05-07-19


ഇന്ന് പരിചയപ്പെടാം... ഇന്ത്യയിലെ മികച്ച പത്ത്സംഗീതജ്ഞരിൽ ഒരാളായ...
 💕ഇളയരാജ💕

സംഗീതത്തിന്‍റെ കാര്യത്തിൽ ഇന്ത്യക്ക് വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ഇന്ത്യൻ സംഗീതജ്ഞരുടെ ഈണങ്ങൾക്കും സ്വരമാധുര്യത്തിനും ലോകമെമ്പാടും ഒരുപാട് ആരാധകരും ഉണ്ട്. ഇതിൽത്തന്നെ സിനിമാ രംഗത്തുള്ളവരുടെ സ്വാധീനം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഇന്ത്യൻ സിനിമാ രംഗത്തെ ഏറ്റവും പ്രശസ്തരായ പത്ത് സംഗീതജ്ഞരുടെ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്‌. തെന്നിന്ത്യയിലെ സംഗീതലോകത്ത് തികഞ്ഞ വ്യക്തിപ്രഭാവമുള്ള സംഗീതജ്ഞനാണ് ഇളയരാജ എന്ന ഡാനിയല്‍ രാജയ്യ. സ്വന്തമായി സിംഫണിയൊരുക്കിയ ഏക ഇന്ത്യന്‍ സംഗീതപ്രതിഭ.  സിനിമാസംഗീത ത്തിലൂടെ  സിനിമാപ്രേമികളെയും സംഗീതസ്നേഹികളെയും ഒരു പോലെ തൃപ്തിപ്പെടുത്താനായി എന്നതാണ് ഇളയരാജയുടെ വിജയം.  തമിഴ് നാട്ടിലെ പുന്നൈപുരത്തു 1943 ല്‍ ജനിച്ചു. എസ്റ്റേറ്റ് സൂപ്പര്‍ വൈസറായ രാമസ്വാമിയാണ്  ഇളയരാജയുടെ പിതാവ്. ഇദ്ദേഹത്തിന്റെ പത്തു മക്കളില്‍  എട്ടാമനായ ഇളയരാജ നാലാം ഭാര്യ ചിന്നത്തായുടെ മകനാണ്.
സഹോദരങ്ങള്‍:  പാവലന്‍ ദേവരാജന്‍, ഭാസ്കര്‍,  ഗംഗൈ അമരന്‍(സംഗീതസംവിധായകന്‍).
സഹോദരന്റെ ഗാനമേള സംഘമായ 'പാവലാര്‍ ബ്രദേഴ്സില്‍ പാടി ക്കൊണ്ടായിരുന്നു സംഗീതത്തിലേക്ക് തുടക്കം കുറിച്ചത് .   റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി കവലകള്‍ തോറും പാടിയ ചരിത്രവും ഈ സംഗീതചക്രവര്‍ത്തിക്കുണ്ട്.  തുടര്‍ന്ന് ജോലിതേടി മദ്രാസിലേക്കു താമസം മാറി. അവിടെ 'മെല്ലി ശൈമന്നന്‍ എന്നു പേരുകേട്ട   വിശ്വനാഥന്‍, ന്ന.ര്‍. മഹാദേവന്‍, ശങ്കര്‍-ഗണേശ് ടീം എന്നിവരോടൊത്ത് സഹവാസം.  ഇത് സിനിമാ സംഗീതലോകത്തെക്കുറിച്ച് ഇളയരാജയ്ക്ക് അറിവുനല്‍കി.
സംഗീതസംവിധായകന്‍ ജി.കെ. വെങ്കിടേശിന്റെ അസിസ്റ്റന്റായി  കുറച്ചു കാലം ജോലി ചെയ്തു.
