06-11-18


🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ... ചിത്രസാഗരം പംക്തിയുടെ 13ാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പ്രകൃതിയിലെ വർണങ്ങളെ മുഴുവൻ ആവാഹിച്ച് അനശ്വര ചിത്രങ്ങൾ വരച്ച അനേകം ചിത്രകാരന്മാരുണ്ട്..മാനവസംസ്ക്കാര ചരിത്രത്തിൽ മായാത്ത കാലടികൾ പതിപ്പിച്ച് മുൻപേ നടന്നവരിൽ പ്രമുഖനായ റംബ്രാന്റിനെ നമുക്കിന്ന് അടുത്തറിയാൻ ശ്രമിക്കാം..
 🎨🎨🎨🎨🎨🎨🎨🎨🎨
റംബ്രാൻഡ്👇
നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു റെംബ്രാന്റ് വാങ് റേയ്ൻ.(ജൂലൈ 15,1606 – ഒക്ടോബർ 4, 1669). റെംബ്രാണ്ട് ഹാർമെൻസൂൺ വാങ് റേയ്ൻ (ഇംഗ്ലീഷ്:Rembrandt Harmenszoon van Rijn) എന്നാണ്‌ പൂർണ്ണനാമം. ചരിത്രകാരന്മാർ ഡച്ച് ജനതയുടെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിലാണ്‌ അദ്ദേഹത്തിന്റെ രചനകൾ സൃഷ്ടിക്കപ്പെടുന്നത്. സൗഭാഗ്യപൂർണ്ണമായ യൗവനകാലവും ദുരിതം നിറഞ്ഞ വാർദ്ധക്യവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകതയായിരുന്നു.ഏകദേശം മുന്നൂറിൽപരം ചിത്രങ്ങൾ വരച്ച അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു
🎨🎨🎨🎨🎨🎨🎨🎨🎨🎨

കുട്ടിക്കാലം👇👇
അദ്ദേഹം 1606 ജൂലൈ 15-നു, ലൈഡൻ എന്ന സ്ഥലത്ത് ജനിച്ചു. ഹാർമാൻ ഗെരീത്സൂൺ വാന്ദ് റേയ്ൻ ആയിരുന്നു പിതാവ്. റെംബ്രാന്റ് അവരുടെ കുടുംബത്തിലെ ഒൻപതാമത്തെ കുട്ടിയായിരുന്നു . കുടുംബം സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു.
🎨🎨🎨🎨🎨🎨🎨🎨🎨🎨

ചിത്രകലയിലേക്ക്...👇👇
ചെറുപ്പത്തിലേ റെംബ്രാന്റ് ലത്തീൻ പഠിക്കുകയും പിന്നീട് ലൈഡൻ സർവകലാശാലയിൽ ചേരുകയും ചെയ്തു. ചിത്രരചനയിലുള്ള താല്പര്യം മൂലം അദ്ദേഹം ലൈഡനിലെ ചിത്രകാരനായ യാക്കോബ് വാങ് സ്വാനെൻബർഗിന്റെ കീഴിൽ പരിശീലനത്തിനായി ചേർന്നു. മൂന്നുവർഷം അദ്ദേഹത്തിനു കീഴിൽ ചിത്രരചന അഭ്യസിച്ചു. അതിനുശേഷം ആംസ്റ്റർഡാമിലെ പീത്തർ ലാസ്റ്റ്മാൻ എന്ന ചിത്രകാരനു കീഴിൽ ആറുമാസം പരിശീലിച്ചു. താമസിയാതെ അദ്ദേഹം സുഹൃത്തായ യാൻ ലീവേൻസുമായി ചേർന്ന് ഒരു ചിത്രരചനാശാല ആരംഭിച്ചു. (1624-1625) അദ്ദേഹം വിദ്യാർത്ഥികളെ ചിത്രരചന പഠിപ്പിക്കുവാനും ആരംഭിച്ചു
🎨🎨🎨🎨🎨🎨🎨🎨🎨🎨

