ഥങ്ങളിലെ സംഭവങ്ങൾ,ദേവീദേവൻമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ കാൻവാസിൽ നിറഞ്ഞു നിന്നതിനേക്കാളേറെ ഗ്രാമീണ ദൃശ്യങ്ങളായിരുന്നു അദ്ദേഹം വരച്ചിരുന്നത്. പക്ഷെ, വിവാദങ്ങൾ കൂടപ്പിറപ്പുകളായപ്പോൾ ഇന്ത്യൻ ഗ്രാമീണസംസ്കൃതിയുടെ അടയാളങ്ങൾ അടിയിലായിപ്പോയി.
                        🌹
20ാം നൂറ്റാണ്ടിലെ മഹാനായ ചിത്രകാരൻ എന്നതുപോലെത്തന്നെ സിനിമാമേഖലയിലും ഏറെ പ്രശസ്തനായിരുന്നു അദ്ദേഹം.പ്രശസ്തിയുടെ ഔന്നത്യത്തിൽ നിൽക്കുന്ന സമയത്തായിരുന്നു വിവാദച്ചുഴിയിൽ അദ്ദേഹം പെട്ടുപോയത്.പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായി ദേവീദേവൻമാരെ നഗ്നരായി ചിത്രീകരിച്ചതായിരുന്നു ഇതിനെല്ലാം കാരണമായി ഭവിച്ചത്.
                   🌹
ജീവിതരേഖ
♦♦♦♦♦
1915 സെപ്റ്റംബർ 17 ന് മഹാരാഷ്ട്രയിലെ പന്ഥാർപൂറിലായിരുന്നു ജനനം.അദ്ദേഹത്തിന് ഒന്നര വയസ്സായപ്പോഴേക്കും അമ്മ മരിച്ചു.കുട്ടിക്കാലം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു.(ആദ്യ  ചിത്രം 10 രൂപയ്ക്ക് വിൽ്കേണ്ടി വന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് പിന്നീട് കോടികൾ മൂല്യം വന്നത് ചരിത്രം)
      ബറോഡയിലായിരുന്നു ആദ്യ പഠനം.മുംബെെയിലെ JJ സ്ക്കൂൾ ഓഫ് ആർട്സിൽ പഠിക്കുന്ന സമയം പണം കണ്ടെത്താനായി സിനിമാ പോസ്റ്ററുകൾ ഡിസെെൻ ചെയ്തു.എന്നിട്ടും തികയാതെ വരുന്ന പണം ഒപ്പിക്കാൻ അദ്ദേഹം ഒരു കളിപ്പാട്ടക്കമ്പനിയിൽ നിറംകൊടുക്കുന്ന ജീവനക്കാരനായി..തുടർന്ന് ബോളിവുഡ് സിനിമാലോകം അദ്ദേഹത്തെ മാടി വിളിച്ചു...ക്രമേണ അദ്ദേഹം ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങി....
                🌹
1947 ലെ ഇന്ത്യൻ വിഭജനം ഇന്ത്യൻ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ഒരു നിർണായകഘട്ടമായിരുന്നു.അതുവരെ അനുവർത്തിച്ചുപോന്നതിൽ നിന്നും വിഭിന്നമായി പാരമ്പര്യ രീതി വിട്ട് ആധുനികത ഇന്ത്യയിൽ വേരോടാൻ തുടങ്ങി.ഹുസെെന്റെ സുവർണകാലവും ഇതുതന്നെ ആയിരുന്നു. 1952 ൽസൂറിച്ചിൽ വെച്ചു നടന്ന ഏകാംഗ ചിത്രപ്രദർശനം അല്പം നിരാശ നല്കി.1971ൽ സാവോ പോളോ ബിനാലേയിൽ പിക്കാസോയോടൊപ്പം ചിത്രപ്രദർശനം നടത്താൻ അവസരം ലഭിച്ച ഒരേയൊരു വ്യക്തി ഹുസെെൻ ആയിരുന്നു എന്നതും ചരിത്രം🙏ഇതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മൂല്യം ഉയർന്നുയർന്നു വന്നു.
                    🌹
വിവാദങ്ങളിലേക്ക്...
1970കളിൽ അദ്ദേഹം വരച്ച ചില ചിത്രങ്ങൾ 1996 ൽ Vichar mimanse എന്ന ഹിന്ദി വാരികയിൽ അച്ചടിച്ചു വന്നതോടെയാണ് വിവാദങ്ങൾ അദ്ദേഹത്തിന്റെ സഹയാത്രികരായത്.ദേവീദേവന്മാരെ നഗ്നരാക്കി ചിത്രീകരിച്ചതിലൂടെ "മാധ്യമശ്രദ്ധ" പിടിച്ചു പറ്റിയ ഈ ചിത്രങ്ങൾക്കെതിരെ ചില സംഘടനങ്ങൾ ശക്തമായി ഹുസെെനെതിരെ രംഗത്തെത്തി.എട്ടോളം ക്രിമിനൽകേസുകൾ അദ്ദേഹത്തിനെതിരെ വന്നു.അദ്ദേഹത്തിനെതിരെ വധഭീഷണി തന്നെയുണ്ടായി.2006 ൽ ഇന്ത്യാ ടുഡേ യിൽ വന്ന ചിത്രവും വിവാദത്തെ പിന്നെയും ആളിക്കത്തിച്ചു
