05-11-19


ഇന്ന് നവംബർ 5.കേരളത്തിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായിരുന്ന ശ്രീ. കെ.ജയപാലപ്പണിക്കരുടെ 16-ാം ചരമവാർഷിക ദിനമാണിന്ന്.ചിത്രകലാ ലോകത്ത് അദ്ദേഹത്തിനുള്ള പ്രാധാന്യം എന്തെന്ന് നമുക്കു നോക്കാം
ജയപാലപ്പണിക്കർ

കൊല്ലം ജില്ലയിലെ പെരിനാടിൽ മംഗലത്ത് വീട്ടിൽ കൊച്ചു കുഞ്ഞ് - കല്യാണി ദമ്പതിമാരുടെ മകനായി 1937 നവംബർ 2 ന് ജയപാലപ്പണിക്കർ  ജനിച്ചു.പത്താം ക്ലാസ് പാസായ ശേഷം ചിത്രകല പഠിക്കാനായി മദ്രാസിലെത്തുകയും അവിടെയുള്ള college of artട and crafts  ൽ ചേരുകയും ചെയ്തു. ചിത്രകലയിൽKCS ആയിരുന്നു ജയപാലപ്പണിക്കരുടെ വഴികാട്ടി. ചിത്രരചനയിൽ ഏതു മേഖലയിലാണ് അദ്ദേഹത്തിന്റെ അഭിരുചി എന്ന് തിരിച്ചറിഞ്ഞ KCS ജയപാലന്റെ ശങ്കര ദർശനത്തിന്റെ മഹത്വം മനസ്സിലാക്കുകയും സൗന്ദര്യലഹരി ആഴത്തിൽ വായിക്കാൻ നിർദേശിക്കുകയും ചെയ്തു.ശങ്കര ദർശനത്തിന്റെ നിറക്കൂട്ടുകൾ ജയപാലകാൻവാസിൽ നിറഞ്ഞു കൊണ്ടേയിരുന്നു.
       പഠനശേഷവും ആ ഗുരുശിഷ്യബന്ധം തുടർന്നു. ഈ ഗാഡബന്ധമാണ് ചോളമണ്ഡലം എന്ന കലാകാര ഗ്രാമത്തിന്റെ പിറവിക്ക് കാരണമായത്.

ആദ്യകാലത്ത് എണ്ണച്ചായ മായിരുന്നു പ്രധാന രചനാ മാധ്യമം.ഗ്രാഫിക് ശൈലിയിൽ അദ്ദേഹം ചെയ്ത ചിത്രപരമ്പരകൾ ആണ് ജീവാഗ്നിയും ബീജാഗ്നിയും ഈയൊരു പരമ്പര ജയപാലപ്പണിക്കരെ ചിത്രകലാലോകത്ത് ശ്രദ്ധേയനാക്കി. പിന്നീട് പരിമാണം എന്ന പരമ്പരയിൽ നൂറോളം ചിത്രങ്ങളും 🙏🙏 പ്രാപഞ്ചിക സമയം എന്ന പ്രഹേളികയെ കാൻവാസിൽ ആവിഷ്ക്കരിക്കാൻ ശ്രമമായിരുന്നു പരിണാമം . നോക്കുകുത്തി സീരീസിൽ 12 ചിത്രങ്ങൾ. കൊല്ലം പബ്ലിക് ലൈബ്രറിയുടെ സോപാനം കലാകേന്ദ്രത്തിൽ സ്ഥാപിച്ച കുണ്ഡലിനി ശില്പം ,മലമ്പുഴ കുട്ടികളുടെ പാർക്കിലെ മുതല എന്നിവയും പ്രധാന വർക്കുകൾ

