06-11-19

🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺
🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀
🐽🐸🐽🐸🐽🐸🐽🐸🐽🐸🐽🐸🐽🐸
മലയാളം സർവ്വകലാശാല, തിരൂർ പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം:മലപ്പുറം എന്ന ഗവേഷണ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ ഇരുപത്തിയാറാം ഭാഗമാണ് ഈ ലക്കം ആറുമലയാളിക്ക് നൂറു മലയാളം
🐸🐽🐸🐽🐸🐽🐸🐽🐸🐽🐸🐽🐸🐽
🐧🐥🐧🐥🐧🐥🐧🐥🐧🐥🐧🐥🐧🐥
മലപ്പുറത്തെ അന്യഭാഷകൾ എന്ന വിഭാഗത്തിൽ ആദിവാസി വിഭാഗങ്ങളിലെ മുതുവാൻ ഭാഷ അറനാടൻ ഭാഷ എന്നിവയാണ് ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
🐥🐧🐥🐧🐥🐧🐥🐧🐥🐧🐥🐧🐥🐧
മുതുവാൻ ഭാഷ
പെര/ എല്ലം  - വീട്
തൈതൽപെര - മുള കൊണ്ടുണ്ടാക്കിയ വീട്
തൈതൽ  - മുള
പോക്ക  - പോവുക
മെറുപ്പായി - വെറുപ്പായി
മിട്ടുകൊടുക്കുക - വിട്ടു കൊടുക്കുക
ചുരുളിപ്പുല്ല്  - മലമ്പുല്ല് ( വീട് മേയാനുപയോഗിക്കുന്ന പുല്ല്)
തരിപ്പപുല്ല്   - വീട് മേയാനുപയോഗിക്കുന്ന പുല്ല്
കറാച്ചിപ്പുല്ല്  - വീട് മേയാനുപയോഗിക്കുന്ന പുല്ല്
ചെള്ള   - കവിൾ
കൊല്ലി  - കഴുത്ത്
പള്ളക്കാല്/മീൻകാൽ - കാലിന്റെ അടിഭാഗം
മൊറൊടുക്കുക - മുഖം കഴുകുക
ഊന്  - മോണ
കണ്ണീലി   - കൺപീലി
കൊയ   - നെരിയാണി
പോട്     - പോകുന്നു
മൻൻ്റോ - വരുന്നുണ്ടോ
പേറാട്ടി - വയറ്റാട്ടി
മാച്ച്     - തുണി
കുമ്മാളി - കെട്ടിയുണ്ടാക്കുന്ന പ്രസവമുറി
തെരണ്ട്കുളി - വയസ്സറീക്കൽ
മറമടച്ച്    - മരണം
പൂഞ്ഞാർ - കലശം
പാഞ്ഞ്മരുന്നു - ഓടി വരുന്നു
കുത്തിയിരിക്കുക - ഇരിക്കുക
മണ്ടുക/ മണ്ടിമരവ് - ഓടുക
ചാടിമരണ്  - ചാടുക
ചാടിപോക്ക് - ചാടിപ്പോകുക
എണീച്ച് പേ - എഴുന്നേറ്റു പോവുക
കൊത്തിക്കടി - അടിപിടി
നിയ്യ്   - നീ
ഞാന്  - ഞാൻ
ഓൻ     - അവൻ
ഓൾ     - അവൾ
എല്ലത്തറ - വീടിന്റെ തറ
ഇടുക്ക്   - തിണ്ട്
പൊളിഞ്ഞടി - നശിച്ചു പോകുക
ഇടിഞ്ഞ് ചാടിപ്പോകുക - നശിക്കുക
പൊടുണ്ണി  - ഉപ്പുത്തി
തേമ്പൊനക്ക - ഒരു തരം മരം
മുത്തമ്മ, നാന്തോൾ  - അമ്മമ്മ
മുത്തൻ  - അച്ചച്ഛൻ
അമ്മാമൻ - മാമൻ
അമ്മായി  - മാമി
മുത്തച്ചി   - വല്ല്യമ്മ
മുത്തിയപ്പൻ - വല്ല്യച്ഛൻ
കുഞ്ഞമ്മ/ ഇളയച്ചി -ചെറിയമ്മ
ഇപ്പൻ   -  ചെറിയച്ഛൻ
അച്ഛൻ / അപ്പൻ - അച്ഛൻ
അപ്പമ്മ  - അച്ഛമ്മ
അപ്പാപ്പൻ - അച്ചച്ഛൻ
മെണ്ണീര്  -  വെണ്ണീർ
പക്കി   - പക്ഷി
പാലൻ ( പു), പാലത്തി (സ്ത്രീ)
പറമ്പൻ (പു), പറമ്പത്തി ( സ്ത്രീ) - രണ്ടു തരത്തിലുള്ള മുതുവാൻ സമുദായം.

*അറനാടൻ
പെര   - വീട്
മിറ്റം  - മുറ്റം
പിള്ളതിണ്ട് - അരുക്കോലായി
നില  - തറ
ഒതുക്ക്  - ചവിട്ടുപടി
അകം   - മുറി
ചായ്പ്പ് - അടുക്കള
വാജാ   - വാഴ
ബസ്സി  - പ്ലെയിറ്റ്
ചട്ടം   - കയിൽ
കജത്ത - കഴുത്ത്
കൊല്ലി  - തൊണ്ട
തന്താൻവെരല് - തള്ളവിരൽ
നായക്കാൽ - കാലിന്റെ അടിഭാഗം
കണിപ്പ്    - കെണിപ്പ്
കേയ്  - കൈ
മുട്ടുംകേയ് - കൈമുട്ട്
പള്ള   -വയ൪
തുടെ/കുറുക്ക് - തുട
നെച്ചി - നെറ്റി
കറുക്കോട് - കക്ഷം
കേക്കണ്  - കേൾക്കണ്
മുടി ചീകണ്/മുടി വാരു - മുടി ചീകുക
മുടഞ്ചത്  - മെടയുക
തിന്നുകേ - തിന്നുക
മച്ചിൽ   - മസിൽ
നിനന്ത് എടുക്കേൻ - നിനക്ക് എടുക്കാം
എൻ മുഖത്തിഞ്ചു പോകറേൻ - എന്റെ മുന്നിൽ നിന്ന് പോകൂ
മോറു കച്ചുകേൻ - മുഖം കഴുകുക
നിന്നെ എനിക്ക് പച്ചിപ്പേ - നിന്നെ എനിക്ക് പറ്റും
എനക്ക് പട്ടിണി കുയിങ്കപ്പ - എനിക്ക് വിശക്കുന്നു
നിൻ പേറ് എന്ത് - നിന്റെ പേരെന്താ?
നീന എങ്ങട്ട് പോകണ് - നീ എങ്ങോട്ട് പോകുന്നു?
നിനക്ക് എന്താ മാണ്ടത് - നിനക്ക് എന്താണ് വേണ്ടത്?
എനക്ക് ഇത്തിരി കഞ്ഞി തര്വോ - എനിക്ക് ചോറ് വേണം
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്. പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള  കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