09-06-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
☔☔☔☔☔☔☔☔☔☔
ജൂൺ 3 മുതൽ 9 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
☔☔☔☔☔☔☔☔☔☔
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSS പുതുപ്പറമ്പ്)
(അവലോകനദിവസം_വെള്ളി)
☔☔☔☔☔☔☔☔☔☔

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏
നമ്മുടെ ചാനലിൽ പുതിയ പംക്തി തുടങ്ങിയ സന്തോഷവാർത്ത ഏവർക്കും അറിയാമല്ലോ..കാണുക..അഭിപ്രായം പറയുക...

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?iഅഭിനന്ദിക്കാനുമെത്തിയിരുന്നു

ജൂൺ 3_തിങ്കൾ
സർഗസംവേദനം
🎪🎪🎪🎪🎪🎪🎪🎪🎪🎪
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🎪🎪🎪🎪🎪🎪🎪🎪🎪🎪

🔔തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ ധർമ്മരാജ് മടപ്പിള്ളിയുടെ കാപ്പി, ഹബീബ് സാലിമിയുടെ ടുണീഷ്യയിലെ പെണ്ണുങ്ങൾ [N.വിനോദ് ] തുടങ്ങിയ കൃതികളാണ് പരിചയപ്പെടുത്തിയത്.

🔔നോവലിനേക്കാൾ ,നിറഞ്ഞ കവിത എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് കാപ്പി.... പ്രകൃതിയെ പുതിയ വീക്ഷണകോണിലൂടെ നോക്കിക്കാണാൻ സഹായിക്കുന്ന പരിസ്ഥിതിക രചന കൂടിയാണിത്.. മിഴിവേറിയ കഥാപാത്രങ്ങൾ.. അവരുടെ ജീവിതം ഒരു നിലവിളിയായി ഉയർന്ന് തേങ്ങലായി പരിണമിക്കുന്നത് കാണാം...

🔔ഹബീബ് സലിമിയുടെ ടുണീഷ്യയിലെ പെണ്ണുങ്ങൾ ടുണീഷ്യയിലെ സ്ത്രീ അവസ്ഥകൾ മാത്രമല്ല അവിടെ സംഭവിച്ച സാമൂഹിക മാറ്റങ്ങൾ കൂടി തുറന്നു കാട്ടുന്നു.. മതവൽക്കരണവും സാംസ്കാരിക മാറ്റവും, പിന്നാലെയെത്തുന്ന വിപ്ളവവും ഭക്തിയും അന്ധവിശ്വാസങ്ങളും അസ്വസ്ഥമാക്കുന്ന ടുണീഷ്യൻ സമൂഹമാണീ കൃതിയിൽ പ്രതിഫലിക്കുന്നത്

🔔വിജു മാഷ്, പവിത്രൻ മാഷ്, ശിവശങ്കരൻ മാഷ്, സുദർശൻ മാഷ്, കവിത ടീച്ചർ, അശോക് മാഷ്, സീതാദേവി ടീച്ചർ, വെട്ടം ഗഫൂർ മാഷ്, മഞ്ജുഷ ടീച്ചർ, പ്രജിത ടീച്ചർ തുടങ്ങിയവർ പുസ്തക പരിചയത്തിനെത്തിച്ചേർന്നിരുന്നു

☔☔☔☔☔☔☔☔☔☔
ജൂൺ 4_ചൊവ്വ
ചിത്രസാഗരം
🎪🎪🎪🎪🎪🎪🎪🎪🎪🎪
അവതരണം_പ്രജിത (GVHSS ഫോർ ഗേൾസ്, തിരൂർ)
🎪🎪🎪🎪🎪🎪🎪🎪🎪🎪

