10-10-18

സർ തോമസ് മൂർ
(1498- 1535)

സ്വന്തം വിശ്വാസ പ്രമാണങ്ങളിൽ അടിയുറച്ച് നിൽക്കുകയും അതിന്റെ പേരിൽ രക്തസാക്ഷിയാവേണ്ടി വരികയും ചെയ്ത ആദ്യത്തെ ഇംഗ്ലീഷ് സാഹിത്യകാരനാണ് സർ തോമസ് മൂർ .

ഉട്ടോപ്യ എന്ന ഭാവനാസമ്പന്നമായ കൃതി കൊണ്ട് ലോക പ്രശസ്തി നേടിയ സാഹിത്യകാരൻ .
ഉട്ടോപ്യ എന്ന കൃതിയിലൂടെ ഒരു ആദർശ ലോകത്തെ വരച്ചുകാട്ടി അദ്ദേഹം . പട്ടിണിയും ഭാരിച്ച അടിമത്തവും ചൂഷണവുമില്ലാത്ത ഒരു മാവേലിക്കാലം.

സാങ്കല്പിക സോഷ്യലിസം എന്ന് ഉട്ടോപ്യൻ ജീവിതത്തെ വിശേഷിപ്പിക്കാറുണ്ട് .
നർമ്മവും പരിഹാസവും നിറഞ്ഞ ജീവിത ശൈലിക്കുടമയായിരുന്നു തോമസ് മൂർ.

1478 ഫെബ്രുവരി 1 ന് ലണ്ടനിലെ മിൽക്ക് സ്ട്രീറ്റിൽ തോമസ് മൂർ ജനിച്ചു.
( നമ്മുടെ ചെറുശ്ശേരി ജനിച്ചിട്ടുണ്ടാവുമോ ! )

അച്ഛൻ നിയമജ്ഞനും രാജക്കോടതിയിലെ ന്യായാധിപനും ആയിരുന്നു.
സ്കൂൾ വിദ്യാഭ്യാസ ശേഷം ഒക്സ് ഫോഡിൽ ചേർന്നു.

അന്ന് ഒക്സ് ഫോഡിൽ ചേരണമെങ്കിൽ ഒരു തലതൊട്ടപ്പന്റെ പിന്തുണ വേണമായിരുന്നു.  കാന്റർബറിയിലെ ബിഷപ്പ് ആയിരുന്നു മൂറിന്റെ പ്രമോട്ടർ.
തന്റെ പിന്തുടർച്ചക്കാരനാക്കാൻ അഛൻ ആഗ്രഹിച്ചു. മൂർ ബാരിസ്റ്റർ പരീക്ഷയും പാസായി.
സാഹിത്യ കൃതികളും ബൈബിളും മറ്റ് മതഗ്രന്ഥങ്ങളും പഠിച്ച മൂർ ഒരു സന്യാസിയായി മാറി!
നാലു വർഷത്തിനു ശേഷം മതത്തിന്റെ യഥാസ്ഥിതികത സഹിക്കാതെ സന്യാസജീവിതം വെടിഞ്ഞു.

1504ൽ അദ്ദേഹം വിവാഹിതനായി. മത ജീവിതവും കുടുംബ ജീവിതവും സാത്വീകമായ രീതിയിൽ ഒന്നിച്ചു കൊണ്ടു പോകാൻ കഴിഞ്ഞു അദ്ദേഹത്തിന് .
(ഭാഗ്യവാൻ)

ഹെൻറി എട്ടാമൻ രാജാവായതോടെ മൂറിന് നല്ല കാലം തെളിഞ്ഞു. രാജാവിന്റെ വിശ്വസ്തനായി പല നയത്ര കാര്യങ്ങളിലും 'വാണിജ്യകാര്യങ്ങളിലും വിജയങ്ങൾ നേടി.
പാവപ്പെട്ടവരുടെ സംരക്ഷകനായതിനാൽ ജനങ്ങൾക്കും പ്രിയങ്കരനായി മാറി മൂർ.

15ll ൽ ആ കുടുംമ്പത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രിയങ്കരിയായ ഭാര്യ അന്തരിച്ചു. അവർക്ക് 4 മക്കൾ ഉണ്ടായിരുന്നു.
പിന്നീട് തോമസ് മൂർ എഴുത്തിലേക്ക് തിരിഞ്ഞു.

