11-08-19

⚫⚪⚫⚪⚫⚪⚫⚪⚫⚪

കേരളജനതയുടെ മനസ്സ് നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ കണ്ടും കേട്ടും അനുഭവിച്ചും  വിറങ്ങലിച്ചു പോയ നാളുകൾ.... ഏത്  പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം നമ്മുടെ മനസ്സിലുണ്ട് 🤝🙏ദുഃഖകരമായ ഈയൊരു ചുറ്റുപാടിൽ കഴിഞ്ഞവാരത്തിൽ അവതരിപ്പിച്ച മൂന്നു പംക്തികളുടെ ചെറിയൊരു അവലോകനം.(മഴക്കെടുതികൾ രൂക്ഷമായ സാഹചര്യത്തിലാണ് മറ്റു പംക്തികൾ അതാതിന്റെ അവതാരകർ വേണ്ടെന്നു വെച്ചത്🙏🙏🙏)

അവതരണം_പ്രജിത & ജ്യോതിടീച്ചർ

🏴🏴🏴🏴🏴🏴🏴🏴🏴🏴
പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ🙏🙏


🏴🏴🏴🏴🏴🏴🏴🏴🏴🏴
ആഗസ്റ്റ് 5_തിങ്കൾ
സർഗസംവേദനം


അവതരണം_രതീഷ് കുമാർ മാഷ്

💦തിങ്കളാഴ്ച സർഗസംവേദനത്തിൽ ഷബിതയുടെ അരുന്ധ ക്കനിയും റഹീം കടവത്തിന്റെ ഏഴാമത്തെ ആകാശത്തിന്റെയും വായനക്കുറിപ്പുകളാണ് രതീഷ് മാഷ് പങ്കുവെച്ചത്,,

ഷബിതയുടെ അരുന്ധ ക്കനിയാണ് സർഗ്ഗ സംവേദനത്തിൽ രതീഷ് മാഷ് ആദ്യം പങ്കുവെച്ചത്,, ചുട്ടുപൊള്ളിക്കുന്ന ഒരു വായനാനുഭവമത്രേയിത്,, വയനാട്ടിലെ ആദിവാസി ജീവിതവും പാരിസ്ഥിതിക പ്രശ്നങ്ങളും നോവലിൽ ചിത്രീകരിച്ചിരിക്കുന്നു,,

ഫാന്റസിയുടെ തൊങ്ങലിൽ ഒളിച്ചു വെച്ച ആക്ഷേപഹാസ്യ വും, ഒരു നാടിന്റെ തനിമയും ജീവിതത്തിന്റെ വ്യത്യസ്തതയും വ്യക്തമാക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും, ചെറു
ചെറു വാക്യങ്ങളിലൂടെയുള്ള കഥ പറച്ചിലും ഈ നോവലിന്റെ സവിശേഷതകളാണ്,,

വിജു മാഷ്,സബുന്നിസ ടീച്ചർ, പ്രജിത ടീച്ചർ, സുദർശൻ മാഷ്, വെട്ടം ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ്, പവിത്രൻ മാഷ്,  തുടങ്ങിയവർ വായനാനുഭവങ്ങൾ ആസ്വദിക്കാനെത്തിച്ചേർന്നിരുന്നു,,,