🔔ചൊവ്വാഴ്ച ചിത്ര സാഗരത്തിൽ അമൂർത്ത ചിത്രകലാകാരനും ചിത്രകലയുടെ സമസ്ത ശാഖകളിലും കൈയ്യൊപ്പ് പതിപ്പിക്കുകയും ചെയ്ത ഡച്ച് ചിത്രകാരൻ പീത് മോൺട്രിയാനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്. മോഡേൺ ആർട്ടിന്റെ ഉപജ്ഞാതാവും കൂടിയായ ഇദ്ദേഹം ഇം പ്രഷനിസം, പ്ലാസ്റ്റിസിസം, ക്യൂബിസം, ഫോവിസം, തുടങ്ങിയ മേഖലകളിലും പ്രതിഭ തെളിയിച്ചു.... അദ്ദേഹത്തിന്റെ ജീവചരിത്രവും, ചിത്രകലാ സമ്പ്രദായങ്ങളും
രചനാ സവിശേഷതകളും,  ഓഡിയോ ക്ലിപ്പും, വീഡിയോ ലിങ്കുകളും പ്രശസ്ത ചിത്രങ്ങളും കലാകാരനെക്കുറിച്ചുള്ള കവിതയും, അദ്ദേഹത്തിന്റെ പ്രസിദ്ധ ഉദ്ധരിണിയും ടീച്ചർ പങ്കുവെച്ചു...

🔔പവിത്രൻ മാഷ്, സുദർശൻ മാഷ്, മഞ്ജുഷ ടീച്ചർ, ശിവശങ്കരൻ മാഷ്, ശ്രീല ടീച്ചർ, പ്രമോദ് മാഷ്, രവീന്ദ്രൻ മാഷ്, രജനി ടീച്ചർ, കൃഷ്ണദാസ് മാഷ്, രതീഷ് മാഷ് തുടങ്ങിയവരെല്ലാം മോൺട്രിയാനെ പരിചയപ്പെടാനും പ്രജിത ടീച്ചറെ അഭിനന്ദിക്കാനുമെത്തിയിരുന്നു

☔☔☔☔☔☔☔☔☔☔

ജൂൺ 5_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🎪🎪🎪🎪🎪🎪🎪🎪🎪🎪
അവതരണം_പവിത്രൻ മാഷ് (വലിയോറ സ്ക്കൂൾ)
🎪🎪🎪🎪🎪🎪🎪🎪🎪🎪
🔔മലയാള ഭാഷാഭേദത്തിന്റെ സൗന്ദര്യം വിശദമായ പഠനത്തിലൂടെ വ്യക്തമാക്കുന്ന പംക്തിയായ ആറുമലയാളിക്ക് നൂറു മലയാളം ഈയാഴ്ച പുതിയൊരു കെട്ടിലും മട്ടിലുമാണ് എത്തിയത്__സൂക്ഷിച്ചു വെയ്ക്കാൻ വളരെയേറെ ഉപകാരപ്രദമായ പി ഡി എഫ് രൂപത്തിൽ....
🔔പെട്ടെന്നുള്ള ഈ മാറ്റം സ്ഥിരവായനക്കാരെ അമ്പരിപ്പിച്ചെങ്കിലും പിന്നീട് ഇതുൾക്കൊള്ളാൻ ഗ്രൂപ്പംഗങ്ങൾക്കായി എന്നത് നല്ലൊരു കാര്യം തന്നെ🤝🤝🤝🤝🙏🙏

🔔മലയാളം നാട്ടുഭാഷാപഠനം,മാപ്പിള മലയാളം പഠനം,അറബി മലയാളം പഠനം എന്നിവയെക്കുറിച്ച് വിശദമായി തന്നെ ഈ pdf ൽ  പവിത്രൻ പഠിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
🔔പ്രവീൺമാഷ്,രതീഷ് മാഷ് എന്നിവർ pdf നെ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ അവതരിപ്പിച്ചു.
🔔സുദർശനൻ മാഷ്,ഗഫൂർമാഷ്,സീത, തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

☔☔☔☔☔☔☔☔☔☔

ജൂൺ 6_വ്യാഴം
ലോകസിനിമ
🎪🎪🎪🎪🎪🎪🎪🎪🎪🎪
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🎪🎪🎪🎪🎪🎪🎪🎪🎪🎪


