🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
പ്രിയ തിരൂർ മലയാളം സുഹൃത്തുക്കൾക്ക് ചിത്രസാഗരം പംക്തിയിലേക്ക് ഹൃദ്യമായ സ്വാഗതം🙏🙏
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
ഇന്നേത് ചിത്രകാരനെ പരിചയപ്പെടുത്തണം...സെസാൻ ആയാലോന്ന് സ്ക്കൂളിലെ ചിത്രകലാദ്ധ്യാപകൻ..റാഫേലിനെ പാതിവഴിയിൽ കണ്ടെത്തി ഉപേക്ഷിച്ചതാണ്..സജയ് മാഷ് സഹായിക്കാംന്ന് ഏറ്റിരുന്നു.അപ്പോഴേക്കും മടപ്പള്ളികോളേജിൽ പരിപാടികളായി...പലപലപേരുകൾ മനസിലേറ്റുമുട്ടുമ്പോഴാണ് ഒരു വെളിപാടുപോലെ പോൾഗോഗിൻ മനസിലേക്ക് വന്നത്...പോൾ ഗോഗിൻ_വാൻഗോഗിന്റെ ഉറ്റ സുഹൃത്ത്...ഒരേ ദിശയിൽ സഞ്ചരിച്ചവർ....വാൻഗോഗ് ചെവി മുറിച്ച ശേഷം വേർപിരിഞ്ഞ സുഹൃത്തുക്കൾ..അവസാനം വരെ പരസ്പരബഹുമാനം കാത്തവർ...
കഴിഞ്ഞമാസം പോസ്റ്റുചെയ്ത വാൻഗോഗ് സ്പെഷ്യലിലെ ഈ കുറിപ്പിൽ നിന്നും നമുക്കുതുടങ്ങാം...👇👇👇
ആർലിസിലെ ശയനമുറി
🍁🍁🍁🍁🍁🍁🍁
പാരീസിലെ കൂട്ടുകാരും അനുഭവങ്ങളും വാന്ഗോഗിനെ സൂര്യകാന്തിപ്പൂക്കളും സൈപ്രസ് മരങ്ങളും നിറഞ്ഞ ഭൂമികയിലേക്കെത്തിച്ചു. പോള്‍ ഗോഗിനും പോള്‍ സെസാനുമായുള്ള സായാഹ്ന സംവാദങ്ങള്‍ ‘നക്ഷത്രഭരിതമായ രാത്രി’കളിലേക്ക് നീണ്ടു പോയി. ഇംപ്രഷനിസം അതിന്‍റെ പുതിയ വഴികളിലേക്ക് വികസിക്കുകയായിരുന്നു. ഗോഗിന്‍ വാന്ഗോഖിന്‍റെ അടുത്ത സുഹൃത്തും പരസ്പരം സ്വാധീനിക്കുകയും കലഹിക്കുകയും ചെയ്തിരുന്നവരുമായിരുന്നു. ജാപ്പനീസ് ചിത്രകലയുടെ സ്വാധീനം രണ്ടു പേരിലും പൊതുവേ കാണാവുന്നതാണ്. വ്യക്തമായ ഔട്ട്‌ലൈനുകളും അലങ്കാര സ്വഭാവമുള്ള ചിത്രീകരണ രീതിയും, ലാളിത്യവും ജാപ്പനീസ് ചിത്രങ്ങളില്‍ കാണാം. ഗോഗിന്‍ വാന്ഗോഖിനു നല്‍കുവാനായി വരച്ച സെല്‍ഫ് പോര്‍ട്ട്രിയേറ്റില്‍ ജാപ്പനീസ് രീതിയുടെ സ്വാധീനം വളരെ പ്രകടമാണ്. വാന്ഗോഗിന്‍റെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന ജാപ്പനീസ് ചിത്രകാരനായ ഉത്ഗാവാ ഹിരോഷിഗെയുടെ (1979-1858) Oshi bridge in the rain എന്ന ചിത്രത്തിന്‍റെ പകര്‍പ്പ് ജാപ്പനീസ് ചിത്രകലയോടു ണ്ടായിരുന്ന അഭിവാഞ്ജയെ വെളിപ്പെടുത്തുന്നുണ്ട്. 1888-ല്‍ പാരീസില്‍ നിന്ന്‍ ആര്‍ലിസിലേക്കെത്തിയ വാന്ഗോഗിനൊപ്പം പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്നു. ആര്‍ലിലെ തന്‍റെ ഭവനം ചിത്രകാരന്‍മാരുടെ ഒരു താവളമാകണമെന്ന്‍ അദ്ദേഹം ആഗ്രഹിച്ചു. ഗോഗിന്‍റെയും മറ്റു സുഹൃത്തുക്കളുടെയും വരവിനായി കാത്തിരുന്നു. പ്രത്യാശകളുടെ ഈ കാലത്താണ് പ്രശസ്ത ചിത്രമായ സൂര്യകാന്തിപ്പൂക്കള്‍ക്ക് നിറം കൊടുത്തത്. ഇക്കാലത്ത് തന്നെ വരച്ച ആര്‍ലിസിലെ ശയനമുറി എന്ന ചിത്രത്തിലും ആനന്ദകരമായ പ്രതീക്ഷകളുടെ തുടിപ്പുകള്‍ കാണാം. വരാന്‍പോകുന്ന ആര്‍ക്കൊക്കെയോ വേണ്ടി ഒരുക്കിയിട്ടതായി തോന്നും ഈ ശയന മുറിചിത്രത്തിലെ ക്രമീകരണങ്ങള്‍.