ജീവിതത്തിലെ വഴിത്തിരിവ്..👇👇
1629-ൽ കോൺസ്റ്റാന്റീൻ യൂജീൻ എന്ന പൊതുപ്രവർത്തകൻ റെംബ്രാന്റിന്റെ പ്രതിഭയെ തിരിച്ചറിയുകയും അദ്ദേഹത്തെ ഹേഗിലെ കോടതിയുടെ ജോലിക്കായി നിയോഗിക്കുകയും ചെയ്തു. ഈ ബന്ധത്തിലൂടെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഫ്രെഡ്റീക് ഹെൻറി രാജകുമാരൻ കാണാനിടയാകുകയും അങ്ങനെ ചിത്രങ്ങൾ വിറ്റുപോകുകയും ചെയ്തു.

1631-ൽ അദ്ദേഹം ആംസ്റ്റർഡാമിലേക്ക് താമസം മാറ്റി. പല ആളുകളും റെംബ്രാന്റിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. അവർക്ക് റെംബ്രാന്റ് തങ്ങളുടെ ഛായാചിത്രങ്ങൾ വരയ്ക്കണമായിരുന്നു. ഇതാണ് ആംസ്റ്റർഡാമിലേക്ക് താമസം മാറാൻ കാരണം.
🎨🎨🎨🎨🎨🎨🎨🎨🎨🎨

അന്ത്യം👇👇
സാസ്കിയ വാൻ ഉയ്ലെൻബെർഗ് എന്ന സ്ത്രീയെ റെംബ്രാന്റ് വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് 4 കുട്ടികൾ ജനിച്ചു എങ്കിലും ഇവരിൽ 3 പേർ വളരെ ചെറുപ്പത്തിലേ മരിച്ചുപോയി. സാസ്കിയയുടെ മരണശേഷം റെംബ്രാന്റ് തന്റെ വേലക്കാരിയായിരുന്ന ഹെണ്ട്രിക്ജ് സ്സ്റ്റോഫെത്സ് എന്ന സ്ത്രീയോടൊത്ത് താമസം തുടങ്ങി. ഇവർക്ക് കൊർണേലിയ എന്ന ഒരു മകൾ ഉണ്ടായി. റെംബ്രാന്റ് ആംസ്റ്റർഡാമിൽ 1669 ഒക്ടോബർ 4-നു മരിച്ചു.
🎨🎨🎨🎨🎨🎨🎨🎨🎨🎨

ചിത്രങ്ങളെക്കുറിച്ചുള്ള പൊതുവിലയിരുത്തൽ👇
റെംബ്രാന്റ് പല പ്രശസ്ത ചിത്രങ്ങളും രചിച്ചു. അവയിൽ ചിലത് വളരെ വലിപ്പമുള്ള ചിത്രങ്ങളാണ്, ചിലത് വളരെ ഇരുണ്ടതും ശോകപൂർണ്ണവുമാണ്. റെംബ്രാന്റിന്റെ പല ചിത്രങ്ങളും കാണുമ്പോൾ കാണികൾക്ക് ചിത്രത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തങ്ങളും ഭാഗമാണെന്നു തോന്നും. ലോകമെമ്പാടുമുള്ള ചിത്ര പ്രദർശനശാലകളിൽ റെംബ്രാന്റിന്റെ ചിത്രങ്ങൾ കാണാം.
🎨🎨🎨🎨🎨🎨🎨🎨🎨🎨

