07-04-19

✴✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🌷🌹🌷🌹🌷🌹🌷🌹🌷🌹
ഏപ്രിൽ 1മുതൽ 7 യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌷🌹🌷🌹🌷🌹🌷🌹🌷🌹
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🌷🌹🌷🌹🌷🌹🌷🌹🌷🌹🌷

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

നമ്മുടെ ചാനൽ, പ്രേക്ഷകർക്ക്  സൗകര്യപ്രദമായ രീതിയിൽ ആസ്വദിക്കുവാൻ പ്രവീൺ മാഷ് ശ്രമിച്ചതിന്റെ ഫലം എല്ലാവരും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വിശ്വസിക്കട്ടെ..

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌷🌹🌷🌹🌷🌹🌷🌹🌷🌹
ഏപ്രിൽ 1_തിങ്കൾ
സർഗസംവേദനം
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🏵🏵🏵🏵🏵🏵🏵🏵🏵🏵

🎍ഏപ്രിൽ ഒന്ന് തിങ്കളാഴ്ച ആലങ്കോട് ലീലാകൃഷ്ണന്റെ ''സഞ്ചാരിയുടെ വഴിയമ്പലങ്ങളി''ലേക്കാണ് രതീഷ് മാഷ് നമ്മെ കൂട്ടിക്കൊണ്ടുപോയത്.. വായിക്കുന്നവരെ യാത്ര പോകാൻ കൊതിപ്പിക്കുന്ന,എട്ടു ലേഖനങ്ങളുള്ള കൃതിയാണിത്...ഒരേ സമയം ഭൂതവർത്തമാനകാലങ്ങളിലൂടെ നമ്മെ ഒഴുക്കിക്കൊണ്ടു പോകുന്നു... പോകാനും വായിക്കാനും പ്രേരിപ്പിക്കുന്ന കൃതിയും ആസ്വാദനക്കുറിപ്പും....രതീഷ് മാഷിന് അഭിവാദ്യങ്ങൾ.🤝🤝🤝...

🎍പിന്നീട് ബെന്യാമിന്റെ അബിശഗീൻ എന്ന ''നീണ്ട കഥാനോവലിനുള്ള '' ആസ്വാദനക്കുറിപ്പാണ് പരിചയപ്പെടുത്തിയത്... ബൈബിളിലെ ഉത്തമ ഗീതങ്ങളിലെ ദാവീദ്, ശലോമോൻ, അബി ശഗീൻ......അനശ്വരവും അപൂർണ്ണവും സുന്ദരവുമായ പ്രണയ സാക്ഷ്യം തന്നെയത്രേ ഈ കൃതി...

🎍വിജു മാഷ്, സ്വപ്ന ടീച്ചർ, പ്രജിത ടീച്ചർ, വെട്ടം ഗഫൂർ മാഷ്, രജനി ടീച്ചർ, സജിത് മാഷ്, പവിത്രൻ മാഷ്, വാസുദേവൻ മാഷ് തുടങ്ങിയവരെല്ലാം ആസ്വാദനങ്ങളാസ്വദിക്കാൻ എത്തിയിരുന്നു'

🌹🌷🌹🌷🌹🌷🌹🌷🌹🌷

ഏപ്രിൽ 2_ചൊവ്വ
ചിത്രസാഗരം
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🏵🏵🏵🏵🏵🏵🏵🏵🏵🏵
🎍ചൊവ്വാഴ്ച ചിത്ര സാഗരത്തിൽ ജലരാശിയുടെ കാമുകനെന്നറിയപ്പെടുന്ന വില്യം ടർണർ എന്ന വിശ്രുതചിത്രകാരനേയും കൂട്ടിയാണ് പ്രജിതടീച്ചർ എത്തിയത്.

🎍പ്രക്ഷുബ്ധ സമുദ്രമത്രേ അദ്ദേഹത്തിനിഷ്ട വിഷയം.. ടർണറുടെ ജീവചരിത്രവും (Fisher man and the Sea, Snow Storm, Rain Steam and Speed) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളും ചിത്രരചനാ സങ്കേതങ്ങളും വീഡിയോ ലിങ്കുകളും സൂക്ഷ്മവും സമഗ്രവുമായി ടീച്ചർ പങ്കുവെച്ചു..
🎍സുദർശൻ മാഷ്, പവിത്രൻ മാഷ്, ശ്രീല ടീച്ചർ, പ്രമോദ് മാഷ്, വെട്ടം ഗഫൂർ മാഷ് ' കൃഷ്ണദാസ് മാഷ്, രതീഷ് മാഷ് തുടങ്ങിയവരെല്ലാം ടീച്ചർക്കുംടർണറിനും അഭിവാദ്യങ്ങളുമായെത്തിച്ചേർന്നു....

