04-11-19


📚📚📚📚📚
സർഗ്ഗസംവേദനത്തിലേക്ക് സ്വാഗതം

🌾🌾🌾🌾🌾🌾

സാപിയൻസ്10\2
🐒🐋🐫🦍🐴🦀🦍🐒
രണ്ട്
ജ്ഞാനവൃക്ഷം
ഒരുലക്ഷം വർഷം മുൻപ് വടക്കൻ ലെവൻ്റിലേക്ക് കുടിയേറാൻശ്രമിച്ച സാപ്പിയന്മാരെ അവിടുത്തെ നിയാണ്ടർതാൽമാർ പരാജയപ്പെടുത്തി.എഴുപതിനായിരംവർഷം മുൻപ് നടത്തിയ രണ്ടാം യാത്രയിലവർ നിയാണ്ടർതാൽമാർ ഉൾപ്പടെ സകല മനുഷ്യരെയും നാമാവശേഷരാക്കി!നാൽപ്പത്തയ്യായിരം വർഷം മുൻപ് കടൽ കടന്ന് മനുഷ്യസ്പർശമേൽക്കാത്ത ആസ്ത്രേലിയയിലുമെത്തി. എഴുപതിനായിരം വർഷം മുമ്പു മുതൽ 30ആയിരം വർഷം മുമ്പ് വരെയുള്ള കാലഘട്ടം ഓണം ബോട്ടുകളുടെ യും വള്ളങ്ങൾ അവൾ എണ്ണ വിളകളുടെയും അംബികയും വില്ലൻ്റെയും തുന്നൽ സൂചി കളുടെയും യും കണ്ടുപിടുത്തങ്ങൾക്ക് സാക്ഷ്യംവഹിച്ചു തല എന്നും ആഭരണങ്ങൾ എന്നും തെറ്റില്ലാതെ വിളിക്കാൻ കഴിയുന്ന ആദ്യ വസ്തുക്കളുടെ ആരംഭം ഈ കാലഘട്ടത്തിലാണ് അതുപോലെതന്നെ മതം കച്ചവടം സാമൂഹ്യ തരംതിരിവുകൾ എന്നിവയ്ക്കുള്ള അവിതർക്കിതമായ തെളിവുകളും ഈ കാലഘട്ടത്തിൽ ആരംഭിക്കുന്നു (ഏതാണ്ട് 32000 വർഷം മുമ്പ് നിർമ്മിച്ചമനുഷ്യ സിംഹത്തിൻ്റെ പ്രതിമ ജർമനിയിലെ സ്റ്റാൻഡൽ ഗുഹയിൽ നിന്ന്   ലഭിച്ചിട്ടുണ്ട് .) ഈ കാലഘട്ടത്തിൽ  ചിന്തയിലും ആശയവിനിമയത്തിലും പുതിയ മാർഗങ്ങൾ പ്രത്യക്ഷപ്പെട്ടതിനെയാണ്  ഞ്ജാനവിപ്ലവം അഥവാ തിരിച്ചറിവിൻറെ വിപ്ലവം (കോഗ്നിറ്റീവ് റവല്യൂഷൻ) എന്ന് വിളിക്കുന്നത്. അതിനുകാരണമായത് ഭാഷയിലെ വിപ്ലവമാണ്!

  
പല ജീവ വർഗ്ഗത്തിനും ഭാഷ ഉപയോഗിക്കാൻ അറിയാം പച്ച കുരങ്ങൻ മാരിൽ വിൽ നടത്തിയ യ പഠേത് ത്തിൽ അതിൽ സിംഹം ഹം പരുന്ത് എന്നീ അർത്ഥമുള്ള ഉള്ള വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ അവർക്ക് കഴിയും എന്ന് കണ്ടെത്തിയിട്ടുണ്ട് ഉണ്ട് അവർക്ക് കള്ളംപറഞ്ഞു മറ്റൊരാളുടെ ഭക്ഷണം തട്ടിയെടുക്കാനും കഴിയും പക്ഷേ ഇല്ലാത്ത ഒന്നിനെ ഭാവനയിൽ കാണുന്ന ഒന്നിനെ എന്നെ കുറിച്ച് പറയാൻ ഞാൻ ഞാൻ ഞാൻ കഴിയില്ല സ്വർഗത്തെ കുറിച്ചുള്ള സങ്കല്പവും ദൈവസങ്കല്പവും എന്തിന്  ലിമിറ്റഡ് ലയബിലിറ്റി കോർപ്പറേറ്റുകൾ(ഹരാരി  ഈ സങ്കല്പം വളരെ രസകരമായി വ്യാഖ്യാനിക്കുന്നുണ്ട്) എന്ന സങ്കല്പവും നമുക്ക് വിശ്വസിക്കാൻ കഴിയുന്നു അതിനു കാരണമായ ഭാഷയുടെ പ്രത്യേകതയാണ് ഹരിയുടെ രസകരമായ കണ്ടെത്തൽ
പരദൂഷണസിദ്ധാന്തം

