08-11-18

Daisy (2006) ഡെയ്സി (2006)
സിനിമയുടെ വിശദാംശങ്ങൾ
ഭാഷ കൊറിയൻ
സംവിധാനം Andrew Lau
പരിഭാഷ നിഷാദ് ജെ എൻ
Frame rate 23.97 FPS
Running Time 2 മണിക്കൂർ 5 മിനിറ്റ്
info 2b151be774c08b5c350ccc3e68aabcfcfc982351
Telegram @malayalamsubmovies
Imdb
Wiki
Awards
ഇന്റെണൽ അഫയേഴ്സ് ന്റെ സംവിധായാകൻ ആൻഡ്രൂ ലാവ് ആംസ്റ്റർഡാം നഗര പശ്ചാത്തലത്തിൽ ഒരുക്കിയ ഈ കൊറിയൻ ചിത്രം തെരുവ് ചിത്രകാരിയായ ഹേ - യുങ്, ഡിറ്റക്ടീവ് ജിയോങ്ങ് വൂ, വാടകകൊലയാളിയായ പാർക്ക് യി ന്റേയും ത്രികോണ പ്രണയകഥയാണ് പറയുന്നത്. ഹീ യൂങ്ങ് മുത്തശ്ശനൊപ്പം യൂറോപ്പിൽ താമസിക്കുയാണ്. അവൾ തന്റെ മുത്തച്ഛനെ സഹായിക്കുന്നതിനൊപ്പം തന്റെ ഹോബിയായ ചിത്രം വരയുമായി ജീവിതം മുന്നോട്ടു കൊണ്ട് പോകുകയായണ്. തനിക്ക് ഒരു പ്പ്രണയം ഇല്ലാ എന്നു പറഞ്ഞു മുത്തച്ഛന്റെ കളിയാക്കൽ മാത്രമാണ് അവളേ ആകെ അലോസരപ്പെടുത്തുന്നത്. 25 വയസ്സായ തനിക്ക് ഇനിയും സമയമുണ്ടെന്ന് അവൾ മുത്തച്ഛനോട് തിരിച്ചു പറയുമായിരുന്നു. പക്ഷേ ഒന്നല്ല രണ്ടു പേർ അവളോട് പ്രണയാഭ്യാർത്ഥനയുമായി എത്തി. ഒരാൾ ഇന്റർ പോൾ പോലീസിലും വേറൊരാൾ തന്നെ ഏൽപ്പിക്കുന്ന ദൗത്യം കൃത്യമായി ഒറ്റക്കു നടപ്പാക്കുന്ന ഒരു വാടക കൊലയാളിയും. എന്നാൽ തന്റെ ആദ്യം പ്രണയം തന്നെ തനിക്കു വിനയായി തീർന്നു. പതിയെ നീങ്ങി മനോഹരമായ ഫ്രൈമുകളോടെ ചൈനീസ് സംവിധായകൻ ആൻഡ്രൂ ലാവ് ഒരുക്കിയ മികച്ച ലൗ സ്റ്റോറി. അദ്ദേഹത്തിന്റെ ആദ്യ കൊറിയൻ പടവും. "മൈ സാസി ഗേൾ" എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ജുൻ ജി-ഹ്യുൻ, ലീ സംഗ്-ജേ, ജുൻ വൂ - സംഗ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. സമാന കഥാ പശ്ചാത്തലത്തിൽ ഒരു മലയാള ചിത്രവും ഇറങ്ങിയിട്ടുണ്ട്.
https://youtu.be/AVQfdUgWibo