അവിടെ നിന്നു ഗിറ്റാര്‍ പഠിച്ചു.ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ ഗിറ്റാര്‍ പരീക്ഷ സ്വര്‍ണ മെഡലോടെ പാസായി. പാശ്ചാത്യസംഗീതത്തില്‍ ഇളയരാജക്കുള്ള താല്‍പര്യം വളര്‍ന്നു പന്തലിച്ചത്   ധന്‍രാജ് ഗുരുവിന്റെ കീഴിലുള്ള  പഠനത്തോടെയാണ്.. പഞ്ചു അരുണാചലം നിര്‍മിച്ച 'അന്നക്കിളിയിലെ ഗാനങ്ങള്‍ക്ക് ആദ്യമായി  സംഗീതം പകര്‍ന്നുകൊണ്ടാണ് സിനിമാസംഗീതത്തിലേ ക്കുള്ള അരങ്ങേറ്റം.  അതിലെ 6 പാട്ടുകളും ഹിറ്റായി. ഇളയരാജ സംഗീതം നല്‍കി  സ്വന്തമായി നിര്‍മിച്ച സിനിമയാണ്  'എന്‍ ബൊമ്മ ക്കുട്ടി അമ്മാവുക്ക. മലയാളത്തിലും തമിഴിലും നിര്‍മിച്ച ' ആറുമണിക്കൂര്‍ ആണ് മലയാളികള്‍ ആദ്യമായി കേട്ട ഇളയരാജാഗാനം.  എന്നാല്‍ മലയാളത്തില്‍ മാത്രമായി സംഗീതം നല്‍കിയ സിനിമ വ്യാമോഹം ആണ്. പാറ എന്ന മലയാളസിനിമയില്‍  അരുവികള്‍ ഓളം തുള്ളും   എന്ന ഗാനം കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തില്‍ പാടി.  ടോമിന്‍ തച്ചങ്കരിയുടെ ചിൿചാം ചിറകടി എന്ന ആല്‍ബത്തില്‍ ഇളയരാജ 'സത്യം വിശ്വൈകമന്ത്രണം എന്ന ഗാനത്തിനു ശബ്ദം നല്‍കി.
മൂന്നു ദേശീയ അവാര്‍ഡുകള്‍ - സാഗരസംഗമം, സിന്ധുഭൈരവി, രുദ്രവീണ.
ലതാമങ്കേഷ്കര്‍ അവാര്‍ഡ് (മധ്യപ്രദേശ് സര്‍ക്കാര്‍)
മധുര കാമരാജ് യൂണിവേഴ്സിറ്റി ഡി-ലിറ്റ് നല്‍കി.
മൂന്നാംപിറ, സാഗരസംഗമം, സിന്ധുഭൈരവി, മൌനരാഗം,  ഗീതാഞ്ജലി,  വീട്, അഗ്നിനക്ഷത്രം, അഞ്ജലി, തേവര്‍ മകന്‍ എന്നീ ചിത്രങ്ങള്‍ക്ക് തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡുകള്‍.
ലണ്ടനിലെ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയ്ക്കു വേണ്ടി  ഒരു മാസം കൊണ്ട് സിംഫണി രചിച്ചു.
കേരള സംസ്ഥാന അവാര്‍ഡ്
പശ്ചാത്തല സംഗീതം-കല്ലു കൊണ്ടൊരു പെണ്ണ്                                    
സംഗീത സംവിധാനം - കാലാപാനി                                      
പശ്ചാത്തല സംഗീതം - സമ്മോഹനം
ചിത്ര, കൃഷ്ണചന്ദ്രന്‍, ഉണ്ണിമേനോന്‍ , ജെന്‍സി, മിന്‍മിനി, ഉണ്ണികൃഷ്ണന്‍ എന്നീ ഗായകരെ അവതരിപ്പിച്ചത് ഇളയരാജ ആണു.
കുടുംബം   
ഭാര്യ - ജീവ. 
മക്കള്‍ :കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ, ഭവതരിണി.  കളിയൂഞ്ഞാല്‍ എന്ന മലായാള ചിത്രത്തില്‍ 'കല്ല്യാണ പല്ലക്കിലേറി പ്പയ്യന്‍... എന്ന ഗാനം പാടിയത് ഭവതരിണിയാണ്.