ഇനി രണ്ടു ലേഖനങ്ങൾ👇

മൂർത്തതഒന്നേയുള്ളൂ - അമൂർത്തത!
(പ്രശാന്ത് ചിറക്കര പ്രപഞ്ചത്തിൽ)
〰〰〰〰〰〰〰〰
ചിത്രകലയുടെ സൗന്ദര്യലോകത്തിന് സമർപ്പിച്ചതായിരുന്നു ജയപാലപ്പണിക്കരുടെ ജീവിതം. പ്രാപഞ്ചിക സമസ്യകളുടെ നിഗൂഢതകളും ഗോചരവസ്തുക്കളുടെ കാണാത്തലങ്ങളും മനുഷ്യാസ്തിത്വത്തിന്റെ പൊരുളും ഭാരതീയ ദർശനങ്ങളുടെ വെളിച്ചത്തിൽ പണിക്കർ കാൻവാസിൽ ആവിഷ്കരിച്ചു. പണിക്കരുടെ ചിത്രങ്ങൾ ഇന്ന് ലോകമെമ്പാടുമുള്ള ഗാലറികളെ അലങ്കരിക്കുന്നു.
ജയപാലപ്പണിക്കർ ഓർമയായിട്ട് 2015 നവംബർ 5-ന് 12 വർഷം തികയുമ്പോൾ കേരളീയ ചിത്രകലയുടെ യശസ്സിനായി ജീവിതാന്ത്യം വരെ അക്ഷീണം യത്നിച്ച ആ പ്രതിഭാശാലിയെ നാം മറന്നുതുടങ്ങിയിരിക്കുന്നു. പണിക്കർ കാൻവാസിൽ സൃഷ്ടിച്ച മുഴങ്ങുന്ന അമൂർത്ത ബിംബങ്ങൾ കാഴ്ചക്കാരനെ ആത്മീയമായ പുതിയ ലാവണ്യമേഖലകളിലേയ്ക്ക് നയിച്ചു. കെ.സി.എസ്. പണിക്കരെയും വിൻസെൻറ് വാൻഗോഗിനെയും ആചാര്യന്മാരായി കണ്ടിരുന്ന ജയപാലപ്പണിക്കരിൽ ശാങ്കരദർശനത്തിന്റെ വെളിച്ചവും മിന്നിയിരുന്നു.
കൊല്ലം ജില്ലയിലെ പെരിനാട് എന്ന സ്ഥലത്ത് 1937-ൽ ജനിച്ച പണിക്കർ പത്താംക്ലാസ് കഴിഞ്ഞശേഷം ചിത്രകല പഠിക്കാനാണ് മദ്രാസിലെത്തിയത്. അവിടെ കോളേജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ചേർന്ന ആ യുവാവിന്റെ പ്രതിഭ അന്നവിടെ പ്രിൻസിപ്പലായിരുന്ന കെ.സി.എസ്. പണിക്കർ തിരിച്ചറിഞ്ഞു. കെ.സി.എസ്സിന്റെ ഉപദേശമനുസരിച്ചാണ് പണിക്കർ ശങ്കരന്റെ സൗന്ദര്യലഹരി വായിക്കുന്നത്. ജയപാലപ്പണിക്കരുടെ കാൻവാസുകളിൽ ശാങ്കരദർശനത്തിന്റെ നിറക്കൂട്ടുകൾ തെളിയുന്നതിന്റെ തുടക്കം അവിടെനിന്നാണ്. 1966-ൽ പഠനം പൂർത്തിയാക്കി കോളേജിൽനിന്നും പുറത്തുവന്നിട്ടും കെ.സി.എസ്സുമായുള്ള ദൃഢബന്ധം അദ്ദേഹം തുടർന്നു. പാരമ്പര്യത്തിന്റെ ഊർജം ഉൾക്കൊള്ളുന്ന ആധുനികതകൊണ്ട് പാശ്ചാത്യ ചിത്രകലയെയും അവരുടെ സൗന്ദര്യ സങ്കല്പങ്ങളെയും സാർഥകമായി പ്രതിരോധിക്കാനുള്ള പാഠങ്ങൾ കെ.സി.എസ്. ജയപാലപ്പണിക്കർക്ക് പകർന്നുകൊടുത്തത് ക്ലാസ്മുറിക്ക് പുറത്തായിരുന്നു. ആ ഗുരുശിഷ്യ ബന്ധം ചോളമണ്ഡലം എന്ന കലാകാര ഗ്രാമത്തിന്റെ രൂപവത്കരണത്തിനും നിമിത്തമായി.