                     🌹
സിനിമകൾ...
അദ്ദേഹത്തിന്റെ സിനിമകളിൽ "ഗജഗാമിനി" ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. ഹുസെെൻ ഏറെ ആരാധിച്ചിരുന്ന മാധുരി ദീക്ഷിത്തിന് അദ്ദേഹം ഈ സിനിമ സമർപ്പിച്ചു.മാത്രമല്ല ഫിദ എന്ന പേരിൽ ഹുസെെൻ ഒപ്പിട്ട ഒരു സീരീസ് ചിത്രങ്ങൾ തന്നെ മാധുരിദീക്ഷിത് ചിത്രങ്ങൾ അദ്ദേഹം വരച്ചിരുന്നു.മാത്രമല്ല മൊഹബത് എന്ന സിനിമയിൽ മാധുരിയുടെ കൂടെ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
    Meenaxi: a tale of three cities എന്ന പേരിൽ തബുവിനെ നായികയാക്കി അദ്ദേഹം ഒരു സിനിമ ചെയ്തെങ്കിലും അതിലെ ഒരു ഗാനരംഗത്തിനെതിരെ ഇസ്ലാമികസംഘടനകൾ രംഗത്തെത്തി.എന്നിട്ടും സിനിമാ നിരൂപകർ ഈ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
(ഇനിയുമുണ്ട് സിനിമകൾ..)
                   🌹
മതസംഘടനകളുടെ ഭീഷണിയാൽ അദ്ദേഹത്തിന് 2006ൽ ഇന്ത്യവിട്ട് പോകേണ്ടതായി വന്നു.ലണ്ടനിലും ദോഹയിലുമായി ജിവിതം കഴിച്ചുകൂട്ടി.2008 ൽ 32 ഇന്ത്യൻ ചരിത്രസംബന്ധിയായ ചിത്രങ്ങൾ വരയ്ക്കാൻ ഓർഡർ കിട്ടിയെങ്കിലും 8 ചിത്രങ്ങൾ മാത്രമേ പൂർത്തിയാക്കാൻ സാധിച്ചുള്ളൂ.ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുപാട് അദ്ദേഹം ഒരുപാട് ആഗ്രഹിച്ചെങ്കിലും ഇന്ത്യൻ സാഹചര്യം അനുകൂലമായിരുന്നില്ല.2010ൽ അദ്ദേഹം ഖത്തർ പൗരത്വം സ്വീകരിച്ചു. അദ്ദേഹത്തിന്റെ 92ാം വയസ്സിൽ കേരള ഗവൺമെന്റ് രാജാരവിവർമ്മ പുരസ്ക്കാരം നൽകാൻ തീരുമാനിച്ചെങ്കിലും അതും ചില സംഘടനകളുടെ ഇടപെടലുകളാൽ നടന്നില്ല.ഇന്ത്യയിലേക്ക് വരാനുള്ള അദമ്യമോഹം ഉള്ളിലൊതുക്കി 2011 ജൂൺ 9 ന് ലണ്ടനിൽ വെച്ച് ഹൃദയാഘാതത്താൽ അദ്ദേഹം അന്തരിച്ചു.
              🌹
പുരസ്ക്കാരങ്ങൾ.. ബഹുമതികൾ..
🏆🏆🏆🏆🏆🏆🏆🏆
🏅1966 ൽ പത്മശ്രീ
🏅1967 ൽ ആദ്യ സിനിമ_ത്രൂ ദ എെസ് ഓഫ് എ പെയിന്റർ
🏅1971ൽ പിക്കാസോയോടൊപ്പം സാവോ പോളോ ബിനാലേ
🏅1973_പത്മഭൂഷൺ
🏅1986_രാജ്യസഭയിലേക്ക് നോമിനേഷൻ
🏅1991_പത്മവിഭൂഷൺ
🏅കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബെയർ പുരസ്ക്കാരം
(ഏറ്റവും പ്രധാനപ്പെട്ട പുരസ്ക്കാരങ്ങൾ മാത്രമേ ഇവിടെ എഴുതിയിട്ടുള്ളൂ..ഇനിയുമുണ്ട് ബഹുമതികൾ)
                🌹
അദ്ദേഹത്തിന്റെ കൂടെ അല്പനേരം പങ്കിടാനും M F  ഹുസെെൻ എന്ന ചിത്രകാരന്റെ ചിത്രം വരയ്ക്കുവാനും ഭാഗ്യം ലഭിച്ച ഒരു ചിത്രകാരനെ ഇന്നലെ യാദൃച്ഛികമായി കണ്ടു... ശ്രീ.രമേശ് രഞ്ജനം എന്ന രമേശൻ മാഷ്. മാഷ് തന്റെ അനുഭവം നമ്മളുമായി പങ്കു വെയ്ക്കുന്നു...👇👇👇
https://drive.google.com/file/d/1seVQJhQFTfWnXj8Er31HqGdRupOtpsLh/view?
രമേശ് രഞ്ജനം എന്ന പേരിൽ അറിയപ്പെടുന്ന രമേശൻ മാഷ്_പാഠപുസ്തകത്തിലെ ഇല്ലസ്ട്രേറ്റർ.വടകര സ്വദേശി.ലോകചിത്രകാരന്മാരെക്കുറിച്ച് CD പുറത്തിറക്കിയിട്ടുണ്ട്.

