05-03-19


ഏവർക്കും ചിത്രസാഗരം പംക്തിയുടെ 32ാം ഭാഗത്തിലേക്ക് സ്വാഗതം🙏🙏
പ്രിയരേ...മാർച്ച് 8_വനിതാദിനം...നമുക്കിന്ന് ചിത്രസാഗരത്തിലൂടെ ചിത്രകലാലോകത്ത് സ്ത്രീ ശക്തിക്ക് ...സ്ത്രീയുടെ മനക്കരുത്തിന്...ഉത്തമോദാഹരണമായ ഒരു ചിത്രകാരിയെ പരിചയപ്പെടാം

താനെന്ന പെണ്ണിലൂടെ... അവളുടെ ശരീരത്തിലൂടെ... അതിനെ വരച്ച ചേർക്കുന്നതിലൂടെ.. ശക്തമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച ചിത്രകാരി. തന്റെ തന്നെ ആത്മ സംഘർഷങ്ങളിലും മറ്റും അവർ വരച്ച ചിത്രങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തിലെ നേർക്കാഴ്ചകൾ തീരുന്നു.. തന്റെ രാജ്യമായ മെക്സിക്കോയുടെ തനതായ സംസ്കാരത്തെ റിയലിസം, സിംബോളിസം, സർറിയലിസം എന്നിവ സംയോജിപ്പിച്ച് വരച്ച ചിത്രകാരി ..ബിംബാത്മകതയിലൂടെ തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിച്ച മെക്സിക്കൻ ചിത്രകാരിയായ ഫ്രിദ  കാഹ്ലോയെ നമുക്കിന്ന് പരിചയപ്പെടാം
ഫ്രിദ കാഹ്ലോ
ഇന്ന് ഫ്രിദ കാഹ്ലോ മ്യൂസിയം സ്ഥിതിചെയ്യുന്ന കൊയോൻകാൻ എന്ന സ്ഥലത്താണ് 1907 ജൂലൈ ആറിന് ഫ്രിദ ജനിച്ചത്. മഗ്ദലേന കാർമൽ ഫ്രിദ കാഹ്ലോ എന്നായിരുന്നു മുഴുവൻ പേര്. ഫോട്ടോഗ്രാഫറായിരുന്നു അച്ഛൻ. അച്ഛനമ്മമാർ അനുഭവിക്കുന്ന രോഗപീഡയുടെ കാഴ്ച കണ്ടായിരുന്നു ഫ്രിദ  വളരാൻ തുടങ്ങിയത്. ഇത് അവളുടെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു. കൂടാതെ മെക്സിക്കൻ വിപ്ലവം ഫ്രിദയുടെ അച്ഛന്റെ ഫോട്ടോഗ്രാഫി വഴി കിട്ടുന്ന വരുമാനത്തെ മങ്ങലേൽപ്പിച്ചു. കൂനിന്മേൽ കുരു എന്ന വണ്ണം ആറു വയസ്സുള്ളപ്പോൾ വലതുകാലിന് പോളിയോയും പിടിപെട്ടു. ഇത് ഏകാന്തതയും അന്തർമുഖത ഫ്രിദയിൽ സൃഷ്ടിച്ചു.

മകളുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞ അച്ഛനാണ് അവളെ ഫോട്ടോഗ്രാഫിയിലേക്കും, ചിത്രരചനയിലേക്കും  കൈപിടിച്ച് കയറ്റിയത്. പോളിയോ കാരണം ഏറെ വൈകിയാണ് ഫ്രിദയെ  സ്കൂളിൽ ചേർത്തത്. ആ സമയത്ത് ഒരു അധ്യാപികയിൽ നിന്നും ലൈംഗിക പീഡനം അനുഭവിക്കേണ്ടി വന്നതായി പിന്നീട് പ്രീത തന്റെ ഡയറി കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രിദയുടെ അച്ഛന്റെ  സുഹൃത്ത് ഫെർണാഡോ ഫെർണാണ്ടസ് ഫ്രിദയുടെ ചിത്രകലാ അധ്യാപകനായി മാറി. ഈ സമയത്തൊന്നും ഫ്രിദ ഒരു കരിയറായി ചിത്രകലയെ കണ്ടിരുന്നില്ല. അന്തർമുഖതയും പോളിയോ രോഗബാധയും ഫ്രിദയുടെ പഠനത്തിന് തടസ്സം നിന്നില്ല. പഠനത്തിൽ മിടുക്കിയായിരുന്ന ഫ്രിദ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് 1925 സെപ്റ്റംബർ 17നാണ് അവളുടെ ജീവിതത്തെ തകിടംമറിച്ച് അപകടം നടന്നത്.ഫ്രിദ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെടുകയും അനവധിപേർ മരിക്കുകയും ചെയ്തു. ഫ്രിദയാകട്ടെ അപകടത്തിൽ നിന്ന് ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു .ഒരു ഇരുമ്പുദണ്ഡ് അവളുടെ പെൽവിക് അസ്ഥിയിലൂടെ കയറി... 3 വാരിയെല്ലുകൾ സ്ഥാനം മാറി.. കുറച്ചുകാലത്തേക്ക് ഫ്രിദയ്ക്ക് നടക്കാൻ കഴിഞ്ഞിരുന്നില്ല.ഈ അപകടം ഫ്രിദയുടെ ഡോക്ടർ സ്വപ്നങ്ങളുടെ മേൽ  കരിനിഴൽ വീഴ്ത്തി. മരിച്ചു കൊണ്ട് ജീവിക്കുന്ന അവസ്ഥയിലായിരുന്നു ഫ്രിദ  ഈ സമയത്ത് . ആശുപത്രിക്കിടക്കയിൽ ഇരുന്നാണ്  തന്റെ വേദനകൾ മറക്കാൻ  ഫ്രിദ വരയ്ക്കാൻ തുടങ്ങിയത്. അപകടത്തെത്തുടർന്ന് ഫ്രിദയുടെ സ്വപ്നങ്ങളെ സമന്വയിപ്പിച്ച് ഒരു മെഡിക്കൽ ഇല്ലസ്ട്രേറ്റർ ആയി ഫ്രിദ മാറി.