🌹🌷🌹🌷🌹🌷🌹🌷🌹🌷

ഏപ്രിൽ 3_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_പവിത്രൻ മാഷ്(വേങ്ങര വലിയോറ സ്ക്കൂൾ)
🏵🏵🏵🏵🏵🏵🏵🏵🏵🏵

🎍കണ്ണൂർ ജില്ലയിലെ പ്രദേശ പരമായ ഭാഷാഭേദങ്ങളെ കുറിച്ചായിരുന്നു ഈ ആഴ്ചയിലെ ആറ് മലയാളിക്ക് നൂറു മലയാളം എന്ന ഭാഷാഭേദപംക്തി. തലശ്ശേരി ,ചിറക്കൽ, പയ്യന്നൂർ എന്നിങ്ങനെ ഭാഷാഭേദം അടിസ്ഥാനമാക്കി 3 പ്രാദേശിക ഭാഷാവിഭാഗങ്ങളായി പ്രദേശങ്ങളെ മുറിച്ചു .ഈ മൂന്നു പ്രദേശങ്ങളിലെയും ഭാഷാഭേദം സ്വനതലം, രൂപിമ തലം ,വാക്യഘടന തലം എന്നിങ്ങനെയുള്ള  മൂന്ന് തരത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുന്നുവെന്ന് ഉദാഹരണസഹിതം അവതാരകൻ വിശദീകരിച്ചു.ഇത്തരം ഭാഷ ഭേദങ്ങളാകട്ടെ പ്രാദേശിക ഇടങ്ങളിൽ പരമാവധി ഒതുങ്ങി നിൽക്കുകയും, പൊതുഇടങ്ങളിൽ മാനകസ്വഭാവം കൈകൊള്ളുകയും ചെയ്യുന്നു . സ്വര സ്വനിമം (സ്വരം സ്വരസംയുക്തങ്ങൾ), വ്യഞ്ജന പഠനം രൂപഭേദങ്ങൾ (ആശ്രിതം, സ്വതന്ത്രം) എന്നിങ്ങനെ വിശദമായ അവതരണമായിരുന്നു പവിത്രൻ മാഷിന്റേത്.കൂടാതെ, അനുബന്ധമായി പ്രാദേശിക ഭാഷാ ഭേദങ്ങൾ ഉൾപ്പെട്ട 4 യൂട്യൂബ് ലിങ്കുകളുംഉണ്ടായിരുന്നു.
🎍സുദർശനൻ മാഷ്, ശ്രീല ടീച്ചർ ,ഗഫൂർ മാഷ്, രതീഷ് മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌹🌷🌹🌷🌹🌷🌹🌷🌹🌷
ഏപ്രിൽ 4_വ്യാഴം
ലോകസിനിമ
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🏵🏵🏵🏵🏵🏵🏵🏵🏵🏵

🎍ലോകസിനിമാ വേദിയിൽ ഈ ആഴ്ച 7 റഷ്യൻ സിനിമകളാണ് വിജു മാഷ് പരിചയപ്പെടുത്തിയത്.
🎍ഇനി ഈ ആഴ്ചയിൽ അവതരിപ്പിച്ച സിനിമകളിലൂടെ..

📽Ivan's childhood
📽The cuckoo
📽Loveless
📽Come and see
📽Leviethian
📽The banishment
📽Lolita

🎍അങ്ങനെ ഈയാഴ്ചയിലെ സിനിമകളടക്കം 138 ലോകോത്തര സിനിമകളായി നമ്മുടെ തിരൂർ മലയാളത്തിൽ☺

🎍രതീഷ് മാഷ്,ഗഫൂർ മാഷ്,പവിത്രൻ മാഷ്, പ്രമോദ് മാഷ് ,പ്രജിത, ശിവശങ്കരൻ മാഷ് ... തുടങ്ങിയ പതിവ് മുഖങ്ങൾ തന്നെ വിജുമാഷിന് പ്രോത്സാഹനം നൽകി വേദിയെ സജീവമാക്കി.

🌹🌷🌹🌷🌹🌷🌹🌷🌹🌷

ഏപ്രിൽ 5_വെള്ളി
സംഗീതസാഗരം
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_രജനിടീച്ചർ (GHSS പേരശ്ശന്നൂർ)
🏵🏵🏵🏵🏵🏵🏵🏵🏵🏵