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
ചിത്രസാഗരം പംക്തിയുടെ പതിനേഴാം ഭാഗമായി നമുക്കിന്ന് പരിചയപ്പെടാം പോൾ ഗോഗിൻ എന്ന പ്രശസ്ത ചിത്രകാരനെ
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
പോൾ ഗോഗിൻ
ഗോഗിന്റെ ജീവിതത്തിലൂടെ....👇👇
1848 ജൂണ്‍ ഏഴിന് ഫ്രാന്‍സിലെ പാരീസിലാണ് യൂജിന്‍ ഹെന്റി പോള്‍ ഗോഗിന്‍ ജനിച്ചത്. തെക്കന്‍ അമേരിക്കയില്‍ നിന്നുള്ള സ്പാനിഷ് കുടിയേറ്റക്കാരുടെ പിന്‍തുടര്‍ച്ചക്കാരനായിരുന്നു അദ്ദേഹം. ആധുനിക വനിതാവാദ പ്രസ്ഥാനത്തിന്റെ സ്ഥാപക ഫ്‌ലോറ ട്രിസ്റ്റാന്‍, ഗോഗിന്റെ അമ്മുമ്മയായിരുന്നു എന്നത് കൗതുകകരമാണ്. ഗോഗിന്‍ ജനിക്കുന്നതിനു മുമ്പേ അവര്‍ മരണപ്പെട്ടിരുന്നു. നൊബേല്‍ സമ്മാന ജേതാവും പെറുവിയന്‍ നോവലിസ്റ്റുമായ മാരിയോ വര്‍ഗാസ് യോസയുടെ പ്രസ്തമായ 'ദി വേ ടു പാരഡൈസ്' എന്ന നോവലില്‍ രണ്ടു കാലഘട്ടങ്ങളിലുളള ട്രിസ്റ്റാന്റെയും ഗോഗിന്റെയും ജീവിതത്തിലെ സമാനതകള്‍ അനാവരണം ചെയ്യുന്നുണ്ട്.
ഗോഗിൻ ചിത്രകലയിലേക്ക്..👇👇
ഓര്‍ലിയന്‍സില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഗോഗിന്‍ ഫ്രഞ്ച് നാവികസേനയില്‍ ചേര്‍ന്നു. ആറ് കൊല്ലം ലോകം ചുറ്റിക്കറങ്ങിയ അദ്ദേഹം ഓരോ ഭൂപ്രദേശത്തിന്റെയും വര്‍ണഭേദങ്ങള്‍ ഹൃദയത്തില്‍ ആവാഹിച്ചിട്ടുണ്ടാവാം. വിവാഹശേഷം ഭാര്യയും അഞ്ചുകുട്ടികളുമടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം കോപ്പന്‍ഹേഗനിലേക്ക് താമസം മാറ്റി. ചിത്രകലയോടുള്ള അഭിനിവേശം സിരകളില്‍ നിറച്ചാര്‍ത്താരംഭിച്ചതോടെയാണ് അദ്ദേഹം 1870 ല്‍ പാരീസിലേക്ക് തിരിച്ചെത്തിയത്. തന്റെ ഇനിയുള്ള ജീവിതമാര്‍ഗം ചിത്രകലയാണെന്ന് ഗോഗിന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഫ്രാന്‍സില്‍ തിരിച്ചെത്തിയ ശേഷം ഒരു ഓഹരിക്കമ്പനിയില്‍ ഗോഗിന്‍ ജോലി ചെയ്തിരുന്നു. കമ്പനിയുടെ ഉടമ ഗുസ്താവേ അറോസയാണ് ഗോഗിനെ പ്രമുഖ ഇംപ്രഷനിസ്റ്റ് ചിത്രകാരന്‍ കാമില്ലേ പിസാറോയുമായി പരിചയപ്പെടുത്തിയത്. റെന്വാ, മൊനെ, പിസ്സാറോ എന്നീ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരുമായുള്ള അടുപ്പം ഗോഗാന്റെ ആദ്യകാലചിത്രങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നു. 1883 മുതല്‍ അദ്ദേഹം ചിത്രകലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.
