10-03-19

✴✴✴✴✴✴✴✴✴✴

 വാരാന്ത്യാവലോകനം

🌹🌻🌹🌻🌹🌻🌹🌻🌹🌻
മാർച്ച് 4 മുതൽ 10 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻

അവതരണം
➖➖➖➖➖

പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)

അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)

🌹🌻🌹🌻🌹🌻🌹🌻🌹🌻

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

അരനൂറ്റാണ്ടിലേറെക്കാലം ഫോക്ലോർ രംഗത്തു നിറഞ്ഞുനിന്ന് വിസ്മയമായി മാറിയ ശ്രീ.എം.വി.വിഷ്ണുനമ്പൂതിരി മാഷ് ഇന്നലെ അന്തരിച്ചു. മലയാളത്തിന് നാടോടിവിജ്ഞാനത്തിന്റെ അർത്ഥതലങ്ങൾ വിശദീകരിച്ച ആദ്യപഥികരിൽ പ്രമുഖനായ വിഷ്ണു മാഷിന് തിരൂർ മലയാളം ഗ്രൂപ്പിന്റെ പ്രണാമം🙏🙏

തിരൂർ മലയാളം ചാനൽ വെെവിധ്യമാർന്ന പരിപാടികളോടെ മുന്നേറിക്കൊണ്ടിരിക്കുന്നു... അണിയറപ്രവർത്തകർക്ക്...പ്രത്യേകിച്ച് പ്രവീൺ മാഷിനും അശോക് മാഷിനും അഭിനന്ദനങ്ങൾ🤝🤝

 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egcUV

🌹🌻🌹🌻🌹🌻🌹🌻🌹🌻

മാർച്ച് 4_തിങ്കൾ
സർഗസംവേദനം

🌸🌺🌸🌺🌸🌺🌸🌺🌸🌺

അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)

🌸🌺🌸🌺🌸🌺🌸🌺🌸🌺

🌷തിങ്കളാഴ്ച സർഗ സംവേദനത്തിൽ, വായനയിൽ ബാല്യത്തിന്റെ ഗന്ധം നിറയ്ക്കുന്ന ശ്രീമതി വിമലാകുമാരിയുടെ ഓർമ്മക്കുറിപ്പുകൾ_ 'ഓർമ്മയിൽ മുളക്കുന്ന വിത്തുകൾ' ക്കുള്ള വായനക്കുറിപ്പാണ് പരിചയപ്പെടുത്തിയത്... നൈർമ്മല്യവും കുളിരുമുള്ള ഈ നീരൊഴുക്കിൽ മുങ്ങി നിവരുന്നത് ഏവരിലും ഗൃഹാതുരതയുളവാക്കുമെന്നതിൽ സംശയമില്ല.

🌷പിന്നീട് താഹാ ജമാലിന്റെ ' മറുക്' എന്ന കവിതാ സമാഹാരത്തിന് വിജു മാഷ് തയ്യാറാക്കിയ വായനക്കുറിപ്പാണ് പങ്കുവെച്ചത്.... മനുഷ്യ മനസ്സിന്റെ അകം പുറങ്ങൾ വെളിപ്പെടുത്തുന്ന മഴയും പ്രണയവും പരിസ്ഥിതിയും വിഷയമായ ഈ കവിതാ സമാഹാരം വർത്തമാനകാലത്തിന് കണ്ണാടി കൂടിയാണ്.


🌷ടി പി രാജീവന്റെ ക്രിയാ ശേഷം എന്ന നോവലിന് രതീഷ് മാഷ് തയ്യാറാക്കിയ വായനക്കുറിപ്പ് പിന്നാലെയെത്തി
എം.സുകുമാരന്റെ 'ശേഷക്രിയ'യുടെ തുടർച്ചയായി എഴുതിയ നോവലത്രേയിത്, രസകരമായി കഥ പറയാനായെങ്കിലും പറയാനുദ്ദേശിച്ചത് മുഴുവൻ ശക്തിയോടെ പറഞ്ഞു തീർത്തു എന്ന് ആശ്വസിക്കാനാകില്ല.

