05-04-19


സംഗീത സാഗരത്തിലേക്ക് ഏവർക്കും സ്വാഗതം...🙏🏻
ഇന്ന് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇംഗ്ലീഷിൽ പാടി സംഗീതത്തിന് അതിരുകളില്ലെന്ന് തെളിയിച്ച
കിരൺ ഫതക്കിനെ പരിചയപ്പെടാം..🎼
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇംഗ്ലീഷിലും !
സംഗീതത്തിന് അതിരുകളില്ലെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി ശാസ്ത്രീയ സംഗീതം ഇംഗ്ലീഷില്‍ പാടുകയാണ് കിരണ്‍ ഫതക് എന്ന ഗായകന്‍. ഹിന്ദുസ്ഥാനി രാഗങ്ങള്‍ ഉപയോഗിച്ച് ഇംഗ്ളീഷ് കവിതകളെ കിരണ്‍ ചിട്ടപ്പെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷം 5 കഴിഞ്ഞു.

റാപ്പ്, പോപ്പ് സംഗീത ശാഖകള്‍ പാടാന്‍ ശ്രമിച്ചപ്പോള്‍ ഭാഷ തടസ്സമാകുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് കിരണ്‍ ഫാതക് പുതിയ സംരഭത്തിന് തുടക്കം കുറിക്കുന്നത്. ഇന്ത്യന്‍ സംഗീതം ലോകത്തെ എല്ലാ ജനങ്ങളുടെയും ചുണ്ടിലും കാതുകളിലും എത്തിക്കണമെന്ന മോഹവും തനിക്കുണ്ടായിരുന്നുവെന്ന് കിരണ്‍ പറയുന്നു. അങ്ങനെയാണ് ഇന്ത്യന്‍ രാഗ ഇംഗ്ലീഷ് ലിറിക്സ് അഥവാ ഐആര്‍എല്‍ ജനിക്കുന്നത്.

ഇംഗ്ലീഷ് കവിതകള്‍ പഠിച്ച കിരണ്‍ പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കവിതകള്‍ രചിച്ചു. ഹിന്ദുസ്ഥാനി രാഗത്തില്‍ അവ ചിട്ടപ്പെടുത്തി ആലപിച്ചും തുടങ്ങി. വീഡിയോ കാണാം.
https://youtu.be/N00R-mhB3oQ
https://youtu.be/a0Z3L9uwtWw