വിദ്യാസമ്പന്നനാവട്ടെ മന്ദബുദ്ധിയാവട്ടെ , മനുഷ്യൻ സംസാരിക്കുന്നതിലേറെയും ഇന്നും പരദൂഷണമാണ്.പരസ്പരം മനസ്സിലാക്കുന്നവർ തമ്മിലേ പരദൂഷണം നടത്താനാവൂ. അത്തരം അടുപ്പം പുലർത്താനാവുന്നതിന്റെ പരമാവധി 150ആണ്.
ചിമ്പാൻസികുടുംബത്തിൽ(20-50അംഗം) നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ശക്ത്തിയെക്കാളധികം പരസ്പരബന്ധമാണ് നിയാമകം-നമ്മുടെ രാഷ്ട്രീയക്കാരെപ്പോലെ. പരദൂഷണസംഘത്തിലെ പരമാവധിയായ 150മറികടക്കാൻ മനുഷ്യനെ സഹായിച്ചത് കെട്ടുകഥകളാണ്.ദേശം ദൈവം വശ്വാസം എന്നിവയെയൊക്കെ നിർമ്മിച്ച കെട്ടുകഥകൾ.
"ജ്ഞാനവിപ്ലവത്തിന് ശേഷം മനുഷ്യൻ ഒരു ഇരട്ട യാഥാർത്ഥ്യത്തിലാണ് ജീവിക്കുന്നത് . ഒരു വശത്ത് നദികളുടെയും വൃക്ഷങ്ങളുടെയും സിംഹങ്ങളുടെ വസ്തുനിഷ്ഠമായ യാഥാർഥ്യം .മറുവശത്ത്  ദൈവങ്ങളുടെയും  രാഷ്ട്രങ്ങളുടെയും  കോർപ്പറേഷനുകളുടെയും സങ്കൽപ്പിച്ചെടുത്ത യാഥാർത്ഥ്യം .കാലം കടന്നുപോകുന്നതോടെ സങ്കൽപ്പിച്ച യാഥാർത്ഥ്യം കൂടുതൽ ശക്തി ഉള്ളതായി. അങ്ങനെ ഇന്ന്  നദികളുടെയും വൃക്ഷങ്ങളുടെയും  സിംഹങ്ങളുടെയും നിലനിൽപ്പുതന്നെ  യുണൈറ്റഡ് നേഷൻസ് ഗൂഗിൾ എന്നിങ്ങനെ സങ്കൽപ്പിച്ചെടുത്ത യാഥാർത്ഥ്യങ്ങളുടെ മര്യാദയെ ആശ്രയിച്ചിരിക്കുന്നു"
 
ജെനോമിനെമറികടക്കുന്നത്
സങ്കൽപ്പിച്ച് എടുക്കുന്ന ഒരു യാഥാർത്ഥ്യം വാക്കുകൾകൊണ്ട് സൃഷ്ടിക്കുന്നതിനുള്ള കഴിവ് അസംഖ്യം അപരിചിതർക്ക് ഫലപ്രദമായി സഹകരിക്കുന്നതിന് ഇടയാക്കി .
"1789ൽ ഒറ്റരാത്രികൊണ്ട്  ഫ്രഞ്ചുകാർ രാജാക്കന്മാരുടെ ദൈവിക അവകാശമെന്ന ഇല്ലാക്കഥയിൽ വിശ്വസിക്കുന്നതിൽനിന്ന് ജനങ്ങളുടെ പരമാധികാരം എന്ന ഇല്ലാക്കഥ വിശ്വസിക്കുന്നതിലേക്ക് മാറ്റുകയുണ്ടായി".

