05-05-19

വാരാന്ത്യാവലോകനം
🌹🌷🌹🌷🌹🌷🌹🌷🌹🌷
ഏപ്രിൽ 29മുതൽ മെയ് 5 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌷🌹🌷🌹🌷🌹🌷🌹🌷
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🌹🌷🌹🌷🌹🌷🌹🌷🌹🌷

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

നമ്മുടെ തിരൂർ മലയാളം ചാനൽ ഏറെ ഗരിമയോടെ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു...പിന്നണി പ്രവർത്തകരായ അശോക് സർ,പ്രവീൺ മാഷ്&രതീഷ് മാഷ്...അഭിനന്ദങ്ങൾ🌹🌹🌹🌷🌷🌷

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌹🌷🌹🌷🌹🌷🌹🌷🌹🌷

ഏപ്രിൽ 29,തിങ്കൾ
സർഗസംവേദനം
📚📚📚📚📚📚📚📚📚📚
അവതരണം_രതീഷ് മാഷ്(MSMHSS കല്ലിങ്ങൽപറമ്പ്)
📚📚📚📚📚📚📚📚📚📚

🔮തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ മറീന നെമാതിന്റെ ''ടെഹ്റാനിലെ തടവുകാരി [വിവ:സുരേഷ് എം ജി ] " യെയാണ് രതീഷ് മാഷ് ആദ്യം പരിചയപ്പെടുത്തിയത് ഇറാനിലെ മതവൽക്കരണത്തെ തുടർന്ന് ക്രിസ്ത്യാനിയായ മറീന അനുഭവിച്ച ദുരിത ജീവിതം, ജയിലിലെ കൊടിയ പീഡനം, മോചനം ഇങ്ങനെ ചോരയിറ്റു വീഴുന്ന ജീവചരിതമാണ് ഈ കൃതി..

🔮തുടർന്ന് കെ.എൽ മോഹനവർമ്മയുടെ 'സുഖം' എന്ന നോവലാണ് പങ്കുവെച്ചത്...
സരസമായി, ശുദ്ധഹാസ്യത്തിന്റെ മേമ്പൊടിയോടെ, ആഴ ത്തിലുള്ള ചിന്തകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന കൃതിയാണിത്..

🔮വെട്ടം ഗഫൂർ മാഷ്, പവിത്രൻ മാഷ്, പ്രജിത ടീച്ചർ, സീതാദേവി ടീച്ചർ, സുദർശൻ മാഷ്, തുടങ്ങിയവർ സജീവമായി സംവദിച്ചു....

🌹🌷🌹🌷🌹🌷🌹🌷🌹🌷

ഏപ്രിൽ 30_ചൊവ്വ
ചിത്രസാഗരം
🎨🎨🎨🎨🎨🎨🎨🎨🎨🎨
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🎨🎨🎨🎨🎨🎨🎨🎨🎨🎨
🔮ചൊവ്വാഴ്ച ചിത്ര സാഗരത്തിലാകട്ടെ ഡ്രിപ്പ് ടെക്നിക് എന്ന വേറിട്ട ശൈലി സ്വീകരിച്ച, ആക്ഷൻ പെയിന്റിങ്ങ് എന്ന പദത്തിന്റെ ഉപജ്ഞാതാവായ ജാക്സൺ പൊള്ളോക്ക് എന്ന അമേരിക്കൻ ചിത്രകാരനേയും കൂട്ടിയാണ് പ്രജിത ടീച്ചറെത്തിയത്.. അദ്ദേഹത്തിന്റെ ജീവചരിത്രവും, ചിത്ര രചനാ സങ്കേതങ്ങളും, സവിശേഷതകളും, പ്രശസ്ത ചിത്രങ്ങളും ഉദ്ധരണികളും വീഡിയോ ലിങ്കുകളും ടീച്ചർ പങ്കുവെച്ചു.കൂടാതെ പൊള്ളോക്ക് ഫെലോഷിപ്പ് രണ്ടാം വട്ടവും ലഭിച്ച പ്രദീപ് പുത്തൂർ എന്ന ചിത്രകാരനെ പരിചയപ്പെടുത്തി,

🔮പ്രമോദ് മാഷ്, രജനി ടീച്ചർ, സീതാദേവി ടീച്ചർ, സുജാത ടീച്ചർ, കൃഷ്ണദാസ് മാഷ്, ശ്രീല ടീച്ചർ, രവീന്ദ്രൻ മാഷ്, ഹമീദ് മാഷ്, വെട്ടം ഗഫൂർ മാഷ് തുടങ്ങിയവർ ലൈവായി ചിത്ര സാഗരം ആസ്വദിക്കാനെത്തിച്ചേർന്നിരുന്നു...

