06-08-19

🙏ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
നാളെ ആഗസ്റ്റ് 7..ഇന്ത്യൻ ചിത്രകലയെ പാശ്ചാത്യപ്രഭാവത്തിൽ നിന്നും മോചിപ്പിച്ച അബനീന്ദ്രനാഥ് ടാഗോറിന്റെ ജന്മദിനം..
ബ്രിട്ടീഷ് രാജിന് കീഴില്‍ പാശ്ചാത്യ ചിത്രകലയ്ക്ക് പകരം മുഗള്‍, രജപുത്ര ചിത്രകലയിലെ ആധുനികത കണ്ടെത്തുകയും ബ്രിട്ടീഷ് സ്ഥാപനങ്ങളില്‍ തന്നെ അവ പഠിപ്പിക്കുകയും ചെയ്ത ചിത്രകാരനും എഴുത്തുകാരനുമായിരുന്നു അബനീന്ദ്രനാഥ ടാഗോര്‍.
അബനീന്ദ്രനാഥ് ടാഗോർ
അബനീന്ദ്രനാഥ് ടാഗോറിന്റെ ചിത്രത്തിൽ എഴുതിയത് വായിച്ചു നോക്കൂ...അദ്ദേഹം ആരായിരുന്നു എന്നതിന്റെ ചുരുക്കരൂപം ഇതിൽ തന്നെ എഴുതിയിരിക്കുന്നു
ഇന്ത്യൻ ചിത്രകലയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയ വ്യക്തിയാണ് അബനീന്ദ്രനാഥ ടാഗോർ. ഇദ്ദേഹം 1871 ആഗസ്റ്റ് ഏഴിന് കൽക്കട്ടയിലെ ജോറോഷങ്കയിലുള്ള ടാഗോർ ഭവനത്തിൽ ജനിച്ചു. അച്ഛൻ ഗുണേന്ദ്രനാഥ്. അമ്മ സൗദാമിനി ദേവി. മുത്തച്ഛൻ ഗിരീന്ദ്രനാഥ് ചിത്രകാരനായിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ അനന്തരവനും കൂടിയായിരുന്നു അബനീന്ദ്രനാഥ ടാഗോർ.
ചെറുപ്പത്തിലെ ചിത്രരചനയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു അദ്ദേഹം കുട്ടിയായിരുന്നപ്പോൾ വളർന്ന ഗ്രാമീണാന്തരീക്ഷവും സാഹചര്യങ്ങളും ചിത്രരചനയ്ക്ക് അനുയോജ്യമായിരുന്നു. ഒമ്പതാം വയസ്സിൽ ഗംഗയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലേക്ക് അദ്ദേഹത്തിന്റെ കുടുംബം താമസം മാറി.കുട്ടിക്കാലം മുതലുള്ള സംസ്കൃതപഠനം പുരാണ കഥകളിൽ ഉള്ള അദ്ദേഹത്തിന്റെ അവഗാഹം വർദ്ധിപ്പിച്ചു. ചിത്രകല പഠിക്കാനായി കൽക്കട്ട സ്കൂൾ ഓഫ്  ആർട്സിൽ ചേർന്നു. അവിടെ ഗിലാർഡി യിൽനിന്ന് ജലച്ചായവും ചാൾസ് പാമറിൽ നിന്ന് എണ്ണച്ചായവും അഭ്യസിച്ചു. ഇക്കാലത്ത് അവിടെ പ്രിൻസിപ്പൾ ആയിരുന്നു ഇ ബി ഹാവേൽ ആണ് അഭീന്ദ്രനാഥിനെ ശാസ്ത്രീയമായ ചിത്രകല പഠനത്തിന് പ്രേരിപ്പിച്ചത്. 1889 ൽ അദ്ദേഹം സുഷമ ദേവിയെ വിവാഹം കഴിച്ചു.
പാശ്ചാത്യ ചിത്രകലയുടെ സ്വാധീനം ഇന്ത്യൻചിത്രകാരന്മാരെ പിടിമുറുക്കിയ ആ സമയത്ത് ഇന്ത്യ ഇന്ത്യയുടെതായ സ്വത്വത്തിലേക്ക് തിരിച്ചു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അദ്ദേഹം ചിന്തിച്ചു. പാശ്ചാത്യചിത്രകല തികച്ചും ഭൗതികവാദം ആണെന്നും നമ്മുടേതായ ആത്മീയ മൂല്യങ്ങൾ വീണ്ടെടുക്കാൻ ഇന്ത്യ സ്വന്തം പാരമ്പര്യങ്ങളിലേക്ക്  മാറേണ്ടതാണെന്നും അദ്ദേഹം വിശ്വസിച്ചു. തിയോസഫി പ്രസ്ഥാനത്തിന് ലഭച്ച ആഗോള വളർച്ച ഭാരതീയ തത്വചിന്തകളെ പടിഞ്ഞാറൻ രാജ്യങ്ങളേയും സ്വാധീനിച്ചു .നമ്മുടേതായ മൂല്യങ്ങൾ പ്രകടിപ്പിക്കുന്നതിനും പുരോഗമന ഇന്ത്യൻ ദേശീയ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതിനും കടം കൊള്ളാതുള്ള ചിത്രകലാശൈലിയിലൂടെ മാത്രമേ ഇന്ത്യൻ പാരമ്പര്യങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിയുകയുള്ളൂവെന്ന് അബനീന്ദ്രനാഥ ടാഗോർ വിശ്വസിച്ചു.