ജന്തുക്കളിൽ സ്വഭാവമാറ്റം വരണമെങ്കിൽ ജനിതകമാറ്റം വരണം.ഒരു നേതാവും തട്ടുകളുമുള്ളതാണ് സാധാരണ ചിമ്പാൻസി ജനിതക പ്രവണത.ബോണോബോസ് ചിമ്പാൻസികൾ കുറേക്കൂടി സമത്വമുള്ളതും സ്ത്രീ സഖ്യത്തിനുമേൽക്കയ്യുള്ളതുമായ സംഘമാണ്. സാധാരണ ചിമ്പാൻസിപ്പെണ്ണിനെ സമത്വബോധം പഠിപ്പിക്കാൻ ഒരു ബോണോബോ ചങ്ങാതിക്ക് കഴിയില്ല.കാരണം ജനിപകമാറ്റത്തിലൂടെയേ അതുസാധ്യമാവൂ. സാപ്പിയൻസിന് രാജാധിപത്യത്തിൽനന്ന് ജനാധിപത്യത്തിലേക്കോ അനധികാരത്തിലേക്കോ മാറാം.ആൺകോയ്മയോ പെൺകോയ്മയോ സഹവർത്തിത്വമോ മാറിമാറി സ്വീകരിക്കാം.പൗരാണിക മനുഷ്യൻ ഫതിനായിരക്കണക്ക് വർഷം മാറ്റമില്ലാതെ തുടർന്നപ്പോൾ സാപിയൻസ് തങ്ങളുടെ ബന്ധങ്ങളെല്ലാം വളരെ പെട്ടെന്ന് പരിഷ്കരിച്ചു.പരസ്പരവിശ്വാസം ഉണ്ടാക്കാനും വിശ്വാസിച്ച് കച്ചവടം ചെയ്യാനും കഴിഞ്ഞു.

    ജ്ഞാനവിപ്ലവം വരെ എല്ലാം മനുഷ്യ സ്പീഷീസുകളുടെയും ചെയ്തികൾ ബയോളജി മേഖലയിൽ കഴിഞ്ഞു ജീവശാസ്ത്രത്തിൽനിന്നുസ്വാതന്ത്ര്യം പ്രഖ്യാപിച്ചഘട്ടമാണ് ജ്ഞാനവിപ്ലവം.
സങ്കീർണമായ കളികളും ഇതിന്റെ ഫലമാണ്.

രതീഷ്കുമാർ
20-10-19
📚🌾📚🌾📚🌾📚🌾
[20:02, 04/11/2019] രതീഷ് മാഷ്: ചരിത്രത്തിൽ നിന്നുതന്നെ സാഹിത്യവും.
[20:02, 04/11/2019] രതീഷ് മാഷ്: 📚📚📚📚📚📚

റാണി ഗംഗാധര ലക്ഷ്മി
ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട്‍.

