07-05-19


🎨🎨🎨🎨🎨🎨🎨🎨🎨🎨
ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
🎨🎨🎨🎨🎨🎨🎨🎨🎨🎨
ഇന്ന് രാവിലെ ആകാശവാണി തൃശൂർ നിലയത്തിൽ ഇന്നത്തെ ചോദ്യം,ഉത്തരം,ചിന്താവിഷയം പംക്തിയിൽ ഒരു ചോദ്യമുണ്ടായിരുന്നു.ആ ചോദ്യമാണ് ഇന്നത്തെ പ്രത്യേകത എന്താണെന്ന് മനസ്സിലാക്കിത്തന്നത്.(ചോദ്യമിതായിരുന്നു_16ാം വയസിൽ ടാഗോർ തന്റെ ആദ്യകവിതാസമാഹാരം പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹം സ്വീകരിച്ച തൂലികാനാമം എന്ത്?ഉത്തരം ഗ്രൂപ്പംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു..)
പിന്നെ,സ്വപ്ന ടീച്ചറും അരുൺ മാഷും  ഗ്രൂപ്പിലിട്ട പോസ്റ്റുകളും.... ഇന്ന് വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം ...

നമ്മളെല്ലാവരും അറിയുന്ന.ബഹുമാനിക്കുന്ന മഹാപ്രതിഭയായ ടാഗോർ...എങ്കിലും പലർക്കും അറിയാനിടയില്ലാത്ത അദ്ദേഹത്തിന്റെ ചിത്രകലാപ്രതിഭയെക്കുറിച്ച് സൂചിപ്പിക്കാൻ മെയ് 7 എന്ന ടാഗോർ ജന്മദിനം ചിത്രസാഗരത്തിലൂടെ ഉപയോഗപ്പെടുത്തട്ടെ🙏🙏
ജീവിതരേഖ ചുരുക്കത്തിൽ...👇👇
🌹🌹🌹🌹🌹🌹🌹🌹🌹🌹
ആമുഖങ്ങള്‍ക്കതീതമായ വ്യക്തിത്വപ്രഭ കൊണ്ട് മനസ്സുകള്‍ കീഴടക്കിയവര്‍ ചുരുക്കം. രവീന്ദ്രനാഥ ടാഗോര്‍ എന്ന നാമധേയം അത്തരത്തിലൊന്നാണ്. തത്വചിന്തകന്‍, കവി, നാടകകൃത്ത്, സാഹിത്യകാരന്‍, ഗാനരചയിതാവ്, ചിത്രകാരന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രതിഭ തെളിയിച്ച അദ്ദേഹം, ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പുതു രൂപം നല്‍കി.

1913-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതിലൂടെ ഏഷ്യയിലെ തന്നെ ആദ്യ നൊബേല്‍ ജേതാവായി ടാഗോര്‍. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖന സമാഹാരങ്ങള്‍ ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ ഇങ്ങനെ പോകുന്നു.


1861 മെയ് 7നു ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളില്‍ പതിമ്മൂന്നാമനായാണ് ടാഗോറിന്റെ ജനനം. എട്ടാമത്തെ വയസ്സില്‍ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സില്‍ ടാഗോര്‍ ഭാനുസിംഹന്‍ എന്ന തൂലികാനാമത്തില്‍ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ല്‍ ചെറുകഥകളും നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തില്‍ത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോര്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തില്‍ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങള്‍ക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും തികഞ്ഞ പ്രായോഗിക വാദിയും ആയിരുന്നു ടാഗോര്‍.