ഗോഗിനും വാൻഗോഗും👇👇👇
ഇക്കാലത്ത് ഗോഗിന് സെസാനുമായും വാന്‍ ഗോഗുമായും ഗാഢമായ സുഹൃദ്ബന്ധമുണ്ടായിരുന്നു. പോള്‍ ഗോഗിന്റെ വരകളില്‍ ആകര്‍ഷണീയനായ വാന്‍ഗോഗ് അദ്ദേഹവുമായി കൂടുതലടുത്തു. വര്‍ണങ്ങളും വിഭ്രാന്തിയും ഇരുവയെും മറ്റൊരു മായികലോകത്തില്‍ എത്തിച്ചു എന്നുതന്നെ പറയാം. വാന്‍ഗോഗിന്റെ പ്രശസ്തമായ സൂര്യകാന്തിപ്പൂക്കള്‍ ഗോഗിന്‍േറതു കൂടിയാണ്. കാരണം വാന്‍ഗോഗ് സൂര്യകാന്തിപൂക്കള്‍ വരക്കുന്നത് ഗോഗിന്‍ കാന്‍വാസിലാക്കിയിരുന്നു. പൊട്ടിച്ചിരിച്ചും കലഹിച്ചും ചിത്രം വരച്ചും അവര്‍ സൗഹൃദം ആഘോഷമാക്കി. എന്നാല്‍ കടുത്ത വിഷാദരോഗത്തിന് അടിമകളായിരുന്നു വാന്‍ഗോഗും ഗോഗിനും. അതവരുടെ ബന്ധം ശിഥിലമാകുന്നതിലേക്കു നയിച്ചു. എങ്കിലും ജീവിതാവസാനം വരേയും ഇരുവരും തമ്മിലുള്ള പരസ്പര ബഹുമാനത്തിന് കോട്ടം തട്ടിയിരുന്നില്ല. വിഖ്യാത ചിത്രകാരന്‍മാരുടെ ആത്മബന്ധം മരണശേഷവും കഥകളിലൂടെ നിറഞ്ഞു നിന്നു.
ചിത്രരചനയ്ക്കായി കുടുംബം ഉപേക്ഷിക്കുന്നു....👇👇👇
ചിത്ര രചനക്കായുള്ള യഥാര്‍ത്ഥ പരിസരവും പ്രചോദനവും തേടിയാണ് 1891ല്‍ ഗോഗിന്‍ ഫ്രാന്‍സിലെ തന്റെ കുടുംബവും സൗഭാഗ്യങ്ങളും ഉപേക്ഷിക്കുന്നത്. നിരവധി ചിത്രരചന സങ്കേതങ്ങള്‍ പരീക്ഷിക്കുകയും പ്രകൃതിയും ബിംബങ്ങളും സാങ്കല്‍പികതയും ചേര്‍ത്ത് ചിത്രങ്ങളില്‍ കഥകള്‍ മെനഞ്ഞെങ്കിലും അദ്ദേഹം തൃപ്തനായിരുന്നില്ല എന്നു വേണം കരുതാന്‍. ഏകാന്തനായ ഒരു നാടോടിയെന്ന പോലെ അലഞ്ഞ ഗോഗിന്‍ ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതിയില്‍ മതായിയാ എന്ന ചെറുപട്ടണത്തിലാണ് എത്തിപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ പല ജോലികളിലും ഏര്‍പ്പെട്ട അദ്ദേഹം പലവിധ ബന്ധങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. താഹിതി യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ വിരലുകള്‍ക്ക് ചടുലവേഗവും ഛായങ്ങള്‍ക്ക് കൂടുതല്‍ പ്രകാശവും രൂപങ്ങള്‍ക്ക് മുഴുപ്പും നല്‍കുകയായിരുന്നു. എന്നാല്‍ അവിടുത്തെ അനുഭവങ്ങളെ അതേപടി പകര്‍ത്തുകയല്ല, ആ ജീവിതത്തിലെ മടുപ്പുകളെ ചിത്രങ്ങളിലൂടെ അനുഭവഭേദ്യമാക്കുകയാണ് അദ്ദേഹം ചെയ്തത്. പ്രകൃതിരമണീയമായ ആ പവിഴദ്വീപത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങള്‍ ഗോഗിന്‍ വരച്ചു. തന്റെ പ്രസിദ്ധമായ 'മനോവ തുപാപ്പാവു' (Spirit of the Dead Watching) എന്ന ചിത്രം ഇവിടെ വച്ചാണ് അദ്ദേഹം വരക്കുന്നത്.
