06-01-2019

✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
ഡിസംബർ 31മുതൽ ജനുവരി 6 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്(GHSSപുതുപ്പറമ്പ്)
(അവലോകനദിവസങ്ങൾ_വ്യാഴം, വെള്ളി)
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

തിരൂർ മലയാളം എന്ന പേര് വാട്ആപ്പ് കൂട്ടായ്മകളിൽ സുവർണലിപികളാൽ എഴുതപ്പെട്ട വർഷമാണ് കഴിഞ്ഞുപോയത്..ഏറ്റവും അവസാനമായി പൂർണ HD വ്യക്തതയോടെ...പ്രേക്ഷകന്റെ ആഗ്രഹത്തിനനുസരിച്ച് ഡിസ്പ്ലേ കാണുന്ന രീതിയിലുള്ള ചാനൽ എന്ന ഉയർന്ന തലത്തിലേക്ക് നമ്മുടെ ചാനൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് ഏവർക്കും അറിവുള്ളതാണ്..ഇതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ചാനൽ ഡയരക്ടർ അശോക് മാഷെയും ടെക്നിക്കൽ ഡയരക്ടർ പ്രവീൺ മാഷെയും എത്ര അഭിനന്ദിച്ചാലും അധികമാകില്ല.പക്ഷെ,ഈ ചാനൽ വെെവിദ്ധ്യമാർന്ന പരിപാടികളോടെ  നിലനിർത്തിക്കൊണ്ടുപോകുക എന്നത് ഗ്രൂപ്പിലെ ഓരോ അംഗത്തിന്റെയും കടമയാണ് എന്ന് കൂടി ഓർമ്മപ്പെടുത്തട്ടെ

അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും  ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🎂🍰🎂🍰🎂🍰🎂🍰🎂🍰🎂

ഡിസംബർ 31_തിങ്കൾ
സർഗസംവേദനം

🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
അവതരണം_രതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬


🎂2018ലെ അവസാന തിങ്കളാഴ്ചയിലെ സർഗ്ഗ സംവേദനം നഫീസ മിൻഹയുടെ ഹൃദയസ്പർശിയായ ഒരു അനുഭവക്കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് രതീഷ് മാഷ് തുടങ്ങിയത്..

🎂ബീന യുടെ ഒസ്സാത്തി എന്ന നോവലിന് സബുന്നിസ ടീച്ചർ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് തൊട്ടുപിന്നാലെയെത്തി. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വനിതാ മതിലിന്റെ പശ്ചാത്തലത്തിൽ, കാലഹരണപ്പെട്ട മത മതിലുകൾക്കുള്ളിൽ ഞെങ്ങി ഞെരുങ്ങി ഇല്ലാതാവുന്ന സ്ത്രീ ജീവിതത്തിന്റെ യഥാർത്ഥ ചിത്രം വരച്ചിടുന്നു... "ഒസ്സാത്തി " എഴുത്തുകാരിയുടെ നേരനുഭവമാണോയിതെന്നു തോന്നിപ്പോകുന്നതത്ര തീഷ്ണമായ വായനാനുഭവമത്രേയിത്..

🎂പിന്നീട് ടോം മുളന്തുരുത്തിയുടെ 'ലിംഗ ജാതകം' എന്ന കവിതയെത്തി... കൈരളിയുടെ പാരമ്പര്യതാളമായ കിളിപ്പാട്ട് വൃത്തങ്ങളുടെ നിറച്ചാർത്തുള്ള ഈ കൃതി സ്ത്രീത്വത്തിന്റെ വിപണി വൽക്കരണത്തിനെതിരെ തീവ്രമായി പ്രതികരിക്കുന്നു... വയലറ്റ് പൂക്കൾ, ഇഫ്താർ, സാഹിത്യ ക്യാമ്പ് എന്നിങ്ങനെ കുറേ നല്ല കവിതകളുടെ സമാഹാരം കൂടിയാണിത്...

🎂തുടർന്ന് സി.രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകൾക്ക് ശ്രീല ടീച്ചറെഴുതിയ വായനക്കുറിപ്പാണ് പങ്കുവെച്ചത്.ജീവിതത്തിന്റെ ഒറ്റയടിപ്പാതകളിൽ ഒറ്റപ്പെട്ടു പോയ ചില ജീവിതങ്ങൾ.. അവയുടെ അന്ത:സംഘർഷങ്ങൾ, ഉത്തരമില്ലാത്ത ചില ജീവിത സമസ്യകൾ തുടങ്ങിയവയാണ് ഈ ചെറിയ നോവൽ മുന്നോട്ടുവെക്കുന്നത്.ഭിന്ന ശേഷിക്കാരായ കുട്ടികൾ കുടുംബത്തിനും സമൂഹത്തിനും ബാദ്ധ്യതയാണോ എന്ന് സമൂഹ മന:സാക്ഷിക്ക് നേരെ വിരൽ ചൂണ്ടുന്ന കൃതി കൂടിയാണിത്...