🌹🌷🌹🌷🌹🌷🌹🌷🌹🌷

മെയ് 1_ബുധൻ
ആറുമലയാളിക്ക് നൂറ് മലയാളം
🗣🗣🗣🗣🗣🗣🗣🗣🗣🗣
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🗣🗣🗣🗣🗣🗣🗣🗣🗣🗣

🔮മലയാളസർവ്വകലാശാല  പ്രസിദ്ധീകരിച്ച 'ഭാഷാഭേദ പഠനം_മലപ്പുറം'(ശ്രീ. എം.ശ്രീനാഥൻ _ചീഫ് എഡിറ്റർ) എന്ന ഗവേഷതഗരന്ഥത്തിലൂടെ അനാവൃതമാകുന്ന.. ഇന്ന് മലപ്പുറത്ത് പല ദേശങ്ങളിലും, സമുദായങ്ങളിലും  വ്യാപിച്ചുകിടക്കുന്ന ഭാഷാഭേദങ്ങളെ സമന്വയിപ്പിച്ച് നടത്തിയ അവതരണം  അതി ഗംഭീരമായിരുന്നു👍🤝
🔮മലയാളഭാഷാ സമൂഹം, ഭാഷയും ഭാഷാഭേദങ്ങളും ,ഭാഷ ഭേദ പര്യവേഷണം,  മാനകഭാഷ,ഭാഷയുടെ യുടെ അതിജീവന സാധ്യതകളും ഭാഷാഭേദവും എന്നിങ്ങനെയുള്ള  തലക്കെട്ടുകളുള്ള കുറിപ്പുകളിലൂടെ പവിത്രൻ മാഷ് മലയാളം കൂട്ടായ്മയ്ക്ക്  നൽകിയ അറിവുകൾ  ആഴമേറിയ തായിരുന്നു .
🔮സുദർശനൻ മാഷ്, പ്രജിത,സീത, ഗഫൂർമാഷ്, വിജു മാഷ് തുടങ്ങിയവർ  ഭാഷാഭേദത്തിന്റെ മനോഹാരിതയും ഗഹനതയും ആസ്വദിച്ച് അഭിപ്രായം രേഖപ്പെടുത്തി.. ഈ പംക്തി ഗ്രൂപ്പിലെ ഭൂരിഭാഗം അംഗങ്ങളും വായിച്ചാസ്വദിച്ചിട്ടുണ്ട് എന്നത് സന്തോഷകരം തന്നെ

🌹🌷🌹🌷🌹🌷🌹🌷🌹🌷

മെയ് 2_വ്യാഴം
ലോകസിനിമ
📹📹📹📹📹📹📹📹📹📹
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)
📹📹📹📹📹📹📹📹📹📹

🔮എക്കാലത്തെയും സൂപ്പർഹിറ്റുകളായ  8 ഇറ്റാലിയൻ സിനിമകളെയാണ്  ലോകസിനിമാവേദിയിലൂടെ വിജുമാഷ് തിരൂർ മലയാളത്തിൽ എത്തിച്ചത്.ഓരോ സിനിമയേയും കുറിച്ചുള്ള വിശദമായ വിവരണം സിനിമയെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ സഹായകമായി.
🔮ഈയാഴ്ച പ്രദർശിപ്പിച്ച സിനിമകൾ..
🦚ROME OPEN CITY
🦚UMBERTO D
🦚LION OF THE DESERT
🦚SON'S ROOM
🦚THE LEGEND OF 900
🦚THE GIRL BY THE LAKE
🦚SUSPIRIA
🔮സുദർശനൻ മാഷ്,പവിത്രൻ മാഷ്,പ്രജിത,ഗഫൂർ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി..