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ്
അബനീന്ദ്രനാഥ് പുത്തൻ ശൈലികൾ  സ്വായത്തമാക്കി ഒരു "പ്രസ്ഥാനം" തന്നെ ആയെന്ന് വന്നപ്പോഴാണ് അബനീന്ദ്രനാഥ് ശൈലിയുടെ പ്രചരണാർത്ഥം ഇ.ബി.ഹാർവെൽ സിസ്റ്റർ നിവേദിത,സർ  ജോൺ വുഡ്ഗാഫ് എന്നിവരുമായി ചേർന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചത്. ഭാരതീയ ചിത്രകലയെ പാശ്ചാത്യ സ്വാധീനത്തിൽ നിന്ന് മോചിപ്പിക്കുക എന്നത് ഈ സൊസൈറ്റി ഒരു ദൗത്യമായി ഏറ്റെടുത്തു.ഇത് ഭാരതീയ ചിത്രകലയിൽ ഒരു നവോത്ഥാനത്തിന് കാരണമായി.
1890 ൽ സാധന മാസിക,ചിത്രാംഗദ (രവീന്ദ്രനാഥ ജാഗോറിന്റെ ആദ്യ സംഗീതനാടകം)  തുടങ്ങിയവയിലൂടെ അദ്ദേഹത്തിന്റെ വരകൾ ആദ്യമായി  വെളിച്ചം കണ്ടു. 1897ൽ അദ്ദേഹം കൽക്കട്ട സ്ക്കൂൾ ഓഫ് ഫെെൻ ആർട്സിൽ  വൈസ് പ്രിൻസിപ്പൽ ആയി മാറിയതിനു പിന്നിലുള്ള കഥ നമുക്കൊന്നു നോക്കിയാലോ...😊
മൗലികമായ ഒരു രചനാ ശൈലിയുടെ ഉത്തമോദാഹരണമാണ് മാനുസ്ക്രിപ്റ്റ് ഓഫ് കൃഷ്ണലീല. അബനീന്ദ്രനാഥ ടാഗോർ 1895 ലാണ് ഇത് വരച്ചത്. മുഗൾ ചിത്രകലയെയും എെറിഷ് ചിത്രകലയെയും ഒരുപോലെ സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു ആവിഷ്കാരമാണ് നമുക്കിതിൽ  കാണാൻ കഴിയുക .ഈ സീരീസിൽ ആകൃഷ്ടനായ ഹാവേൽ അബനീന്ദ്രനാഥിനെ സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ വൈസ് പ്രിൻസിപ്പൽ ആക്കി.ഈ സ്ഥാപനത്തിൽ വെെസ് പ്രിൻസിപ്പലിന്റെ പദവി വഹിച്ച ആദ്യ ഇന്ത്യക്കാരനായ വ്യക്തായായിരുന്നു അബനീന്ദ്രനാഥ ടാഗോർ. തുടർന്ന് ഇന്തോ_ജപ്പാനീസ് സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ജപ്പാൻ  സന്ദർശിക്കുകയും അവിടുത്തെ ചിത്ര രീതികൾ മനസ്സിലാക്കുകയും ചെയ്തു .തന്റെ ആശയങ്ങളുടെ വിജയം ചൈനീസ് ,ജപ്പാനീസ് ചിത്രകാരന്മാരുമായി പുതിയ ബന്ധം സൃഷ്ടിക്കാൻ കാരണമായി .ഇങ്ങനെ ചൈനീസ് ജപ്പാനീസ് ചിത്രകലയുടെ സ്വാധീനം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ തുടർന്നുള്ള രചനകളിൽ ചെെനീസ് ജപ്പാനീസ് കാലിഗ്രാഫിയും ശെെലിയും വ്യക്തമായി കാണാവുന്നതാണ്.1930ൽ വരച്ച അറബിക്കഥാസീരീസും എടുത്തു പറയേണ്ട സൃഷ്ടിയാണ്.
മാനുസ്ക്രിപ്റ്റ് ഓഫ് കൃഷ്ണലീലയിൽ നിന്നും ഏതാനും ചിത്രങ്ങൾ...👇👇
കൃഷ്ണജനനം
 
