10-02-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌼🌹🌼🌹🌼🌹🌼🌹🌼🌹🌼
ഫെബ്രുവരി 4 മുതൽ 10 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌼🌹🌼🌹🌼🌹🌼🌹🌼🌹🌼
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

നമ്മുടെ ചാനൽ മികവോടെ മുന്നേറിക്കൊണ്ടിരിക്കുന്നു."എന്റെ വിദ്യാലയം" പംക്തിയിൽ മൊറയൂർ കീഴ്മുറി സ്ക്കൂളിനെക്കുറിച്ചായിരുന്നു.(ഇത് കണ്ടു കഴിഞ്ഞ ശേഷം ആ വിദ്യാലയത്തിലെ അദ്ധ്യാപിക ഒത്തിരി സന്തോഷത്തോടെ വിളിച്ചിരുന്നു..)നേർമുഖം പംക്തിയിൽ കഥാകൃത്ത് സുധീഷ് ആയിരുന്നു അതിഥി.അത്തിപ്പറ്റ രവി മാഷ്ടെ ക്ലാസ്സ് അതിഗംഭീരം..അതുപോലെ സുജാത ടീച്ചർ അവതരിപ്പിക്കുന്ന കാതോടുകാതോരം പംക്തിയും ഉഷാറായി മുന്നോട്ടു പോകുന്നു.
പിന്നണിയിൽ കർമ്മനിരതരായ പ്രവീൺ വർമ്മ മാഷിനും, അശോക് മാഷിനും രതീഷ് മാഷിനും🤝🤝🤝🌷🌷🌷🍬🍬🍬


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏



തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼
ഫെബ്രുവരി 4_തിങ്കൾ
സർഗ്ഗസംവേദനം
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

⛱ ഇന്ന്സർഗ്ഗ സംവേദനത്തിൽ ഇതുവരെ സംവേദ്യമായ കുറിപ്പുകൾ ഓർമ്മിപ്പിച്ചു കൊണ്ട് ശ്രീകൃഷ്ണ ആലനഹള്ളിയുടെ സന്തപ്തൻ എന്ന ചെറുകഥാ സമാഹാരത്തിന്റെ ആസ്വാദനക്കുറിപ്പ് രതീഷ് മാഷ് പങ്കുവെച്ചു.കഥാകാരന് മലയാളത്തോടുള്ള അഭിനിവേശം അനാവരണം ചെയ്തുകൊണ്ടാണ് കുറിപ്പ് തുടങ്ങിയത്.

⛱സന്തപ്തൻ, സീമന്തം,പുഴ,ശ്രാവണം, എന്നീ നാലു കഥകളാണ് സമാഹാരത്തിലുള്ളത്, ഗ്രാമീണതയും പ്രണയവും പ്രണയഭംഗവും ആത്മസംഘർഷങ്ങളുമെല്ലാം സൂക്ഷ്മ ഭാവങ്ങളോടെ ആവിഷ്കരിച്ചിരിക്കുന്നു...

പിന്നീട് എം സുകുമാരന്റെ 'ശേഷക്രിയ'ക്കുള്ള ആസ്വാദനക്കുറിപ്പാണ് പരിചയപ്പെടുത്തിയത്.ആമുഖമായി അദ്ദേഹത്തിന്റെ രാഷ്ട്രീയം കൂടി സൂചിപ്പിച്ചു. അവർണ്ണനായ സഖാവിന്റെ കഥയാണിത്.പാർട്ടിക്കുള്ളിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന ഈ നോവൽ ഉദാത്തമെന്ന് പറയാനില്ലെങ്കിലും പാരായണ ക്ഷമമത്രേ..

⛱വിജു മാഷ്, പ്രജിത ടീച്ചർ, വെട്ടം ഗഫൂർ മാഷ്, ശ്രീല ടീച്ചർ, സുദർശൻ മാഷ്, സീതാദേവി ടീച്ചർ, പ്രവീൺ മാഷ്, ഹരിദാസ് മാഷ് തുടങ്ങിയവർ സംവേദനത്തിൽ സജീവമായിരുന്നു

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

ഫെബ്രുവരി 5_ചൊവ്വ
ചിത്രസാഗരം
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

