01-07-19b

📚📚📚📚📚📚
ആൾവാർ ചന്ദന
ഹാരിസ് നെന്മേനി
ലോഗോസ്
പേജ് 90 
വില 90
 
സാമൂഹ്യ മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്ന അഞ്ച് സ്ത്രീകളെക്കുറിച്ച് ഔട്ട്‌ലുക്ക് മാഗസിൻ പുറത്തിറക്കുന്ന സ്പെഷ്യൽപതിപ്പിൽ  ലൈഫ് സ്റ്റോറി ചെയ്യാനായി ഫാസിൽ എന്ന ഫ്രീലാൻസർ തെരഞ്ഞെടുത്ത നാല് ആളുകൾ ഇവരൊക്കെയാണ്. സൈക്യാട്രിസ്റ്റായ സ്മിത കനിത്കർ, ജേർണലിസ്റ്റായ ശാരി ശാന്തനാഥൻ, ഐഎഎസ് ഓഫീസറായ ഹേമ റഫീഖ് ,കാർട്ടൂണിസ്റ്റ് അജിതസഞ്ജീബ്. ഇവർക്കൊപ്പംഅഞ്ചാമതായി, ഫാസിലിൻറെ കൂട്ടുകാരി ഐഐടിയിലെ അസിസ്റ്റൻറ് പ്രൊഫസർ പ്രവീണയുടെ നിർദ്ദേശപ്രകാരം ,ആൾവാർ ചന്ദനയെ ഇൻറർവ്യൂ ചെയ്യാൻ വേണ്ടി പോകുന്നിടത്താണ്  നോവൽ ആരംഭിക്കുന്നത്. ആൾവാർ ചന്ദന എന്നൊരു പ്രൊഫൈൽ നെയിം .ഡി പി യുടെ സ്ഥാനത്ത്  ഏതാനും കോറി വരകളുള്ള ഒരു കാരിക്കേച്ചർമാത്രമുള്ള ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണോ  എന്ന സംശയത്തോടെത്തന്നെയാണ് അതിന് ഇറങ്ങിപ്പുറപ്പെടുന്നത് .
'പഴയവേശ്യ . ഇപ്പോൾ സോഷ്യൽവർക്കർ ' എന്നീ രണ്ട്  രണ്ടു വാക്യങ്ങളേ ആമുഖമായുള്ളൂ. ഈ പ്രൊഫൈലിൽ ഉള്ളത്  സ്ത്രീയിണോ ട്രാൻസ്ജെൻഡറാണോ പുരുഷനാണോ എന്നൊന്നും നിശ്ചയമില്ല.

റിട്ടയർ ചെയ്ത സെക്‌സ് വർക്ക് കിട്ടുന്ന  സാമൂഹ്യ അംഗീകാരം നളിനി ജമീല യിലൂടെ യൊക്കെ അനുഭവിച്ചറിയുന്ന നമുക്ക് ഇതൊരു ബ്ലാക്ക് ഹ്യൂമർ ആയി തോന്നിയേക്കില്ല .

      മല്ലി എന്ന വിളിപ്പേരുള്ള  മല്ലികാ മാരിയപ്പൻ എന്ന മധുരൈവട്ടാര പെൺകുട്ടി ബേബി മീന എന്ന സെക്സ് വർക്കറായി മാറുന്നതും  പിന്നീട് ആൾവാർ ചന്ദന എന്ന ഫേസ്ബുക്ക്  സെലിബ്രിറ്റിയായി മാറുന്നതും 163313പേർ ഫോളോ ചെയ്യുന്നതുമൊക്കെ  കഥയിൽ വിവരിച്ചു പോകുമ്പോൾ കുളക്കടയിലുള്ള സൈരന്ധ്രിയെ ചിലപ്പോൾ ഓർമ്മവന്നേക്കും.
വേശ്യാ ജീവിതത്തിൻറെ നേർകാഴ്ചകൾക്കൊപ്പം തമിഴ് ഗ്രാമത്തിലെ തലയിൽകുത്ത് പോലെ ആചാരവിശുദ്ധി കൈകൊണ്ട കാട്ടാളത്തങ്ങളെയും, എഴുമ്പൂരിൻറെ നാഗരിക അരിക് ജീവിതത്തിൻറെ അരുതുകളെയും തുറന്നു വയ്ക്കുന്നുണ്ട് . ഗൗരവമായ  അന്വേഷണങ്ങൾക്ക് പോലും വിരൽ തുമ്പത്ത് ഉള്ള  വിവരസാങ്കേതികവിദ്യയുടെ എളുപ്പവഴി മാത്രം സ്വീകരിക്കുന്നതും ഇന്നത്തെ തലമുറ ബ്ലാക്ക് ഹ്യൂമർ ആയി കണക്കാക്കുമോ എന്ന് തന്നെ സംശയം. ഫേസ്ബുക്കിന്റെ യാഥാർത്ഥ്യപ്രതീതി ജീവിതത്തിൽ ഇതിൽ നാം സ്വയം ആമഗ്നരായിപ്പോയി. സത്യം ഏത് സങ്കല്പം ഏത്  എന്ന് തിരിച്ചറിയാത്ത ലോകത്തിൻറെ നെടുമുറിയാണ് ഈ നോവൽ .അതുകൊണ്ടാണ് ഇതിലെ ആക്ഷേപഹാസ്യങ്ങൾ കേവല സത്യങ്ങളായി നാം കണക്കിലെടുത്തു പോകുന്നത്.
 12 അധ്യായങ്ങളിൽ ഒതുങ്ങി വളരെ വൃത്തിയോടെ കഥ പറഞ്ഞു തീർക്കാൻ ആയത്  ഹാരിസ് നെന്മേനിയുടെ കയ്യടക്കത്തിന്റെ സാക്ഷ്യപത്രമാണ്.
രതീഷ് കുമാർ
🌾🌾🌾🌾🌾🌾