കണ്ണനൊരു കടത്തുകാരനായി
 
കാത്തിരിപ്പ്..
 
കാലിമേയ്ക്കുന്ന കണ്ണൻ
മറ്റു ചിത്രങ്ങളിലൂടെ...

ഗണേഷ് ജനനി
 
രവീന്ദ്രനാഥ ടാഗോർ
 
Sindhbadh
  

Budha
 

അബനീദ്രനാഥ് ടാഗോറിന്റെ ഏറ്റവും പ്രശസ്തമായ ചിത്രം ഭാരത് മാതാ
  
 സെൽഫ് പോർട്രെയ്റ്റ്
ഭാരത് മാതാ എന്ന ഈ ചിത്രത്തെക്കുറിച്ച് നിങ്ങൾക്കേവർക്കും പരിചിതനായ സുധീഷ് കോട്ടേമ്പ്രം സാർ എഴുതിയ ഒരു ലേഖനം👇👇
ഹാവേലിന്റെ പ്രമുഖ അനുയായിയും ബംഗാള്‍ സ്‌കൂളിന്റെ മുഖ്യ ശ്രേണിയില്‍ പെടുന്ന ചിത്രകാരനുമായ അബനീന്ദ്രനാഥ ടാഗോറിന്റെ ഭാരതമാതാ എന്ന ചിത്രം (1905) ഇന്ത്യന്‍ദേശീയതാവാദത്തിന്റെ പ്രകടന പത്രികയായി നോക്കിക്കാണാവുന്നതാണ്‌. ഭാരതമാതാ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പൊതുമണ്‌ഡലത്തെ/പൊതുദേശത്തെ പ്രതിനിധീകരിക്കുന്ന ആദ്യചിത്രവും കൂടിയാണ്‌. കൊളോണിയല്‍ ദൃശ്യഭാഷയ്‌ക്ക്‌ എതിര്‍നില്‍ക്കുന്ന ഭാരതമാതായുടെ ചിത്രീകരണം ബ്രിട്ടീഷ്‌ ദൃശ്യനയങ്ങളെ തൃണവത്‌ഗണിക്കുന്നതായിരുന്നു. ഇന്ത്യ ഭാരതമാതായില്‍ ഒരു ദേവസ്‌ത്രീയായി എഴുന്നുനില്‍ക്കുന്നതായി ഇന്ന്‌ നമുക്ക്‌ കണ്ടെടുക്കാം. പ്രത്യക്ഷ മതചിഹ്നങ്ങളില്ലാതിരുന്നിട്ടുകൂടി അബനീന്ദ്രനാഥ ടാഗോറിന്റെ പ്രതിരോധചിത്രം പില്‍ക്കാല ഹൈന്ദവ ദേശീയതയുടെ മുഖചിത്രം പോലെ ആയതെന്ത്‌? മതേതര ഇന്ത്യയുടെ കല മതേതരമാകാതിരുന്നതുകൊണ്ടോ? ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ ആത്മീയവത്‌കരിക്കുകയായിരുന്നു ബംഗാള്‍ സ്‌കൂളും അബനീന്ദ്ര നാഥടാഗോറിന്റെ ചിത്രങ്ങളുമെന്ന്‌ ആനന്ദകുമാരസ്വാമി നിരീക്ഷിക്കുന്നുണ്ട്‌. വസ്‌തുയാഥാര്‍ത്ഥ്യത്തിന്‌ പകരം ഇന്ത്യന്‍കല ഭാവനാത്മക ദൃശ്യഭാഷയെ സ്വീകരിക്കുകയായിരുന്നെന്നും വാദമുണ്ട്‌. എന്തുതന്നെയായാലും പില്‍ക്കാല ദേശീയതയുടെ മതമാനങ്ങളെ ദൃശ്യവത്‌കരിക്കുന്നതിന്റെ ആദ്യരേഖാചിത്രമാവുകയായിരുന്നു ഭാരതമാതാ. ഭാരതമാതാ ഒരു ഒറ്റപ്പെട്ട ചിത്രഭാഷയായല്ല, മേല്‍ക്കൈനേടുന്ന പാശ്ചാത്യാധുനികതയെ പ്രതിരോധിച്ച ഇന്ത്യന്‍ സമഗ്രത ആയാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. ബുദ്ധദര്‍ശനങ്ങളും ജൈന