⛱ഇന്നത്തെ ചിത്ര സാഗരത്തിലാകട്ടെ സ്പാനിഷ് നവോത്ഥാന ചിത്രകാരനായ എൽഗ്രിക്കോയെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്. എക്സ്പ്രഷനിസം, ക്യൂബിസം പ്രസ്ഥാനങ്ങളുടെ പൂർവ്വഗാമിയായിരുന്ന ഇദ്ദേഹം പിക്കാസോയുടെ കലാസൃഷ്ടികളുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടു.അദ്ദേഹത്തിന്റെ ജീവചരിത്രവും, സജയ് മാഷിന്റെ ഓഡിയോ ക്ലിപ്പും, പ്രശസ്ത ചിത്രങ്ങളും (ടൊലെ ഡോ നഗരം, രോമക്കുപ്പായമണിഞ്ഞ വനിത, ഓർഗാസോ പ്രഭുവിന്റെ ശവസംസ്കാരം) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളും വീഡിയോ സിനിമാ ലിങ്കുകളും ടീച്ചർ പങ്കുവെച്ചു.
⛱രതീഷ് മാഷ്, അശോക് മാഷ്, സീതാദേവി ടീച്ചർ, സബുന്നിസ ടീച്ചർ, പ്രമോദ് മാഷ്, രവീന്ദ്രൻ മാഷ് ,ശിവശങ്കരൻ മാഷ്, കൃഷ്ണദാസ് മാഷ്,പ്രിയ ടീച്ചർ, വെട്ടം ഗഫൂർ മാഷ്, ബിജുമോൻ മാഷ്, ദിനേഷ് മാഷ്, തുടങ്ങിയവർ എൽ ഗ്രിക്കോയ്ക്ക്  കൂട്ടുചേരാനെത്തിയിരുന്നു

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

ഫെബ്രുവരി 7_വ്യാഴം
ലോകസിനിമ
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

അവതരണം_വിജുമാഷ് (MSMHSS കല്ലിങ്ങൽപ്പറമ്പ്)

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

⛱സ്ത്രീപക്ഷ സിനിമകൾ കഴിഞ്ഞൂന്ന് തോന്നുന്നു..ഈയാഴ്ച കാണിച്ചത് എല്ലാം അടങ്ങിയ(ക്രെെം,പ്രണയം,തമാശ...)സിനിമകളായിരുന്നു.ഏതൊക്കെ സിനിമകളായിരുന്നു  എന്ന് നോക്കാം
🌷THE TEACHER
🌷GOOD FELLAS
🌷SARA'S NOTEBOOK
🌷THE SCIENCE OF SLEEP
🌷OCEAN'S ELEVEN

സിനിമകളുടെ വിവരണവും പോസ്റ്ററും ലിങ്കുകളും സിനിമാവേദിയെ ഹൃദ്യമാക്കി.ഇതിന്റെ കൂടെ നമ്മുടെ അത്തിപ്പറ്റ രവിമാഷ് പോസ്റ്റ് ചെയ്ത ഒറ്റാൽ സിനിമയുടെ ലിങ്കും സിനിമാസ്വാദകരുടെ ശ്രദ്ധയെ ആകർഷിച്ചു

⛱സിനിമാക്കൊട്ടകയിലേക്ക് കുറച്ചുപേരേ എത്തിയുള്ളൂ...ബാക്കിയുള്ളവർ അടുത്ത ടിക്കറ്റിൽ കയറിയിട്ടുണ്ടാകുമെന്ന് കരുതട്ടെ

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

ഫെബ്രുവരി 8_വെള്ളി
സംഗീതസാഗരം

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

⛱പാശ്ചാത്യശാസ്ത്രീയ സംഗീതലോകത്തെ പ്രതിഭയായ മൊസാർട്ടിനെയാണ് അവതാരക ഇന്ന് പരിചയപ്പെടുത്തിയത്. 41 വർഷത്തെ ജീവിതം കൊണ്ട് സംഗീതനഭസ്സിലെ  മിന്നും താരമായി മാറിയ മൊസാർട്ടിനെ മികച്ച രീതിയിൽത്തന്നെ ടീച്ചർ പരിചയപ്പെടുത്തി.
⛱മൊസാർട്ടിന്റെ ജീവിത രേഖ,പ്രശസ്തമായ ആൽബങ്ങൾ,ലിങ്കുകൾ എന്നിവ ഉപയോഗിച്ചുള്ള പരിചയപ്പെടുത്തൽ മൊസാർട്ടിനെ കൂടുതൽ അടുത്തറിയാൻ സഹായിച്ചു

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

ഫെബ്രുവരി 9_ശനി
നവസാഹിതി
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

⛱ഇന്നത്തെ നവസാഹിതി ഒരു വെടിക്കെട്ട് നവസാഹിതിയായിരുന്നു....കണ്ണും മനസ്സും നിറയ്ണ ദൃശ്യശ്രാവ്യ വിരുന്ന്...അതെ,അതായിരുന്നു ഇന്നത്തെ നവസാഹിതി

⛱ഇന്നത്തെ നവസാഹിതിയിലെ സൃഷ്ടികൾ എന്തൊക്കെയായിരുന്നു എന്ന് നോക്കാം...