ഇനി ചിത്രവിശേഷങ്ങളിലേക്ക്...👇👇
ജോസഫിന്റെ സ്വപ്നം
ഡച്ച് ചരിത്രത്തിൽ ഇടം നേടിയ റംബ്രാന്റ് 1642ൽ വരച്ച ചിത്രമാണ് ജോസഫിന്റെ സ്വപ്നം.ആംസ്റ്റർഡാമിലെ ജൂതസമൂഹത്തിൽ നിന്നുള്ള മോഡലുകളെ ഉപയോഗിച്ചായിരുന്നു റംബ്രാന്റ് തന്റെ ബെെബിൾ കഥാപാത്രങ്ങളക്ക് രൂപം കൊടുത്തിരുന്നത്.
    മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കുന്ന തച്ചനും യേശുവിന്റെ വളർത്തുപിതാവുമായ ജോസഫിനെ മുഖ്യകഥാപാത്രമാക്കി ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രമാണിത്
   ഒരു സ്വപ്നത്തിൽ ജോസഫിന്റെ അരികിലെത്തുന്ന മാലാഖ,മറിയത്തിന്റെ ദിവ്യ ഗർഭധാരണത്തെക്കുറിച്ച് അറിയിക്കുന്നതും,ജനിക്കുന്ന ശിശുവിന് യേശു എന്ന നാമം നൽകണമെന്ന നിർദ്ദേശം കൊടുക്കുന്നതുമാണ് ചിത്രത്തിന്റെ അടിസ്ഥാനം.വരയിലെ കൃത്യതയേക്കാൾ നിറങ്ങളുടെ ദിവ്യതയും ആശയങ്ങളുടെ സമ്പന്നതയുമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.ഇതേ വിഷയം തന്നെ പ്രതിപാദ്യമാക്കി റാംബ്രാന്റ് രണ്ടു ചിത്രങ്ങൾ കൂടി വരച്ചിട്ടുണ്ട്.
    അകത്തളങ്ങളുടെ ഇരുട്ടിനെ ഭേദിക്കുന്ന സ്വർഗീയ പ്രകാശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.'ചിത്രത്തിൽ ചിലയിടങ്ങളിൽ കട്ടി കൂടിയ രീതിയിൽ പെയിന്റ് ഉപയോഗിച്ചാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.ആലോചനാഭാരം ആത്മാവിനെ തൊടുന്ന രീതിയിലാണ് ജോസഫിന്റെ ചിത്രീകരണം.അതിന് ആക്കം കൂട്ടുന്നതാണ് വലതുകയ്യിൽ ഊന്നിയുറപ്പിച്ച ശിരസും ഒപ്പം വലതുകാലോട് ചാരി വെച്ചിരിക്കുന്ന ഊന്നു വടിയും.ജോസഫിന്റെ സ്വപ്നത്തിൽ വരുന്ന മാലാഖയുടെ കഥാപാത്രത്തിലേക്ക് കാഴ്ചക്കാരന്റെ ശ്രദ്ധപെട്ടെന്ന് പതിയുന്നത് സ്വാഭാവികം.
ജോസഫിന്റെ സ്വപ്നം മൂന്നു തരത്തിൽ വരച്ചുവെന്നു പറഞ്ഞല്ലോ...അതിൽ ഒന്നുകൂടിയിതാ..👇👇👇
🎨🎨🎨🎨🎨🎨🎨🎨🎨🎨

റംബ്രാൻഡിന്റെ ഏറ്റവും പ്രശസ്തമായ വേറൊരു ചിത്രമാണ് ബാത്ത് ഷേബ അറ്റ് ഹെർ ബാത്ത്...ആ ചിത്രത്തെ കുറിച്ചുള്ള വിശദീകരണവും ലിങ്കൂം താഴെ കൊടുക്കുന്നു..👇👇
ആയിരത്തി അറുനൂറ്റി അന്‍പത്തിനാലില്‍ വിഖ്യാതനായ ഡച് ചിത്രകാരന്‍ വരച്ച ചിത്രമാണ് ബാത്ഷേബ (Bathsheba ).അതിമനോഹരിയായ ഒരു സ്ത്രീയുടെ ചിത്രം..ഒരു കൈ കൊണ്ട് തന്റെ വലത്തേ മാറിടം മറച്ചു പിടിച്ചു കൊണ്ടിരിക്കുന്ന ആ സ്ത്രീയുടെ ചിത്രം വളരെയധികം പ്രശംസകള്‍ പിടിച്ചു പറ്റുകയുണ്ടായി.