Spirit if the dead watching👇👇👇👇
തഹിതി വാസക്കാലത്ത് ഗൊഗാന്‍ വരഞ്ഞിട്ട ഗോത്ര-പ്രകൃതിബിംബങ്ങള്‍ ഒരു തലമുറയെ ഇംപ്രഷനിസത്തില്‍നിന്നും മുന്നോട്ട് നയിച്ചു. നാടന്‍കലകള്‍, ഗോത്രചിഹ്നങ്ങള്‍ എന്നിവയില്‍ നിന്നും ഉള്‍ക്കൊണ്ട നിറക്കൂട്ടുകളിലൂടെ ഗോഗിന്‍ തന്റേതായ ഒരു പ്രാചീനകലാപ്രസ്ഥാനം പടുത്തുയര്‍ത്തിയിരുന്നു. കടുംനിറങ്ങളും അതിശയോക്തിയും ഇതിന്റെ പ്രത്യേകതകളായിരുന്നു. കലാകാരന്റെ കാല്‍പനികവും അസാധാരണവുമായ ജീവിതവും പലരെയും ആകര്‍ഷിച്ചു. നിരവധി നോവലുകളും സിനിമകളും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട്
തെഹിതി വാസക്കാലത്ത് വരച്ച പ്രശസ്തമായ ചിത്രം👇👇
തെഹിതിയൻ വിമൺ ഓൺ ബീച്ച്(1891)
https://youtu.be/6hLwLojj_M8
തനിക്കുചുറ്റുമുള്ള ദൃശ്യങ്ങളില്‍ നിന്നാണ് ഗോഗിന്‍ ചിത്രങ്ങള്‍ക്കുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്തത്. ചിത്രകലയിലെ തനതു ശൈലിയില്‍ നിന്ന് മാറിയുള്ള വേറിട്ട സുന്ദര്യാത്മകതയാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു മരത്തെ നിങ്ങള്‍ നീല നിറത്തിലാണ് കാണുന്നതെങ്കില്‍ അത് അങ്ങനെ തന്നെ ചിത്രമാക്കണമെന്നതായിരുന്നു അദ്ദേഹം പക്ഷം. അതേക്കുറിച്ച് ഗോഗിന്‍ തന്റെ വളരെ കുറച്ചു മാത്രമുള്ള സുഹൃത്തുക്കളില്‍ ഒരാളായ പാസ്ടരോട് ചോദിക്കുന്നു : 'ജീവിതം എന്നാല്‍ പരിചിതമല്ലാത്ത എന്തിന്റെയോ സൗന്ദര്യമല്ലേ പാസ്റ്റര്‍?
തനിക്കുചുറ്റുമുള്ള ദൃശ്യങ്ങളില്‍ നിന്നാണ് ഗോഗിന്‍ ചിത്രങ്ങള്‍ക്കുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്തത്. ചിത്രകലയിലെ തനതു ശൈലിയില്‍ നിന്ന് മാറിയുള്ള വേറിട്ട സൗന്ദര്യാത്മകതയാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു മരത്തെ നിങ്ങള്‍ നീല നിറത്തിലാണ് കാണുന്നതെങ്കില്‍ അത് അങ്ങനെ തന്നെ ചിത്രമാക്കണമെന്നതായിരുന്നു അദ്ദേഹം പക്ഷം. അതേക്കുറിച്ച് ഗോഗിന്‍ തന്റെ വളരെ കുറച്ചു മാത്രമുള്ള സുഹൃത്തുക്കളില്‍ ഒരാളായ പാസ്ടരോട് ചോദിക്കുന്നു : 'ജീവിതം എന്നാല്‍ പരിചിതമല്ലാത്ത എന്തിന്റെയോ സൗന്ദര്യമല്ലേ പാസ്റ്റര്‍?
ദ സ്പിരിട്ട് ഒഫ് ദ ഡെഡ് വാച്ചിങ്, ദ ഡേ ഒഫ് ഗോഡ്, ദ യെല്ലോ ക്രൈസ്റ്റ്, വെയര്‍ ഡൂ വി കം ഫ്രം, വാട്ട് ആര്‍ വി, വെയര്‍ ആര്‍ വി ഗോയിങ് എന്നിവയാണ് ഗോഗിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങള്‍. അദ്ദേഹത്തിന്‍റെ മിക്ക ചിത്രങ്ങളും റഷ്യയിലെ പുഷ്‌കിന്‍ മ്യൂസിയത്തിലാണുള്ളത്. 1903 മേയ് ഒന്‍പതിന് പുതുതലമുറക്കായി ഒരു വര്‍ണപ്രപഞ്ചം തന്നെ സമ്മാനിച്ചാണ് അദ്ദേഹം വിട പറഞ്ഞത്. ഗോഗിന്‍റെ മരണശേഷം സെക്ഷ്ജി സ്ചുകിന്‍ എന്ന ചിത്രശേഖര കമ്പക്കാരന്‍ അദ്ദേഹത്തിന്‍റെ മിക്കവാറും എല്ലാ ചിത്രങ്ങളും സ്വന്തമാക്കിയിരുന്നു.
കല കാലം തെളിയിക്കും....🙏👇🙏
കല കാലം തെളിയിക്കുമെന്ന തത്വത്തിന്റെ ഉത്തമോദ്ദാഹരണമാണ് വിഖ്യാത ഫ്രഞ്ച് ചിത്രകാരനായിരുന്ന പോള്‍ ഗോഗിന്‍. ജീവിതകാലത്ത് അര്‍ഹിക്കുന്ന പ്രശസ്തിയോ അംഗീകാരമോ ലഭിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ ചിത്രത്തിലെ കടും ചായങ്ങളിലേക്ക് ലോകം തന്നെ അരിച്ചെത്തുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. ഇംപ്രഷനിസത്തില്‍ തുടങ്ങി പോസ്റ്റ് ഇംപ്രഷനിസത്തിലേക്ക് വളര്‍ന്ന ഗോഗിന്‍ സിംബോളിക് മൂവ്മെന്റിന്റെ മുഖ്യ ഉപജ്ഞാതാക്കളില്‍ ഒരാളുമാണ്. നിറങ്ങള്‍ കൊണ്ടുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ ആധുനിക ചിത്രകലയുടെ സംവേദനാത്മക ശൈലിയിലേക്ക് നേരിട്ട് നയിക്കുന്നതായിരുന്നു
ഇതിൽ സൂചിപ്പിച്ചല്ലോ യോസയുടെ കൃതിയെക്കുറിച്ച്... ഗോഗിനും മുത്തശ്ശിയും കഥാപാത്രങ്ങളായ "ദ വേ ടു പാരഡെെസ്" എന്ന കൃതിയെക്കുറിച്ച്...👇👇👇
പോൾ ഗോഗിനും മുത്തശ്ശി ഫ്ലോറ ട്രിസ്റ്റാനും
ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്ന പ്രശസ്തിയോ അംഗീകാരമോ ലഭിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഒരാളാണ് ഫ്രഞ്ച് പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരനും ശില്പിയുമായ പോള്‍ ഗോഗിന്‍. സിംബോളിക് മൂവ്മെന്റിന്റെ മുഖ്യ ഉപജ്ഞാതാക്കളില്‍ ഒരാളായ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്ക് മരണശേഷമാണ് അംഗീകാരങ്ങള്‍ ലഭിച്ചത്. പോളിന്റെ മുത്തശ്ശിയായിരുന്ന ഫ്ലോറ ട്രിസ്റ്റന്‍ ഫ്രഞ്ച് ട്രേഡ് യൂണിയന്‍ നേതാവും ഫെമിസിസ്‌റ് മുന്നേറ്റത്തിന്റെ ആദ്യകാല പ്രവര്‍ത്തകയുമായിരുന്നു എന്നത് കൗതുകകരമാണ്. 2010 ലെ നോബല്‍ സമ്മാന ജേതാവായ പെറുവിയന്‍ നോവലിസ്റ്റ് മാരിയോ വര്‍ഗാസ് യോസയുടെ പ്രസ്തമായ "ദി വേ ടു പാരഡൈസ്" എന്ന നോവല്‍ രണ്ടു കാലഘട്ടങ്ങളിലെ ഇരുവരുടെയും ജീവിതത്തിലെ സമാനതകള്‍ അനാവരണം ചെയ്തുകൊണ്ടുള്ള ഒരു ജീവചരിത്ര കുറിപ്പ് കൂടിയാണ്. ആ അര്‍ത്ഥത്തില്‍ ഈ നോവലിനെ ഒരു ഇരട്ട ജീവചരിത്രം എന്ന് കൂടി വേണമെങ്കില്‍ പറയാവുന്നതാണ്. യഥാര്‍ത്ഥത്തില്‍ ദി വേ ടു പാരഡൈസ് എന്നത് സ്പാനിഷ് ഭാഷയില്‍ നമ്മുടെ ഒളിച്ചു കളി പോലുള്ള ഒരുതരം കളിയാണ്. നോവലില്‍ ഇടവിട്ട് വരുന്ന അദ്ധ്യായങ്ങളിലായി ഫ്ലോറ ട്രിസ്റ്റന്റെയും പോള്‍ ഗോഗിന്റെയും ജീവിതം വരുന്നുണ്ടെങ്കിലും ഇവര്‍ ജീവിതത്തില്‍ പരസ്പരം കണ്ടിട്ടില്ല. പോള്‍ ജനിക്കുന്നതിനു മുമ്പ് തന്നെ ഫ്ലോറ ട്രിസ്റ്റന്‍ മരിച്ചിരുന്നു. 1844 ല്‍ ഫ്ലോറയുടെ യൗവ്വനകാലത്ത'ഫ്ലോറിറ്റ,ഇന്ന് മുതല്‍ നീ ലോകം മാറ്റി മറിക്കാന്‍ പോകുന്നു' എന്ന ആത്മഗതത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഒരു ധനികന്റെ അവിഹിത സന്തതിയായ ഫ്ലോറ ഒരു പ്രസ് ജീവനക്കാരിയാണ്. ദാരിദ്യത്തിന്റെയും അവജ്ഞയുടെയും പരിഹാസത്തിന്റെയും മടുപ്പിക്കുന്ന അന്തരീക്ഷം. പ്രസ് ഉടമയാകട്ടെ തീര്‍ത്തും മദ്യപാനിയും സിഫിലിസ് രോഗിയും സര്‍വോപരി സ്‌ത്രീകളോട് അന്തസില്ലാതെ പെരുമാറുന്നവനുമായ ഒരു ദുഷ്ടനും. കടുത്ത ദാരിദ്ര്യം ഫ്ലോറയെ ഇയാളുടെ ഭാര്യയാക്കുന്നു. എന്നാല്‍ പിന്നീട് ഇവയെല്ലാം വിട്ട് ട്രേഡ് യൂണിയന്‍ സംഘാടനവുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് ആകെ സഞ്ചരിക്കുന്ന ഫ്‌ലോറയെ ആണ് നാം കാണുന്നത്. കത്തോലിക്കാ സഭയുടെയും ഭരണകൂടത്തിന്റെയും സകലവിധ എതിര്‍പ്പുകള്‍ക്കിടയിലും ഫ്ലോറ തന്റെ ലക്ഷ്യത്തിനായി പോരാടുകയാണ്. ഫ്ലോറ തന്റെ കുടുംബം ഉപേക്ഷിച്ച് ട്രേഡ് യൂണിയന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുമ്പോള്‍ ഗോഗിനാകട്ടെ ഫ്രാന്‍സിലെ തന്റെ കുടുംബവും സൗഭാഗ്യങ്ങളും ഉപേക്ഷിക്കുന്നത് ചിത്ര രചനക്കായുള്ള യഥാര്‍ത്ഥ പരിസരവും പ്രചോദനവും തേടിയാണ്. ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതിയില്‍ മതായിയാ എന്ന ചെറുപട്ടണത്തിലാണ് ചിത്രകാരന്‍ എത്തിപ്പെടുന്നത്. പല വിധ ജോലികളിലും ഈ കാലഘട്ടത്തില്‍ അദ്ദേഹം ഏര്‍പ്പെടുന്നുണ്ട്. പല വിധ സ്ത്രീ ബന്ധങ്ങളിലും. എന്നാല്‍ താഹിതിയിലെ അനുഭവങ്ങളെ നേരില്‍ പകര്‍ത്തുകയല്ല, ആ ജീവിതത്തിലെ മടുപ്പുകളെയാണ് ഗോഗിന് തന്റെ ചിത്രങ്ങളില്‍ വരച്ചു ചേര്‍ത്തത്.