12-08-19

📚📚📚📚📚📚
പാവമൂസ
എം ഫൈസൽ

ലോഗോസ്
പേജ് 160
വില 160
എംടിയുടെ  പാതിരാവും പകൽവെളിച്ചവും എന്ന ആദ്യനോവലിൽ മൊയ്തീനെ സാഹിത്യ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരുന്ന നോവൽ വൈക്കം മുഹമ്മദ് ബഷീറിൻറെ ബാല്യകാലസഖിയാണ് .55 കൊല്ലത്തിനിപ്പുറം,എം ഫൈസലിന്റെ പാവമൂസയിൽ മൂസയും  പെങ്ങൾ ഉമ്മുസൽമയും അതേ നോവൽ വായിച്ചാണ് സാഹിത്യ ലോകത്തേക്ക് കടന്നുവരുന്നത് . 1944 പ്രസിദ്ധീകരിക്കപ്പെട്ട ആ നോവലിന് ഇന്നും എഴുപത്തിയഞ്ചിൻറെ ചെറുപ്പം! 1935-ൽ ആരംഭിച്ച് രണ്ടായിരത്തിൽ അവസാനിക്കുന്ന ഒരു കഥ പറയാൻ തുടങ്ങിയപ്പോൾ കാലം അടയാളപ്പെടുത്താൻ കണ്ടെടുത്ത ഒരു വഴിയാണ് അതെങ്കിലും,ആ കണ്ടെത്തൽ സുഖദമാണ്.

    പ്രലോഭനങ്ങളെ അടക്കാനാവാതെ പോകുന്ന മനസ്സുകൾ
അകപ്പെട്ടുപോകുന്ന വീഴ്ചയുടെ വലിപ്പവും, അവിടെനിന്ന്  കരകയറാനാകാതെ സ്വയം നശിച്ചും ബന്ധുക്കളെ നശിപ്പിച്ചും ഒടുവിൽ ഒരു ആർത്തനാദം പോലെ ഒടുങ്ങുകയും ചെയ്യുന്ന ദൈന്യതയാണ് പാവമൂസ നമ്മോട് പറയുന്നത് .

   അതി വിശുദ്ധവും സമ്പന്നവുമായിരുന്നു  മൂസയുടെ ബാല്യം .ഒരു സുഹൃത്തിൻറെ നിർബന്ധത്തിന് വഴങ്ങി മറുനാടിന്റെ സുരക്ഷിതത്വത്തിൽ വച്ച്  മദ്യപിക്കുന്നതോടെ ആജീവിതം മാറിമറിയുന്നു.ഹറാമെന്നുകരുതിയതൊക്കെ മെല്ലെ ഹലാലായിമാറി.ആരും ഇഷ്ടപ്പെടുന്ന സുന്ദരിയെത്തന്നെയാണ് നിക്കാഹ് കഴിച്ചത്.പേടി ഒഴിവാക്കാൻ കഴിച്ച ലഹരിയിലായിരുന്നു ചടങ്ങ് നടന്നത്.ഹജ്ജിന് പോയ  പിതാവ് മക്കത്തുവച്ച് അന്തരിച്ചതോടെ ആസക്തി മൂസയെ മൂടി.

സിനിമാ നിർമ്മാണം ജീവിതത്തെ സാമ്പത്തികമായുംമറ്റെല്ലാവിധത്തിലും തകർത്തു. ഭാര്യയുടെ കരച്ചിലും ബന്ധുക്കളുടെ ഉപദേശവും അയാളെ സ്പർശിക്കുന്നില്ല ഒരു ഘട്ടത്തിൽ അയാൾ സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ജന്മവാസന  അതിനനുവദിക്കുന്നില്ല    

മദ്യപാനത്തിനെതിരെയുള്ള ഉദ്ബോധനം എന്നാണ് ആദ്യഭാഗവായന തോന്നിപ്പിക്കുന്നതെങ്കിലും  അവസാനിക്കുമ്പോൾ കഥയോടെരാകർഷണമൊക്കെ തോന്നും.
     കാലത്തെ അടയാളപ്പെടുത്താൻ ചരിത്രസംഭവങ്ങൾ അവതരിപ്പിക്കുന്നത് പുതിയ സംഗതിയൊന്നുമല്ല.പക്ഷെ അതൊരു വച്ചുകെട്ടായി അനുഭവപ്പെടുന്നതിൽ അല്പം പുതുമ ഇല്ലാതെയുമില്ല.

രതീഷ് കുമാർ.
🌾🌾🌾🌾🌾🌾