🌷വാസുദേവൻ മാഷ്, പവിത്രൻ മാഷ്, രജനി ടീച്ചർ, വിജു മാഷ്, സുദർശൻ മാഷ്, വെട്ടം ഗഫൂർ മാഷ്, പ്രജിത ടീച്ചർ, രജനി ടീച്ചർ, ശ്രീല ടീച്ചർ തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തിച്ചേർന്നു

🌹🌻🌹🌻🌹🌻🌹🌻🌹🌻
മാർച്ച് 5_ചൊവ്വ
ചിത്രസാഗരം
🌸🌺🌸🌺🌸🌺🌸🌺🌸🌺

അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)

🌸🌺🌸🌺🌸🌺🌸🌺🌸🌺

🌷മനസ്സ് കാലിയാണെന്ന് പറഞ്ഞെങ്കിലും ചൊവ്വ വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീയുടെ മനക്കരുത്തിന് ഉത്തമോദാഹരണമായ മെക്സിക്കൻ ചിത്രകാരി ഫ്രിദ കാഹ്ലോയെയും കൂട്ടിയാണ് പ്രജിത ടീച്ചർ പ്രത്യക്ഷപ്പെട്ടത്... റിയലിസ്റ്റിക്, സിംബോളിക്, സർ റിയലിസ്റ്റിക് സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച ചിത്രകാരിയത്രേ ഇവർ..

 അവരുടെ ജീവചരിത്രം പരിചയപ്പെടുത്തിക്കൊണ്ടുള്ള സുധീഷ് മാഷിന്റെ ഓഡിയോ ക്ലിപ്പ്, സിനിമാ നാടക ഡയറിക്കുറിപ്പ് ലിങ്കുകൾ, (Thorn Necklace, Two Fridas) തുടങ്ങി പ്രശസ്ത ചിത്രങ്ങൾ, എല്ലാം ചേർത്ത് അതി മനോഹരമായ വിരുന്നു തന്നെയായിരുന്നു ചിത്ര സാഗരം...

🌷രതീഷ് മാഷ്, ബിജു മാഷ്, വെട്ടം ഗഫുർ മാഷ്, രജനി ടീച്ചർ, പ്രമോദ് മാഷ്, വാസുദേവൻ മാഷ്, രവീന്ദ്രൻ മാഷ്, സ്വപ്ന ടീച്ചർ, ശ്രീല ടീച്ചർ, യൂസുഫ് മാഷ്, സുദർശൻ മാഷ്, തുടങ്ങിയവർ വനിതാ ദിന ചിത്ര സാഗരോദയത്തിനും അസ്തമനത്തിനും ദൃക്സാക്ഷികളായി...

🌹🌻🌹🌻🌹🌻🌹🌻🌹🌻

മാർച്ച് 6_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം

🌸🌺🌸🌺🌸🌺🌸🌺🌸🌺


അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)

🌸🌺🌸🌺🌸🌺🌸🌺🌸🌺

🌷ആറു മലയാളിക്ക് നൂറു മലയാളം എന്ന പംക്തിയിൽ  ഇതിനു മുമ്പുള്ള ആഴ്ചയിലെ കണ്ണൂർ ഭാഷഭേദത്തിന് തുടർച്ചയെന്നോണം നമ്പൂതിരിസമുദായത്തിലെ ഭാഷാഭേദത്തെയാണ് ഇത്തവണ പവിത്രൻ മാഷ് പരിചയപ്പെടുത്തിയത്. ഇവരുടെ  ഭാഷണത്തിലെ പദ സവിശേഷത ,വിഭക്തി പ്രത്യയങ്ങളുടെ ചേർച്ച, ക്രിയാ പ്രയോഗങ്ങൾ, ബന്ധ പദങ്ങൾ, വാക്യഘടന എന്നിവ ഉദാഹരണസഹിതം പവിത്രൻ മാഷ് പരിചയപ്പെടുത്തി .ഈ പരിചയപ്പെടുത്തിയത് എല്ലാം ഒന്നുകൂടി ഉറപ്പിക്കാൻ ഉതകുന്നതായിരുന്നു ശ്രീ. ദാമോദരൻ മാഷുമായി പവിത്രൻ മാഷ്  നടത്തിയ അഭിമുഖം .ഇതിനെല്ലാം പുറമേ നമ്മുടെയെല്ലാം പ്രിയങ്കരനായ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുമായുള്ള ടിവി അഭിമുഖ ലിങ്കും, ദേശാടനത്തിലെ സംഭാഷണവും മാഷ് പോസ്റ്റ് ചെയ്തിരുന്നു. അഭിനന്ദനങ്ങൾ മാഷേ🤝