ബൈബിളിലെ പഴയ നിയമത്തിലെ ഒരു കഥാ സന്ദര്‍ഭമാണ് ഈ ചിത്രത്തിനാധാരം.ദാവിദ് രാജാവിന്റെ സൈനികരില്‍ ഒരാളായിരുന്ന ഉറയായുടെ (Uriah the Hittite) ഭാര്യയായിരുന്നു ബാത്ഷേബ. ഒരിക്കല്‍ രാജാവ് തന്റെ കൊട്ടാര മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ കുറച്ചകലെ തന്റെ വീട്ടുമുറ്റത്ത്‌ കുളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ബാത്ഷേബ അദേഹത്തിന്റെ കണ്ണില്‍ പെട്ടു.ഈ ഒറ്റ കാഴ്ചയില്‍ വികാരപരവശനായ രാജാവ് ബാത്ഷേബയെ തന്റെ കൊട്ടാരത്തില്‍ എത്തിക്കുകയും അവരുമായി രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു..ഈ സമയം അവരുടെ ഭര്‍ത്താവാകട്ടെ സൈനികരോടൊപ്പം യുദ്ധം നയിക്കുകയായിരുന്നു.ബാത്ഷേബ ഗര്‍ഭിണിയായ വിവരം അറിഞ്ഞ രാജാവ് ഉറയായോടു പെട്ടന്നു തന്നെ ഭാര്യയുടെ അടുക്കലേക്കു മടങ്ങി ചെല്ലാന്‍ നിര്‍ബന്ധിക്കുന്നു.പക്ഷെ വലിയ രാജ്യഭക്തനായ ഉറയാ അതിനു വിസമ്മതിക്കുന്നു.യുദ്ധം തുടങ്ങിയാല്‍ അവസാനിക്കുന്നത് വരെ ബ്രഹ്മചര്യം പാലിക്കുക ,പരിപൂര്‍ണ അച്ചടക്കത്തില്‍ ജീവിക്കുക എന്നതാണ് ഒരു സൈനികന്‍ പാലിക്കേണ്ട കടമയാണ് എന്നായിരുന്നു ഉറയാ പറഞ്ഞത്. എന്നാല്‍ ഉറയാ തിരിച്ചു ചെന്ന് ഭാര്യയോടൊപ്പം കുറച്ചു നാള്‍ കഴിഞ്ഞാല്‍ പിന്നീട് ഈ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു തനിക്ക് കൈ കഴുകാം എന്നു കരുതിയിരുന്ന രാജാവ് ഇത് കേട്ടു ക്രുദ്ധനാവുകയും ഉറയായെ വധിക്കുകയും ചെയ്യുന്നു.

ഈ സന്ദര്‍ഭത്തെ അടിസ്ഥാനമാക്കി റംബ്രാന്‍ഡ് വരച്ച ചിത്രമാണ് “ബാത്ഷേബ അറ്റ്‌ ഹേര്‍ ബാത്ത്”.ഈ ചിത്രം ഇപ്പോഴുള്ളത് ഫ്രാന്‍സിലെ പ്രശസ്തമായ “ലൂവര്‍” മ്യൂസിയത്തിലാണ്‌. ലോകത്തിലെ ഏറ്റവും വലിയതും ഒപ്പം ചരിത്രപ്രധാനമായതുമായ മ്യൂസിയങ്ങളില്‍ ഒന്നാണ് ലൂവര്‍.തന്റെ ശേഖരത്തിലുള്ള 583 ചിത്രങ്ങളില്‍ ഇതും കൂടി ഉള്‍പെടുത്തി അവിടേക്ക് സംഭാവന ചെയ്തത് ഫ്രഞ്ച് ഫിസിഷ്യനായ ഡോക്ടര്‍ ലൂയിസ് ലാ കയ്സാണ്. (Louis La Caze).

