07-08-19

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ആറു മലയാളിക്ക് നൂറു മലയാളം
എന്ന പ്രതിവാര പംക്തി
ഏതാനും സമയത്തിനുള്ളിൽ
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎
മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച
ഭാഷാപഠനം: മലപ്പുറം
എന്ന കൃതിയെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ  പതിനാലാം ഭാഗമാണ് ഈ ലക്കം.
🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
മലപ്പുറം ജില്ലയിലെ ഭാഷാപ്രവണതകളിൽ പ്രാചീന മലയാളത്തിലെ വിശദീകരണ രൂപങ്ങൾ അറബി- മലയാളം സമ്പർക്കമുദ്രകൾ മലപ്പുറം മലയാള നിഘണ്ടു(ഏഴാം ഭാഗം) കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑

മലപ്പുറം ജില്ലയിലെ ഭാഷാ പ്രവണതകൾ (തുടരുന്നു)

പ്രാചീന മലയാളത്തിലെ വിശദീകരണരൂപങ്ങൾ
ഒറ്റപദം രൂപപ്പെടാത്തപ്പോൾ ആശയം വിശദീകരിച്ച് അവതരിപ്പിക്കുന്ന വാമൊഴിപൈതൃകം ഇന്നും മലപ്പുറം ഭാഷയിൽ നിലനിൽക്കുന്നുണ്ട്. ഒറ്റപദം പിൽക്കാലത്ത് സൃഷ്ടിച്ചിട്ടും ഈ പഴയ ശീലം തുടരുന്നുണ്ട്. ഇതൊരു സമൂഹത്തിന്റെ ഭാഷണത്തിലെ തദ്ദേശീയ നയവും കൂടിയാണ്. പിൽക്കാലത്ത് രൂപം കൊള്ളുന്ന ഒറ്റപദം പലപ്പോഴും സമൂഹത്തിന്റെ പൊതുവിനിമയത്തിൽ തടസ്സം സൃഷ്ടിച്ചാലോ എന്നതുകൊണ്ടാകാം പഴയ ശീലം തുടരുന്നത്. 'കാതിൽത്തത്',  'കഴുത്തിലത്തത്', 'കണ്ണുകാണാത്തോൻ' എന്നിങ്ങനെ ഒട്ടേറെ ഉദാഹരണങ്ങൾ മലപ്പുറം ഭാഷയിലുണ്ട്. മൊഴി വഴക്കങ്ങളുടെ ഇനിയും തേഞ്ഞ് തീരാത്ത ഒരു ചരിത്രശീലമായി ഇതിനെ കാണാം.

അറബി- മലയാള സമ്പ൪ക്ക മുദ്രകൾ
അറബി- മലയാള ഭാഷാ സമ്പ൪ക്കത്തിന്റെ മുദ്രകളായി വായ്പപദങ്ങളും വ൪ണഭേദങ്ങളുമൊക്കെയായി പലതും കണ്ടെത്താം. എന്നാൽ സംയുക്ത
രൂപങ്ങൾ അധികമില്ല. എന്നാലും പ്രത്യയങ്ങൾ ചേർന്നുള്ള രൂപങ്ങൾ അധികമുണ്ട്.  ' അസ൪മുല്ല' (നാലുമണിപ്പൂവ്),
കിബ്റൻ (കിബ്റ് + അൻ) = ഉള്ളിൽ പകയുള്ളവൻ ( നിഘണ്ടു നോക്കുക)
മലപ്പുറം മലയാള നിഘണ്ടു ( ഏഴാം ഭാഗം)
ജ്ജ്        - നീ
ജനാബത്ത് കുളി - ലൈംഗിക ബന്ധത്തിന് ശേഷം ദേഹശുദ്ധി വരുത്താനുള്ള നി൪ബന്ധ കുളി