രാഷ്ട്രീയത്തിലും കലയിലും ഉണ്ടായ താല്പര്യം 1927ൽ മെക്സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ ഇടയാക്കി. അവിടെ വെച്ച് 1928ലാണ് മ്യൂറലിസ്റ്റും ക്യൂബിസ്റ്റുമായ ഡീഗോ റിവേറ യെ പരിചയപ്പെട്ടത്. രണ്ടു ഭാര്യമാരുണ്ടായിരുന്നിട്ടും  ഫ്രിദയേക്കാൾ20 വയസ്സ് മൂപ്പുണ്ടായിരുന്നിട്ടും  റിവേറയെ  ആ വർഷംതന്നെ ഫ്രിദ വിവാഹം കഴിച്ചു  1931ൽ അവർ അമേരിക്കയിലേക്ക് കുടിയേറി പാർത്തു. അവിടെവച്ച് റിവേറ പരിചയപ്പെടുത്തിയ  ചിത്രകാരൻമാർ ഫ്രിദയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. നാല്പതുകളിൽ സാൻഫ്രാൻസിസ്ക്കോയിലെ  ഒരു  ആർട്ട് ഡീലറുമായി ഫ്രിദ പ്രണയത്തിലാവുകയും മെക്സിക്കോയിലേക്ക് തിരിച്ചുപോരുകയും ചെയ്തു .1941ൽ അമേരിക്കയിലെത്തി . അപ്പോഴേക്കും അമേരിക്കയിലെ അറിയപ്പെടുന്നു ചിത്രകാരി മാറിയിരുന്നു. 1943 ൽ ചിത്രങ്ങൾ ആർട് ഫെസ്റ്റിവലിൽ ധാരാളം പുരസ്കാരങ്ങൾ വാരിക്കൂട്ടി .പിന്നെയും ഭർത്താവുമായി ഇണങ്ങി. 1950 ൽ നാട്ടിലെത്തി. ഈ സമയത്ത് ശാരീരിക അസ്വസ്ഥതകൾ കൊടുമ്പിരി കൊള്ളുകയായിരുന്നു. 1953ൽ വലതുകാൽ മുട്ടിന് കീഴ് വെച്ച് മുറിച്ചുകളഞ്ഞു .ഈ സമയം റിവേറ വേറെ ബന്ധത്തിലേക്ക് തിരിഞ്ഞത് ഫ്രിദയെ വിഷാദത്തിൽ ആഴ്ത്തി. അധികമരുന്നുകഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു ഫ്രിദ.. 1954 ജൂലൈ 12ന് കിടപ്പറയിൽ മരിച്ച രീതിയിൽ ഫ്രിദയെ കണ്ടെത്തി

ഫ്രിദയെക്കുറിച്ച് കൂടുതലറിയാൻ ശ്രീ.സുധീഷ് കോട്ടേമ്പ്രം മാഷിനെ വിളിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ എനിക്കയച്ചു തന്ന ഓഡിയോ ഇതാ..👇
സുധീഷ് കോട്ടേമ്പ്രം
ഡൽഹി JNU വിൽ ചിത്രകല ഗവേഷകൻ

ഇനി നമുക്ക് ഫ്രിദയെക്കുറിച്ചുള്ള  സിനിമയും നാടകവും കാണാം...😊

https://youtu.be/PkCOijiKHYo

https://youtu.be/D0Wyzx4ptdE

കുട്ടിക്കാലം ഓര്‍ക്കുമ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് പാവകളും അവ കൊണ്ടുള്ള കളികളും. കുട്ടികളുടെ കാര്‍ട്ടൂണ്‍ താരങ്ങള്‍ മുഴുവനും പാവകളുടെ രൂപത്തില്‍ വിപണിയിലെത്താറുണ്ട്. ഇപ്പോഴിതാ ലോകത്തെ അവരുടെ പ്രവര്‍ത്തികള്‍ കൊണ്ട് പ്രചോദിപ്പിച്ച, മനക്കരുത്തിന്റെ സ്ത്രീ രൂപങ്ങളും പാവകളുടെ രൂപത്തില്‍ എത്തിക്കഴിഞ്ഞു.
കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെന്‍ഡി സൈവോ എന്ന കലാകാരിയാണ് ലോകത്തെ പ്രചോദിപ്പിച്ച സ്ത്രീ ശക്തികളെ പാവകളുടെ രൂപത്തില്‍ വിപണിയിലെത്തിച്ചത്.