🌷ഇതാണ് ഞാൻ ഏഴാം ഭാഗം_ ജസീന റഹീം
🌷അമ്മ_മുരളിക ദേവ്
🌷 ജീവരേഖ_ ശ്രീല അനിൽ
🌷 തീപ്പെട്ടി_ യൂസഫ് നടുവണ്ണൂർ
🌷അനന്ത വിഹായസ്സ്_ സുനിത ഗണേഷ് കണ്ണാടി ലത ലക്ഷ്മി
🌷അപരിചിതർ _ദിവ്യ
🌷 പരിണാമം_ ഗസ്ന ഗഫൂർ
🌷 പ്രഭാഷണത്തിന്റെ പ്രഭാവം_ പ്രൊഫസ്സർ പി എ വാസുദേവൻ
🌷മൗനം_ ദീപക് റാം *
🌷നിശബ്ദ കൊലയാളികൾ_ ശ്രുതി വി ദേവ്
🌷ഒരു മൊബൈൽ പെണ്ണുകാണൽ _ബിന്ദു എം വി
🌷അനന്തതഅനാമിക* *🌷അച്ഛൻ (ഓർമ്മക്കുറിപ്പ്) *🌷അച്ഛൻ (ഓർമ്മക്കുറിപ്പ്)_ നരേന്ദ്രൻ മാഷ്*

⛱ഓരോ സൃഷ്ടികളുടെയും കൂടെ അത് രചിച്ചവരുടെ ശബ്ദത്തിൽ ആ സൃഷ്ടി കേൾക്കാൻ കഴിയുക...അതൊരു രസം തന്നെയാ...നാലാം ക്ലാസുകാരി മുരളിക എന്തുരസായിട്ടാ അവളുടെ ആ കുഞ്ഞുവല്യ കവിത ആലപിച്ചിരിക്കുന്നത്..അതുപോലെ ദീപക് റാം എന്ന ദീപു ...ആകെമൊത്തം ഒരുത്സവപ്രതീതി...*

⛱സബുന്നിസ ടീച്ചർ, രവീന്ദ്രൻ മാഷ്,അശോക് സാർ,പ്രജിത,വിജു മാഷ്, രജനി ടീച്ചർ പേരശ്ശനൂർ, സീത ,ശ്രീല അനിൽ ടീച്ചർ, സ്വപ്ന ടീച്ചർ,ഷഹീറ ടീച്ചർ, ബിജു മാഷ്,സജിത്ത് മാഷ്, രജനി സുബോധ് ടീച്ചർ,രജനി ടീച്ചർ ആലത്തിയൂർ ,ഓമന ടീച്ചർ, സുഹറ ടീച്ചർ, ഷമീമ ടീച്ചർ,രമ ടീച്ചർ തുടങ്ങി ഒരു വൻനിര തന്നെ ആശംസകൾ അർപ്പിക്കാൻ ആവേശത്തോടെ വന്നു.. സത്യത്തിൽ ഇങ്ങനെയൊരു ആവേശമാണ് ഗ്രൂപ്പംഗങ്ങൾക്കിടയിൽ വേണ്ടതും

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

ഇനി ഈ ആഴ്ചയിലെ താരം ആരെന്നുനോക്കാം....
മനസിൽ രണ്ടുപേരുടെ പേരും അവരുടെ ആത്മാർത്ഥതയുമാണ് തെളിഞ്ഞുവന്നത്.....സർഗ്ഗസംവേദനം പംക്തിയിലൂടെപുസ്തകപരിചയം ഇക്കഴിഞ്ഞ തിങ്കളാഴ്ച 150 തികഞ്ഞു...അതോടൊപ്പം അനവധി  യാത്രാവിവരണങ്ങളും അനുഭവക്കുറിപ്പുകളും...വേറെയെവിടെ നമുക്കിങ്ങനെയൊരു വായനാനുഭവം കിട്ടും? ഇതിനു പിന്നിലുള്ള അധ്വാനത്തിന് രതീഷ് മാഷെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല...

ഈ ശനിയാഴ്ച നവസാഹിതി ഒരു വെടിക്കെട്ട് നവസാഹിതിയായി മാറിയത് ഗ്രൂപ്പംഗങ്ങൾ കണ്ടിട്ടുണ്ടാകും...ഓരോ സൃഷ്ടിക്കുമൊപ്പം സൃഷ്ടികർത്താവിനെയും ഗ്രൂപ്പിൽ അവതരിപ്പിച്ചപ്പോ...അവരുടെ ശബ്ദത്തിൽ സൃഷ്ടികൾ കേൾക്കാൻ ഇട വന്നപ്പോ തിരൂർ മലയാളം ഒന്നു ഞെട്ടിയിട്ടുണ്ടാകും...ഇതിനു പിന്നിലുള്ള അധ്വാനത്തിന് ഗഫൂർമാഷിനെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല..

പ്രിയരേ...രതീഷ് മാഷും ഗഫൂർമാഷും ആകട്ടെ നമ്മുടെ ഈയാഴ്ചയിലെ മിന്നും താരങ്ങൾ...

രതീഷ് മാഷ് & ഗഫൂർ മാഷ്.... മനസ്സുനിറഞ്ഞ അഭിനന്ദനങ്ങൾ ഇരുവർക്കും...

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