പുനരാഖ്യാനം:സുമംഗല

പൂർണ
പേജ്  92
വില   65

സാഹിത്യത്തിലും  പത്രപ്രവർത്തനത്തിലുംവൈദ്യശാസ്ത്രത്തിലും  വിജയം വരിച്ച ഒരു കേരളീയ പണ്ഡിതനായിരുന്നു
ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട്‍.
 കൊച്ചി വടക്കാഞ്ചേരി ആലത്തൂർ ജനാർദനൻ നമ്പൂതിരിയുടെ പുത്രനായി കൊല്ലവർഷം1057 മേടം 12-ന് (1882 ഏപ്രിൽ) ജനിച്ചു. കൃഷ്ണൻ എന്നായിരുന്നു പേര്. ഗുരുകുല സമ്പ്രദായപ്രകാരം പ്രഗല്ഭൻമാരായ ആചാര്യൻമാരുടെ അടുത്തുനിന്നു കാവ്യനാടകാലങ്കാരങ്ങളും വേദശാസ്ത്രങ്ങളും വൈദ്യവും അഭ്യസിച്ച് നമ്പൂതിരിസമുദായത്തിന്റെ സർവതോമുഖമായ പുരോഗതിക്കുവേണ്ടിയുള്ള യത്നങ്ങളിൽ പങ്കെടുത്തു. അസാധാരണമായ കവിതാവാസനയാൽ അനുഗൃഹീതനായിരുന്ന ഇദ്ദേഹം 22-ആമത്തെ വയസ്സിൽ ബ്രഹ്മാനന്ദവിലാസം കാവ്യവും വേളീമഹോത്സവം തുള്ളലും രചിച്ചു. സാഹിത്യസൌരഭം (കവിതാസമാഹാരം), ഭർത്തൃഹരിസുഭാഷിതം (കിളിപ്പാട്ട്), ശ്രീമൂലശതകം (കാവ്യം), റാണി ഗംഗാധര ലക്ഷ്മി (ചരിത്രാഖ്യായിക) എന്നിവയാണ് മറ്റു പ്രധാന കൃതികൾ.
     ലന്തക്കാർ പറങ്കികളെ തോല്പിച്ചു കൊടുങ്ങല്ലൂരിലെയും കൊച്ചിയിലെയുംകോട്ടകൾ പിടിച്ചടക്കിയ കൊല്ലം 9-ആം നൂറ്റാണ്ടിന്റെ പൂർവാർധത്തിലെ കൊച്ചി രാജ്യചരിത്രം പശ്ചാത്തലമാക്കി നിർമിച്ചിട്ടുള്ള റാണി ഗംഗാധരലക്ഷമിയാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം. 1943 ജനുവരി 7-ന് ഇദ്ദേഹം അന്തരിച്ചു.(കടപ്പാട്: വിക്കിപീഡിയ)

സുമംഗല.
ലീലാ നമ്പൂതിരിപ്പാട്.
1934മെയ്16ന് വെള്ളിനേഴി ഒളപ്പമണ്ണയിൽ ഒ എം സി നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തർജനത്തിന്റെയും മകളായി ജനിച്ചു.ഭർത്താവ് അഷ്ടമൂർത്തി നമ്പൂതിരിപ്പാട്. കേരള കലാമണ്ഡലത്തിൽ പബ്ലിസിറ്റി ഓഫീസറായിരുന്നു. കേരള സാഹിത്യ അക്കാദമി ബാലസാഹിത്യ അവാർഡ്
1979, എ പി നമ്പൂതിരി സ്മാരക അവാർഡ് 1993, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്  1999 ,കുഞ്ഞുണ്ണി മാസ്റ്റർ സ്മാരക അവാർഡ് 2002, സാമൂഹ്യക്ഷേമ വകുപ്പിൻറെ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അക്ഷഹൃദയം, കഥകേട്ടുറങ്ങാം ,വിരുതൻ ശങ്കു, എന്നാലിനിയൊരു കഥയുരചെയ്യാം, കുറിഞ്ഞിയും കൂട്ടുകാരും , കുറിഞ്ഞിയും കൂട്ടുകാരും, പഞ്ചതന്ത്രം, മിഠായിപ്പൊതി,ത്രൈയംബകം,നെയ്‌പായസം,മഞ്ചാടിക്കുരു, തങ്കക്കിങ്ങിണി, രഹസ്യം, മുത്തുസഞ്ചി, ഒരുകൂടപ്പഴങ്ങൾ,  ഒരു കുരങ്ങൻകഥ തുടങ്ങിയവയാണ് കൃതികൾ.

റാണി ഗംഗാധര ലക്ഷ്മി

പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീ രാജ്യം, കുരുസ്വരൂപംഎന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു. ഒരു കാലത്ത്പൊന്നാനി മുതൽ കൊച്ചിയ്ക്കു തെക്കു വരെ പരന്നുകിടന്നിരുന്ന ഈ നാട്ടുരാജ്യത്തിന്റെ വിസ്തൃതി സാമൂതിരിയുടെ ആക്രമണശേഷം പകുതിയിൽ കുറവായിച്ചുരുങ്ങി
17-ാം ശതകത്തില്‍ ജീവിച്ചിരുന്ന കൊച്ചി രാജ്ഞിയാണ് ഗംഗാധരലക്ഷ്മി റാണി. കൊച്ചി ഭരിച്ച ഏക രാജ്ഞിയാണിവര്‍. രാമവര്‍മയ്ക്കുശേഷം റീജന്റായി. വെട്ടത്തുനിന്ന് അഞ്ച് കുമാരന്‍മാരെ ദത്തെടുത്തു. അവരില്‍ ഒരാളായ ഉണ്ണിരാമവര്‍മ 1658-ല്‍ രാജാവായി.