മലാല യൂസുഫ് സായി, എഴുത്തുകാരിയായ ജെ കെ റൗളിംഗ്, വിഖ്യാത ചിത്രകാരി ഫ്രിദ കാഹ്ലോ, ബഹിരാകാശ സഞ്ചാരി റോബര്‍ട്ട ബോണ്ടാര്‍, ലോകത്തെ അദ്ഭുതപ്പെടുത്തിയ ചിത്രങ്ങള്‍ പകര്‍ത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ജെയ്ന്‍ തുടങ്ങിയ സ്ത്രീശക്തികളുടെ പാവരൂപങ്ങള്‍ വിപണിയിലെത്തിച്ചത്.
ഫ്രിദ കാഹ്ലോയുടെ ഡയറിക്കുറിപ്പുകൾ...

ഫ്രിദയുടെ ഡയറിക്കുറിപ്പുകളെക്കുറിച്ചുള്ള നല്ലൊരു വായനക്കുറിപ്പ് വായിക്കാൻ താഴെ കാണുന്ന ലിങ്ക് തുറക്കൂ....👇👇

Read more at: https://www.manoramaonline.com/literature/bookreview/2017/09/19/vedanakaludeyum-kamanakaludeyum-udyanathil-frida-kahlo.html

ഫ്രിദയും ഭർത്താവ് റിവേറയും(1932 ൽ)










THORN NECKLACE

നോക്കൂ... ഈ ചിത്രത്തിൽ ഫ്രിദയ്ക്കു ചുറ്റും എന്തെല്ലാം ജീവികളുണ്ടെന്ന്..ആർട്ട് ഡീലറായ നിക്കോളാസ് മുറേ യുമായുള്ള പ്രണയത്തെ തുടർന്ന് ഭർത്താവ് റിവേറയുമായി അകന്നു കഴിയുമ്പോൾ വരച്ച ചിത്രമാണിത്. കഴുത്തിലെ മാല പോലുള്ള മുള്ളുകൾ താഴേക്ക് ഇഴഞ്ഞ് മരത്തിന്റെ വേരായി മാറുന്നു...ചുറ്റും കുരങ്ങും,ഹമ്മിംഗ്ബർഡും,ജന്തുക്കളും...പ്രിയ വായനക്കാരാ... ഈ ചിത്രത്തിൽ നിന്നും എന്തു മനസ്സിലാകുന്നു താങ്കൾക്ക്...?

നിശ്ചയദാർഡ്യം നിറഞ്ഞ ആ മുഖം...അതു പറയാൻ വിട്ടുപോയി

ഓഡിയോ,സിനിമ,വായനക്കുറിപ്പ് ലിങ്ക്...ഇവ മറക്കാതെ...കേൾക്കണേ...കാണണേ...വായിക്കണേ...
ഫ്രിദാ💪🤝🙏

ഫ്രിദയെ മുഴുവനായി വരച്ച ചിത്രങ്ങളിൽ ഫ്രിദയുടെ കാലുകൾ നോക്കൂ...





THE TWO FRIDAS

ഫ്രിദയുടെ പ്രശസ്തമായ ഈ സെൽഫ് പോർട്രെയ്റ്റിനെക്കുറിച്ച് പറഞ്ഞ് ഇന്നത്തെ ചിത്രസാഗരം അവസാനിപ്പിക്കാം...ഇതിൽ രണ്ടു ഫ്രിദമാരുണ്ട്.റിവേറയുമായി അകന്നുകഴിയുമ്പോൾ  വരച്ച ചിത്രമാണിത്. ചിത്രം സൂക്ഷിച്ചു നോക്കൂ....ഒരു ഫ്രിദ റിവേറയെ അഗാധമായി പ്രണയിക്കുന്നു...ആ ഫ്രിദ തകർന്ന ഹൃദയവും കയ്യിൽ ആശുപത്രിവാസം സൂചിപ്പിക്കുന്ന ചവണയുമായി ദു:ഖിതയായി ഇരിക്കുന്നു.മറ്റേ ഫ്രിദ നിസ്സംഗയാണ്...രണ്ട് ഫ്രിദമാരും രക്തക്കുഴലുകളാൽ ബന്ധിതരാണ്...

പ്രിയരേ....ഇന്നത്തെ ചിത്രസാഗരം ആസ്വദിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി🙏🙏തിരക്കിട്ട യാത്രയിലും  ഫ്രിദയെക്കുറിച്ച് പറഞ്ഞുതരാൻ സമയം നീക്കിവെച്ച സുധീഷ് മാഷിനും നന്ദി🙏🙏🙏🙏