ആലപിച്ച ഗാനങ്ങൾ
ഗാനം മാൻ‌കുട്ടി മൈനക്കുട്ടി ചിത്രം/ആൽബം പൊന്മുടിപ്പുഴയോരം രചന ഗിരീഷ് പുത്തഞ്ചേരി സംഗീതം ഇളയരാജ രാഗം വര്‍ഷം 1982
ഗാനം വഴി മാറ്‌ വഴിമാറ് ചിത്രം/ആൽബം പൊന്മുടിപ്പുഴയോരം രചന ഗിരീഷ് പുത്തഞ്ചേരി സംഗീതം ഇളയരാജ രാഗം വര്‍ഷം 1982
ഗാനം കാക്കാലക്കണ്ണമ്മാ ചിത്രം/ആൽബം ഒരു യാത്രാമൊഴി രചന ഗിരീഷ് പുത്തഞ്ചേരി സംഗീതം ഇളയരാജ രാഗം വര്‍ഷം 1997
ഗാനം അമ്പും കൊമ്പും കൊമ്പൻ കാറ്റും ചിത്രം/ആൽബം കേരളവർമ്മ പഴശ്ശിരാജാ രചന ഗിരീഷ് പുത്തഞ്ചേരി സംഗീതം ഇളയരാജ രാഗം വര്‍ഷം 2009
ഗാനം എരികനൽ കാറ്റിൽ ഉള്ളം ചിത്രം/ആൽബം ഒരു യാത്രാമൊഴി രചന ഗിരീഷ് പുത്തഞ്ചേരി സംഗീതം ഇളയരാജ രാഗം വര്‍ഷം 1997
ഗാനം ശാരദേന്തു പാടി(D) ചിത്രം/ആൽബം കളിയൂഞ്ഞാൽ രചന കൈതപ്രം ദാമോദരൻ സംഗീതം ഇളയരാജ രാഗം വര്‍ഷം 1997
ഗാനം വർണ്ണ വൃന്ദാവനം(M) ചിത്രം/ആൽബം കളിയൂഞ്ഞാൽ രചന കൈതപ്രം ദാമോദരൻ സംഗീതം ഇളയരാജ രാഗം വര്‍ഷം 1997
ഗാനം നീളെയേതോ മാരിവില്ലാൽ ചിത്രം/ആൽബം ക്ലിന്റ് രചന പ്രഭാവർമ്മ സംഗീതം ഇളയരാജ രാഗം വര്‍ഷം 2017
ഗാനം അരുവികള്‍ ഓളം തുള്ളും ചിത്രം/ആൽബം പാറ രചന ഇലവത്തൂർ വിജയകുമാർ സംഗീതം കണ്ണൂർ രാജൻ രാഗം വര്‍ഷം 1985

സംഗീതം
ഗാനം* അമ്മ തൻ ദുഖത്തെ ചിത്രം/ആൽബം ബാലനാഗമ്മ രചന ഭരണിക്കാവ് ശിവകുമാർ ആലാപനം ഷെറിൻ പീറ്റേഴ്‌സ് രാഗം വര്‍ഷം 1981
ഗാനം* സംഗീതം എൻ ദേഹമല്ലോ ചിത്രം/ആൽബം ബാലനാഗമ്മ രചന ഭരണിക്കാവ് ശിവകുമാർ ആലാപനം വാണി ജയറാം രാഗം വര്‍ഷം 1981
ഗാനംഅക്കുത്തിക്കുത്താടാൻ വായോ ചിത്രം/ആൽബം കളിയൂഞ്ഞാൽ രചന കൈതപ്രം ദാമോദരൻ ആലാപനം കെ എസ് ചിത്ര രാഗം കല്യാണി വര്‍ഷം 1997
ഗാനംഅമൃതമായ് അഭയമായ് ചിത്രം/ആൽബം സ്നേഹവീട് രചന റഫീക്ക് അഹമ്മദ് ആലാപനം ഹരിഹരൻ രാഗം വര്‍ഷം 2011
ഗാനംഅമൃതമായ് അഭയമായ് ചിത്രം/ആൽബം സ്നേഹവീട് രചന റഫീക്ക് അഹമ്മദ് ആലാപനം രാഹുൽ നമ്പ്യാർ രാഗം വര്‍ഷം 2011
ഗാനംഅമ്പിളിക്കലയും നീരും ചിത്രം/ആൽബം അഥർവ്വം രചന ഒ എൻ വി കുറുപ്പ് ആലാപനം കെ എസ് ചിത്ര രാഗം ശുഭപന്തുവരാളി വര്‍ഷം 1989
ഗാനംഅമ്പും കൊമ്പും കൊമ്പൻ കാറ്റും ചിത്രം/ആൽബം കേരളവർമ്മ പഴശ്ശിരാജാ രചന ഗിരീഷ് പുത്തഞ്ചേരി ആലാപനം ഇളയരാജ, മഞ്ജരി, സി ജെ കുട്ടപ്പൻ രാഗം വര്‍ഷം 2009
ഗാനംഅമ്പേ വാണീ വീണാ ചിത്രം/ആൽബം സൂര്യൻ രചന ഗിരീഷ് പുത്തഞ്ചേരി ആലാപനം കെ ജെ യേശുദാസ് രാഗം വര്‍ഷം 2007