പറഞ്ഞു വന്നത് ഇതൊന്നുമല്ല .വര്‍ഷങ്ങള്‍ക്കു ശേഷം ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴില്‍ ഈ ചിത്രം ആംസ്റ്റര്‍ഡാമിലെ രൈക്ക്സ് മ്യൂസിയംകാര്‍ (Rijks Museum) തങ്ങളുടെ പ്രദര്‍ശനത്തിനായി വാടകയ്ക്കെടുത്തു.അന്ന് അവിടെയെത്തിയ ഒരു ഇറ്റാലിയന്‍ സര്‍ജന്‍ ആ ചിത്രത്തില്‍ ഒരു പ്രത്യേകത ശ്രദ്ധിച്ചു. ആ ചിത്രത്തിലെ സ്ത്രീയുടെ ഇടത്തേ മാറിടത്തിന്റെ ഒരു വശത്തായി അസ്വാഭാവികമായ നിറത്തോടു കൂടിയ ഒരു ചെറിയ തടിപ്പ്.ഉടന്‍ തന്നെ അദേഹം ആ മോഡലിനെ പറ്റി അന്വേഷിച്ചു. റംബ്രാന്‍ഡിന്റെ കാമുകിയായിരുന്ന “ഹെന്ട്രിക് സ്റ്റൊഫല്സ്” എന്ന സ്ത്രീയായിരുന്നു ആ മോഡല്‍.ദീര്ഖകാലം രോഗഗ്രസ്ഥയായി കിടന്നതിനു ശേഷം അവര്‍ മരണപ്പെട്ടു എന്നാണ് രേഖകളില്‍ നിന്നും അദേഹം കണ്ടെത്തിയത്.കുറേ ഗവേഷണങ്ങള്‍ക്കൊടുവില്‍ ഇരുപതാം നൂറ്റാണ്ടിലെ ഒരു ഡോക്ടര്‍ അതിന്റെ കാരണം സ്ഥിതീകരിച്ചു…ആ ചിത്രത്തില്‍ കണ്ട സ്ത്രീയുടെ മാറിടത്തിലെ തടിപ്പ് “സ്തനാര്‍ബുദത്തിന്‍റെ “ ലക്ഷണം ആയിരുന്നു എന്നു അദേഹം പറഞ്ഞു ..ആധുനിക വൈദ്യ ശാസ്ത്രത്തെ ഒന്നടങ്കം ആകര്‍ഷിച്ച ഒരു പ്രസ്താവനയായിരുന്നു ഇത്.അതായതു .ഈ രോഗത്തിന്റെ വേരുകള്‍ അങ്ങ് പതിനേഴാം നൂറ്റാണ്ട് മുതലേ ഇവിടെ ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവ്.അങ്ങനെ കാലക്രമേണ “ബ്രസ്റ്റ് കാന്‍സര്‍ “ അഥവാ സ്തനാര്‍ബുദത്തിന്‍റെ ഐക്കണ്‍ ആയി മാറി റംബ്രാന്‍ഡിന്റെ ഈ ചിത്രം.

കാലങ്ങള്‍ കഴിഞ്ഞു പോയി. പഠനങ്ങള്‍ വീണ്ടും നടന്നു.ഒടുവില്‍ നെതര്‍ലന്‍ഡ്‌സിലെ ട്വെന്റ് സര്‍വകലാശാലയിലെ MIRA ഗവേഷണശാലയിലുള്ള വിദ്യാര്‍ഥികള്‍ കുറച്ചു വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.അവരുടെ ബയോഫോറ്റൊണിക്സ്‌(Biophotonics) ജേര്‍ണലില്‍ ഇവ പബ്ലിഷ് ചെയ്യുകയും ചെയ്തു.ഇളം നീല നിറത്തോട് കൂടിയ മുഴയായിരുന്നു ചിത്രത്തില്‍ കണ്ടതായി പറഞ്ഞിരുന്നത്.ഒരു ട്യൂമറിന്റെ സാന്നിധ്യം മൂലം കോശങ്ങള്‍ക്ക് ഇങ്ങനെ നിറവ്യത്യാസം വരുമോ എന്നറിയാന്‍ അവര്‍ പല ആവൃത്തിയിലുള്ള ലക്ഷക്കണക്കിന്‌ ഫോട്ടോണുകളെ ഒരു ട്യൂമര്‍ ബാധിച്ച രോഗിയുടെ മാറിടത്തിലേക്ക് കടത്തി വിടുകയും അവയില്‍ എത്രയെണ്ണം തിരിച്ചു വന്നു , വന്നവയില്‍ ഏതു നിറമാണ് നമ്മുടെ തലച്ചോര്‍ മനസിലാക്കുന്നത് എന്നിങ്ങനെ പലതും.അതിനു ശേഷം ഈ വിവരങ്ങളെല്ലാം പരിശോധിക്കാനായി കമ്പ്യൂട്ടര്‍ സഹായത്തോടെ എഴുനൂറു മണിക്കൂറോളം അവര്‍ ചിലവഴിച്ചു.