കെ.സി.എസ്. പണിക്കരുടെ ആശയമായിരുന്നു ചോളമണ്ഡലത്തിന്റെ രൂപവത്കരണം. വിശ്വനാഥൻ (പാരീസ് വിശ്വനാഥൻ), അക്കിത്തം നാരായണൻ തുടങ്ങിയ മലയാളി ചിത്രകാരന്മാരോടൊപ്പം ചോളമണ്ഡലത്തിന്റെ രൂപവത്കരണത്തിൽ ജയപാലപ്പണിക്കരും മുഖ്യ പങ്കുവഹിച്ചു. മദ്രാസിനടുത്ത് വളരെകുറഞ്ഞ വിലയ്ക്ക് കുറേ വിജനപ്രദേശം വിലയ്ക്കുവാങ്ങി അവിടെയാണ് കലാകാര ഗ്രാമം സ്ഥാപിച്ചത്. അവിടെ ആദ്യമെത്തിയ ജയപാലപ്പണിക്കരും വിശ്വനാഥനും കുടിലുകൾ കെട്ടിയുണ്ടാക്കി അവിടെ തങ്ങി രചനകൾനടത്തി. കെ.സി.എസ്. പണിക്കരുടെ നേതൃത്വവും ജയപാലപ്പണിക്കർ, വിശ്വനാഥൻ, അക്കിത്തം നാരായണൻ തുടങ്ങിയ പ്രതിഭാശാലികളുടെ അക്ഷീണമായ പ്രവർത്തനങ്ങളും ചോളമണ്ഡലത്തെ അന്താരാഷ്ട്ര പ്രശസ്തിയുള്ള കലാകേന്ദ്രമായി വളർത്തി.
അക്കാലത്ത് എണ്ണച്ചായമുപയോഗിച്ച് ധാരാളം ചിത്രങ്ങൾ ജയപാലപ്പണിക്കർ വരച്ചു. 70-കളിൽ ഗ്രാഫിക് ശൈലിയിൽ ആകൃഷ്ടനായ പണിക്കർ ആ ശൈലിയിൽ രണ്ടു ചിത്രപരമ്പരകൾ ചെയ്തു- ജീവാഗ്നിയും ബീജാഗ്നിയും. മനുഷ്യോത്പത്തി, സ്ത്രീ-പുരുഷ ബന്ധം, ശിവശക്തിപരിണയം തുടങ്ങിയവയാണ് ഈ പരമ്പരകളുടെ വിഷയങ്ങൾ. ഈ പരമ്പരയിലെ ചിത്രങ്ങൾ ജയപാലപ്പണിക്കർ എന്ന പ്രതിഭാശാലിയെ ചിത്രകലാലോകത്തിൽ ലബ്ധപ്രതിഷ്ഠനാക്കി. തുടർന്ന് പണിക്കർ പരിമാണം എന്ന പരമ്പരയിൽ നൂറോളം ചിത്രങ്ങൾ വരച്ചു. മൗലികമായ ജ്യാമിതീയ രൂപങ്ങളുടെ ഫലപ്രദമായ വിന്യാസത്താൽ ഈ പരമ്പര ശ്രദ്ധേയമായി.
പ്രാപഞ്ചിക സമയം എന്ന പ്രഹേളികയെ കാൻവാസിൽ ആവിഷ്കരിക്കാനുള്ള ശ്രമമായിരുന്നു പരിമാണത്തിൽ പണിക്കർ നടത്തിയത്. മഹാപ്രപഞ്ചത്തിന്റെയും സൃഷ്ടികർമത്തിന്റെയും നിഗൂഢതകൾ അന്വേഷിക്കുന്ന ഗൂഢാർഥ കല്പനകളായിരുന്നു അവ. 1996-ൽ പരിമാണം പരമ്പര പൂർത്തീകരിച്ച പണിക്കർ നോക്കുകുത്തി എന്ന പരമ്പരയിലും 12 ചിത്രങ്ങൾ വരച്ചു. പണിക്കരുടെ അവസാന ചിത്രങ്ങൾ ഈ പരമ്പരയിലായിരുന്നു.
കൊല്ലം പബ്ലിക് ലൈബ്രറിയുടെ സോപാനം കലാകേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള കുണ്ഡലിനി എന്ന ദാരുശില്പം ജയപാലപ്പണിക്കരുടെ ശില്പകലാരംഗത്തുള്ള മികച്ച സംഭാവനയാണ്. കൊല്ലം രാമവർമ ക്ലബ്ബിൽ ചെമ്പുതകിടിൽത്തീർത്ത സൂര്യമുഖ റിലീഫും ജന്മനാട്ടിലുള്ള അദ്ദേഹത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.