ജവാബ് നൽകുക - ഉത്തരം നൽകുക, മറുപടി നൽകുക
ജാതി      - തരം
ജിന്ന്    - മനുഷ്യേതരമായ സാങ്കല്പിക വ൪ഗം
ജിംക്കി  - കാതിൽ തൂങ്ങുന്ന ആഭരണം
ജീവ്     - ജീവൻ
ജെവംണ്ടാവ്അ - വിജയിക്കുക
ഞങ്ങക്ക് - ഞങ്ങൾക്ക്
ഞങ്ങളെ  - ഞങ്ങളുടെ
ഞമ്മക്ക്  - ഞങ്ങൾക്ക്
ഞമ്മൾ   - ഞങ്ങൾ
ഞമ്മള്     -നമ്മൾ, നാം
ഞമ്മളെ  - ഞങ്ങളെ, ഞങ്ങളുടെ, നമ്മുടെ
ഞാങ്കൊയങ്ങി - റാക്ക്, കള്ള് തുടങ്ങിയ നാടൻ ലഹരി പദാർത്ഥങ്ങൾ
ഞാം     - ഞാൻ
ഞെക്കി  -സ്വിച്ച്
ഞെക്കിവിളക്ക് - ടോർച്ച്
ഞൊണ്ടി/നൊണ്ടി - മുടന്തൻ
ടൈംമ്പീസ്  - ഘടികാരം
ഡംബ്    - അഹങ്കാരം
ഡ്രോയ൪ - മുണ്ടിനടിയിലിടുന്ന ചെറിയ ട്രൌസ൪
ണീക്ക്യ/ ണീച്ച്അ - എഴുനേൽക്കുക
തക്കേരിക്കുക -സൽക്കരിക്കുക
തഖ്ബീർ - ദൈവപ്രകീ൪ത്തനം
തഗ്ഗിൽ    - ബുദ്ധിപൂർവം, കൌശലത്തോടെ
തങ്ങൾ    - ഒരു പുരാതന മുസ്ലിം കുടുംബം
തഞ്ചി   - സഞ്ചി
തട്ക്ക്  - ഓല ഒരു പ്രത്യേക രീതിയിൽ ഇരുവശവും ചേ൪ത്ത് മെടയുന്നത്
തട്ത്തം നിക്ക്അ പ്രതിരോധിക്കുക
തടയ്അ  - വിലക്കുക
തടസ്തം      -  തടസ്സം
തടി    - ശരീരം
തടി ഇട്ക്ക്അ - രക്ഷപ്പെടുക
തടം/ തടായി   - കുന്നിന്റെ മുകളിലെ പരന്നഭാഗം, സമനിരപ്പ്
തട്ടി    - പൊടി തട്ടുന്ന സാധനം
തട്ടുത്തരം  - എതി൪വാക്ക്
തട്ട്       - തട്ടം, ശിരോവസ്ത്രം
( പരന്ന പാത്രം)
തട്ടം  - അട്ടം
തണ്ടും തടീംള്ളോൻ - ദൃഡഗാത്രൻ
തത്തയും കോയിം പറയിക്കുക  - ചോദിച്ചു ചോദിച്ച് ഉത്തരം മുട്ടിക്കുക
തന്നെ     - അതെ, അതേയോ
തന്നെപ൪വ്വംണ്ടാകുക - സ്വയം ശ്രദ്ധിക്കുക
തങ്കാരപ്പെട്ടി  - സാധനങ്ങൾ സൂക്ഷിച്ചു വെച്ച പെട്ടി
തങ്കാരം - സൂക്ഷിപ്പ്
തങ്കേരിക്കുക - സൂക്ഷിക്കുക
തന്താംവെരല് - തള്ള/പെരുവിരൽ
തന്തോയം - സന്തോഷം
തണിയ്ക്ക്അ - തണുപ്പിക്കുക
തണ്ടാസ്   - പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വെളിമ്പുറം
തപ്പ്     - ടിന്ന്, തകരപ്പാട്ട
തമ്പടിക്കുക - ക്യാമ്പ് ചെയ്യുക
തരിക്കുക  -മരവിക്കുക, അരിക്കുക, അമ്പരക്കുക
തരിപ്പ   - അരിപ്പ
തൽച്ചോറ്  - തലച്ചോറ്
തൽക്കാണി/ തലാണി - തലയിണ