🔔ലോകസിനിമാവേദി കീഴടക്കാൻ ഫ്രഞ്ച് സിനിമകളുമായാണ് ഈയാഴ്ച വിജുമാഷ് വന്നത്.പ്രദർശനത്തിന് വന്ന വയലൻസും റൊമാൻസും നിറഞ്ഞ ലോകോത്തര സിനിമകളിതാണ്👇👇
🏵HIGH TENSION
🏵A PROPHET
🏵ROAD GAMES
🏵THE TRIPETS OF BELLEVILLE
🏵RUST AND BORN

🔔സിനിമാവിശദീകരണവും ലിങ്കുകളും സിനിമാസ്വാദകർക്ക് വളരെയേറെ ഉപകാരപ്പെട്ടു.സ്ക്കൂൾ തുറന്ന ദിവസമായതിനാലാകാം  സുദർശനൻ മാഷ്,രതീഷ് മാഷ്,ഗഫൂർ മാഷ്,പവിത്രൻ മാഷ്,ശ്രീ..രജനി ടീച്ചർ എന്നിവർ മാത്രമാണ് ലോകസിനിമാവേദിയേ സജീവമാക്കാൻ എത്തിയത്.

☔☔☔☔☔☔☔☔☔☔

🎼🎼🎼🎼🎼🎼🎼🎼🎼🎼
ജൂൺ 7 വെള്ളി

🎷 സംഗീതസാഗരം 🎷

അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🎻🎻🎻🎻🎻🎻🎻🎻🎻🎻

വെള്ളിയാഴ്ചരാവുകളെ സംഗീത സാന്ദ്രമാക്കുന്ന രജനി ടീച്ചറുടെ സംഗീതസാഗരം പംക്തി കൃത്യ സമയത്തു തന്നെ ആരംഭിച്ചു

🎷 ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള അനുഷ്ഠാനഗീതമായ "കുംഭപ്പാട്ട് " എന്ന നാടൻ സംഗീതമാണ് ടീച്ചറിന്ന് തിരൂർ മലയാളത്തിനായി കാഴ്ചവെച്ചത്

🎻 വിശദമായ ഒരു വിവരണവും നിരവധി ഗാനങ്ങളും ടീച്ചർ പരിചയപ്പെടുത്തി . താൽപ്പര്യമുള്ളവർക്കായി കൂടുതൽ വീഡിയോ/ യു ട്യൂബ് ലിങ്കുകളും ടീച്ചർ പങ്കുവെച്ചു

🔴 നിരവധി പേർ അഭിപ്രായങ്ങൾ കൊണ്ടും കൂട്ടിച്ചേർക്കലുകൾ കൊണ്ടും സംഗീതസാഗരത്തെ സമ്പന്നമാക്കി ..
രതീഷ് മാഷ്, ഗഫൂർ മാഷ്, സുദർശൻ മാഷ്, രവീന്ദ്രൻ മാഷ്, വാസുദേവൻ മാഷ്, വിജു മാഷ്, ശ്രീല ടീച്ചർ, സീത ടീച്ചർ, അജീഷ് മാഷ്, പ്രജിത ടീച്ചർ, കല ടീച്ചർ,പവിത്രൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ പങ്കുവെച്ചു

🔲 അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർക്കും നിർദേശങ്ങൾ വച്ചവർക്കും  നന്ദി പറയാനും ടീച്ചർ മറന്നില്ല.. 🙏🏻🙏🏻