ഗാനംഅമ്മയെന്ന വാക്കു കൊണ്ട് ചിത്രം/ആൽബം പൊന്മുടിപ്പുഴയോരം രചന ഗിരീഷ് പുത്തഞ്ചേരി ആലാപനം കെ ജെ യേശുദാസ് രാഗം വര്‍ഷം 1982
ഗാനംഅരികേ അരികേ ചിത്രം/ആൽബം ദൂരം അരികെ രചന ഒ എൻ വി കുറുപ്പ് ആലാപനം കെ ജെ യേശുദാസ് രാഗം വര്‍ഷം 1980
ഗാനംഅരുണകിരണദീപം ചിത്രം/ആൽബം ഗുരു രചന എസ് രമേശൻ നായർ ആലാപനം കെ ജെ യേശുദാസ്, രാധികാ തിലക്, കോറസ് രാഗം കീരവാണി വര്‍ഷം 1997
ഗാനംഅരുതേ അരുതേ തീമാരി ചിത്രം/ആൽബം കല്ലു കൊണ്ടൊരു പെണ്ണ് രചന ഒ എൻ വി കുറുപ്പ് ആലാപനം കെ ജെ യേശുദാസ് രാഗം വര്‍ഷം 1998
ഗാനംഅല്ലിപ്പൂവേ മല്ലിപ്പൂവേ ചിത്രം/ആൽബം ഭാഗ്യദേവത രചന വയലാർ ശരത്ചന്ദ്രവർമ്മ ആലാപനം വിജയ് യേശുദാസ്, ശ്വേത മോഹൻ രാഗം വര്‍ഷം 2009
ഗാനംഅല്ലിയിളം പൂവോ ഇല്ലിമുളം തേനോ ചിത്രം/ആൽബം മംഗളം നേരുന്നു രചന എം ഡി രാജേന്ദ്രൻ ആലാപനം കൃഷ്ണചന്ദ്രൻ രാഗം മധ്യമാവതി വര്‍ഷം 1984
ഗാനംഅൻപത്തൊമ്പതു പെൺ പക്ഷീ ചിത്രം/ആൽബം ആലോലം രചന കാവാലം നാരായണ പണിക്കർ ആലാപനം കെ ജെ യേശുദാസ്, കല്യാണി മേനോൻ രാഗം വര്‍ഷം 1982
ഗാനംആദിയുഷഃസന്ധ്യ ചിത്രം/ആൽബം കേരളവർമ്മ പഴശ്ശിരാജാ രചന ഒ എൻ വി കുറുപ്പ് ആലാപനം കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ രാഗം വര്‍ഷം 2009
ഗാനംആരോ പാടുന്നു ചിത്രം/ആൽബം രചന വയലാർ ശരത്ചന്ദ്രവർമ്മ ആലാപനം ഹരിഹരൻ, കെ എസ് ചിത്ര രാഗം വര്‍ഷം
ഗാനംആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ ചിത്രം/ആൽബം കാലാപാനി രചന ഗിരീഷ് പുത്തഞ്ചേരി ആലാപനം എം ജി ശ്രീകുമാർ, കെ എസ് ചിത്ര രാഗം വര്‍ഷം 1996
ഗാനംആറ്റിൻ കരയോരത്തെ ചിത്രം/ആൽബം രസതന്ത്രം രചന ഗിരീഷ് പുത്തഞ്ചേരി ആലാപനം മഞ്ജരി രാഗം വര്‍ഷം 2006
ഗാനംആലമണങ്കലമയ്ത്തവനല്ലേ ചിത്രം/ആൽബം കേരളവർമ്മ പഴശ്ശിരാജാ രചന കാനേഷ് പൂനൂർ ആലാപനം എടവണ്ണ ഗഫൂർ, എം ജി ശ്രീകുമാർ, വിധു പ്രതാപ് രാഗം വര്‍ഷം 2009
ബാക്കി
സ്കോർ
പശ്ചാത്തല സംഗീതം
തലക്കെട്ട് കേരളവർമ്മ പഴശ്ശിരാജാ സംവിധാനം ടി ഹരിഹരൻ വര്‍ഷം2009
തലക്കെട്ട് രസതന്ത്രം സംവിധാനം സത്യൻ അന്തിക്കാട് വര്‍ഷം2006
തലക്കെട്ട് ഗുരു സംവിധാനം രാജീവ് അഞ്ചൽ വര്‍ഷം1997
തലക്കെട്ട് കളിയൂഞ്ഞാൽ സംവിധാനം പി അനിൽ, ബാബു നാരായണൻ വര്‍ഷം1997
തലക്കെട്ട് മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ജിജോ പുന്നൂസ് വര്‍ഷം1997