പണിക്കരുടെ ചിത്രങ്ങളുടെ അമൂർത്തതയും ദുർഗ്രഹതയും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
ഒരിക്കൽ ആ വിമർശനങ്ങൾശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: നമ്മുടെ പാരമ്പര്യംതന്നെ അമൂർത്ത കലയുടെതാണ്. ചുമർചിത്രങ്ങളും പൗരാണിക ശില്പങ്ങളും നോക്കൂ. അവ പൂർണമായും മൂർത്ത രൂപങ്ങളാണോ? ഈ പ്രപഞ്ചത്തിൽ മൂർത്തമായിട്ടൊന്നേയുള്ളൂ - അത് അമൂർത്തതയാണ്!
ചിത്രകലാരംഗത്തെ ഉന്നതമായ പല പുരസ്കാരങ്ങൾക്കും ബഹുമതികൾക്കും ജയപാലപ്പണിക്കർ അർഹനായിട്ടുണ്ട്. 1974-ലെ കേരള ലളിതകലാ അക്കാദമി അവാർഡ്, അക്കാദമി ഓഫ് ഫൈനാർട്സ് കൊൽക്കൊത്തയുടെ 1967-ലെ അവാർഡ്, 1989-ലെ ദേശീയ ലളിതകലാ അക്കാദമി അവാർഡ്, കേന്ദ്ര മാനവശേഷി വികസനവകുപ്പിന്റെയും കേരള ലളിതകലാ അക്കാദമിയുടെയും സ്പെഷൽ ഫെലോഷിപ്പ് എന്നിവ അവയിൽ ചിലതാണ്.
1985-ൽ മൊറോക്കോയിൽ നടന്ന അന്തർദേശീയ ചിത്രകലാ ക്യാമ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ജയപാലപ്പണിക്കരാണ്. ബംഗ്ലാദേശിൽ 1983-ൽ നടന്ന ഏഷ്യൻ ആർട്ട് ബിനാലെ, ചിലിയിൽ 1987-ൽ നടന്ന എട്ടാമത് ഇൻറർനാഷണൽ എക്സിബിഷൻ, 1990-ൽ ആംസ്റ്റർഡാമിൽ നടന്ന ഗേറ്റ് ഫൗണ്ടേഷൻ എക്സിബിഷൻ, 1988-ൽ പ്രാഗിൽ നടന്ന നേച്ചർ ആൻഡ് എൺവയോൺമെൻറ് എക്സിബിഷൻ, 1982-ൽ ലണ്ടനിൽ നടന്ന റോയൽ കോളേജ് ഓഫ് ആർട്ട്സ് എക്സിബിഷൻ തുടങ്ങിയ അന്തർദേശീയ പ്രദർശനങ്ങളിൽ പങ്കെടുത്ത പണിക്കർ തന്റെ രചനകൾക്ക് നിരവധി അന്തർദേശീയ അംഗീകാരങ്ങളും നേടിയെടുത്തിരുന്നു.
കേരളത്തിൽ ചിത്രകലാസ്വാദന സംസ്കാരം പോഷിപ്പിക്കുന്നതിന് യൂറോപ്പിലെപ്പോലെ വ്യാപകമായി ആർട്ട്ഗാലറികളും ചിത്രകലാ പഠന കേന്ദ്രങ്ങളും ഇവിടെയും സ്ഥാപിക്കപ്പെടുന്നതിനായി കലാകാരന്മാരുടെ കൂട്ടായ പരിശ്രമം നടത്തുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്നും ചോളമണ്ഡലം പോലെയുള്ള ഒരു കലാകാരഗ്രാമം കേരളത്തിലും സ്ഥാപിക്കണമെന്നും പണിക്കർ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ബാക്കിവച്ചാണ് 2003 നവംബർ 5-ന് അദ്ദേഹം യാത്രയായത്.

