09-12-18

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌹🌻🌹🌻🌹🌻🌹🌻🌹🌻
ഡിസംബർ 3മുതൽ 9 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSSപുതുപ്പറമ്പ്)
(അവലോകനദിവസങ്ങൾ_വ്യാഴം, വെള്ളി)
ചാനൽ അവലോകനസഹായം__രതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌹🌻🌹🌻🌹🌻🌹🌻🌹🌻

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

നമ്മുടെ ചാനൽ പരിപാടികൾ അതിഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.....അശോക് മാഷ്& പ്രവീൺ മാഷ്..
ചാനലിന്റെ ഊർജ്ജസ്രോതസ്സായ നിങ്ങളിരുവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..


തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌹🌻🌹🙏🌹🌻🌹🌻🌹🌻🌹

ചാനൽ വിചാരം
(ഇക്കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ചാനൽ പരിപാടികളിലേക്ക് ഒരു എത്തിനോട്ടം)
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🏵എന്റെ വിദ്യാലയം

എന്റെ വിദ്യാലയം പംക്തിയിൽ ഈയാഴ്ച പാലക്കാട് മോയിൻസ് LPസ്ക്കൂളിനെയാണ് പരിചയപ്പെടുത്തിയത്.സ്ക്കൂളിലെ അക്കാദമികവും ഭൗതികവുമായ എല്ലാ നേട്ടങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഈ പംക്തിയിലൂടെ മോയിൻസ് സ്ക്കൂൾ നടത്തിയ...നടത്തിക്കൊണ്ടിരിക്കുന്ന മാതൃകാപ്രവർത്തനങ്ങൾ അഭിനന്ദനാർഹം തന്നെ.

🏵ഭാഷ വിചാരം

ഇത്തവണ തീയറ്ററിൽ ഇരുന്നാണ് ചാനൽ ഡയറക്ടർ അശോക് ഡിക്രൂസ് സാർ തൻറെ പ്രതിവാര പരിപാടിയായ ഭാഷാവിചാരം അവതരിപ്പിച്ചത്
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കേരളത്തിലെ സ്വന്തം മലയാളത്തെ ചലച്ചിത്രങ്ങളുടെ സഹായത്തോടെ രസകരമായി അവതരിപ്പിച്ച  പരിപാടിയായിരുന്നു ഭാഷ വിചാരം മമ്മൂട്ടി ആദ്യാവസാനക്കാരനായി നിന്നതും രസകരമായി.തൃശൂരിൽ എത്തിയപ്പോൾ ജയരാജ് വാര്യരെ മനസിലോർത്തു.


🏵പുസ്തകവിചാരം


പുസ്തക വിചാരത്തിൽ ഹെലൻ ഹെബിലയുടെ ഓയിൽ ഓൺ ദ വാട്ടർ എന്ന പുസ്തകത്തിൻറെ പരിഭാഷ എണ്ണപ്പാട യാണ് രതീഷ് കുമാർ മാഷ് അവതരിപ്പിച്ചത് വളരെ വിശദമായി അവതരിപ്പിച്ചു എണ്ണ ഫാക്ടറിയുടെ പശ്ചാത്തല ചിത്രങ്ങളും ഗംഭീരമായി.

🏵ആഴ്ചക്കണ്ണാടി

പുതുമയുള്ള ഒരു പരിപാടിയാണ് ഈ ആഴ്ചയിൽ അവതരിപ്പിച്ച ആഴ്ച കണ്ണാടി ഈയാഴ്ചത്തെ വാരികകളിൽ നിന്ന് ശ്രദ്ധേയമായ സാഹിത്യ സംഭാവന അവതരിപ്പിക്കുന്ന ഡോക്ടർ സി ഗണേഷ് അഭിനന്ദനമർഹിക്കുന്നു

🏵നേർമുഖം

നേർമുഖം ശ്രീ സി രാധാകൃഷ്ണനുമായി നടക്കുന്ന അഭിമുഖസംഭാഷണത്തിൽ നാല് ഭാഗമാണ് അവതരിപ്പിച്ചത് നോവലുകളിൽ കൈകഴുകി തൊടേണ്ട നല്ല മലയാളം അവതരിപ്പിക്കുന്ന അദ്ദേഹത്തിൻറെ സംഭാഷണവും ഹൃദ്യമായ അനുഭവമാണ്.