🌹🌷🌹🌷🌹🌷🌹🌷🌹🌷

മെയ് 3_വെള്ളി
സംഗീതസാഗരം
🎻🎻🎻🎻🎻🎻🎻🎻🎻🎻
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🎻🎻🎻🎻🎻🎻🎻🎻🎻🎻

🔮രാജസ്ഥാനി  നാടോടി ഗായകരിൽ ഏറെ പ്രശസ്തനായ മമെ ഖാനെയും  അദ്ദേഹത്തിന്റെ സംഗീതത്തെയും ആണ് ടീച്ചർ സംഗീതസാഗരത്തിലൂടെ പരിചയപ്പെടുത്തിയത്.  തിരുവനന്തപുരത്ത് വെച്ച് നടന്ന  അദ്ദേഹത്തിന്റെ സംഗീത പരിപാടിയുടെ വിശദമായ സചിത്ര വിവരണമാണ് ടീച്ചർ നൽകിയത് . വീഡിയോ ലിങ്കുകളും അനുബന്ധമായി ചേർത്തിരുന്നു .സംഗീതത്തിന് ഭാഷാദേശ അതിർവരമ്പുകളില്ല  എന്ന് മുൻപിലുള്ള  ആസ്വാദക ലക്ഷങ്ങളെ സാക്ഷിയാക്കി തെളിയിച്ച  മമെഖാനെ പരിചയപ്പെടാൻ ഈ ആഴ്ചയിലെ അവതരണം സഹായിച്ചു .🙏
🔮രതീഷ് മാഷ് ,സുദർശനൻ മാഷ് ഗഫൂർ മാഷ്, വിജു മാഷ്, പവിത്രൻ മാഷ് തുടങ്ങിയവർ  സംഗീത സാഗരത്തിൽ അഭിപ്രായം രേഖപ്പെടുത്തി

🌹🌷🌹🌷🌹🌷🌹🌷🌹🌷

മെയ് 4_ശനി
നവസാഹിതി
📝📝📝📝📝📝📝📝📝📝
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
📝📝📝📝📝📝📝📝📝📝

🔮ജസീന ടീച്ചറുടെ പതിവ് പംക്തിയായ "ഇതാണ് ഞാൻ" എന്ന അനുഭവാവിഷ്ക്കാരം  ടീച്ചറുടെ വ്യക്തിപരമായ തിരക്ക് കാരണം  ഉണ്ടായില്ല എന്നതൊഴിച്ചാൽ നവസാഹിതി അവതരിപ്പിച്ച എല്ലാ സൃഷ്ടികളും ചേർന്ന് എന്നത്തേയും പോലെ അതിമനോഹരമായിരുന്നു
🔮ഈയാഴ്ചയിലെ നവസാഹിതീവിഭവങ്ങൾ...
📝കവിതകൾ
〰〰〰〰〰〰〰
🦚കഥ പറയുന്ന മരങ്ങൾ_ ജി വി രമ
🦚പെൺമരങ്ങൾ_ വി എം ബഹിയ
🦚കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ _ വി.എം.ബഹിയ
🦚നിശാഗന്ധി _ നസീറ നൗഷാദ്
🦚കരയാതിരിക്കാനാവില്ല_ഷീല ബിജു
🦚മണ്ണ് _കൃഷ്ണദാസ് മാഷ്
🦚ഉഷ്ണകാലത്തെ പ്രണയം_ വിനോദ് ആലത്തിയൂർ
🦚മേഘത്തോട് _ഷീജ രമേഷ് ബാബു
🦚ഋതുഭേദം_ശ്രീല ടീച്ചർ

📝അവലോകനം
 〰〰〰〰〰〰〰

🦚കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ

📝കഥ
 〰〰〰〰

🦚ഒരു മാർക്ക് കഥ _ ദേവി ടീച്ചർ

📝കുറിപ്പ് 
〰〰〰〰
🦚പേരു പുരാണം നരേന്ദ്രൻ

🔮സുദർശനൻ മാഷ്, പ്രജിത,വിജു മാഷ്, കൃഷ്ണദാസ് മാഷ്, രജനി ടീച്ചർ ,ജസീന ടീച്ചർ, രതീഷ് മാഷ് ,സീത ,ഷമീമ ടീച്ചർ പവിത്രൻ മാഷ്.... തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നവസാഹിതിയെ സജീവമാക്കി.

🌹🌷🌹🌷🌹🌷🌹🌷🌹🌷
ഇനി ഈയാഴ്ചയിലെ താരം ആരെന്നുനോക്കാം..😊

തികഞ്ഞ ഒരു ഭാഷാപണ്ഡിതന്റെ മികവോടെ ഭാഷാഭേദപംക്തി അവതരിപ്പിക്കുന്ന പവിത്രൻ മാഷ് ആണ് ഈയാഴ്ചയിലെ മിന്നും താരം🌟🌟🌟🌟
അഭിനന്ദനങ്ങൾ മാഷേ🤝🤝🌹

🌹🌷🌹🌷🌹🌷🌹🌷🌹🌷