🌷തുടർന്നുവന്ന ചർച്ചയിൽ വിജു മാഷ്, കവിത ടീച്ചർ, പ്രമോദ് മാഷ്, സുദർശനൻ മാഷ്, വാസുദേവൻ മാഷ് ,കല ടീച്ചർ ,ഗഫൂർ മാഷ്, അത്തിപ്പറ്റ രവി മാഷ് ,സീത ,രതീഷ് മാഷ്, രജനിടീച്ചർ, കൃഷ്ണദാസ് മാഷ് ,രമ ടീച്ചർ ,രജനി സുബോധ് ടീച്ചർ, പ്രജിത,സ്വപ്ന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്തവരിൽ ഭൂരിഭാഗവും ഈ ഭാഷാഭേദത്തിൽ തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തിയതും.

🌹🌻🌹🌻🌹🌻🌹🌻🌹🌻

മാർച്ച് 7_ വ്യാഴം
ലോകസിനിമ

🌸🌺🌸🌺🌸🌺🌸🌺🌸🌺

അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)

🌸🌺🌸🌺🌸🌺🌸🌺🌸🌺

🌷ലോകപ്രശസ്തരായ വനിത സിനിമാസംവിധായകരെയും അവരുടെ സിനിമകളെയുമാണ് വിജു മാഷ് ലോകസിനിമ വേദിയിൽ പരിചയപ്പെടുത്തിയത്. വിവരണങ്ങൾ ഫ്രിദയുടേതൊഴിച്ച് ബാക്കിയെല്ലാം ഇംഗ്ലീഷിൽ ആയതിനാൽ ആസ്വാദനത്തിൽ അല്പം ബുദ്ധിമുട്ട് വായനക്കാർക്ക് നേരിട്ട് ഉണ്ടാകാം. എങ്കിലും ഇത്രയും സംവിധായകരെ ക്കുറിച്ചുള്ള.... അവരുടെ സിനിമകളെക്കുറിച്ചുള്ള... വിവരങ്ങൾ കണ്ടെത്തിയതിൽ മാഷിന് അഭിനന്ദനങ്ങൾ🤝🤝
🌷പരിചയപ്പെടുത്തിയ സിനിമകൾ
Frida
Point break
Near dark
The hurt locker
Zero dark thirty
Blue steel

🌷പരിചയപ്പെടുത്തിയ സിനിമാസംവിധായകർ
Katheryn Bigelow
Sofia Cappola
Patty Jenkins
Jane Campion
Penny Marshal

🌷രതീഷ് മാഷ് ,പ്രജിത, രജനി ടീച്ചർ ,ബിജു മാഷ് പവിത്രൻ  മാഷ്,സീത, ഗഫൂർ മാഷ് ,രജനിടീച്ചർ ആലത്തിയൂർ, പ്രമോദ് മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🌹🌻🌹🌻🌹🌻🌹🌻🌹🌻

മാർച്ച് 8_വെള്ളി
സംഗീതസാഗരം

🌸🌺🌸🌺🌸🌺🌸🌺🌸🌺

അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)