തന്റെ പ്രസിദ്ധമായ 'മനോവ തുപാപ്പാവു' ((Spirit of the Dead Watching) എന്ന ചിത്രം ഇവിടെ വച്ചാണ് അദ്ദേഹം വരയ്ക്കുന്നത്. ഫ്ലോറ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു ആന്റി ബൂര്‍ഷ്വ ദേശീയഗാനം കംപോസ് ചെയ്യുന്നു. ഇത് തന്റെ ഭര്‍ത്താവിന്റെ ഹീനമായ ഇടപെടലുകള്‍ മൂലം അവര്‍ക്ക് പെറുവിലേക്ക് ഒളിച്ചു പോരേണ്ടി വന്നു. രണ്ടു കാലഘട്ടങ്ങളിലായാണ് ഫ്ലോറയും ഗോഗിനും ജീവിച്ചതെങ്കിലും സമാന്തരമായ സമാനതകള്‍ ഇരുവരുടെയും ജീവിതത്തില്‍ കാണാം. ഇരുവരും ജന്മദേശമായ ഫ്രാന്‍സ് ഉപേക്ഷിക്കുകയാണ്. തന്റെ ഭര്‍ത്താവില്‍ നിന്നേറ്റ ഒരു വെടിയുണ്ടയുമായാണ് ഫ്ലോറ ട്രിസ്റ്റാന്‍ ജീവിച്ചതെങ്കില്‍, സിഫിലിസ് രോഗ ബാധിതനായാണ് ഗോഗിന്‍ ജീവിക്കുന്നത്.ഫ്ലോറ പുതിയ ലോകം എന്ന ആശയത്തില്‍ വിശ്വസിച്ചിരുന്നു. മുഴുവന്‍ അമേരിക്കയും (വടക്കും തെക്കും ഉള്‍പ്പെടെ) ഭാവിയുടെ ഈറ്റില്ലമായാണ് അവര്‍ കരുതിയത്.എന്നാല്‍ പെറു മറ്റു രാജ്യങ്ങളെക്കാള്‍ സാംസാരികമായി ഉയര്ന്നു നില്‍ക്കുന്നുവെന്നും അവര്‍ വിശ്വസിച്ചു. കൊളോണിയല്‍ ഭരണ അനുഭവങ്ങള്‍ ശിഥിലമാക്കിയ ജീവിതാനുഭവങ്ങള്‍ ഉള്ള ഗോഗിന്‍ തന്റെ പുതു ലോകം അദ്ദേഹത്തിന്റെ ഭാവനാ സാമ്രാജ്യത്തിലൂടെയാണ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചത്. ചിത്രകലയിലെ തനതു ശൈലിയില്‍ നിന്ന് മാറിയുള്ള വേറിട്ട സുന്ദര്യാത്മകതയാണ് ഗോഗിന്‍ സ്വീകരിച്ചത്. അതേക്കുറിച്ച് ഗോഗിന്‍ തന്റെ വളരെ കുറച്ചു മാത്രമുള്ള സുഹൃത്തുക്കളില്‍ ഒരാളായ പാസ്ടരോട് ചോദിക്കുന്നു : 'ജീവിതം എന്നാല്‍ പരിചിതമല്ലാത്ത എന്തിന്റെയോ സൗന്ദര്യമല്ലേ പാസ്റ്റര്‍ ?' തങ്ങളുടെ ജീവിതകാലത്തു പരിമിതമായ പ്രശസ്തിയില്‍ ജീവിച്ചുവെങ്കിലും അര്‍ഹിച്ച അംഗീകാരം മരിക്കുന്നതു വരെ ഈ പ്രതിഭകള്‍ക്ക് ലഭിച്ചില്ല. പോള്‍ ഗോഗിന്‍ന്റെ കലാ ജീവിധം ആരംഭിച്ചത് പെറുവില്‍ നിന്നായിരുന്നു. മാറിയോ വര്‍ഗാസ് യോസ എന്ന പെറുവിയന്‍ എഴുത്തുകാരനെ ഈ ജീവിതം സ്വാധീനിച്ചതില്‍ അത്ഭുതമില്ല.ഈ നോവലില്‍ യോസയിലെ എഴുത്തുകാരനെക്കാള്‍ നമ്മള്‍ കാണുന്നത് ഗോഗിന് എന്ന ചിത്രകാരനെ തന്നെയാണ്
ചിത്രങ്ങളിലൂടെ...👇👇
ഗോഗിന്റെ സെൽഫ് പോർട്രെയ്റ്റ്
Teacher: Le repas(1891)
ചീട്ടുകളിക്കാർ
ഗോഗിൻ തന്റെ പണിശാലയിൽ
അസാരിയ ബാത്ത് ടവ്വൽ
Where do we come from...