തല    - ബുദ്ധി
തലക്ക് സുഖംല്ല്യാത്ത - ഭ്രാന്തുള്ള
തലല്ല്യായ്മ - ശ്രദ്ധയില്ലായ്മ
തലമിന്നുക - തലകറങ്ങുക
തലമിന്നിച്ച - തലകറക്കം
തലഉള്ള     - ബുദ്ധിയുള്ള
തലകുൽക്ക്അ - സമ്മതിക്കുക
തലപൊകക്ക്അ - തലപുണ്ണാക്കുക
തലപെര്ക്ക്അ - തലകനക്കുക
തലതിരിഞ്ഞ  - ഭ്രാന്തുള്ള
തലേക്കുത്ത്  - തലവേദന
തല്ലാജ    - ഫ്രിഡ്ജ്
തലോണ  - തലയിണ
തഹജ്ജൂദ് - രാത്രിയിലെ രണ്ടാം യാമത്തിലെ പ്രാർത്ഥന
തഹിക്കുക - സഹിക്കുക
തഹ്ബാൻ - ക്ഷീണിതൻ
തള്ളക്കയില്  - വലിയ കയിൽ
തള്ളപ്പുര - പഴയ രീതിയിലുള്ള ഓടിട്ട വീടിന്റെ ഉയർന്ന ഭാഗം
തള്ളമ്മലൊട്ടി - മാതാവിനോട് മാത്രം കൂടുതൽ അടുപ്പം കാണിക്കുന്നവൻ
ത൪ക്കം പറയും  - എതിര് പറയുക
ത൪ത്തീമ്പ് - വഴിക്കു വഴി, ക്രമം
തറാവീഹ് - നോമ്പിന് രാത്രി അനുഷ്ഠിക്കുന്ന പ്രത്യേക നമസ്കാരം
താളിപ്പ്  - സുഗന്ധവ്യഞ്ജനങ്ങളോ ചുവന്ന മുളകോ ചേ൪ക്കാതെ കഞ്ഞിവെള്ളത്തിൽ ഇലകളും മറ്റും വേവിച്ചെടുത്തുണ്ടാക്കുന്ന ഒരു തരം കറി
താള് - ചേമ്പിൻ തണ്ട്
താളം കാട്ട്അ - അഭിനയിക്കുക, അടയാളം കാട്ടുക
താഴത്ത് - കീഴെ
തിക്കിത്തെരക്ക് - തിരക്ക്
തിജ്ജ്/തിയ്യ്    - തീ
തിണ്ട്     - തിണ്ണ
തിന്നാൻള്ളത് - ഭക്ഷണം
തിരിച്ചും മറിച്ചും നോക്ക്അ - പരിശോധിക്കുക
തിരുമ്പ്അ - തിരുമ്മുക, അലക്കുക
തി൪പതി - സന്തോഷം, തൃപ്തി
തീക്കട്ട  - കനൽ
തീ പാളുക - തീയാളുക
തീരുക  - മരിക്കുക (അന്യമതസ്ഥ൪ മയ്യത്തായി എന്നു പറയുന്നതിന് പകരം തീർന്നു എന്നാണ് മാപ്പിളമാർ പറയുക)
തീറ്റിക്കൽ/ തീറ്റൽ - ആടുമാടുകളെ മേയ്ക്കൽ
തുഗ്യ   - തൂകിയ
തുണി  - ഉടുമുണ്ട്
തുഞ്ചം - അറ്റം
തുമ്പാര്/തുമ്പ് - ചകിരിയുടെ ഒറ്റയൊറ്റ നാര്
തുരിതം - ദുരിതം
തുളച്ച്അ - തുളക്കുക
തു൪ത്തുക - സാധനങ്ങൾ കുത്തിനിറച്ച സഞ്ചിയിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുക
തൂക്കട്ട - തൂക്കുകട്ട
തൂമ്പിക്കുക - താളിക്കുക
തൂമ്പ്   - തളിര്
തൂസി  - സൂചി
തെഅ്ച്ചും - തികച്ചും
തെണ്ടി തിരിയ്അ - അലഞ്ഞു തിരിഞ്ഞ് നടക്കുക
തെരക്ക്ണ്ട്  - തിരക്കുണ്ട്