🌸🌺🌸🌺🌸🌺🌸🌺🌸🌺

🌷നെറ്റ് പ്രോബ്ലം കാരണം 10 35 നാണ് സംഗീതസാഗരം ആരംഭിച്ചത്. വനിതാദിനത്തോടനുബന്ധിച്ച സംഗീതസാഗരം ആകയാൽ ഒരു വനിതയെ തന്നെയാണ് ടീച്ചർ ആദ്യം പരിചയപ്പെടുത്തിയത്. സിസ്റ്റർ ലിനറ്റ്_ കേരളത്തിനകത്തും പുറത്തും സംഗീതകച്ചേരികൾ അവതരിപ്പിച്ച ഏക കന്യാസ്ത്രീ ...സിസ്റ്ററെ കുറിച്ചുള്ള സമഗ്ര വിവരത്തെതുടർന്ന് അടുത്തതായി സംഗീതസാഗരവേദിയിലെത്തിയത് 62 വയസ്സായ... സംഗീതാസ്വാദകയായ ഒരു ആന മുത്തശ്ശിയായിരുന്നു. കാഴ്ചശക്തിയില്ലാത്ത ഈ ആന മുത്തശ്ശിയുടെ സംഗീതപ്രേമം പ്രശസ്ത ബ്രിട്ടീഷ് പിയാനോയിസ്റ്റ് ബാർട്ടൻ  ലോകത്തെ ഈ വാർത്ത അറിയിച്ചത്. അദ്ദേഹത്തിൻറെ പിയാനോ വായനയ്ക്കൊപ്പം സംഗീതം ആസ്വദിക്കുന്ന ആന മുത്തശ്ശിയുടെ വീഡിയോ ലിങ്ക് ടീച്ചർ പോസ്റ്റ് ചെയ്തിരുന്നു.
🌷രാവേറെയായി എങ്കിലും ഞങ്ങളുണ്ട് കൂടെ🤝🤝 എന്നുപറഞ്ഞുകൊണ്ട് വാസുദേവൻ മാഷ്, രജനി ടീച്ചർ ആലത്തിയൂർ, പ്രജിത, പവിത്രൻ മാഷ്, ഗഫൂർ മാഷ് ,പ്രിയ ,വിജു മാഷ് എന്നിവർ സംഗീത സാഗരത്തിൽ കൂട്ടുചേർന്നു.

🌹🌻🌹🌻🌹🌻🌹🌻🌹🌻

മാർച്ച് 9_ശനി
നവസാഹിതി

🌸🌺🌸🌺🌸🌺🌸🌺🌸🌺

അവതരണം_ഗഫൂർമാഷ്(KHMHSSആലത്തിയൂർ)