   ചരിത്രാഖ്യായികകൾ അനുവൻത്തിക്കുന്ന രീതിയുടെ തുടർച്ചയെന്നവിധം മഹാറാണിയുടെ കാലഘട്ടത്തിലെ-റാണിയോടു ചാർച്ചയുള്ളവരുടെ- പ്രണയകഥയാണ് ഈ നോവലും പറയുന്നത്. ഉണ്ണിനമ്പൂതിരിയുടെ പത്രാധിപരും ഉൽപ്പതിഷ്ണുവുമായിരുന്ന വ്യക്തിയുടെ രചനയിൽ ഇത്രരാജഭക്തി പാടുണ്ടോ എന്നതിശയപ്പെടാവുന്ന തരത്തിലുള്ള രചന അങ്ങനെതന്നെ നിലനിർത്താൻ പുനരാഖ്യാനകാരിയും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.ചരിത്രത്തിൽനിന്ന് അൽപ്പം വേറിട്ട് വേണം നോവൽരചനയെന്ന് ഈ കൃതിക്കും നിർബന്ധമുണ്ട്. വെട്ടത്തുനിന്ന് അഞ്ച്‌ ദത്തെന്നാണ് ചരിത്രത്തിൽ കാണുന്നത്. നോവലിലത് മൂന്നാണ്. മൂന്നു പേരും യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്യുന്നു.അതിനാൽ റാണിക്കുശേഷം പ്രണയകഥയിലെ നായകനുംകൂടിയായ മൂത്തതാവഴിയിലെ വീരകേരളവർമ്മത്തമ്പുരാന് രാജാവാകാൻ കഴിയുന്നു.
     അക്കാലത്തെ നായർസ്ത്രീകൾക്ക് വിവാഹത്തിൽ സ്വന്തം ഇഷ്ടം നടപ്പാക്കാൻ കഴിയുമായിരുന്നു എന്നൊരു തോന്നൽ നോവൽ സൃഷ്ടിക്കുന്നുണ്ട്.
     പോർച്ചുഗീസ് ഡച്ച് പോരാട്ടകാലത്തിന്റെ കേരളീയസമൂഹത്തെ അവതരിപ്പിക്കുന്ന ഈ നോവൽ അക്കാലത്തെ യുദ്ധങ്ങളുടെ രീതിയും അതിൽ പെട്ടപോകുന്ന മനുഷ്യരുടെ ദുരിതവും കാട്ടിത്തരുന്നുണ്ട്.രാജാവും രാജകൊട്ടാരവുമൊക്കെ അത്രഗുരുവായ സംഗതികളായിരുന്നില്ലെന്ന് ഇത് നമ്മോട് പറയുന്നു.കൊച്ചിരാജ്യത്തും ഒരു വനിതാ ഭരണാധികാരിയുണ്ടായിരുന്നെന്നും,ഭരിക്കുന്ന മന്ത്രിയുടെ തന്ത്രത്തിനപ്പുറത്തേക്കു ചലിക്കിനശക്തയായിരുന്ന അവർ തന്റെ താവഴിക്കാർ അനർഹമായി കുത്തകയാക്കിയ ഭരണം അതിനർഹതപ്പെട്ട മറുതാവഴിക്കുകൈമാറിയെന്നും ഈനോവൽ ഓർമ്മിപ്പിക്കും.അധികാരംകൈമാറിക്കഴിഞ്ഞാൽ കൊട്ടാരമുപേക്ഷിച്ച് ദൈവമാർഗ്ഗത്തിൽമുഴുകിജീവിതമവസാനിപ്പിക്കുന്നത് വൃതമായി സ്വീകരിച്ച രാജവംശം കേരളത്തിലുമുണ്ടായിരുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഈകൃതി മനുഷ്യന്റെ നിസ്സഹായത കൂടിയാണ് വിളിച്ചുപറയുന്നത്.

രതീഷ്കുമാർ
2/11/19.

🌾🌾🌾🌾🌾🌾