🎂ലത ടീച്ചർ, വിജു മാഷ്, , സുദർശൻ മാഷ്, രജനി ടീച്ചർ, അശോക് മാഷ്, വെട്ടം ഗഫൂർ മാഷ്, ഷഹീറ ടീച്ചർ, സ്വപ്ന ടീച്ചർ, സബുന്നിസ ടീച്ചർ, ശിവശങ്കരൻ മാഷ്, ശ്രീല ടീച്ചർ, കലടിച്ചർ, സീതാദേവി ടീച്ചർ, രജനി സുബോധ്, ഗീത ടീച്ചർ, പ്രമോദ് മാഷ്,പ്രിയ ടീച്ചർ, കൃഷ്ണദാസ് മാഷ്, തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ചു....

🎂🍰🎂🍰🎂🍰🎂🍰🎂🍰🎂

ജനുവരി 1_ചൊവ്വ
ചിത്രസാഗരം

🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)

🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

🎂2019ലെ ആദ്യപംക്തി... ചിത്ര സാഗരത്തിൽ പുതുവത്സരാശംസകൾ അർപ്പിച്ചു കൊണ്ടാണ് പ്രശസ്ത ചിത്രകാരൻ പിയേറ്റർ ബ്രു ഗേൽ പ്രജിത ടീച്ചറോടൊപ്പം കടന്നു വന്നത്.... ഗ്രാമീണ ജീവിതനേർക്കാഴ്ചകളെ കാൻവാസിൽ പകർത്തിയ കൃഷിക്കാരനായ ചിത്രകാരനത്രേ ഇദ്ദേഹം... രമേശ് മാഷും രാജൻ മാഷും ഓഡിയോ ക്ലിപ്പുകളിലൂടെ 'ചിത്രകാരനെ പരിചയപ്പെടുത്താൻ സഹകരിച്ചു... 1525 ൽ ജനിച്ച അദ്ദേഹം പ്രകൃതി ദൃശ്യങ്ങളും കർഷക ജീവിതവും കാൻവാസിൽ പകർത്താൻ മിടുക്കനായിരുന്നു... അദ്ദേഹത്തിന്റെ ജീവചരിത്രവും പ്രശസ്ത ചിത്രങ്ങളും [ബാബേൽ ഗോപുരം, സെവൻഡെഡ് ലിസിൻസ്,കുട്ടികളുടെ കളികൾ, കൊയ്ത്തുകാർ, കർഷകന്റെ വിവാഹം etc], ചിത്രവുമായി ബന്ധപ്പെട്ടThe way to Cal vary, എന്ന സിനിമയും വീഡിയോ ലിങ്കുകളും പുസ്തക ലിങ്കുകളും പങ്കുവെച്ചു കൊണ്ട് ടീച്ചർ പുതുവത്സരചിത്ര സാഗരത്തെ വർണ്ണാഭമാക്കി....

🎂ശ്രീല ടീച്ചർ, രജനി ടീച്ചർ, കൃഷ്ണദാസ് മാഷ്, വെട്ടം ഗഫൂർ മാഷ്, പ്രമോദ് മാഷ്, സുദർശൻ മാഷ്, ശിവശങ്കരൻ മാഷ്, രതീഷ് മാഷ്, രതീഷ് കുമാർ മാഷ് തുടങ്ങിയവർ പുതുവത്സരചിത്ര സാഗരക്കാഴ്ചകൾ ആസ്വദിക്കാനെത്തിയിരുന്നു...