🏵സാഹിത്യവാർത്തകൾ

തിരൂർ മലയാളത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചാനൽ പരിപാടിയായി മാറാവുന്നതാണ് സാഹിത്യ വാർത്തകൾ രണ്ടാം ലക്കം ആണ് ഈയാഴ്ച അവതരിപ്പിക്കപ്പെട്ടത്.

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഡിസംബർ 3_തിങ്കൾ
സർഗ്ഗസംവേദനം
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവതരണം_രതീഷ് കുമാർമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🏵തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ പലവട്ടം ചർച്ച ചെയ്യപ്പെട്ട നോവൽ എൻമകജെയ്ക്ക് രതീഷ് മാഷെഴുതിയ ആസ്വാദനക്കുറിപ്പാണ് ആദ്യം അവതരിപ്പിച്ചത്.ഭരണകൂടം സ്വന്തം ജനതയ്ക്ക് മേൽ വിഷമഴയായി പെയ്തിറങ്ങിയപ്പോൾ തകർന്നു പോയ കാസർഗോടൻ വിദൂര ഗ്രാമത്തിന്റെ കഥയാണിത്. വനരോദനമാകുമായിരുന്ന ഒരു നാടിന്റെ ദീന രോദനം ലോകമെമ്പാടുമെത്തിച്ച ത്യാഗപൂർണ്ണമായ സത്യസന്ധത മതി ഈ നോവൽ അനശ്വരമാകാൻ. ഭാരതീയ സംസ്കാരമെന്നത് ഒറ്റയൊറ്റ ഗ്രാമീണ സ്വത്വത്തനിമയുടെ സഞ്ചയമാണെന്നും ഈ നോവൽ വ്യക്തമാക്കുന്നു.
🏵വിജു മാഷ്, വെട്ടം ഗഫൂർ മാഷ്, രജനി ടീച്ചർ, സീതാദേവി ടീച്ചർ, സജിത്ത് മാഷ് തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തി..

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഡിസംബർ 4_ചൊവ്വ
ചിത്രസാഗരം
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_പ്രജിത
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🏵ചൊവ്വാഴ്ച ചിത്ര സാഗരത്തിൽ, പ്രജിത ടീച്ചർ ,ലോകപ്രശസ്ത ഫ്രഞ്ച്ചിത്രകാരനും വാൻഗോഗിന്റെ ഉറ്റ ചങ്ങാതിയുമായ പോൾ ഗോഗിനെയാണ് പരിചയപ്പെടുത്തിയത്"

🏵ഇംപ്രഷനിസ്റ്റ്, പോസ്റ്റ് ഇംപ്രഷനിസ്റ്റ്, സിംബോളിക് ചിത്രകാരനായ അദ്ദേഹം ചിത്രകലയ്ക്കു വേണ്ടി ഫ്രാൻസിലെ തന്റെ കുടുംബവും സൗഭാഗ്യങ്ങളും വരെ ഉപേക്ഷിക്കുന്നു.. കല കാലം തെളിയിക്കുമെന്ന തത്വത്തിന്റെ ഉത്തമ മാതൃകയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ താഹിതി യൻ സ്ത്രീകൾ ബീച്ചിൽ, ചീട്ടുകളിക്കാർ, നൈറ്റ് കഫേ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളും ജീവചരിത്രവും വിക്കിചൊല്ലുകളും വീഡിയോ ലിങ്കുകളും ചിത്രങ്ങളും സഹിതം സമഗ്രവും സുന്ദരവുമായി ടീച്ചർ പരിചയപ്പെടുത്തി

🏵രതീഷ് മാഷ്, രജനി ടീച്ചർ, വിജു മാഷ്, ശ്രീല ടീച്ചർ, സുദർശൻ മാഷ്, വെട്ടം ഗഫൂർ മാഷ്, വാസുദേവ് മാഷ്, സലൂജ ടീച്ചർ, രജനി പ്രകാശ്, സീതാദേവി ടീച്ചർ, പ്രമോദ് മാഷ്, മഞ്ജുഷ ടീച്ചർ,ഷമീമ ടീച്ചർ  തുടങ്ങിയവരെല്ലാം വിചിത്ര സാഗരത്തിൽ  മുത്തുകൾ മുങ്ങിയെടുക്കാനെത്തിയിരുന്നു..