കെ.ജയപാലപ്പണിക്കർ എന്ന പണിക്കരേട്ടൻ ഓർമ്മയായിട്ട്  പതിനാലു വർഷങ്ങൾ പൂർത്തിയായി.1988ൽ കേരള കലാപീഠത്തിൽ നടന്ന ഒരു ചിത്രകലാ ക്യാമ്പിലാണ് ഞാനാദ്യമായി പണിക...

Read More at: prathipaksham.in/jayapalapanicker-memories-c-t-thankachan-sahayathra/
മെറ്റൽ റിലീഫ്
പരിണാമം സീരീസിലെ ഒരു ചിത്രം





ശിവശക്തി ഭാവം ഉൾക്കൊള്ളുന്ന രചന

ജയപാലപ്പണിക്കർ ബാത്തിക് ആർട്ടിൽ ഏറെ പ്രഗത്ഭനായിരുന്നു.എന്താണ് ബാത്തിക് ആർട്ട് എന്നറിയണോ?
തുണിയിൽ മെഴുകു പൂശി അതിന്മേൽ രൂപങ്ങൾ വരച്ചു ചായം പിടിപ്പിക്കുന്ന സമ്പ്രദായമാണ് ബാത്തിക്. ഈ രീതിയിൽ ആലേഖനം ചെയ്ത ചിത്രങ്ങൾക്ക് ബാത്തിക് ചിത്രങ്ങൾ എന്നു പറയുന്നു.

വളരെ പ്രാചീനമായ ഒരു കലാരീതിയാണിത് . ഏതു കാലത്താണ് ഉണ്ടായത് എന്ന് പറയാനാവില്ലെങ്കിലും ആയിരം വർഷങ്ങൾക്ക് മുമ്പ് തന്നെ തെക്കുകിഴക്കൻ ഏഷ്യയിൽ ബാത്തിക് ചിത്രണ രീതി നിലവിലുണ്ടായതായി അറിയാം. ഇന്തോനേഷ്യയാണ് ബാത്തിക് കലയുടെ ജന്മദേശമെന്ന് കരുതപ്പെടുന്നു. തുണിയിൽ മെഴുക്കുപുരട്ടി എന്നതിന് പ്രാചീനർ ഉപയോഗിച്ചിരുന്നത് ഈറ്റ പൊളികളാണ്. പത്തൊമ്പതാം നൂറ്റാണ്ട് ആയപ്പോഴേക്കും മരക്കട്ടകൾ ഉപയോഗിച്ചുതുടങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിൽ ഡച്ച് കച്ചവടക്കാരാണ് ബാത്തിക്കിനെ യൂറോപ്പിൽ എത്തിച്ചത്.
വളരെ പെട്ടെന്ന് ഈ രീതി യൂറോപ്പിൽ പ്രചരിച്ചു.
പരുത്തി തുണികൾ ആണ് സാധാരണയായി ബാത്തിക് ലേഖനത്തിന് ഉപയോഗിക്കാറുള്ളത്. ആദ്യമായി തുണിയിൽ ഉരുകിയ മെഴുക് പൂശുന്നു . തുടർന്ന് അതിന്മേൽ ആവശ്യമായ രൂപങ്ങൾ വരയ്ക്കുന്നു .
എന്നിട്ട് മെഴുകിൽ പിടിക്കാത്ത ഇനം ചായം ഉപയോഗിച്ച് തുണിയിൽ ചായം പിടിപ്പിക്കുന്നു. അതിനു ശേഷം ചൂടുവെള്ളം ഉപയോഗിച്ച് മെഴുക് നീക്കം ചെയ്യുന്നു. മെഴുകു പൂശാനും മറ്റും ഇപ്പോൾ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ലുങ്കികളിലും മറ്റും രൂപങ്ങൾ ആലേഖനം ചെയ്യുവാൻ നമ്മുടെ നാട്ടിലും ഈ രീതി സാധാരണമായി ഉപയോഗിച്ചു വരുന്നു.
(കടപ്പാട് ഗ്യാൻ ആപ്)
https://youtu.be/PDAC3P_3VA4
https://youtu.be/Y7W-jCD8Lsk
https://www.mathrubhumi.com/kollam/nagaram/1.1663603

 കുണ്ഡലിനി ശില്പം
പുരസ്കാരം
〰〰〰〰
🌼1965-ൽ മദ്രാസ് ലളിതകലാ അക്കാദമി പുരസ്കാരം
🌼1974-ൽ കേരള ലളിതകലാ അക്കാദമി പുരസ്കാരം
🌼1989-ൽ കേന്ദ്രലളിതകലാ അക്കാദമി പുരസ്കാരം.
🌼2001-ൽ കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ്