04-11-19b

📚🌾📚🌾📚🌾📚🌾
ചരിത്രത്തിൽ നിന്നുതന്നെ സാഹിത്യവും.
📚📚📚📚📚📚
റാണി ഗംഗാധര ലക്ഷ്മി
ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട്‍.
പുനരാഖ്യാനം:സുമംഗല
പൂർണ
പേജ്  92
വില   65
സാഹിത്യത്തിലും  പത്രപ്രവർത്തനത്തിലുംവൈദ്യശാസ്ത്രത്തിലും  വിജയം വരിച്ച ഒരു കേരളീയ പണ്ഡിതനായിരുന്നു
ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട്‍.
 കൊച്ചി വടക്കാഞ്ചേരി ആലത്തൂർ ജനാർദനൻ നമ്പൂതിരിയുടെ പുത്രനായി കൊല്ലവർഷം1057 മേടം 12-ന് (1882 ഏപ്രിൽ) ജനിച്ചു. കൃഷ്ണൻ എന്നായിരുന്നു പേര്. ഗുരുകുല സമ്പ്രദായപ്രകാരം പ്രഗല്ഭൻമാരായ ആചാര്യൻമാരുടെ അടുത്തുനിന്നു കാവ്യനാടകാലങ്കാരങ്ങളും വേദശാസ്ത്രങ്ങളും വൈദ്യവും അഭ്യസിച്ച് നമ്പൂതിരിസമുദായത്തിന്റെ സർവതോമുഖമായ പുരോഗതിക്കുവേണ്ടിയുള്ള യത്നങ്ങളിൽ പങ്കെടുത്തു. അസാധാരണമായ കവിതാവാസനയാൽ അനുഗൃഹീതനായിരുന്ന ഇദ്ദേഹം 22-ആമത്തെ വയസ്സിൽ ബ്രഹ്മാനന്ദവിലാസം കാവ്യവും വേളീമഹോത്സവം തുള്ളലും രചിച്ചു. സാഹിത്യസൌരഭം (കവിതാസമാഹാരം), ഭർത്തൃഹരിസുഭാഷിതം (കിളിപ്പാട്ട്), ശ്രീമൂലശതകം (കാവ്യം), റാണി ഗംഗാധര ലക്ഷ്മി (ചരിത്രാഖ്യായിക) എന്നിവയാണ് മറ്റു പ്രധാന കൃതികൾ.
     ലന്തക്കാർ പറങ്കികളെ തോല്പിച്ചു കൊടുങ്ങല്ലൂരിലെയും കൊച്ചിയിലെയുംകോട്ടകൾ പിടിച്ചടക്കിയ കൊല്ലം 9-ആം നൂറ്റാണ്ടിന്റെ പൂർവാർധത്തിലെ കൊച്ചി രാജ്യചരിത്രം പശ്ചാത്തലമാക്കി നിർമിച്ചിട്ടുള്ള റാണി ഗംഗാധരലക്ഷമിയാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം. 1943 ജനുവരി 7-ന് ഇദ്ദേഹം അന്തരിച്ചു.(കടപ്പാട്: വിക്കിപീഡിയ)

സുമംഗല.
ലീലാ നമ്പൂതിരിപ്പാട്.
1934മെയ്16ന് വെള്ളിനേഴി ഒളപ്പമണ്ണയിൽ ഒ എം സി നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തർജനത്തിന്റെയും മകളായി ജനിച്ചു.ഭർത്താവ് അഷ്ടമൂർത്തി നമ്പൂതിരിപ്പാട്. കേരള കലാമണ്ഡലത്തിൽ പബ്ലിസിറ്റി ഓഫീസറായിരുന്നു. കേരള സാഹിത്യ അക്കാദമി ബാലസാഹിത്യ അവാർഡ്
1979, എ പി നമ്പൂതിരി സ്മാരക അവാർഡ് 1993, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്  1999 ,കുഞ്ഞുണ്ണി മാസ്റ്റർ സ്മാരക അവാർഡ് 2002, സാമൂഹ്യക്ഷേമ വകുപ്പിൻറെ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അക്ഷഹൃദയം, കഥകേട്ടുറങ്ങാം ,വിരുതൻ ശങ്കു, എന്നാലിനിയൊരു കഥയുരചെയ്യാം, കുറിഞ്ഞിയും കൂട്ടുകാരും , കുറിഞ്ഞിയും കൂട്ടുകാരും, പഞ്ചതന്ത്രം, മിഠായിപ്പൊതി,ത്രൈയംബകം,നെയ്‌പായസം,മഞ്ചാടിക്കുരു, തങ്കക്കിങ്ങിണി, രഹസ്യം, മുത്തുസഞ്ചി, ഒരുകൂടപ്പഴങ്ങൾ,  ഒരു കുരങ്ങൻകഥ തുടങ്ങിയവയാണ് കൃതികൾ.

റാണി ഗംഗാധര ലക്ഷ്മി

പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീ രാജ്യം, കുരുസ്വരൂപംഎന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു. ഒരു കാലത്ത്പൊന്നാനി മുതൽ കൊച്ചിയ്ക്കു തെക്കു വരെ പരന്നുകിടന്നിരുന്ന ഈ നാട്ടുരാജ്യത്തിന്റെ വിസ്തൃതി സാമൂതിരിയുടെ ആക്രമണശേഷം പകുതിയിൽ കുറവായിച്ചുരുങ്ങി
17-ാം ശതകത്തില്‍ ജീവിച്ചിരുന്ന കൊച്ചി രാജ്ഞിയാണ് ഗംഗാധരലക്ഷ്മി റാണി. കൊച്ചി ഭരിച്ച ഏക രാജ്ഞിയാണിവര്‍. രാമവര്‍മയ്ക്കുശേഷം റീജന്റായി. വെട്ടത്തുനിന്ന് അഞ്ച് കുമാരന്‍മാരെ ദത്തെടുത്തു. അവരില്‍ ഒരാളായ ഉണ്ണിരാമവര്‍മ 1658-ല്‍ രാജാവായി.

   ചരിത്രാഖ്യായികകൾ അനുവൻത്തിക്കുന്ന രീതിയുടെ തുടർച്ചയെന്നവിധം മഹാറാണിയുടെ കാലഘട്ടത്തിലെ-റാണിയോടു ചാർച്ചയുള്ളവരുടെ- പ്രണയകഥയാണ് ഈ നോവലും പറയുന്നത്. ഉണ്ണിനമ്പൂതിരിയുടെ പത്രാധിപരും ഉൽപ്പതിഷ്ണുവുമായിരുന്ന വ്യക്തിയുടെ രചനയിൽ ഇത്രരാജഭക്തി പാടുണ്ടോ എന്നതിശയപ്പെടാവുന്ന തരത്തിലുള്ള രചന അങ്ങനെതന്നെ നിലനിർത്താൻ പുനരാഖ്യാനകാരിയും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.ചരിത്രത്തിൽനിന്ന് അൽപ്പം വേറിട്ട് വേണം നോവൽരചനയെന്ന് ഈ കൃതിക്കും നിർബന്ധമുണ്ട്. വെട്ടത്തുനിന്ന് അഞ്ച്‌ ദത്തെന്നാണ് ചരിത്രത്തിൽ കാണുന്നത്. നോവലിലത് മൂന്നാണ്. മൂന്നു പേരും യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്യുന്നു.അതിനാൽ റാണിക്കുശേഷം പ്രണയകഥയിലെ നായകനുംകൂടിയായ മൂത്തതാവഴിയിലെ വീരകേരളവർമ്മത്തമ്പുരാന് രാജാവാകാൻ കഴിയുന്നു.
     അക്കാലത്തെ നായർസ്ത്രീകൾക്ക് വിവാഹത്തിൽ സ്വന്തം ഇഷ്ടം നടപ്പാക്കാൻ കഴിയുമായിരുന്നു എന്നൊരു തോന്നൽ നോവൽ സൃഷ്ടിക്കുന്നുണ്ട്.
     പോർച്ചുഗീസ് ഡച്ച് പോരാട്ടകാലത്തിന്റെ കേരളീയസമൂഹത്തെ അവതരിപ്പിക്കുന്ന ഈ നോവൽ അക്കാലത്തെ യുദ്ധങ്ങളുടെ രീതിയും അതിൽ പെട്ടപോകുന്ന മനുഷ്യരുടെ ദുരിതവും കാട്ടിത്തരുന്നുണ്ട്.രാജാവും രാജകൊട്ടാരവുമൊക്കെ അത്രഗുരുവായ സംഗതികളായിരുന്നില്ലെന്ന് ഇത് നമ്മോട് പറയുന്നു.കൊച്ചിരാജ്യത്തും ഒരു വനിതാ ഭരണാധികാരിയുണ്ടായിരുന്നെന്നും,ഭരിക്കുന്ന മന്ത്രിയുടെ തന്ത്രത്തിനപ്പുറത്തേക്കു ചലിക്കിനശക്തയായിരുന്ന അവർ തന്റെ താവഴിക്കാർ അനർഹമായി കുത്തകയാക്കിയ ഭരണം അതിനർഹതപ്പെട്ട മറുതാവഴിക്കുകൈമാറിയെന്നും ഈനോവൽ ഓർമ്മിപ്പിക്കും.അധികാരംകൈമാറിക്കഴിഞ്ഞാൽ കൊട്ടാരമുപേക്ഷിച്ച് ദൈവമാർഗ്ഗത്തിൽമുഴുകിജീവിതമവസാനിപ്പിക്കുന്നത് വൃതമായി സ്വീകരിച്ച രാജവംശം കേരളത്തിലുമുണ്ടായിരുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഈകൃതി മനുഷ്യന്റെ നിസ്സഹായത കൂടിയാണ് വിളിച്ചുപറയുന്നത്.

രതീഷ്കുമാർ
2/11/19.
🌾🌾🌾🌾🌾🌾