🌹🌻🌹🌻🌹🌻🌹🌻🌹🌻

ഡിസംബർ 6വ്യാഴം
ലോകസിനിമ
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം: വിജുമാഷ്
(MSM HSS കല്ലിങ്ങപ്പറമ്പ്)

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

വ്യാഴാഴ്ചകൾ തിരൂർ മലയാളത്തിന്റെ ഫിലിം ഫെസ്റ്റിവൽ ദിനങ്ങളാണ് ..
നമ്മുടെ പ്രിയങ്കരനായ വിജു മാഷ് ലോക സിനിമകൾ പരിചയപ്പെടുത്തുന്ന ദിനങ്ങൾ

📽 ലോകമെമ്പാടുമുള്ള ചലച്ചിത്രാരാധകരെ ഏറെ സ്വാധീനിച്ച 5 സിനിമകളാണ് വിജുമാഷിന്ന് പരിചയപ്പെടുത്തിയത് ..

🔲 സ്ട്രേഞ്ചേഴ്സ് ഓൺ എ ട്രെയിൻ (ഇംഗ്ലീഷ് ) ,ഗൂൾ (ഹിന്ദി) ,ഇൻസൈഡ് ഔട്ട് (ഇംഗ്ലീ) ,ദി ട്രൂമാൻ ഷോ (ഇംഗ്ലീ) ,റെസിഡന്റ് ഈവിൾ അപ്പോകാലിപ്സ് എന്നീ ലോക ക്ലാസിക് സിനിമകളാണ് മാഷിന്ന് പരിചയപ്പെടുത്തിയത്

🔵 ഓരോ സിനിമകളുടെയും വിശദമായ വിവരണങ്ങൾക്കൊപ്പം നിരവധി ചിത്രങ്ങളും മാഷ് പരിചയപ്പെടുത്തി

🔴 തുടർന്ന് ഓരോ സിനിമയുടെയും വീഡിയോ ലിങ്കുകളുമായി കടന്നു വന്ന പ്രജിത അവതരണത്തെ പരിപൂർണമാക്കി എന്നു പറയാം ..

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

▪▪▪▪▪▪▪▪▪▪
ഡിസം 7 വെള്ളി

🎼 സംഗീതസാഗരം 🎼
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം: രജനിടീച്ചർ
(GHSS പേരശ്ശനൂർ)

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

വെള്ളിയാഴ്ച രാവുകളെ സംഗീത സാന്ദ്രമാക്കുന്ന രജനി ടീച്ചറുടെ സംഗീത സാഗരം കൃത്യ സമയത്തു തന്നെ തുടങ്ങി ..

🎷 ഒരു ആത്മഹത്യാ ഭീഷണിയുമായാണ് ടീച്ചർ കടന്നു വന്നതു തന്നെ . ലോകത്ത് ഒരു പാട് പേരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഒരു ഗാനം പരിചയപ്പെടുത്താമെന്നും പറഞ്ഞ്

🎻 എന്നാൽ ആരും ആത്മഹത്യ ചെയ്യരുതേ എന്നൊരപേക്ഷയും ടീച്ചർ മുന്നോട്ടുവച്ചു ...
അതേതായാലും നന്നായി

🎹 ആത്മഹത്യാ ഗാനം എന്ന പേരിൽ അറിയപ്പെടുന്ന "ഗ്ലൂമി സൺഡേ" എന്ന ഗാനമാണ് ടീച്ചർ പരിചയപ്പെടുത്തിയത്

🎤 അതിബൃഹത്തായ ഒരു വിവരണം തന്നെയാണ് ടീച്ചർ ഗാനത്തിനായി അവതരിപ്പിച്ചത് .. മൃദുൽ കെ.വി. എന്ന ആസ്വാദകന്റെ കുറിപ്പാണ് ടീച്ചർ ഇതിനായി പ്രയോജനപ്പെടുത്തിയത്

🥁 സ്പീൽബർഗിന്റെ ഷിന്റ് ലേഴ്സ് ലിസ്റ്റ് എന്ന ലോകോത്തര സിനിമയിൽ ഈ ഗാനം പശ്ചാത്തല സംഗീതമായി ഉപയോഗിക്കുന്നുണ്ട്

🎧 ഗാനത്തിന്റെ വീഡിയോയും നമുക്കായി ടീച്ചർ പരിചയപ്പെടുത്തി .