15 15 ൽ രാജാവ് മൂറിനെ ബൽജിയത്തിലേക്ക് അയച്ചു. ബൽജിത്തിലെ നഗരവും ഗ്രാമവുമാണ് ഉട്ടോപ്യ എഴുതാൻ പ്രചോദനമായത്.
ഉട്ടോപ്യ എന്നാൽ നന്മയുടെ സ്ഥലം .
( well Place)
നന്മയും സൗഹൃദവും സഹകരണവും മാത്രമുള്ള ഒരു വിശുദ്ധ സ്ഥലം.
യുദ്ധക്കൊതിയും  മേധാവിത്വമൽസരങ്ങളും നിറഞ്ഞ യൂറോപ്യൻ സാഹചര്യത്തിൽ ഉട്ടോപ്യ ചലനം സൃഷ്ടിച്ചു -

മാർട്ടിൻ ലൂതർ കിംഗ് മതനവീകരണ പ്രസ്ഥാനവുമായി ഹെന്ററി എട്ടാമനെ വിമർശിച്ച് മുന്നേറിയപ്പോൾ തോമസ് മൂർ രാജാവിന്റെ പക്ഷം ചേർന്നു രാജാവിനെ ന്യായീകരിച്ചു.
പ്രീതിമാനായരാജാവ് തോമസ് മീറിനെ സർ പദവി നൽകിയും സ്പീക്കറായി നിയമിച്ചും, ചാൻസലറായി പ്രമോട്ട് ചെയ്തും സ്നേഹം പ്രകടിപ്പിച്ചു.

പക്ഷേ കാര്യങ്ങൾ തകിടം മറിഞ്ഞു.
ഹെൻറി എട്ടാമന് രാജ്ഞിയെ ഉപേക്ഷിച്ച് മറ്റൊരു പ്രഭ്വിയെ വേളികഴിക്കണം .
പക്ഷേ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച മൂർ അതിനനുകൂലമായില്ല .
രാജാവിന്റെ കത്ത് പോപ്പിന് നൽകാൻ പോലും തോമസ് മൂർ വിസമ്മതിച്ചു'
രാജാവ് ഇഗ്ലണ്ടിലെ സഭയെ പോപ്പിൽ നിന്നും മോചിപ്പിച്ചു. രാജാവ് സ്വയം സഭാ തലവനായി പ്രഖ്യാപിച്ചു.
തോമസ് മൂറിന് ഇതൊന്നും
അംഗീകരിക്കാൻ കഴിഞ്ഞില്ല.
തന്റെ വിവാഹ സ്വപ്നങ്ങളെ തകർക്കാൻ ശ്രമിക്കുന്ന തോമസ് മൂറിനെ നശിപ്പിക്കാൻ രാജാവ് തീരുമാനിച്ചു.
രാജാവ് രാജ്ഞിയെ ഉപേക്ഷിച്ച് ജ്ഞിയെ വിവാഹം ചെയ്തു.  മൂർ ചടങ്ങുകളിൽ പങ്കെടുത്തില്ല.
തോമസ് മൂർ എല്ലാ സ്ഥാനങ്ങളിൽ നിന്നും നിഷ്കാസിതനായി.
ഇംഗ്ലണ്ടിന് പ്രത്യേകം സഭയുണ്ടായി .
മാത്രമല്ല.
രാജാവിനെതിരെ ഗൂഢാലോചന നടത്തി എന്നു പറഞ്ഞ് രാജ്യദ്രോഹിയായി വിചാരണ ചെയ്ത് തലയറുത്ത് കൊന്നു.
1535ൽ ആയിരുന്നു ആ സംഭവം .
1935ൽ സഭ തോമസ് മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു -

ഉട്ടോപ്യ
(വിക്കി)
ഒരു സാങ്കല്പിക ദ്വീപ്‌ ആണ് ഉട്ടോപ്യ. അവിടെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഉട്ടോപ്യ എന്ന കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ലാറ്റിൻ ഭാഷയിലാണ് ഈ കൃതി എഴുതിയിരിക്കുന്നത്. എല്ലാവിധ സുഖങ്ങളും അനുഭവിച്ച് മാതൃകാപരമായി ജീവിതം നയിക്കുന്നവരാണ് ഉട്ടോപ്പിയക്കാർ. വ്യക്തികളുടെ താല്പര്യങ്ങൾക്കല്ല സമൂഹത്തിന്റെ പൊതു നന്മക്കായിരുന്നു ഉട്ടോപ്പിയയിൽ സ്ഥാനം .അവിടുത്തെ നീതി ന്യായ നിർവഹണത്തെ സംബന്ധിച്ചും, ജനസംഖ്യയെ പറ്റിയും കൃഷിയും കൈതൊഴിലുകളെക്കുറിച്ചും കഥാകാരൻ വിശദീകരിക്കുന്നുണ്ട് . എല്ലാവർക്കും ആറു മണിക്കൂർ ജോലി ആണവിടെ. എന്നാൽ ഏതു തൊഴിലും മാറി മാറി സ്വീകരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അവിടുത്തുകാർക്ക് സ്വർണത്തോട് വെറുപ്പാണ്. അങ്ങനെ മാതൃകാപരമായ സമൂഹത്തിന്റെ രൂപരേഖ ഉട്ടോപ്യ എന്ന കൃതിയിൽ കാണാം.

ഉട്ടോപ്യ മാത്രമല്ല
കൃതി.