☔☔☔☔☔☔☔☔☔☔

ജൂൺ 8_ശനി
നവസാഹിതി
🎪🎪🎪🎪🎪🎪🎪🎪🎪🎪
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🎪🎪🎪🎪🎪🎪🎪🎪🎪🎪
പതിവുപോലെ കണ്ണും കാതും മനസ്സും കുളിർപ്പിക്കുന്ന നവസാഹിതി....ഗഫൂർ മാഷേ🙏🙏🤝🤝🌹
🌹
ടി കെ എം കോളേജിലെ സ്വാതന്ത്ര്യത്തിൽ നിന്നും ഫാത്തിമ കോളേജിലെ ഒറ്റപ്പെടലിലേക്ക് ഒതുങ്ങിക്കൂടേണ്ടി വന്ന കോളേജു ജീവിതം നമുക്കു മുന്നിൽ തുറന്നു കാണിക്കുന്ന ജസീന ടീച്ചറുടെ ഇതാണ് ഞാൻ
🌹ഒഴിഞ്ഞുപോകാൻ പണിപ്പെടുന്ന...ഹൃദയത്തിൽ കുടികിടപ്പു നടത്തിയ  പ്രണയം.. ശ്രീല ടീച്ചർ എഴുതിയ അസാധു👌
🌹നിശ്ശബ്ദമായെത്തി ഇരുട്ടിലേക്കാഴ്ത്തുന്ന ഒച്ചയെ ഭയക്കുന്ന പൊന്നെഴുത്ത് _ സുനിത ഗണേശ് എഴുതിയ  ഒച്ച
🌹പ്രണയിനിയെ..മഴയെ.. കാത്തിരിക്കുന്ന കാമുകൻ... ലാലൂർ വിനോദ് എഴുതിയ നീ വരുവോളം
🌹പുറത്തുകാത്തിരിക്കുന്ന കഴുകൻ കണ്ണുകൾ കൊത്തിപ്പറിക്കാതെ പെൺകുഞ്ഞുങ്ങളെ കാക്കുന്ന അമ്മമാരുടെ വ്യഥ വായനക്കാരിലും നിറയ്ക്കുന്ന ജെസി ടീച്ചർ എഴുതിയ ജീവപര്യന്തം
🌹തളരുമ്പോൾ ചേർത്തുപിടിക്കാൻ ആരുമില്ലാത്തവൾ... മേൽവിലാസമില്ലാത്തവൾ.. റൂബി എഴുതിയ കവിത
🌹ചോദ്യങ്ങൾ ഉയർത്താൻ അശക്തരായി..സമൂഹത്തിനു മുന്നിൽ വലിയ ചോദ്യചിഹ്നമായി മാറുന്നു കൃഷ്ണദാസ് മാഷ് എഴുതിയ ചോദ്യചിഹ്നം എന്ന കവിത.
🌹ചേർത്തണയ്ക്കുന്ന അമ്മയ്ക്കൊരു ഗീതം _ ഫിലിപ്പോസ് എഴുതിയ അമ്മ
🌹നുറുങ്ങുകവിതകളിലൂടെ വലിയ ആശയം പകർന്ന സ്വപ്ന ടീച്ചറുടെ നുറുങ്ങുകവിതകൾ
🌹കവിതയെഴുത്തു തന്നെ ഒരു തരം പലായനമായി കാണുന്ന ഷീബ ദിൽഷാദ് എഴുതിയ അഭയാർത്ഥി
🔔ഇങ്ങനെ വെെവിധ്യമാർന്ന വിഭവങ്ങളാൽ സമ്പന്നമായ നവസാഹിതീവേദിയെ രതീഷ് മാഷ്, സുദർശനൻ മാഷ്, രജനി ടീച്ചർ, സ്വപ്ന ടീച്ചർ... തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി സജീവമാക്കി

☔☔☔☔☔☔☔☔☔☔
ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം..
നിഴലുകൾ, നുറുങ്ങുകവിതകൾ എന്നിവയിലൂടെ തിരൂർ മലയാളത്തിന്റെ ഹൃദയം കവർന്ന നമ്മുടെ സ്വന്തം എഴുത്തുകാരി സ്വപ്നാറാണി ടീച്ചർ ആണ് ഈയാഴ്ചയിലെ മിന്നും താരം🌟🌟🌟✨
താരമേ..അഭിനന്ദനം🤝🤝🍫🍫🎁🎁💐💐