ഭാവുകത്വവും മുഗള്‍ പാരമ്പര്യവും ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ സമഗ്രതയായി പ്രതിനിധീകരിക്കപ്പെട്ടത്‌ ചാതുര്‍ബാഹുവായ ദേവസ്‌ത്രീരൂപത്തിലത്രെ. വരേണ്യ ഹൈന്ദവദേശീയതയുടെ കൂടി പ്രത്യക്ഷമായി ബംഗാള്‍ സ്‌ക്കൂളിന്റെ ആവിഷ്‌കാരങ്ങള്‍ അപഗൂഢവത്‌കരിക്കപ്പെടുകയാണുണ്ടായത്‌. (ദേശത്തെ സ്‌ത്രീയോടുപമിക്കുന്നതിലെ പുരുഷകാഴ്‌ചയും ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്‌.) സങ്കരസംസ്‌കാരത്തിന്റെ കലയെ സങ്കുചിതമതബോധത്തിന്റെ ഉല്‍പന്നമാക്കിമാറ്റാന്‍ പില്‍ക്കാല ദേശീയവാദികള്‍ക്ക്‌ കഴിയുമ്പോള്‍ പാശ്ചാത്യ ആധുനികതയോടുള്ള പ്രതിഷേധം എന്ന മൂലകാരണം തന്നെ അപ്രസക്തമാവുകയും ദേശീയതയുടെ (അന്ധമായ) അഭിമാനബോധത്തെ അഭിസംബോധന ചെയ്യുന്ന രചനയായി അത്‌ മാറുകയും ചെയ്യുന്നതു കാണാം. ഒരു പ്രത്യേക സാമൂഹികകാരണത്തില്‍ നിന്നാണ്‌ ഭാരതമാതാ ഉണ്ടാകുന്നത്‌. കലയുടെയും മതത്തിന്റെയും സ്വാധീനവലയത്തിനകത്താണ്‌ ഭാരതമാതായുടെ സ്ഥാനം. പൗരസ്‌ത്യകലാ വിചക്ഷണന്മാര്‍ക്ക്‌ അപ്പോള്‍ അത്‌ ധീരവും ഉദാത്തവുമായ സൃഷ്‌ടിയായി, പാരമ്പര്യത്തെയും ദേശീയതയെയും കൂട്ടിമുട്ടിക്കുന്ന കണ്ണിയായി ആ ചിത്രം മാറി. അബനീന്ദ്രനാഥടാഗോറിനു ശേഷം നന്ദലാല്‍ ബോസ്‌, ബിനോദ്‌ ബിഹാരി മുഖര്‍ജി, കെ. വെങ്കടപ്പ തുടങ്ങിയ കലാകാരന്മാരും ദേശീയതയെ പ്രമേയവത്‌കരിക്കാന്‍ ശ്രമിക്കുകയുണ്ടായി. ഗീത കപൂര്‍ നിരീക്ഷിക്കുന്നതുപോലെ ബംഗാള്‍ സ്‌കൂളിന്റെ രാഷ്‌ട്രീയഭാഗധേയം നിര്‍ണയിച്ചത്‌ ദൈനംദിന ആവശ്യങ്ങളുടെ കല ആയിരുന്നില്ല. ഭൂതകാലത്തെ മിത്തിഫൈ ചെയ്യുന്ന, ഭ്രമാത്മകമായി പുനരവതരിപ്പിക്കുന്ന ആത്മീയഭാരതത്തെയാണ്‌ അവര്‍ വിഭാവനം ചെയ്‌തത്‌. യാഥാര്‍ത്ഥ്യത്തിന്റെ കാഴ്‌ചകളെ ദൃശ്യവത്‌കരിക്കുക എന്നാല്‍ പാശ്ചാത്യാധുനിക രീതിയാണെന്ന്‌ തെറ്റുധരിച്ച സ്വദേശിവാദികളായ കലാകാരന്മാരുടെ നിര തന്നെ അപ്പോഴുണ്ടായി. ദേശം എന്നത്‌ രാഷ്‌ട്രത്തിലെ ജനങ്ങളുടെ സമഗ്രാനുഭവത്തിന്റെ പേരാണെന്ന്‌ ആദ്യകാല ഭാരതീയകലാ നേതൃത്വങ്ങള്‍ തിരിച്ചറിഞ്ഞില്ല എന്നുവേണം കരുതാന്‍.
(കടപ്പാട്_സുധീഷ് കോട്ടേമ്പ്രം)

