08-02-19


ഇന്ന് ഓസ്ട്രിയൻ സംഗീത പ്രതിഭയായ...✒
💕 മൊസാർട്ടി💕നെ പരിചയപ്പെടാം....💐
പാശ്ചാത്യ ശാസ്ത്രീയ സംഗീത ലോകത്തെ അത്ഭുത പ്രതിഭയായ മൊസാര്‍ട്ട് അന്തരിച്ചത് 1791 ഡിസംബര്‍ 5 നായിരുന്നു.

41 വര്‍ഷത്തെ ജ-ീവിതം കൊണ്ട് എക്കാലവും ലോകമോര്‍മ്മിക്കുന്ന സംഗീതകാരനും സംഗീത സംവിധായകനുമായി അദ്ദേഹം മാറി. ഇന്നും ലോകമെങ്ങും അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ സംഗീത രചനകളെയും ലോകം ഇഷ്ടപ്പെടുന്നു, ആരാധിക്കുന്നു. ആ ദൈവീക സംഗീതത്തിന്‍റെ വശ്യത നാമിന്നും അനുഭവിക്കുന്നു.

വുള്‍ഫ് ഗാങ് അമാഡസ് മൊസാര്‍ട്ട് 1756 ജ-നുവരി 27 ന് ഇന്ന് ഓസ്ട്രിയയിലുള്ള സാള്‍സ് ബര്‍ഗില്‍ ജ-നിച്ചു. മുട്ടിലിഴയുന്ന പ്രായത്തില്‍ തന്നെ മൊസാര്‍ട്ടിന്‍റെ സംഗീതസിദ്ധികള്‍ പ്രകടമായിത്തുടങ്ങിയിരുന്നു. പിയാനോയ്ക്കു പറ്റിയ ഒട്ടേറെ രചനകള്‍ മൊസാര്‍ട്ട് നിര്‍മ്മിച്ചു. രണ്ട് പിയാനോ ഉപയോഗിച്ച് വായിക്കാവുന്ന ഒട്ടേറെ സംഗീതം എഴുതിയുണ്ടാക്കി . ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം മ്യൂണിക്കിലെ ബവറിയാ രാജ-കുമാരന്‍റെ കൊട്ടാരത്തിലും വിയന്നയിലെ രാജ-കൊട്ടാരത്തിലും കച്ചേരി നടത്തി. പിന്നെ മാന്‍ ഹെയിം, പാരീസ്, ലണ്ടന്‍, ഹേഗ് എന്നിവിടങ്ങളിലെല്ലാം മൊസാര്‍ട്ട് സഞ്ചരിച്ചു. 1777 ല്‍ മൊസാര്‍ട്ട് അമ്മയോടൊപ്പവും യൂറോപ്പിലുടനീളം പിയാനോ കച്ചേരി നടത്തി.

ഈ യാത്രക്കിടയില്‍ ജെ-.എസ്.ബാച്ച്, ജ-ി.എഫ്.ഹാന്‍ഡില്‍, ജേ-ാസഫ് ഹെയ്ഡന്‍ തുടങ്ങിയ പ്രഗത്ഭ സംഗീത വിദ്വാന്മാരുമായി പരിചയപ്പെട്ടു ഇതിനിടെ ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍റെ ഗ്ളാസ്സ് ഹാര്‍മോണിയം ഉണ്ടാക്കിയ ശബ്ദങ്ങളില്‍ ആകൃഷ്ടനായ മൊസാര്‍ട്ട് അതുപയോഗിച്ചും ഒട്ടേറെ രചനകള്‍ നടത്തി.

1872 ഓഗസ്റ്റ് നാലിന് അച്ഛന്‍റെ എതിര്‍പ്പ് വകവയ്ക്കാതെ കോണ്‍സ്റ്റാന്‍റസ് വെബ്ബറെ അദ്ദേഹം വിവാഹം ചെയ്തു. അവര്‍ക്ക് ആറ് കുട്ടികളുണ്ടായെങ്കിലും രണ്ടു പേരെ ജ-ീവിച്ചിരുന്നുള്ളു.

മൊസാര്‍ട്ടിന്‍റേത് ദുരിതംപിടിച്ചൊരു ജ-ീവിതമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്‍റെ ജേ-ാലിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല. കിട്ടിയ പണമാകട്ടെ അദ്ദേഹം ദൂര്‍ത്തടിച്ച് നശിപ്പിക്കുകയും ചെയ്തു. ക്രമേണ അദ്ദേഹത്തിന്‍റെ ആരോഗ്യം നഷ്ടപ്പെട്ടു.

കുത്തഴിഞ്ഞ ജ-ീവിതം നയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സിഫിലിസ് എന്ന ലൈംഗിക രോഗമുണ്ടായി. അതിനുള്ള ചികിത്സ നടത്തുന്നതിനിടെ ഉണ്ടായ രസവിഷബാധ മൂലമാണ് അദ്ദേഹം മരിച്ചത്.

https://youtu.be/KuQ8nG1kl8M

https://youtu.be/jWXoQVU5YC8

https://youtu.be/0s5FAyQ7eiA

https://youtu.be/Rb0UmrCXxVA

പാട്ട് കേൾക്കൂ ...ബി പി കുറയ്‌ക്കൂ
By Super Admin
മൊസാർട്ട് സംഗീതം കേൾക്കുമ്പോൾ നിങ്ങളുടെ മാനസികാവസ്ഥ മാത്രമല്ല മാറുന്നത് അതു നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും ,ഹൃദയമിടിപ്പ് നിയന്ത്രിക്കുകയും ചെയ്യും. പുതിയ ഗവേഷകർ പറയുന്നത് ക്ലാസ്സിക്കൽ സംഗീതമായ വോൾഫ് ഗ്യാങ് മൊസാർട്ട് ,ജൊഹാൻ സ്ട്രൗസ് എന്നിവയൊക്കെ 25 മിനിറ്റ് കേട്ടാൽ നിങ്ങളുടെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ശരിയായ രീതിയിലാകും എന്നാണ് . ഗവേഷകരുടെ പഠനത്തിൽ അവർ 60 പേരെ 25 മിനിറ്റ് മൊസാർട്ട് .സ്ട്രൗസ് ,അബ്ബാ സംഗീതം കേൾപ്പിച്ചു .മറ്റൊരു 60 പേര് നിശബ്ദരായി സമയം ചെലവഴിച്ചു .മൊസാർട്ട് സിസ്റ്റോലിക് (മുകളിലത്തെ) ബി പി യും ഹൃദയമിടിപ്പും 4 .7 മിലിമീറ്റർ ഹെച് ജി യും സ്ട്രൗസ് 3 .7 മില്ലിമീറ്റർ ഹെച് ജി യും കുറച്ചു .അബ്ബാ കേട്ടവർക്ക് പ്രതേകിച്ചു മാറ്റമൊന്നുമില്ല .