സാഹിത്യലോകം
🌷🌷🌷🌷🌷🌷🌷
അനിര്‍വ്വചനീയങ്ങളായ അര്‍ത്ഥങ്ങളുളള കവിതകളായിരുന്നു ടാഗോറിന്റേത്. രണ്ടായിരത്തോളം ഗാനങ്ങള്‍, 20ലേറെ നാടകങ്ങള്‍, നൂറില്‍പരം ചെറുകഥകള്‍ എന്നിവയടങ്ങുന്നതാണ് അദ്ദേഹത്തിന്റെ സാഹിത്യലോകം. വിശ്വഭാരതി അദ്ദേഹത്തിന്റെ കൃതികള്‍ 24 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ദുരന്തമയമായ ജീവിതം
🌷🌷🌷🌷🌷🌷🌷🌷
തന്റെ കഴിവുകള്‍ കൊണ്ട് ഉന്നതങ്ങളിലെത്താന്‍ കഴിഞ്ഞുവെങ്കിലും ദുരന്തമയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആപത്തുകളും ദു:ഖങ്ങളും ടാഗോറിനെ സദാ പിന്തുടര്‍ന്നു. ബന്ധുമിത്രാദികളുടെ തുടരെതുടരെയുളള അകാല മരണങ്ങള്‍ അദ്ദേഹത്തെ വല്ലാതെ ഉലച്ചു. 1902-ല്‍ ഭാര്യ മൃണാളിനിദേവിയുടെ വിയോഗം.

അടുത്ത വര്‍ഷം രണ്ടാമത്തെ മകള്‍ രേണുകയുടെ മരണം. ഇങ്ങനെ തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോര്‍ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.

ജീവിതത്തിലെ അവസാന വര്‍ഷങ്ങളില്‍ ടാഗോര്‍ ലോകപ്രസിദ്ധനായിരുന്നു-പ്രത്യേകിച്ച് ഗാന്ധിക്കെതിരായിരുന്ന നിലപാടുകളില്‍. 1934 ജനുവരി 15-ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോര്‍ കഠിനമായി എതിര്‍ത്തു. ബംഗാളി ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ അധഃപതനവും, കൊല്‍ക്കത്തയില്‍ പതിവായ ദാരിദ്ര്യവും അദ്ദേഹത്തെ വളരെ വ്യാകുലപ്പെടുത്തി.

അവസാന നാലു വര്‍ഷങ്ങള്‍ രോഗശയ്യയില്‍ കടുത്ത വേദനയിലായിരുന്ന ടാഗോര്‍, 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതില്‍ നിന്ന് മോചിതനായെങ്കിലും 1940ല്‍ സമാനമായ അവസ്ഥയില്‍ നിന്ന് ശമനമുണ്ടായില്ല. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോര്‍ 1941 ഓഗസ്റ്റ് 7-ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവില്‍ വച്ച് മരണമടഞ്ഞു
🌹🌹🌹🌹🌹🌹🌹🌹🌹🌹
               (കടപ്പാട്)

🌷ടാഗോർ എന്ന ചിത്രകാരന്റെ പിറവി🌷👇👇👇
അദ്ദേഹത്തിന് പിതാവ് നോക്കാനേൽപ്പിച്ച സിയൽദ ഗ്രാമവും പദ്മ നദിയും പദ്മ എന്ന പേരുള്ള സ്വന്തം ബോട്ടും  നദിയിലൂടെ നിലാവും കണ്ടുകൊണ്ടുള്ള യാത്രകളും അദ്ദേഹത്തിന്റെ പ്രതിഭകളെ ഉണർത്തി.എല്ലാ ഇന്ദ്രിയങ്ങളും കലയ്ക്കായി സമർപ്പിച്ചിട്ടും ഒരു അപൂർണത അദ്ദേഹത്തിനനുഭവപ്പെട്ടു..ഈ തോന്നലിൽ നിന്നായിരുന്നു ടാഗോർ എന്ന ചിത്രകാരന്റെ പിറവി