Night caffe at arles
ഗോഗിന്റെ 283 പെയിന്റിംഗ്സ് അടങ്ങിയ വീഡിയോ ലിങ്ക്👇👇👇
https://youtu.be/IdDvbLV5v70
https://youtu.be/m6pE393gUes
ഗോഗിന്റെ തെഹ്തി യാത്രയെക്കുറിച്ചുള സിനിമയുടെ ട്രെയ്ലർ ലിങ്ക്
https://youtu.be/K2OO-3pIsEA
https://youtu.be/jW3v3pK-QvU
https://youtu.be/EtIFLLpyn8U
🙏🙏🙏🙏🙏
വിക്കിച്ചൊല്ലുകൾ_ഗോഗിൻ
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
🏵കല - ഒന്നുകിൽ മോഷണം, അല്ലെങ്കിൽ കലാപം.
🏵ചിതറിപ്പോയ ചാരത്തിൽ നാമെങ്ങനെ വീണ്ടും തീപ്പിടിപ്പിയ്ക്കും?
🏵നിറം! എത്ര നിഗൂഢവും ഗഹനവുമായൊരു ഭാഷ, സ്വപ്നങ്ങളുടെ ഭാഷ!
🏵നിങ്ങൾ ഒരു മരത്തെ കാണുന്നതു നീലയായിട്ടാണെങ്കിൽ, നീലയായിത്തന്നെ അതിനെ വരയ്ക്കൂ.
🏵ഓരോ വസ്തുവിനും മാറ്റമില്ലാത്ത ഒരു നിറം നല്കുന്നത് അജ്ഞതയുടെ കണ്ണാണ്; ആ പ്രതിബന്ധത്തെ കരുതിയിരിക്കൂ.
🏵തനിയ്ക്കൊരു കാര്യവുമില്ലാത്ത ഒന്നിൽ കൈയിട്ടിളിക്കുന്നവനാണു നിരൂപകൻ.
🏵ആചാര്യന്മാരെ പിന്തുടരുക! പക്ഷേ എന്തിനു നാം ആചാര്യന്മാരെ പിതുടരണം? അവർ ആചാര്യന്മാരായിരിക്കുന്നത് അവർ ആരെയും പിന്തുടരാൻ പോയില്ല എന്നതുകൊണ്ടുതന്നെയല്ലേ?
🏵കലാകാരൻ വർഷങ്ങളെടുത്തു പഠിച്ചതിനെ ഒരു ദിവസം കൊണ്ട്, ഒരു നിമിഷം കൊണ്ടു പഠിക്കുകയും മനസ്സിലാക്കുകയും വേണം സമൂഹത്തിന്.
🏵ഒരു മനുഷ്യന്റെ പ്രവൃത്തി തന്നെ അയാൾക്കുള്ള വിശദീകരണവും.
🏵ഒരു ക്ഷണത്തിന്റെ ഒരംശം പോലുമില്ല, ജീവിതം. നിത്യതയ്ക്കു തയാറെടുക്കാൻ എത്ര കുറഞ്ഞൊരു സമയമാണു നമുക്കു കിട്ടിയിരിക്കുന്നത്!
🏵വിട്ടുവീഴ്ച ചെയ്യുകയെന്നാൽ തനിയ്ക്കാണ് വലിയ കഷണം കിട്ടിയതെന്ന തോന്നൽ എല്ലാവർക്കും വരുത്തുന്ന കലയാണത്.
🏵പുതുതായിട്ടെന്തെങ്കിലും സൃഷ്ടിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ ആദിമസ്രോതസ്സിലേക്കു മടങ്ങണം, മനുഷ്യജാതിയുടെ ശൈശവത്തിലേക്കു മടങ്ങണം.
🏵ജീവിതമീവിധമായിരിക്കെ, നാം പ്രതികാരം സ്വപ്നം കാണുന്നു- സ്വപ്നം കണ്ടതു കൊണ്ടുതന്നെ നമുക്കു തൃപ്തരാകേണ്ടിയും വരുന്നു
🏵പണ്ഡിതമൂഢനെ ചവിട്ടാതെ നോക്കിനടക്കണേ! അവന്റെ ദംശനം ജീവനെടുക്കും!
🏵എന്തു തന്നെയായാലും ഇന്നത്തെപ്പോലെ നാളെയും സൂര്യനുദിയ്ക്കും, ഉപകാരിയായി, പ്രസന്നനായി