M F ഹുസെെൻ വരച്ച ചിത്രങ്ങളിൽ ഒരു സീരീസായി വരച്ച ചിത്രമാണ് മദർ തെരേസയുടേത്.ലോകത്തിന്റെ മുഴുവൻ അമ്മയായാണ് അദ്ദേഹം മദർ തെരേസയെ കണ്ടത്.അതു പോലെ ലാ പിയാത്തെ ശില്പവും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.ആ കന്യാമറിയത്തിന്റെ ത്യാഗമനോഭാവവും  മദർ തെരേസയിൽ അദ്ദേഹം കണ്ടു..ഏതാനും മദർ തെരേസ ചിത്രങ്ങളിതാ..👇👇






മദർ തെരേസയുടെ ഈ ചിത്രങ്ങളിലൊന്നും മുഖമില്ലാത്ത കാര്യം നിങ്ങൾ ശ്രദ്ധിച്ചോ...
ഒന്നരവയസ്സിലാണ് അമ്മയെ ഹുസെെന് നഷ്ടമായത്..കാണാതെ പോയ ആ മുഖം... നഷ്ടമായ ആ വാത്സല്യം...മുഖമില്ലാത്ത അമ്മരൂപങ്ങൾ വരച്ച് ആ ശൂന്യത അദ്ദേഹം നികത്താൻ ശ്രമിച്ചു

https://youtu.be/_tlpnpioYds
https://youtu.be/6NKGZtJ2s7k
https://youtu.be/ht8V-MeMFoQ
https://youtu.be/qGO0AMY8EQM
തന്റെ യൗവന കാലഘട്ടത്തിൽ ധനസമ്പാദനത്തിനായി  കളിക്കുതിരകളെ ഉണ്ടാക്കുന്ന ഒരു സ്ഥാപനത്തിനുവേണ്ടി ഡിസൈന്‍ തയ്യാറാക്കുമ്പോള്‍ കുതിച്ചുചാടുന്ന കുതിരകളുടെ ലോകം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. കുതിരകളെ ഹുസൈന്‍ കൈവിട്ടില്ല. അത് ഭ്രാന്തന്‍ ഭാവനകളുടെയും അനിയന്ത്രിതമായ മോഹങ്ങളുടെയും ലോകമായിരുന്നു...
കുതിരച്ചിത്രങ്ങളിൽ നിന്നും..

ലേഡി വിത്ത് വീണ

95 വയസ്സിനിടയിൽ ഒരു ലക്ഷത്തിലധികം ചിത്രം വരച്ച ആ പ്രതിഭയ്ക്കു മുമ്പിൽ പ്രണാമം🙏
Dacoit
എം.എഫ്.ഹുസെെന്റെ ജീവചരിത്രം... എഴുതിയത് അഖിലേശ്..കൂടുതലറിയാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക👇
https://markmybook.com/m/book.php?book=42460
https://newsgil.com/2019/06/09/great-memory-of-fm-husain/
എം എഫ് ഹുസെെന്റെ നൂറാം ജന്മദിനത്തിൽ (2015 സെപ്റ്റംബർ 17) ഗൂഗിൾ നിർമിച്ച ഡൂഡിൽ
എം.എഫ്.ഹുസെെൻ എന്ന അതുല്യ പ്രതിഭയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്.ചില സാങ്കേതിക പ്രശ്നങ്ങളാൽ തത്ക്കാലം വിട🙏🙏🙏