🌸🌺🌸🌺🌸🌺🌸🌺🌸🌺

🌷ലോക വനിത ദിനത്തോട് ചേർന്നുനിൽക്കുന്ന നവസാഹിതി ആയിരുന്നു ഇത്തവണത്തേത്. പതിവുപോലെ എഴുത്തുകൾക്കൊപ്പം ശബ്ദവും നവസാഹിതിക്ക് മാറ്റുകൂട്ടി👌
🌷ഗ്രൂപ്പ് അംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന ടീച്ചറുടെ ആത്മായനം തീക്ഷണ ഭാവങ്ങളിലൂടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.. ഇത്തവണ ടീച്ചറിന് പനിയായതിനാൽ ഓഡിയോ ലഭ്യമായില്ല ഏതായാലും വാസുദേവൻ മാഷ്ടെ വക കുറച്ച് ടാബ്ലറ്റ്സ് ഇമോജി യായി ടീച്ചറിന് അയച്ചുകൊടുത്തതുകൊണ്ട് അടുത്തയാഴ്ച ആ ശബ്ദ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
🌷പിന്നീട് ശ്രീല ടീച്ചർ കൊണ്ടുവന്ന മഴ എല്ലാവരെയും മഴ ഓർമ്മകളിലേക്ക് നടത്തി...  ഈണത്തിൽ ചൊല്ലാൻ കഴിയുന്ന കവിത👌
🌷ഷഹീറ ടീച്ചറുടെ മൃത്യുഞ്ജയം എല്ലാ ആരവങ്ങളും ഒടുങ്ങുമ്പോൾ ബാക്കിയാവുന്ന ശൂന്യത ഓർമ്മിപ്പിക്കുന്നു .12 സെക്കൻഡ് മാത്രമുള്ള ശബ്ദ സാന്നിധ്യം പൂർത്തിയാക്കാമായിരുന്നില്ലേ ടീച്ചറെ..
🌷ദേവി ടീച്ചർ എഴുതിയ പെണ്ണ് വേഷപ്പകർച്ചകളുടെ സ്ഥിരം വേദി ..
🌷ദിവ്യയുടെ പ്രിയസഖിക്കൊപ്പം നമ്മുടെ മനസ്സില ആഗ്രഹങ്ങൾ തന്നെയല്ലേ..🤔 ആലാപനവും ദിവ്യയുടേത് തന്നെയായിരുന്നു.
🌷ഒരിക്കൽ വന്നതാണെങ്കിലും എത്ര വായിച്ചാലും ,പൂരിപ്പിച്ചാലും മനസ്സിലാവാത്ത സമസ്യ തന്നെയായിരുന്നു ഗസ്ന ഗഫൂറിനെ കലത്തിലെ വറ്റ് ശരിക്കുമൊരു വേവൽ അനുഭവപ്പെട്ടു..
🌷തുടർന്നുവന്ന ലാലു.കെ.ആർ എഴുതിയ മിനിക്കഥ ഹൃദ്രോഗം👌👌👌
🌷മലയാളസാഹിത്യത്തിലെ ആദ്യത്തെ കൂട്ടുകവിത... വാസുദേവൻ മാഷ്&ശ്രീല  ടീച്ചർ എഴുതിയ അറിയാതിരിക്കാൻ നമ്മുടെ  തിരൂർ മലയാളത്തിന് ...നമ്മുടെ നവസാഹിതിക്ക് സ്വന്തം.അഭിനന്ദനങ്ങൾ പ്രിയ ചങ്ങാതിമാരേ🤝🤝
🌷അച്ഛനോർമ്മകളിൽ ഇത്തവണ നരേന്ദ്രൻ എഴുതിയ പൂതം ആയിരുന്നു.തന്മയത്വമാർന്ന രചന🤝
🌷അവസാന ഇനം ഗഫൂർ മാഷ് തയ്യാറാക്കിയ യാത്രവിവരണം ആയിരുന്നു .അത് പിന്നെ പറയേണ്ടതില്ലല്ലോ 😊എല്ലാ ദൃശ്യചാരുതയും ഒത്തിണങ്ങിയ ഒരുഗ്രൻ വിവരണം..
🌷ഷമീമ ടീച്ചർ ,ശ്രീല ടീച്ചർ, സബുന്നിസ ടീച്ചർ, രജനി ടീച്ചർ ,സുദർശനൻമാഷ്, വാസുദേവൻ മാഷ് ,ബിന്ദു ടീച്ചർ ,കൃഷ്ണദാസ് മാഷ്, രതീഷ് മാഷ് ,വിജു മാഷ്, സീത ടീച്ചർ ,പ്രവീൺ മാഷ് തിരുനാവായ ,പ്രജിത, രമ ടീച്ചർ ,രജനി ടീച്ചർ ആലത്തിയൂർ ,ജസീന ടീച്ചർ ,പവിത്രൻ മാഷ് എന്നിവർ ഇന്നത്തെ നവസാഹിതി ഇടപെടലുകളിലൂടെ സജീവമാക്കി.

🌹🌻🌹🌻🌹🌻🌹🌻🌹🌻


ഇനി ഈ ആഴ്ചയിലെ വാരതാരം  ആരെന്നു നോക്കാം😍😍 മലയാളസാഹിത്യത്തിലെ ആദ്യ കൂട്ടകവിത എഴുതിയ വാസുദേവൻ മാഷ്&ശ്രീല ടീച്ചർ.. അവരാകട്ടെ ഈ ആഴ്ചയിലെ മിന്നും താരങ്ങൾ🌟🌟 പ്രെെംടെമുകളിലും  സജീവമായി ഇടപെടുന്ന ഈ രണ്ടുപേർക്കും തിരൂർ മലയാളം കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ🤝🤝💐💐🍬🍬
ഇനിയുമിനിയും സർഗസൃഷ്ടികൾ നിങ്ങളിലൂടെ ജനിക്കട്ടെ..

🌹🌻🌹🌻🌹🌻🌹🌻🌹🌻

വായിക്കുക...വിലയിരുത്തുക..നിർദ്ദേശമറിയിക്കുക