തെരിക   - ഭാരമുള്ള പരുക്കൻ സാധനങ്ങൾ തലയിൽ ചുമക്കേണ്ടി വരുമ്പോൾ ഉപയോഗിക്കാൻ പഴന്തുണി കൊണ്ടും  വാഴയില കൊണ്ടും മറ്റും ഉണ്ടാക്കുന്നത്
തൊട്ത്ത് അ - തുടങ്ങുക
തൊടി /തൊടു  - കണ്ടം
തൊടി കൊത്ത്അ - തൊടികിളയ്ക്കുക
തൊടീൽ പോകൽ - വിസ൪ജനസ്ഥലമായി പറമ്പിനെ ആശ്രയിച്ചിരുന്ന കാലത്ത് പറഞ്ഞിരുന്നത്
(വിസ൪ജിക്കൽ)
തൊട്അ  - തൊടുക
തൊട്ടാറിങ്ങ - തൊട്ടാവാടി
തൊണക്കാരൻ - ആൺ സുഹൃത്ത്
തൊണക്കാരി - പെൺ സുഹൃത്ത്
തൊണ്ട് - നാളികേരത്തിന്റെ പുറന്തോട്
തൊണ്ടിപ്പഴം - കാട്ടുവള്ളിയിൽ ഉണ്ടാകുന്ന ഉള്ളിൽ വഴുവഴുപ്പുള്ള മാംസളഭാഗങ്ങളോടുകൂടിയ ഒരിനം കായ
തൊന്തരവ്  - ബുദ്ധിമുട്ട്
തൊരപ്പൻ  - പെരുച്ചാഴി
തൊവുത്ത്  - തൊഴുത്ത്
തൊളകം ചൊല്ലുക - പാട്ടു പാടുക
തൊള്ള ഇടുക - ഒച്ച വെക്കുക
തൊള്ളപറയൻ/തൊള്ളപറച്ചി -വായാടി
തൊള്ള പൂട്ടുക - വായഅടക്കുക, ഉത്തരം മുട്ടുക
തൊള്ള ഇട്ക - ദേഷ്യപ്പെടുക
തൊള്ളതുറന്ന് പോക്അ - അത്ഭുതപ്പെടുക
തൊള്ളേൽ തോന്ന്യത് - ചീത്ത വാക്കുകൾ (തൊള്ളയിൽ തോന്നിയത്) അസഭ്യം.
തേങ്ങ വലിക്ക്അ - തേങ്ങയിടുക/പറിക്കുക
തേങ്ങാച്ചോറ് - തേങ്ങ, ഉലുവ എന്നിവ ചേർത്തുണ്ടാക്കുന്ന ഒരിനം ചോറ്
തേട്ടം   - സൽക്കാരം
തേപ്പ്  - ഇസ്തിരി വെക്കുന്നത്
തേരോടി നടക്ക്അ - അലഞ്ഞു തിരിഞ്ഞ് നടക്കുക
തേരോടിച്ചി - അടക്കമില്ലാത്തവൾ, അലഞ്ഞു തിരിഞ്ഞ് നടക്കുന്നവൾ
തോക്ക - കുരുമുളക്
തോട്ട   - മീൻ വിഷം
തോനെ  - അധികം, ഒരു പാട്
തോന്ന്യാസി/തോന്ന്യാസക്കാരൻ - മര്യാദയില്ലാത്തവൻ
തോന്ന്യോടത്ത് പോവ്അ - അലഞ്ഞു തിരിയുക
തോയൽ - ചതുപ്പ് നിലം
തോലിടുക - കൊമ്പും ചുള്ളിയും വെട്ടി തെങ്ങിൻ മുരട്ടിലിട്ട് മൂടുക
തോൾമുണ്ട്  - തോളിൽ ഇടുന്ന മുണ്ട്
തൌതാരം - സംസാരം
തൌത്ത്   - തൊഴുത്ത്
തംസം   - സംശയം
ത്വാഖത്ത്  - കാര്യം ചെയ്യാനുള്ള ധൈര്യം (ദൃഢനിശ്ചയം)
ത്വക്ക്   -  കക്ഷം
ത്വലാഖ് - വിവാഹമോചനം
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.
പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള   കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