🎂🍰🎂🍰🎂🍰🎂🍰🎂🍰🎂
ജനുവരി 3 വ്യാഴം

🎥 ലോകസിനിമ 🎥

🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

അവതരണം: വിജു മാഷ്
(MSM HSS കല്ലിങ്ങപ്പറമ്പ്)
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

📙 2019ലെ ആദ്യ സിനിമാ പംക്തിയിൽ വിജു മാഷ് സുപ്രസിദ്ധ ബംഗാളി സംവിധായകൻ മൃണാൾ സെന്നിന്റെ സിനിമകളാണ് പരിചയപ്പെടുത്തിയത്

🏆 ലോക സിനിമാവേദിയിൽ ഇന്ത്യയുടെ യശസ്സുയർത്തിയ മൃണാൾ സെന്നിന്റെ പത്ത് സിനിമകളാണ് വിജു മാഷിന്ന് പരിചയപ്പെടുത്തിയത്

1⃣0⃣ ഭുവൻ ഷോം , മൃഗയാ , കൊൽക്കത്ത 71, കാൻഡഹാർ ,പഡാട്ടിക് , അകലേർ സാധനേ , ഏക് ദിൻ പ്രതിദിൻ ,നീൽ ആകാഷേർ നീചേ , ഏക് ദിൻ അചാനക് , ഖാരിജ് എന്നീ 10 മൃണാൾ സെൻ സിനിമകളാണ് മാഷ് സമഗ്രമായി അവതരിപ്പിച്ചത്

💝 നിരവധി ചിത്രങ്ങളും മൃണാൾ സെൻ സിനിമകളുടെ സമ്പൂർണലിസ്റ്റും വിജു മാഷ് പരിചയപ്പെടുത്തി .

🌚 തർജ്ജമാ പ്രശ്നത്തെ കുറിച്ച് വിജു മാഷ് സൂചിപ്പിച്ചിരുന്നെങ്കിലും ഏറെ ഉപകാരപ്രദമായ ഇന്നത്തെ ഭാഗം മലയാളം വിട്ട് ആംഗലേയമായത് ഒരു പോരായ്മയായിത്തോന്നുന്നു

📘 കൂട്ടിച്ചേർക്കലുകളുമായി കടന്നു വന്ന പ്രജിത നിരവധി വീഡിയോ ലിങ്കുകളും പങ്കുവെച്ചു

🔴 രതീഷ് മാഷ് ,ശ്രീല ടീച്ചർ ,ശിവശങ്കരൻ ,കൃഷ്ണദാസ് എന്നിവർ അഭിപ്രായങ്ങൾ പങ്കുവെച്ചു

😥 പ്രൈം ടൈം അവതരണത്തിനിടക്ക് ഇന്നും മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളും അഭിപ്രായ പ്രകടനങ്ങളും കടന്നു വന്നു.. പ്രൈം ടൈമിൽ പ്രതികരണങ്ങൾ കുറവാണെങ്കിലും ഇടക്കു കയറുന്ന മറ്റു പോസ്റ്റുകളിൽ പ്രതികരണക്കാർ ഏറെയാണെന്നത് വിരോധാഭാസമായി തോന്നുന്നു

🎂🍰🎂🍰🎂🍰🎂🍰🎂🍰🎂
ജനുവരി 4 വെള്ളി

🎷 സംഗീതസാഗരം 🎷
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

🎹 പുതുവർഷത്തിലെ ആദ്യ സംഗീത സാഗരം  രജനി ടീച്ചർ ലോകപ്രശസ്ത സംഗീതജ്ഞനായ വില്യം ഹാംഗിനു വേണ്ടി മാറ്റി വച്ചു

🎧 ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ഏറെ വിസ്മയിപ്പിച്ച വില്യം ഹാംഗിനെ കുറിച്ചുള്ള വിശദമായ ജീവചരിത്രക്കുറിപ്പും അദ്ദേഹത്തിന്റെ സംഗീത സംഭാവനകളും ടീച്ചർ വളരെ ഭംഗിയായിത്തന്നെ പരിചയപ്പെടുത്തി

🎤 വില്യം ഹാംഗിന്റെയും അദ്ദേഹത്തിന്റെ സംഗീത പരിപാടികളുടെയും നിരവധി ചിത്രങ്ങളും വീഡിയോ ലിങ്കുകളും ടീച്ചർ ഉൾപ്പെടുത്തിയിരുന്നു

🔵 കാര്യമായ ചർച്ചകളും കൂട്ടിച്ചേർക്കലുകളുമൊന്നും തുടർന്നു വന്നില്ലെങ്കിലും വിജു മാഷ് ,ഗഫൂർ മാഷ് ,പ്രിയ എന്നിവർ അവതരണത്തെ വിലയിരുത്തി സംസാരിച്ചു
🎂🍰🎂🍰🎂🍰🎂🍰🎂🍰🎂