തലക്കെട്ട് സമ്മോഹനം
സംവിധാനം സി പി പദ്മകുമാർ വര്‍ഷം1996
തലക്കെട്ട് കാലാപാനി സംവിധാനം പ്രിയദർശൻ വര്‍ഷം1996
തലക്കെട്ട് മാൻ ഓഫ് ദി മാച്ച് സംവിധാനം ജോഷി മാത്യു വര്‍ഷം1996
തലക്കെട്ട് ലേഡീസ് ഓൺലി സംവിധാനം സിംഗീതം ശ്രീനിവാസറാവു വര്‍ഷം1994
തലക്കെട്ട് ജാക്പോട്ട് സംവിധാനം ജോമോൻ വര്‍ഷം1993
തലക്കെട്ട് അപാരത സംവിധാനം ഐ വി ശശി വര്‍ഷം1992
തലക്കെട്ട് അനശ്വരം സംവിധാനം ജോമോൻ വര്‍ഷം1991
തലക്കെട്ട് എന്റെ സൂര്യപുത്രിയ്ക്ക് സംവിധാനം ഫാസിൽ വര്‍ഷം1991
തലക്കെട്ട് സാമ്രാജ്യം സംവിധാനം ജോമോൻ
വര്‍ഷം1990
തലക്കെട്ട് അഥർവ്വം സംവിധാനം ഡെന്നിസ് ജോസഫ് വര്‍ഷം1989
തലക്കെട്ട് മൂന്നാംപക്കം സംവിധാനം പി പത്മരാജൻ വര്‍ഷം1988
തലക്കെട്ട് ലേഡീസ് ടൈലർ - ‌ഡബ്ബിംഗ് സംവിധാനം വംശി വര്‍ഷം1987
തലക്കെട്ട് പൂമുഖപ്പടിയിൽ നിന്നെയും കാത്ത് സംവിധാനം ഭദ്രൻ വര്‍ഷം1986
തലക്കെട്ട് ആലോലം സംവിധാനം മോഹൻ വര്‍ഷം1982

ഇളയരാജ
തമിഴ് സംഗീതലോകത്തെ കുലപതിയായ ഇളയരാജ കഴിഞ്ഞ മൂന്ന് ദശാബ്ദമായി തമിഴ് സിനിമകളുടെ അവിഭാജ്യ ഘടകമാണ്. സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ ഒരുപോലെ മികവ് തെളിയിച്ചിട്ടുള്ള ഇളയരാജ ആയിരത്തോളം സിനിമകളിലായി 4500 ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഇന്ത്യൻ സംഗീതവും വെസ്റ്റേണ്‍ മ്യൂസികും സംയോജിപ്പിച്ചുള്ള ശൈലിയാണ് ഇളയരാജയുടെ പ്രത്യേകത.

https://youtu.be/n5nDjsy-GMo
https://youtu.be/LwndUtoqhao
https://youtu.be/gLIC_mTk2eg
https://youtu.be/2wxwwCmjJpU
https://youtu.be/MTHEca7OkEA
https://youtu.be/Cbp-mXxEKL4
https://youtu.be/JB1pX7r_9XE
https://youtu.be/34aU2pBb0bg
https://youtu.be/O09bJ370xV0
https://youtu.be/E1fQEMM_Ds4

https://youtu.be/1DeXBkOL6Z0
https://youtu.be/qmvb8DpfjVo
https://www.youtube.com/playlist?list=PLXIPs2wzjQntzyzcouD0O-lHf1bVhCGjn
https://youtu.be/-HTRH9yfC_Y
https://www.youtube.com/playlist?list=PLPyrUDvrylNutlIB3BIPfKDtoRY5YJ9p2

https://www.youtube.com/playlist?list=PLPyrUDvrylNutlIB3BIPfKDtoRY5YJ9p2
https://youtu.be/W4tSgtN9b-o
https://www.youtube.com/playlist?list=PL7630C89B0720B74E