തന്റെ അറുപതുകളിലാണ് ടാഗോർ ചിത്രരചന ആരംഭിക്കുന്നത്. ഫ്രാൻസിൽ വച്ച്  പരിചയപ്പെട്ട ചില  ചിത്രകാരന്മാരാണ്  ഈ രംഗത്തും  ടാഗോറിന് പ്രവേശിക്കാൻ  പ്രോത്സാഹനം ആയത്. അല്പം വർണാന്ധത  അദ്ദേഹത്തിനുണ്ടായിരുന്നു. ഇത് അദ്ദേഹം വരച്ച്ച ചിത്രങ്ങളിൽ  നിഴലിക്കുന്നുമുണ്ട്. പാപ്പുവ ന്യൂ ഗിനിയിൽ ഉള്ള മാലാംഗ് ജനങ്ങളുടെ ടെ ആനക്കൊമ്പിലും  മരത്തിലും ഉള്ള ചിത്ര _ശില്പ കല  അദ്ദേഹത്തെ അതെ വളരെയേറെ സ്വാധീനിച്ചു. എന്തിന് തന്റെ കൈയ്യക്ഷരത്തിൽ പോലും കല തെളിയിക്കാൻ  അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.ഒട്ടേറെ കഴിവുണ്ടായിട്ടും ചിത്രകല എന്ന കഴിവ് അദ്ദേഹത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ  ശ്രമിച്ചെങ്കിലും വാർദ്ധക്യകാലത്ത് ആ കഴിവിനെയും അദ്ദേഹം തന്നോട്  ചേർത്തുപിടിച്ചു. ഒരച്ഛൻ കുഞ്ഞിനെ സ്നേഹിക്കുന്നതുപോലെ അദ്ദേഹം ചിത്രകലയെയും സ്നേഹിച്ചിരുന്നു. നാഷണൽ  ഗ്യാലറി ഓഫ് ഓഫ് മോഡേൺ  ആർട്ടിൽ അദ്ദേഹത്തിന്റെ 102 ചിത്രങ്ങൾ  നിധിപോലെ സൂക്ഷിക്കുന്നു. യൂറോപ്പ്, റഷ്യ ,ഇംഗ്ലണ്ട്, അമേരിക്ക  തുടങ്ങിയ പല രാജ്യങ്ങളിലും  അദ്ദേഹം പ്രദർശനം നടത്തി.  ഇത്രയേറെ രാജ്യങ്ങളിൽ ചിത്രപ്രദർശനം നടത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ടാഗോർ .എല്ലാ ചിത്രകലാമാധ്യമങ്ങളും അദ്ദേഹം ഉപയോഗിക്കാൻ ശ്രമിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കവിതപോലെ  ഒരേ സമയം  ഭാരതീയവും ആധുനികതയും ചേർന്നതായിരുന്നു  അദ്ദേഹത്തിന്റെ  ചിത്രങ്ങൾ

അർത്ഥമില്ലാത്ത വരകളിൽ തുടങ്ങിയ  ചിത്രരചനയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് പക്ഷികളും മൃഗങ്ങളും ആയിരുന്നു .പല നിഗൂഡതകളും നമുക്ക് ആ ചിത്രങ്ങളിൽ വായിച്ചെടുക്കാം

കുട്ടിയായിരുന്നപ്പോൾ മണിക്കൂറുകളോളം  പ്രകൃതിയെ നിരീക്ഷിച്ചിരുന്ന  പ്രകൃതിസ്നേഹിയായിരുന്നു ടാഗോർ. പ്രകൃതിയുമായി  മൗനസംവാദം നടത്താൻ അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നു. അദ്ദേഹം വരച്ച പ്രകൃതി ദൃശ്യങ്ങളിലും ഈ നിശ്ശബ്ദത നമുക്ക്  ദർശിക്കാനാവും
ടാഗോർ തന്റെ ചിത്രങ്ങൾക്ക് പേര് നൽകാറില്ലായിരുന്നു. തന്റെ ചിത്രങ്ങൾ  ആസ്വാദകർ അവർക്കിഷ്ടമാകും പോലെ വായിക്കട്ടെ ...വ്യാഖ്യിനിക്കട്ടെ..എന്ന് അദ്ദേഹം ചിന്തിച്ചു. ഒരു തിരക്കഥാകൃത്തിന്റെ ലാഘവത്തോടെ, ഗാംഭീര്യത്തോടെ അദ്ദേഹം വരച്ച ചില ചിത്രങ്ങൾ നിശബ്ദമായ നാടകരംഗങ്ങളെ ഓർമിപ്പിക്കുന്നു
മനുഷ്യത്വത്തിന്റെ  ഗായകനായ ടാഗോറിന്  മനുഷ്യമുഖം വരയ്ക്കാനും ഇഷ്ടമായിരുന്നു. ആ മനുഷ്യമുഖങ്ങൾക്കാകട്ടെ  അദ്ദേഹത്തിന്റെ കവിത പോലെത്തന്നെ ഒട്ടേറെ വികാരവിചാരങ്ങൾ നമ്മുടെ സംവദിക്കാനും ഉണ്ടാകും. സ്ത്രീരൂപങ്ങളാകട്ടെ ബംഗാളി ശൈലിയിൽ ഉള്ളതുമായിരുന്നു. കണ്ണുകൾ നിരാശ തുളുമ്പുന്നവയും