⚫⚪⚫⚪⚫⚪⚫⚪⚫⚪
ആഗസ്റ്റ് 6_ചൊവ്വ
ചിത്രസാഗരം


ചൊവ്വാഴ്ച ചിത്ര സാഗരത്തിൽ, രവീന്ദ്രനാഥ ടാഗോറിന്റെ അനന്തരവനും ഇന്ത്യൻ ചിത്രകലയെ പാശ്ചാത്യ പ്രഭാവത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്ത അബനീന്ദ്രനാഥ ടാഗോറിനോടൊപ്പമാണ് പ്രജിത ടീച്ചറെത്തിയത്..
മുഗൾ _രജപുത്രചിത്ര കലയിലെ ആധുനികത കണ്ടെത്തുകയും ബ്രിട്ടീഷ് സ്ഥാപനങ്ങളിൽത്തന്നെ അവ പഠിപ്പിക്കുകയും ചെയ്ത ചിത്രകാരനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം,, അദ്ദേഹത്തിന്റെ ജീവചരിത്രവും ചിത്രരചനാശൈലിയും, സവിശേഷതകളും പ്രശസ്ത ചിത്രങ്ങളും, ഭാരത് മാത എന്ന ചിത്രത്തെ പരിചയപ്പെടുത്തുന്ന സുധീഷ് സാറിന്റെ ലേഖനവും വീഡിയോ ലിങ്കുകളും, രാജൻ മാഷിന്റെ ലഘു വിവരണവും, പ്രശസ്ത കൃതികളും, ടീച്ചർ പങ്കുവെച്ചു,, രജനി ടീച്ചർ,രതീഷ് മാഷ്, അജീഷ് കുമാർ മാഷ്, പവിത്രൻ മാഷ്, ശ്രീല ടീച്ചർ., രമ ടീച്ചർ, സുദർശൻ മാഷ്, ഗഫൂർ മാഷ്, സജിത് മാഷ്, പ്രമോദ് മാഷ്, സീതാദേവി ടീച്ചർ, കൃഷ്ണദാസ് മാഷ് തുടങ്ങിയവർ ചിത്ര സാഗരം കുടിച്ചു വറ്റിക്കാനെത്തിയിരുന്നു,,,,

⚪⚫⚪⚫⚪⚫⚪⚫⚪⚫

ആഗസ്റ്റ് 7_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം

അവതരണം_പവിത്രൻ മാഷ്

മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച ഭാഷാപഠനം: മലപ്പുറം എന്ന കൃതിയെ ആധാരമാക്കി തയാറാക്കിയ കുറിപ്പുകളുടെ പതിനാലാം ഭാഗമായിരുന്നു ഈയാഴ്ചയിലെ ആറു മലയാളിക്ക് നൂറു മലയാളം എന്ന ഭാഷാഭേദ പംക്തി.

പ്രാചീന മലയാളത്തിലെ വിശദീകരണ രൂപങ്ങളാണ് ആദ്യം പരിചയപ്പെടുത്തിയത്. ഒറ്റപ്പദം രൂപപ്പെടാത്തപ്പോൾ ആശയം വിശദീകരിച്ച് അവതരിപ്പിക്കുന്ന വാമൊഴി പെെതൃകം ഇക്കാലത്തും പൊതുസമൂഹത്തിന്റെ പൊതു വിനിമയത്തിൽ   തുടരുന്നു എന്നത് മലപ്പുറം ഭാഷയുടെയും അവിടുത്തെ ജനങ്ങളുടെയും മഹത്വം തന്നെ 🙏🙏ഉദാ: കഴുത്തിൽത്തത്,കാതിലത്തത്
അറബിമലയാള സമ്പർക്കമുദ്രകൾക്ക് ഉദാഹരണമായി അസർ മുല്ല,കിബ്റൻ എന്നീ ഉദാഹരണങ്ങൾ  അവതാരകൻ പവിത്രൻ മാഷ് ചൂണ്ടിക്കാണിച്ചു. മലപ്പുറം മലയാളം നിഘണ്ടുവിന്റെ ഏഴാം ഭാഗവും തുടർന്നുണ്ടായിരുന്നു. ഇതിൽ  ജ മുതൽ ത്വ വരെയുള്ള അക്ഷരത്തിൽ തുടങ്ങുന്ന മലപ്പുറം ഭാഷയെ മാഷ്  പരിചയപ്പെടുത്തി.

വിജു മാഷ്,മഞ്ജു ,രതീഷ് മാഷ്, ഗഫൂർ മാഷ്, ശ്രീല ടീച്ചർ, സുദർശൻ മാഷ്  തുടങ്ങിയവരുടെ ഇടപെടലുകൾ പംക്തിയെ സജീവമാക്കി.

⚫⚪⚫⚪⚫⚪⚫⚪⚫⚪