ഇതിൽ സൂചിപ്പിച്ച ആനന്ദകുമാരസ്വാമി എന്ന കലാവിമർശകൻ  അബനീദ്രനാഥ് ടാഗോറിന്റെ രചനകളെ ആസ്പദമാക്കി രചിച്ച കൃതിയാണ് INDIAN DRAWING
A journalist's end
Mother
PASSING OF SHAH JAHAN
 1902 ൽ മുഗൾ ശൈലിയിൽ വരച്ച ചിത്രമാണിത്. മരണാസന്നനായ ഷാജഹാൻ തന്റെ പ്രിയ പത്നിക്കായി നിർമ്മിച്ച താജ്മഹൽ നോക്കികിടക്കുന്നു.സമീപം മകൾ..
ഇത്രയും ചിത്രങ്ങൾ കണ്ടപ്പോൾ മനസ്സിലായില്ലേ അദ്ദേഹത്തിന്റെ രചനാശെെലിയിലെ വെെവിദ്ധ്യം
ഇനിയേതാനും വീഡീയോ ലിങ്കുകൾ👇👇
https://youtu.be/CTXAHUW1nmo
https://youtu.be/D0bZQtov5VM
https://youtu.be/rXwkWoO8lDU
https://youtu.be/KWaxU4Cf7fE