ഇന്ത്യൻ മിനിസ്ട്രി ഓഫ് കൾച്ചറിന്റെ  ആഭിമുഖ്യത്തിൽ ടാഗോറിന്റെ 200 ചിത്രങ്ങളുടെ  പ്രദർശനം ഈയിടെ നടന്നു. രബീന്ദ്രനാഥ് ഭവനത്തിന്റേയും കൊൽക്കട്ട മെട്രോ സ്റ്റേഷന്റേയും ചുമരുകളിൽ അദ്ദേഹത്തിൻറെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു.ഈ  ചിത്രങ്ങളെ പണ്ഡിതൻമാരാകട്ടെ  ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നു . പിക്കാസോ മാനെറ്റ് തുടങ്ങിയ ലോകപ്രശസ്ത ചിത്രകാരന്മാരുടെ പല പ്രത്യേകതകളും അല്ലാതുള്ള ചില രീതികളും ടാഗോർചിത്രങ്ങൾ ചിത്രനിരൂപകർ ഇപ്പോൾ കാണുന്നു
ഇനി ടാഗോറിന്റെ ചിത്രകലാസംബന്ധിയായ ചില പുസ്തകങ്ങളെ പരിചയപ്പെടാം👇👇👇



മുഖചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ വര തന്നെ
ചിത്രകലാസംബന്ധിയായ 5 പുസ്തകങ്ങളുടെ പേരുവിവരമാണ് മുകളിൽ കൊടുത്തിട്ടുള്ളത്.ഇനിയുമുണ്ട് ഇതേ മേഖലയിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ
ഇനി ഏതാനും ചിത്രങ്ങൾ👇👇


ടാഗോറിന്റെ ചിത്രം സ്റ്റാമ്പായപ്പോൾ







ടാഗോർ നാടക നടനായുള്ള  ഒരു അപൂർവ ഫോട്ടോയും കൂട്ടത്തിൽ പങ്കുവെക്കട്ടെ🙏
https://youtu.be/KYriVkYlFHg
https://youtu.be/fzEX6EDNn9s

🙏🌷🙏🌷🙏🌷🙏🌷🙏🌷

എല്ലാ ഇന്ദ്രിയങ്ങളുടെയും വാതിലുകൾ തുറന്നിട്ട കവിയും മനുഷ്യനുമായിരുന്നു ടാഗോർ. കഥയും കവിതയും നോവലും പ്രബന്ധങ്ങളും നാലായിരത്തിലധികം ഗാനങ്ങളും എഴുതിക്കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രതിഭ കൂടുതലെന്തോ പ്രകാശിപ്പിക്കാൻ ദാഹിച്ചു. അങ്ങനെയാണ് എഴുത്തുകാരനായ ടാഗോറിനും ഗായകനായ ടാഗോറിനും ഒപ്പംനിൽക്കാൻ കഴിവുള്ള ചിത്രകാരനായ ടാഗോർ പിറക്കുന്നത്. നിറങ്ങളിലൂടെ ഉള്ളിലുള്ളത് അദ്ദേഹം കുടഞ്ഞുകളയുകയായിരുന്നു. അവസാനകാലത്ത് രോഗശയ്യയിൽക്കിടക്കവേ ടാഗോറിന്റെ ശില്പം ചെയ്യാൻചെന്ന രാംകിങ്കർ ബേയ്ജ് എന്ന പ്രശസ്ത ശില്പിയോട് നീണ്ടകൈകൾ നീട്ടി കവി യാചിച്ചു: എന്റെ കൈയിൽ അല്പം കളിമണ്ണ് തരൂ, എനിക്ക് എന്തെങ്കിലും സൃഷ്ടിക്കണം."...
             (മാതൃഭൂമി  വാർത്തയിൽ നിന്നും)

🙏🌷🙏🌷🙏🌷🙏🌷🙏🌷