ഫലങ്ങള്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞത് ഇവയെല്ലാം അര്‍ബുദത്തിന്‍റെ ലക്ഷണമാണെന്ന് തീര്‍ത്തും ഉറപ്പിക്കാന്‍ കഴിയില്ല എന്നാണ്.സ്ത്രീകളില്‍ കാണപ്പെടുന്ന “സ്തനവീക്കമോ” അല്ലെങ്കില്‍ “ക്ഷയ രോഗ സംബന്ധിയായ മുഴകളോ” ആവാം എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.പക്ഷെ ഇതൊന്നും അവസാന വാക്കല്ല എന്നും അവര്‍ പറയുന്നുണ്ട്.പ്രകാശ രശ്മികളും മനുഷ്യ കോശങ്ങളും സംബന്ധിച്ച പലവിധ പരീക്ഷണങ്ങളുടെ ഭാഗമായി അവര്‍ ഇന്നും ഈ ഫലങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്.

അഭിപ്രായങ്ങള്‍ പലതുണ്ടെങ്കിലും ഇന്നും സ്തനാര്‍ബുദത്തിന്‍റെ ഐക്കണായി കാണുന്നത് റംബ്രാന്‍ഡിന്റെ “ബാത്ഷേബ” യേ തന്നെയാണ്.ഇതിനെപ്പറ്റി അക്കാദമി അവാര്‍ഡ് ജേതാവും പുലിറ്റ്സര്‍ പുരസ്കാര ജേതാവുമായ ജെയിംസ്‌ ഓള്‍സന്‍ എഴുതിയ പുസ്തകമാണ് “BATHSHEBA’S BREAST

https://youtu.be/wsL4Uh0BrQw

🎨🎨🎨🎨🎨🎨🎨🎨🎨
Self portrait wearing a beret
1661ൽ വരച്ച സെൽഫ് പോർട്രെയ്റ്റ്
Jesus and the adulteress
Unfinished portrait of a boy
The night watchers(നിശാപാലകർ)
A woman bathing in a stream(1654)
Kitchen made

ഇനിയും ചിത്ര വിശേഷങ്ങൾ താഴെ കൊടുക്കുന്ന ലിങ്കുകൾ തുറന്നാൽ ലഭിക്കും...👇👇👇
https://youtu.be/0D_rc92g27w

https://youtu.be/Cf01iKo9ukg

https://youtu.be/rFMFH8Nf0Zw

ഇനി ഈ മഹാനായ ചിത്രകാരനെക്കുറിച്ചുള്ള സിനിമ കണ്ടാലോ...😊
https://youtu.be/LWVSKZPG16U
1936ൽ ഇറങ്ങിയ റംബ്രാന്റ് സിനിമയുടെ പോസ്റ്റർ
1999ൽ ഇറങ്ങിയ റംബ്രാന്റ് സിനിമയുടെ പോസ്റ്റർ





വായിച്ചും,കണ്ടും ആസ്വദിക്കുമെന്നുള്ള വിശ്വാസത്തോടെ....🙏🙏🙏🙏
ഒരു കാര്യം പറയാൻ വിട്ടുപോയി... ചിത്രലോകത്ത് റംബ്രാന്റിനെ വിളിക്കുന്ന ഒരു പേരുണ്ട്... നിഴലുകളുടെ രാജകുമാരൻ
വായിച്ച എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി 🙏🙏🙏