ജനുവരി 5_ശനി
നവസാഹിതി
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

🎂ഈ ആഴ്ചയിലെ പുതുവർഷ നവസാഹിതി കൃത്യം 7 .30ന് തുടങ്ങി. 17 സൃഷ്ടികൾ.... സമകാലികം... പ്രണയം... ബിംബകൽപ്പനകൾ എന്നിവ ഇടകലർന്ന സർഗ്ഗവിസ്മയം..💐
 🎂ഒടിയൻ എന്ന മിത്തിനെ സമകാലിക പ്രശ്നങ്ങൾ ചേർത്ത് അവതരിപ്പിച്ച ഒടിയൻ എന്ന കവിതയിൽ  തുടങ്ങി പിടി കിട്ടാതെ അലയുന്ന കവിതയെ തേടുന്ന കവിത തേടി യിൽ  അവസാനിച്ച വൈവിധ്യമാർന്ന സൃഷ്ടികൾ
🎂വിശദമായ നവസാഹിതി അവലോകനം വാസുദേവൻ മാഷ് നടത്തിയതിനാൽ ഇനി സൃഷ്ടികളിലേക്ക്.. 🍬🍬ഒടിയൻ_ വിനോദ് കെ ടി
🍬പുതുവർഷം_ ശ്രീല അനിൽ
🍬ദലമർമ്മരങ്ങൾ_ അനാമിക
🍬മറ്റൊരാൾ യൂസഫ് നടുവണ്ണൂർ* *🍬വൈദ്യശാസ്ത്രം വിദ്യാർത്ഥിയോട് *🍬വൈദ്യശാസ്ത്രം വിദ്യാർത്ഥിയോട്_ ബാലചന്ദ്രൻ ചുള്ളിക്കാട്*
🍬അമാവാസി _മഞ്ജുള
🍬മൗനം_ നരേന്ദ്രൻ
🍬പീലി_ സിദ്ദിഖ് സുബൈർ
🍬ചുവന്ന സന്ധ്യ_ ആഷിക്ക്
🍬പുഴ അന്ന് ഇന്ന്_ ഗസ്ന ഗഫൂർ 🍬നിനക്കായി_ ദേവി
🍬വെെറൽജയശ്രീ* *🍬മാപ്പ് *🍬മാപ്പ്_വെട്ടം ഗഫൂർ* 🍬ഒച്ചുകളുടെ രാവ്_ മുനീർ
🍬മറുക് ഗഫൂർ കരുവണ്ണൂർ* *ആദിമധ്യാന്തം *ആദിമധ്യാന്തം_ മുജീബ്റഹ്മാൻ*
🍬കവിത തേടി_ സ്വപ്നറാണി ടീച്ചർ

🎂ഇത്തവണത്തെ നവസാഹിതിയിൽ വേറൊരു പ്രത്യേകത ഞാൻ കണ്ടൂ ട്ടോ...അവതാരകൻ ഗഫൂർമാഷിന് സർവപിന്തുണയും പ്രഖ്യാപിച്ച് ആലത്തിയൂർ ഹെെസ്ക്കൂളിലെ മലയാളപ്രതിഭകൾ(ജോയ് മാഷ്,ജയ ടീച്ചർ,രജനി ടീച്ചർ) വേദിയിലെത്തി എന്നത് സന്തോഷം നൽകുന്നു..
🎂ഇവരെ കൂടാതെ വിജുമാഷ് രതീഷ് മാഷ്, ശ്രീല ടീച്ചർ, പ്രജിത, തനൂജ ടീച്ചർ ,ശിവശങ്കരൻ മാഷ്, രവീന്ദ്രൻ മാഷ് ,സീത സുദർശനൻ മാഷ് ,രജനി ടീച്ചർ പേരശ്ശന്നൂർ...തുടങ്ങിയവരുടെ സജീവമായ ഇടപെടലും ഉണ്ടായിരുന്നു..

🎂🍰🎂🍰🎂🍰🎂🍰🎂🍰🎂

ഇനി ഈ പുതുവർഷത്തിലെ ആദ്യ താരം ആരെന്നുനോക്കാം...
നവസാഹിതിയെ വെെവിദ്ധ്യമാർന്ന സൃഷ്ടികളാൽ സമ്പന്നമാക്കുന്നതോടൊപ്പം ബാക്കിയുള്ള പ്രെെംടെം പംക്തികളിലും സജീവമായി ഇടപെടുന്ന ഗഫൂർമാഷാണ് ഈയാഴ്ചയിലെ മിന്നും താരം
അഭിനന്ദനങ്ങൾ ഗഫൂർ മാഷേ...💐💐🍰🍰

🎂🍰🎂🍰🎂🍰🎂🍰🎂🍰🎂
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു..വായിക്കുക...വിലയിരുത്തുക..