🎍ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇംഗ്ലീഷിൽ പാടി സംഗീതത്തിന് അതിരുകളില്ലെന്ന് തെളിയിച്ച കിരൺ ഫതക്ക് നെയാണ് സംഗീത സാഗരത്തിൽ ഈ ആഴ്ച അവതാരക പരിചയപ്പെടുത്തിയത്. ഇന്ത്യൻ സംഗീതം  ലോകത്തെ  എല്ലാ  ജനതകളുടെയും  മനസ്സിൽ  എത്തിക്കാൻ പാകത്തിൽ  ഇന്ത്യൻ രാഗ ഇൻ ഇംഗ്ലീഷ് ലിറിക്സ് രൂപകല്പന ചെയ്തതും  ഇദ്ദേഹമാണ്. കൂട്ടത്തിൽ ഫതക്ക് പാടിയ  ഗാനത്തിന്റെ  യൂട്യൂബ്  ലിങ്കും  ഉണ്ടായിരുന്നു.
🎍വർഗീസ് മാഷിന്റെ കൂട്ടിച്ചേർക്കൽ ഉചിതമായി. കൊളോണിയൽ കസിൻസ് എന്ന ആൽബത്തിൽ ഇതുപോലെയുള്ള ഹരിഹരൻ പരീക്ഷണം വന്നത് സുദർശനൻ മാഷ് അനുസ്മരിച്ചു. ഗഫൂർ മാഷ്, ബാബുരാജൻ മാഷ്, പ്രജിത, പവിത്രൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.(കിരൺ ഫതക് എന്ന കിരൺ ഭാസ്കർ ഫതകിനെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കാൻ രജനി ടീച്ചറുടെ അവതരണം എന്നെ പ്രേരിപ്പിച്ചു എന്നുകൂടി പറഞ്ഞോട്ടെ🙏)

🌹🌷🌹🌷🌹🌷🌹🌷🌹🌷

ഏപ്രിൽ 6_ശനി
നവസാഹിതി
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🏵🏵🏵🏵🏵🏵🏵🏵🏵🏵
🎍പതിവുപോലെ മനോഹരിയായിട്ടായിരുന്നു ഈ ആഴ്ചയും നവസാഹിതി എത്തിയത്. വാലുവേഷൻ തിരക്കിനിടയിലും നവസാഹിതി ഇങ്ങനെ അണിയിച്ചൊരുക്കാൻ ഗഫൂർമാഷ് കാണിക്കുന്ന ആത്മാർത്ഥതയ്ക്ക്🤝🤝
🎍ഈയാഴ്ചയിലെ വിഭവങ്ങളിലൂടെ...

അനുഭവാവിഷ്ക്കാരം
〰〰〰〰〰〰〰〰
📒ഇതാണ് ഞാൻ_ജസീന റഹീം

കവിതകൾ
〰〰〰〰〰
📒സാന്ധ്യരാഗം_ സുനിത ഗണേഷ്
📒പ്രണയം _ദിവ്യ
📒 പൂക്കുല _അജിത്രി ടീച്ചർ
📒നിലയ്ക്കാത്ത സംഗീതം _സംഗീത ഗൗസ്
📒പ്രൊഫൈൽ ചിത്രം_ ഷെഹറസാദ്
📒മുഴുക്കാപ്പ് _ശ്രീല അനിൽ ടീച്ചർ
📒കുടിവെപ്പ്_ വാസുദേവൻ മാഷ്

മിനിക്കഥ
〰〰〰〰〰
📒രാജൻ മാഷ് പടിയിറങ്ങുമ്പോൾ_ അഷ്റഫ് .കെ

കുറിപ്പ്
〰〰〰
📒കലാശക്കൊട്ട്_ നരേന്ദ്രൻ

🎍വാസുദേവൻ മാഷ്, ബാബുരാജൻ മാഷ്, സുദർശനൻ മാഷ് ,പ്രജിത വിജു മാഷ് ,പവിത്രൻ മാഷ്, ജസീന ടീച്ചർ, സീത, രജനി ടീച്ചർ ആലത്തിയൂർ ശ്രീല അനിൽ ടീച്ചർ, ഷമീമ ടീച്ചർ ,സ്വപ്ന റാണി ടീച്ചർ, ശിവശങ്കരൻ മാഷ് ,രജനി ടീച്ചർ, രതീഷ് മാഷ്, കൃഷ്ണദാസ് മാഷ്... തുടങ്ങിയ ഒരു വൻ ആസ്വാദകനിരതന്നെ നവസാഹിതിയെ കൂടുതൽ കൂടുതൽ സജീവമാക്കി കൊണ്ട് വേദിയിലേക്ക് ഇറങ്ങിവന്നു...😊

🌷🌹🌷🌹🌷🌹🌷🌹🌷🌹

ഇനി ഈയാഴ്ചയിലെ താരം ആരെന്നുനോക്കാം..

നവസാഹിതിയെ ഒരു ദൃശ്യശ്രാവ്യ വിരുന്നായി നമ്മളിലേക്കെത്തിക്കുന്ന ഗഫൂർമാഷാണ് ഈയാഴ്ചയിലെ മിന്നും താരം😊

താരമേ...അഭിനന്ദനങ്ങൾ...🌹💐🤝🤝