🔵 തുടർന്നു നടന്ന വിലയിരുത്തൽ ചർച്ചയിൽ വാസുദേവൻമാഷ്, വിജു മാഷ് ,രതീഷ് മാഷ് ,ഗഫൂർ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഡിസംബർ 8_ശനി
നവസാഹിതി
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഒരു ഒന്നൊന്നര നവസാഹിതിയായിരുന്നു ഇന്നത്തേത്.വിഭവബാഹുല്യം ഏതു വായിക്കണമെന്നറിയാതെ കുഴക്കി..ഏതായാലും ഗഫൂർമാഷ്ടെ അഭിപ്രായം(pdfആയി ഒരുമാസത്തെ നവസാഹിതി പ്രസിദ്ധീകരിക്കൽ)സ്വാഗതാർഹം തന്നെ🙏🤝

കൃതികളിലൂടെ...

🏵പലരെ പ്രണയിക്കുന്നവൾ_ബഹിയ

🏵പുരകെട്ട്_ഗഫൂർ കരുവണ്ണൂർ

🏵ഒരേ ആകാശം_ശ്രീല അനിൽ

🏵ബാക്കി_സുനിത ഗണേശ്

🏵അവസാനമായൊന്ന്_ലാലു

🏵നിഴലനക്കങ്ങൾ_ഡോ.വിനീത അനിൽകുമാർ

🏵ഒരാൾക്ക് എത്ര മരണങ്ങളുണ്ട്_എം.ബഷീർ

🏵ശിശിരമുറയുമ്പോൾ_സുനിത ഗണേശ്

🏵പൂവ്_ദേവി.KS

🏵സ്വപ്നം_ശ്രീല അനിൽ

🏵ഡിസംബറിന്_ഷീലാറാണി

ഇനിയുമുണ്ട് സൃഷ്ടികൾ പേരുൾപ്പെടുത്താൻ...സ്ഥലപരിമിതിയാൽ ഉൾപ്പെടുത്തുന്നില്ല...നമ്മുടെ ആപ്പിലെ നവസാഹിതി ടാബിൽ  കയറൂ...സർഗസൃഷ്ടികൾ ആസ്വദിക്കൂ...

സ്വപ്നടീച്ചർ, സീത,പ്രജിത,രതീഷ് മാഷ്,ഷമീമ ടീച്ചർ,കല ടീച്ചർ,രജനി,പ്രിയ,പ്രമോദ്മാഷ്,വാസുദേവൻമാഷ്,ശിവശങ്കരൻ മാഷ്....തുടങ്ങി ഒരു വൻനിര അഭിപ്രായങ്ങൾ രേഖപ്പെടുത്തി നവസാഹിതിയെ സജീവമാക്കി...

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഇനി താരവിശേഷങ്ങളിലേക്ക്..... ഒരുപാടൊരുപാട് ചിത്രങ്ങളിലൂടെ ...നമ്മുടെ മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന ഗൃഹാതുരതകളെ മൃദുവായി തൊട്ടുണർത്തിയ തിരുവനന്തപുരം പോത്തൻകോട് HSലെഗീത ടീച്ചർ ആണ് ഈയാഴ്ചയിലെ മിന്നും താരം...🌟🌟🌟
ഗീതടീച്ചറേ....അഭിനന്ദനങ്ങൾ..💐💐

ഇനി ശ്രദ്ധേയമായ പോസ്റ്റ് ഏതെന്നു നോക്കാം...
ഇന്നത്തെ ജനയുഗം പത്രത്തിൽ വന്ന മധുരം എന്ന കവിതയാണ് മികച്ച പോസ്റ്റ്... മധുരം എഴുതിയ കൊര്ലം പൂയപ്പള്ളിHSലെ സുജാത അനിൽ ടീച്ചറാണ് ഈ കവിത പോസ്റ്റ് ചെയ്തതും...അതും ഒരു മധുരം...
സുജേ...ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ...💐💐

മധുരസ്മൃതികളുണർത്തിയ ഇരുവർക്കും മധുരമൂറുന്ന ആശംസകൾ🍬🍬🍫🍫

വാരാന്ത്യാവലോകനം പൂർണമാകുന്നു🙏