കുട്ടികൾക്ക്  അബനീന്ദ്രനാഥ ടാഗോർ അബൻ താക്കൂർ ആയിരുന്നു. കുട്ടികൾക്കായി അദ്ദേഹം രചിച്ച സീരീസിൽ ഒന്നാണ് Nalak . മറ്റു സീരീസുകൾ_Rajkahani,Budo angla,Khirer putul.
ഇനി രാജൻ കാരയാട് മാഷ്ടെ (ചിത്രകലാദ്ധ്യാപകൻ,ആതവനാട് ഹെെസ്ക്കൂൾ) fb പോസ്റ്റ്👇👇
ആഗസ്റ്റ് 7
അബ നീന്ദ്ര നാഥ ടാഗോറിന്റെ ജന്മദിനം
ഭാരതീയചിത്രകലയിൽ നവോത്ഥാനത്തിന്റെ അലകൾ സൃഷ്ടിച്ച കലാകാരനാണ് അ ബനീന്ദ്രനാഥ ടാഗോർ " ബംഗാൾ മുവ്മെന്റ് " എന്ന റിയപ്പെടുന്ന ഒരു പ്രസ്ഥാനത്തിലൂടെ ഭാരതീയചിത്രകലയെ ആധുനികതയിലേക്ക് നയിക്കാൻ അദ്ദേഹത്തിനും ശിഷ്യഗണങ്ങൾക്കും കഴിഞ്ഞു
.1871 ആഗസ്ത് 7 ന് ബംഗാളിലെ പ്രസിദ്ധമായ ടാഗോർ കുടുബത്തിലാണ് ജനനം, രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരീ പുത്രനാണ്....... അച്ഛനിൽ നിന്നാണ് ആദ്യം ചിത്രകലയുടെ ബാലപാഠം അദ്ദേഹം പഠിച്ചത്.     
  കൊൽക്കത്ത സ്കൂൾ ഓഫ് ആർട്സ് പ്രിൻസിപ്പളായ ഇറ്റാലിയൻ ചിത്രകാരൻ സിഞ്ചോ ർ ഓർഗിൽ ഹാർഡിൽ നിന്നും ഇംഗ്ലീഷ് ചിത്രകാരനായ ചാൾസ് പാൽ മറിൽ നിന്ന് എണ്ണച്ചായവും പഠിച്ചു.  
     പെയിന്റിംഗ് മാത്രമല്ല, കവിതയും രേഖാചിത്രരചനയും അബ നീന്ദ്രന് വഴങ്ങുമായിരുന്നു.രവീന്ദ്രനാഥ ടാഗോറിന്റെ "ചിത്രാംഗദ "ക്ക് രേഖാചിത്രമൊരുക്കിയത് ടാഗോറായിരുന്നു.      ' '
ഇ ബി - ഹാവലിന്റെ ശിക്ഷണത്തിൽ മുഗൾ - രജപുത്ര ശൈലി വശത്താക്കി  കൊൽക്കത്തയിൽ ആരംഭിച്ച
"ഇന്ത്യൻ സ്കൂൾ ഓഫ് ഓറിയന്റൽആർട്ട് ആധുനിക ഇന്ത്യൻ ചിത്രകലക്ക് ഒരു മാർഗ്ഗദർശനമയിരുന്നു ......ബംഗാളിയിൽ അ അദ്ദേഹം എഴുതിയ "ഷ സാംഗൻ " എന്ന ഗ്രന്ഥം ഭാരതീയചിത്രകലയുടെ ഒരു പ്രാമാണിക ഗ്രന്ഥമാണ
്. ബുദ്ധഭിക്ഷു, ഭാരത് മാതാ, ഔറംഗസീബ്, ഷാജഹാൻ, സന്ധ്യ ദീപം, തുടങ്ങി മനോഹരമായ നിരവധി ചിത്രങ്ങൾ അ ബനീന്ദ്രനാഥ ടാഗോർ വരച്ചിട്ടുണ്ട്. 1951 ൽ അദ്ദേഹം അന്തരിച്ചു.
പ്രശസ്ത ലണ്ടൻ ചിത്രകാരനായ വില്യം റൊതൻ സ്റ്റെെനു മായുള്ള അബനീന്ദ്രനാഥിന്റെ സുഹൃദ്ബന്ധം വളരെയേറെ ആഴമേറിയതും ഒരുപാടു കാലം നീണ്ടുനിന്നതുമായിരുന്നു. റൊതൻസ്റ്റെെൻ  ഒരു വർഷത്തോളം ഇന്ത്യൻ ചിത്രകലയുമായി ബന്ധപ്പെട്ട് അജന്തഗുഹ,ഗ്വാളിയറിലെ ജെെന കൊത്തുപണികൾ,ബനാറസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.അദ്ദേഹത്തിന്റെ അന്ത്യവും ഇവിടെത്തന്നെയായിരുന്നു. ഈ സുഹൃദ്ബന്ധം ഇന്ത്യയുടെ ഒരു നേട്ടത്തിന് നിമിത്തമായി മാറി.എന്താണെന്നറിയാമോ😊
രവീന്ദ്രനാഥ ടാഗോറിന്റെ ലണ്ടനിലുള്ള വസതിയിലായിരുന്നു ഇരുവരുടേയും താമസം.ഇക്കാലയളവിലാണ് രവീന്ദ്രനാഥ ടാഗോർ ഗീതാഞ്ജലി രചിക്കുന്നത്.ഈ കൃതി ഇംഗ്ലീഷിൽ പ്രസിദ്ധികരിക്കാൻ മുൻകയ്യെടുത്ത് പ്രവർത്തിച്ചത് റൊതൻ സ്റ്റെെനായിരുന്നു.ഗീതാഞ്ജലിക്ക് നൊബേൽ പുരസ്ക്കാരം ലഭിക്കുകയും ടാഗോറുമായുള്ള ബന്ധുത്വം അബനീദ്രനാഥിന്റെ പ്രശസ്തി വ്യാപിപ്പിക്കുകയും ചെയ്തു
ജൊറാഷൊങ്കോ,ഭാരത് ശില്പ,സഹജ ചിത്രശില്പ,പഥെ ബിപഥെ,ബാംഗ്ലൂർ ബ്രത... തുടങ്ങിയവ അബനീദ്രനാഥിന്റെ പ്രശസ്ത കൃതികളാണ്
ഒരു കൃതി നമുക്ക് പേജ് മറിച്ച് വായിച്ചാലോ...👇👇
https://archive.org/details/bengalfairytales0brad/page/52
1951 ഡിസംബർ5 ന് ഈ പ്രതിഭ അന്തരിച്ചു
🙏🙏🙏🙏🙏🙏🙏🙏